റോഡ് പണി നിലച്ചതിനാൽ പൊടിമൂലം വലഞ്ഞ് നാട്ടുകാര്‍
Perinthalmanna RadioDate: 14-03-2023പട്ടിക്കാട്: റോഡ് പണി നിലച്ചതിനാൽ പൊടികാരണം ദുരിതം അനുഭവിക്കുകയാണ് മണ്ണാർമല പച്ചീരി നിവാസികൾ. വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല പീടിക പടി മുതൽ പച്ചീരിപ്പാറ വരെയാണ് പ്രവത്തി നിലച്ചത്. ഇതോടെ യാത്രാ ദുരിതം ഇരട്ടിയാവുകയും പൊടിശല്യം രൂക്ഷമാവുകയും ചെയ്തു. 3.8 കിലോ മീറ്ററാണ് അധികൃതരുടെ അനാസ്ഥ കാരണം പണി നടക്കാതെ കിടക്കുന്നത്. പഴയ ടാറിങ് അടർത്തി മാറ്റി പാറപ്പൊടി അടങ്ങുന്ന മെറ്റൽ ഇട്ടതോടെ പൊടിപടലം വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലെക്കും കയറുകയാണ്. ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തിക്ക് എതിരെ നാട്ടുകാർ പരാതിപ്പെട്ടെങ്കിലും അധികൃതർ അനങ്ങിയിട്ടില്ല.റോഡിന് മുകളിൽ മെറ്റലിട്ടിട്ട് ഒരു മാസത്തോളം ആയതിനാൽ ഇവ റോഡരികിലേക്ക് നിരങ്ങി നീങ്ങിയിട്ടുണ്ട്. പൊടിശല്യം കാരണം അലർജി അടക്കമുള്ള രോഗ അസ്ഥയുള്ളതായും നാട്ടുകാർ പറയുന്നു. ആദ്യ ഘട്ടത്തിൽ വാഹന ഗതാഗതം നിരോധിച്ചാണ് പ്രവൃത്തി...










