Local

പെരിന്തൽമണ്ണ – പട്ടാമ്പി റോഡ് പണി ഇഴയുന്നതിനിടെ പൈപ്പും പൊട്ടി
Local

പെരിന്തൽമണ്ണ – പട്ടാമ്പി റോഡ് പണി ഇഴയുന്നതിനിടെ പൈപ്പും പൊട്ടി

Perinthalmanna RadioDate: 13-03-2023പെരിന്തൽമണ്ണ: പണി പാതിവഴിയിൽ ഇഴയുന്ന പെരിന്തൽമണ്ണ - പട്ടാമ്പി റോഡിൽ പ്രളയവും. ഇന്നലെ ചെറുകര ആലുംകൂട്ടം ഭാഗത്താണ് ജല പദ്ധതിയുടെ പമ്പിങ് മെയിനിലെ പൈപ്പ് പൊട്ടി വെള്ളം പരന്നൊഴുകിയത്.കാസ്റ്റ് അയേൺ പൈപ്പുകളാണ് പൊട്ടിയത്. പഴയ പൈപ്പുകൾ മാറ്റി കെഎസ്ടിപിയാണ് ഇവിടെ കഴിഞ്ഞ ദിവസം സിഐ പൈപ്പുകൾ സ്ഥാപിച്ചത്. പുതിയ പ്രതിസന്ധി കൂടിയായതോടെ ഈ ഭാഗത്ത് വീണ്ടും റോഡ് നിർമാണം നീളും.139.4 കോടി രൂപ ചെലവിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള 30.88 കിലോമീറ്റർ വരുന്ന ഈ റോഡിന്റെ പുനർ നിർമാണം തുടങ്ങിയിട്ട് രണ്ടര വർഷമായി. പെരിന്തൽമണ്ണ ടൗൺ മുതൽ കുന്നപ്പള്ളി വരെയുള്ള 4 കിലോ മീറ്റർ വരുന്ന ഭാഗം മാത്രമാണ് രണ്ടാംഘട്ട ടാറിങ് നടന്നത്.ഇവിടെ തന്നെ പലയിടത്തും ടാറിങ് അടർന്ന നിലയിലാണ്. ഇതിനിടെയാണ് പുതിയ പ്രതിസസി. പമ്പിങ് മെയിനിലെ പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്താനുള്ള സാമഗ്രി...
കവുങ്ങിൻ തൈകൾക്ക് മഞ്ഞളിപ്പ് രോഗം പടരുന്നു
Local

കവുങ്ങിൻ തൈകൾക്ക് മഞ്ഞളിപ്പ് രോഗം പടരുന്നു

Perinthalmanna RadioDate: 12-03-2023അങ്ങാടിപ്പുറം: കവുങ്ങിൻ തൈകൾക്കു മഞ്ഞളിപ്പ് ബാധിച്ച് ഉണങ്ങുന്നു. വൈലോങ്ങര പുല്ലൂർശെങ്ങാട്ടിൽ ഹംസക്കുട്ടിയുടെ 500 തൈകളിൽ നൂറിലധികം തൈകളെയാണ് മഞ്ഞളിപ്പ് ബാധിച്ചിട്ടുള്ളത്. പെട്ടന്ന് വ്യാപിക്കുകയും ചെയ്യുന്നുണ്ട്.അടിഭാഗത്തെ ഇലകളിലാണ് ആദ്യം മഞ്ഞനിറം കാണുന്നത്. പിന്നീട് അവ ഉണങ്ങി കരിയുന്നു. മറ്റു ഇലകളിലേക്കും തൊട്ടടുത്ത് തൈകളിലേക്കും പെട്ടെന്ന് വ്യാപിക്കുന്നുണ്ട്.രണ്ടുവർഷം പ്രായമായതാണ് തൈകൾ. ഒരുമാസം മുൻപാണ് ഹംസക്കുട്ടി കവുങ്ങിൻ തൈകളിലെ മാറ്റം ശ്രദ്ധിച്ചത്. ഫംഗസിനുള്ള മരുന്ന് ഉപയോഗിച്ച് രോഗവ്യാപനം കുറഞ്ഞിരുന്നുവെന്ന് ഹംസക്കുട്ടി പറഞ്ഞു. ഇപ്പോൾ വീണ്ടും രോഗംവ്യാപിച്ചു.വൈലോങ്ങരയിൽ മാത്രമല്ല അങ്ങാടിപ്പുറം പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലും സമീപപഞ്ചായത്തുകളിലും കവുങ്ങിൻ തൈകൾക്ക് ഇത്തരം മഞ്ഞളിപ്പ് രോഗം കാണുന്നതായി കർഷകർ പറയുന്നു. കൃഷിവകുപ്പിന്റെ ...
പെരിന്തൽമണ്ണയിൽ ഒരാൾക്കും പുലാമന്തോളിൽ 2 പേർക്കും എച്ച്3എൻ2 വൈറസ്ബാധ സ്ഥിരീകരിച്ചു
Local

പെരിന്തൽമണ്ണയിൽ ഒരാൾക്കും പുലാമന്തോളിൽ 2 പേർക്കും എച്ച്3എൻ2 വൈറസ്ബാധ സ്ഥിരീകരിച്ചു

Perinthalmanna RadioDate: 12-03-2023പെരിന്തൽമണ്ണ: ജില്ലയിൽ 3 പേർക്ക് എച്ച്3എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചു. പുലാമന്തോളിലെ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്കും പെരിന്തൽമണ്ണയിൽ ചികിത്സാർഥം വന്നു താമസിക്കുന്ന കുടുംബത്തിലെ കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിൽ ഐസലേഷനിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് സ്ഥിരീകരണമുണ്ടായത്. കൂടുതൽ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.*പ്രായമുള്ളവരും കുട്ടികളും സൂക്ഷിക്കുക*ശ്വാസകോശ സംബന്ധമായ അണുബാധയാണ് എച്ച്3എൻ2. ഒരാഴ്ച വരെ നീളുന്ന പനി, ചുമ, ഛർദി, മനംപിരട്ടൽ, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന...
പെരിന്തൽമണ്ണയിൽ നിന്ന് 1.85 കോടിയുടെ കുഴൽപ്പണം പിടിച്ചു
Local

പെരിന്തൽമണ്ണയിൽ നിന്ന് 1.85 കോടിയുടെ കുഴൽപ്പണം പിടിച്ചു

Perinthalmanna RadioDate: 12-03-2023പെരിന്തൽമണ്ണ: കരിങ്കല്ലത്താണിയിലും തിരൂർക്കാട്ടും നടന്ന വാഹന പരിശോധനയിൽ 1,85,28,500 രൂപയുടെ കുഴൽപ്പണം പിടിച്ചു. തൃശ്ശൂർ സ്വദേശികളായ തിരൂർ തേർമഠം ഡാനിൽ, വെള്ളച്ചിറ തേർമഠം ലോറൻസ് എന്നിവരിൽനിന്ന് പെരിന്തൽമണ്ണ പോലീസ് 1,07,99,000 രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ പിൻസീറ്റിനു പിറകിൽ നിർമിച്ച രഹസ്യ അറയിലായിരുന്നു പണം.എസ്.ഐ. അഷറഫലിയും സംഘവുമാണ് പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത വാഹനവും രൂപയും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. തുടർനടപടികൾക്കായി ആദായനികുതി വിഭാഗത്തിനും എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും റിപ്പോർട്ട് നൽകും.കാറിൽ കടത്തുകയായിരുന്ന 77,29,500 രൂപയുടെ കുഴൽപ്പണവുമായി തൃശ്ശൂർ സ്വദേശിയെയാണ് വാഹനം സഹിതം മങ്കട പോലീസ് അറസ്റ്റു ചെയ്തത്. എസ്.ഐ. ഷിജോ സി. തങ്കച്ചനും സംഘവും നടത്തിയ വാഹനപരിശോധനയ്ക്കിടെ തിരൂർക്കാട് ജുമാമസ്ജിദ...
നിലമ്പൂർ- കോട്ടയം ട്രെയിന്‍ ഇന്നു മുതൽ 31 വരെ ഭാഗികമായി റദ്ദ് ചെയ്യും
Local

നിലമ്പൂർ- കോട്ടയം ട്രെയിന്‍ ഇന്നു മുതൽ 31 വരെ ഭാഗികമായി റദ്ദ് ചെയ്യും

Perinthalmanna RadioDate: 12-03-2023അങ്ങാടിപ്പുറം: ട്രാക്കിലെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നിലമ്പൂർ- കോട്ടയം (16325) തീവണ്ടി ഭാഗികമായി റദ്ദ് ചെയ്യും. ഞായറാഴ്ച മുതൽ മാർച്ച് 31 വരെയാണ് വണ്ടി റദ്ദ് ചെയ്യുന്നത്. 12 മുതൽ 31 വരെ നിലമ്പൂർ നിന്ന് പുറപ്പെടുന്ന നിലമ്പൂർ- കോട്ടയം വണ്ടി എറണാകുളത്ത് ഓട്ടം നിർത്തും. എന്നാൽ 19-നും 26-നും പതിവു പോലെ നിലമ്പൂർ നിന്ന് പുറപ്പെട്ട് കോട്ടയം വരെ പോകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EYuz71RniLNAdUHfxjrKjr-----------------------...
ഏപ്രിൽ മുതൽ റേഷൻ കടകളിൽ സമ്പുഷ്ടീകരിച്ച അരിമാത്രം
Local

ഏപ്രിൽ മുതൽ റേഷൻ കടകളിൽ സമ്പുഷ്ടീകരിച്ച അരിമാത്രം

Perinthalmanna RadioDate: 11-03-2023റേഷൻകടകളിലൂടെ ഏപ്രിൽ ഒന്നുമുതൽ സമ്പുഷ്ടീകരിച്ച അരിമാത്രമേ വിതരണംചെയ്യൂവെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കേന്ദ്രം നൽകുന്ന വിഹിതത്തിൽ ഇതു നിർബന്ധമാക്കിയിട്ടുണ്ട്. വിലക്കയറ്റം നേരിടാൻ ആന്ധ്രയിൽ പ്രത്യേകം കൃഷിയിറക്കി ഉത്പാദിപ്പിച്ച ജയ അരി ഏപ്രിൽ 15-ഓടെ എത്തുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.മുൻഗണനേതര കാർഡുകാർക്ക് ഈ മാസം വിതരണംചെയ്യാൻ കേന്ദ്രം അനുവദിച്ച 6546 മെട്രിക് ടൺ ഗോതമ്പെത്തി. സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച ഗോതമ്പിനുപകരം അനുവദിച്ച റാഗി 991 മെട്രിക് ടണ്ണും എത്തിയിട്ടുണ്ട്. ഇതു പൊടിയാക്കി അടുത്തമാസം മുതൽ വിതരണംചെയ്യും.ആന്ധ്രയിൽനിന്നെത്തുന്ന ജയ അരി ഏപ്രിൽ പകുതിമുതൽ വിതരണംചെയ്യാനാവുമെന്നാണ് പ്രതീക്ഷ. സമ്പുഷ്ടീകരിച്ച പുഴുക്കലരിമാത്രമേ ഏപ്രിൽമുതൽ നൽകൂവെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. സംസ്ഥാനം ഉത്പാദിപ്പിക്കുന്ന അരിയും ഇങ്ങന...
പയ്യനാട് സ്റ്റേഡിയം വീണ്ടും ഫുട്ബോള്‍ ആരവത്തിലേക്ക്
Local

പയ്യനാട് സ്റ്റേഡിയം വീണ്ടും ഫുട്ബോള്‍ ആരവത്തിലേക്ക്

Perinthalmanna RadioDate: 10-03-2023മലപ്പുറം: സന്തോഷ് ട്രോഫിക്കു ശേഷം ആഘോഷപ്പന്ത് വീണ്ടും പയ്യനാട്ടേക്ക്. ഇത്തവണ സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്ന രണ്ടു വേദികളിലൊന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയമാണ് മറ്റൊന്ന്. സെമി ഫൈനൽ ഉൾപ്പെടെ ആകെ 13 മത്സരങ്ങളാണ് പയ്യനാട്ടു നടക്കുക.പയ്യനാട്ടെ ആദ്യ മത്സരം ഏപ്രിൽ 9ന് ആണ്. അവസാന മത്സരം (സെമി) ഏപ്രിൽ 22നു നടക്കും. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 11 ഐഎസ്എൽ ടീമുകളും 10 ഐ ലീഗ് ടീമുകളുമാണ് സൂപ്പർ കപ്പിൽ മാറ്റുരയ്ക്കുന്നത്. ഐലീഗ് ചാംപ്യന്മാരായ ടീമും ഐഎസ്എൽ ടീമുകളും ഗ്രൂപ്പ് റൗണ്ടിലേക്ക് നേരിട്ടു യോഗ്യത നേടി. ബാക്കി വരുന്ന ഐ ലീഗ് ടീമുകൾക്ക് നോക്കൗട്ട് അടിസ്ഥാനത്തിൽ യോഗ്യതാ ഉണ്ടാകും.യോഗ്യതാ റൗണ്ട് മത്സരങ്ങളെല്ലാം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണു നടക്കുക. ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 4 ടീമുകൾ ഐഎസ്എൽ ടീമുകൾ ഉൾപ...
<em>വേനൽ കടുത്തതോടെ വെള്ളത്തിനായി നെട്ടോട്ടമോടി അഗ്നിരക്ഷാസേന</em>
Local

വേനൽ കടുത്തതോടെ വെള്ളത്തിനായി നെട്ടോട്ടമോടി അഗ്നിരക്ഷാസേന

Perinthalmanna RadioDate: 10-03-2023പെരിന്തൽമണ്ണ: വേനൽ കടുത്തതോടെ തീപ്പിടിത്തങ്ങൾ പതിവായി. വെള്ളവും കൊണ്ട് അപകട സ്ഥലങ്ങളിൽ ഓടിയെത്തേണ്ട അഗ്നി രക്ഷാസേന പക്ഷേ, വെള്ളം കിട്ടാൻ വഴിയില്ലാതെ വിയർക്കുകയാണ്. പല നിലയങ്ങളിലും വെള്ളം സംഭരിച്ചു വെയ്ക്കാൻ ടാങ്കുകളോ സ്വന്തമായി ജലസ്രോതസ്സുകളോ ഇല്ല. കുളങ്ങളെയും പുഴകളെയും ക്വാറികളെയും സ്വകാര്യ കിണറുകളെയുമാണ് ആശ്രയിക്കുന്നത്. വേനൽ കടുക്കുന്നതോടെ വെള്ളം കുറഞ്ഞാൽ പലയിടത്തും സ്ഥിതി പരുങ്ങലിലാവും. കിലോമീറ്ററുകളോളം അകലെ നിന്നാണ് പല നിലയങ്ങളും വെള്ളം ശേഖരിക്കുന്നത്.ജില്ലയിലെ എട്ട് അഗ്നിരക്ഷാനിലയങ്ങളിൽ മലപ്പുറത്തും പൊന്നാനിയിലും തിരൂരിലും മാത്രമാണ് വെള്ളം ശേഖരിക്കാൻ സ്വന്തമായി സംവിധാനമുള്ളത്.പെരിന്തൽമണ്ണ 50,000 ലിറ്റർ ശേഷിയുള്ള സംഭരണിയുണ്ടെങ്കിലും അത് നിറയ്ക്കാൻ വെള്ളമില്ലാത്ത സ്ഥിതിയിലാണ് പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയം. ജലവിതരണ വകുപ്പിന്റെ കണക്ഷനി...
കരിപ്പൂർ വിമാനത്താവള വികസനം; സാമൂഹികാഘാത റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
Local

കരിപ്പൂർ വിമാനത്താവള വികസനം; സാമൂഹികാഘാത റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Perinthalmanna RadioDate: 10-03-2023കരിപ്പൂർ വിമാനത്താവളം വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ്സ് (സി.എം.ഡി) നടത്തിയ സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് ഇന്ന് ഡെപ്യൂട്ടി കളക്ടർക്ക് (എൽ.എ) സമർപ്പിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ റിപ്പോർട്ടും നൽകും. ഏറ്റെടുക്കുന്ന ഭൂപ്രദേശത്ത് എത്ര വീടുകൾ, കെട്ടിടങ്ങൾ, ഭൂഉടമകൾ, മരങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്നത് അടക്കം വിശദവിവരങ്ങൾ അടങ്ങിയ സി.എം.ഡിയുടെ റിപ്പോർട്ട് പഠിക്കാൻ ജില്ലാ കളക്ടർ ഏഴംഗ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. രണ്ട് സാമൂഹിക ശാസ്ത്രജ്ഞർ, തദ്ദേശ സ്ഥാപനങ്ങളിലെ രണ്ട് പ്രതിനിധികൾ (ഇതിൽ ഒരാൾ വനിത), പുനരധിവാസവുമായി ബന്ധപ്പെട്ട മേഖലയിലെ രണ്ട് വിദഗ്ദ്ധർ, എയർപോർട്ട് അതോറിറ്റിയുടെ ഒരു പ്രതിനിധി എന്നിവരാവും സമിതിയിൽ ഉൾപ്പെടുക. വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം പഠന റിപ്പോർട്ട് കളക...
പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കാലാവസ്ഥാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി
Local

പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കാലാവസ്ഥാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

Perinthalmanna RadioDate: 10-03-2023പെരിന്തൽമണ്ണ: നഗരത്തിന്റെ ചൂടും കാറ്റും മഴയും കൃത്യമായറിയാൻ സംവിധാനമൊരുങ്ങി. പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവർത്തനം തുടങ്ങിയത്.വ്യാഴാഴ്ച വൈകീട്ട് 3.15-ന് 40 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കേന്ദ്രത്തിലെ പരിശോധനയിൽ രേഖപ്പെടുത്തിയത്. താപനില, കാറ്റിന്റെ വേഗത, അന്തരീക്ഷ ആർദ്രത, മഴ തുടങ്ങിയവ അളക്കാനുള്ള ഉപകരണങ്ങളാണ് കേന്ദ്രത്തിലുള്ളത്. ദിവസവും രാവിലെ എട്ടരയോടെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് പരിശോധിച്ച് വിവരങ്ങൾ വിശകലനംചെയ്യും. സംസ്ഥാനസർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി സർവശിക്ഷ കേരള വഴിയാണ് കേന്ദ്രം സ്ഥാപിച്ചത്. 78,000 രൂപയോളം ചെലവിൽ സ്കൂളിന്റെ കാന്റീന് സമീപത്താണ് കേന്ദ്രം.കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ഉപാധ്യക്ഷ എ. നസീറ നിർവഹിച്ചു. വാർഡംഗം ഹുസൈന നാസർ അധ്യക്ഷതവഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോഗ്ര...