Local

ജില്ലയിൽ ബൈക്ക് അപകട മരണങ്ങളിൽ മൂന്നിരട്ടി വർദ്ധന
Local

ജില്ലയിൽ ബൈക്ക് അപകട മരണങ്ങളിൽ മൂന്നിരട്ടി വർദ്ധന

Perinthalmanna RadioDate: 09-03-2023മലപ്പുറം: മോട്ടോർ വാഹന വകുപ്പും പൊലീസും വ്യാപകമായി പരിശോധനയും ബോധവത്കരണവും നടത്തുമ്പോഴും ജില്ലയിൽ വാഹനാപകടങ്ങൾക്ക് കുറവില്ല. ഇതിൽതന്നെ ഇരുചക്ര വാഹന യാത്രികരെയാണ് അപകടങ്ങൾ വിടാതെ പിന്തുടരുന്നത്. ജനുവരിയിൽ നാല് പേരാണ് ബൈക്ക് അപകടങ്ങളിൽപ്പെട്ട് മരിച്ചതെങ്കിൽ ഫെബ്രുവരിയിൽ 12 ആയി ഉയർന്നു. മരണത്തിൽ മൂന്നിരട്ടി വർദ്ധനവ്.ജനുവരിയിൽ ആകെ 295 വാഹനാപകടങ്ങൾ ഉണ്ടായപ്പോൾ ഇതിൽ 31 പേർ മരിക്കുകയും 348 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 101 എണ്ണം ബൈക്ക് അപകടങ്ങളാണ്. 101 പേർക്ക് പരിക്കേറ്റു. ഫെബ്രുവരിയിൽ 310 വാഹനാപകടങ്ങൾ ഉണ്ടായപ്പോൾ 22 പേർക്ക് ജീവൻ നഷ്ടമായി . 363 പേർക്ക് പരിക്കേറ്റു. ഇതിൽ 166 ബൈക്ക് അപകടങ്ങളുണ്ട്. 105 പേർക്ക് പരിക്കേറ്റു.ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലുള്ളവർ അടക്കം ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ വണ്ടിയോടിക്കുന്നവർ പ...
എസ്എസ്എൽസി പരീക്ഷ എഴുതാൻ ജില്ലയിൽ 77,972 വിദ്യാർഥികൾ
Local

എസ്എസ്എൽസി പരീക്ഷ എഴുതാൻ ജില്ലയിൽ 77,972 വിദ്യാർഥികൾ

Perinthalmanna RadioDate: 09-03-2023മലപ്പുറം: എസ്എസ്എൽസി പരീക്ഷ എഴുതാൻ 77,972 വിദ്യാർഥികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക്. 295 കേന്ദ്രങ്ങളിലായി 39,650 ആൺകുട്ടികളും 38,322 പെൺ കുട്ടികളുമാണു പരീക്ഷ എഴുതുന്നത്. സർക്കാർ സ്കൂളുകളിൽ 27,927 പേരും എയ്ഡഡിൽ 43,590 പേ‍രും അൺ എയ്ഡഡിൽ 6,455 പേരും പരീക്ഷ എഴുതും. 295 പരീക്ഷാ കേന്ദ്രങ്ങളിൽ 106 സർക്കാർ, 85 എയ്ഡഡ്, 104 അൺ എയ്ഡഡ് സ്കൂളുകളാണ്. വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണു കൂടുതൽ പേർ പരീക്ഷ എഴുതുന്നത്; 27,299 (ആൺ– 13,879, പെൺ–13,420).മറ്റു വിദ്യാഭ്യാസ ജില്ലകൾ: തിരൂരങ്ങാടി– 19,121 (ആൺ: 9756, പെൺ–9365), വണ്ടൂർ– 15,801 (ആൺ– 8,004, പെ‍ൺ–7,797), തിരൂർ– 15,751 (ആൺ: 8011, പെൺ: 7740) പേരും പരീക്ഷ എഴുതും.പരീക്ഷാ ചുമതലകൾക്കായി ജില്ലയിൽ 295 ചീഫ് സൂപ്രണ്ടുമാരെയും 5,434 ഇൻവിജിലേറ്റർമാരെയും 230 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ചോദ്യപ്പേപ്പറു...
എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് ആരംഭിക്കും
Education, Local

എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് ആരംഭിക്കും

Perinthalmanna RadioDate: 09-03-2023എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് ആരംഭിക്കും. 4,19,362 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ ഒന്‍പതരക്ക് പരീക്ഷ ആരംഭിക്കും. പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും ഉള്‍പ്പെടെ ആകെ  2,960 പരീക്ഷാ  കേന്ദ്രങ്ങളാണ് ഉള്ളത്. സെന്‍ററുകളില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗള്‍ഫില്‍ 518 കുട്ടികളും ലക്ഷദ്വീപില്‍ 289 പേരും എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നു. മാര്‍ച്ച് 29 ന് പരീക്ഷ അവസാനിക്കും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരി...
ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി
Local

ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി

Perinthalmanna RadioDate: 08-03-2023പെരിന്തൽമണ്ണ: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കല്യാൺ ഹൈപ്പർ മാർക്കറ്റും കല്യാൺ സിൽക്‌സും പെരിന്തൽമണ്ണ ഐഎംഎ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. കല്യാണിലെ ജീവനക്കാരും കസ്റ്റമേഴ്സ്ഉം ക്യാമ്പിൽ പങ്കെടുത്തു. പെരിന്തൽമണ്ണ നഗരസഭ വൈസ് ചെയർമാൻ നസീറ ടീച്ചർ ഉൽഘാടനം നടത്തി. മാനേജർമാരായ സുധീർ, വിനോദ്, ലിനോജ്‌, വിഷ്ണു എന്നിവർ സന്നിഹിതരായിരുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EYuz71RniLNAdUHfxjrKjr---------------------------------------------®Perint...
വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തം വർദ്ധിക്കുന്നു
Local

വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തം വർദ്ധിക്കുന്നു

Perinthalmanna RadioDate: 08-03-2023മലപ്പുറം: വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തം വർദ്ധിക്കുന്നു. കഴിഞ്ഞ മാസം 180 ഇടങ്ങളിൽ തീപിടിത്തമുണ്ടായി. ഓരോ ഫയ‌ർസ്റ്റേഷനുകളിലും ഒരുദിവസം രണ്ട് തീപിടിത്തമെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചപ്പുചവറുകൾ അലക്ഷ്യമായി കൂട്ടിയിട്ട് കത്തിക്കുന്നതും സിഗരറ്റ് കുറ്റിയും അണയാത്ത തീക്കൊള്ളിയും അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് തീപിടിത്തം ഉണ്ടാകാനുള്ള പ്രധാന കാരണം. ഉണങ്ങിയിരിക്കുന്ന പുല്ലുകളിലേക്ക് ചെറിയ തീപ്പൊരി വീണാൽ, ചെറിയ കാറ്റ് വീശിയാൽ പോലും പടർന്ന് പിടിക്കും. റോഡിനരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വരണ്ട കാലാവസ്ഥയിൽ വലിയ ദുരന്തത്തിലേക്ക് നയിക്കാനിടയുണ്ടെന്ന് അഗ്നിശമന സേന മുന്നറിയിപ്പേകുന്നു.ക്രമാതീതമായ ചൂടും മഴ ദൗർലഭ്യവും തീപിടിത്തം വർദ്ധിക്കാൻ കാരണമാണ്. വേനൽ കടുത്തതോടെ ജില്ലയിൽ ജലസ്രോതസസ്സുകൾ വറ്റുന്നത് ഫയർഫോഴ്സിന് മുന്നിലെ മറ്റൊരു വെല്ലുവിളിയ...
പുലാമന്തോൾ- ഒലിപ്പുഴ റോഡ് നവീകരണം; ഉദ്യോഗസ്ഥർ പരിശോധന നടത്തി
Local

പുലാമന്തോൾ- ഒലിപ്പുഴ റോഡ് നവീകരണം; ഉദ്യോഗസ്ഥർ പരിശോധന നടത്തി

Perinthalmanna RadioDate: 08-03-2023മേലാറ്റൂർ: റോഡ് നവീകരണത്തിൽ അശാസ്ത്രീയതയുണ്ടെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയിലെ പുലാമന്തോൾ മുതൽ ഒലിപ്പുഴ വരെയുള്ള ഭാഗത്ത് നടക്കുന്ന നവീകരണത്തിന് എതിരേയാണ് പരാതി ഉയരുന്നത്. വിഷയത്തിൽ വകുപ്പ് മന്ത്രി, ചീഫ് എൻജിനിയർ, സംസ്ഥാന വിജിലൻസ് കമ്മിഷണർ എന്നിവർക്ക് മേലാറ്റൂർ കൺസ്യൂമർ പ്രൊട്ടക്‌ഷൻ ഫോറം രേഖാമൂലം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചൊവ്വാഴ്‌ച സ്ഥലത്തെത്തി നവീകരണം നടക്കുന്ന റോഡിന്റെ വേങ്ങൂർ മുതൽ മേലാറ്റൂർ വരെയുള്ള ഭാഗങ്ങളിൽ പരിശോധന നടത്തിയത്. കൺസ്യൂമർ പ്രൊട്ടക്‌ഷൻ ഫോറം പ്രതിനിധികളായ പി. ഉമ്മർ, കെ. മനോജ്, കെ.പി.സി. ദിനേശ്, സി.കെ. ഹരിദാസൻ, മുട്ടുപ്പാറ അഷ്‌റഫ് എന്നിവർ ഉദ്യോഗസ്ഥർക്ക് നവീകരണത്തിലെ പോരായ്മകൾ വിശദീകരിച്ചു നൽകി..............................
ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെഎസ്ഇബി
Kerala, Local

ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെഎസ്ഇബി

Perinthalmanna RadioDate: 08-03-2023ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്കില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത് യൂണിറ്റിന് 41 പൈസയുടെ വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കളുള്‍പ്പെടെ 6.19 ശതമാനത്തിന്റെ വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത്. ഇത് കമ്മിഷന്‍ അംഗീകരിച്ചാല്‍ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്ക് 3.56 രൂപയായി ഉയരും.2022 മുതല്‍ 2025 വരെയുള്ള റവന്യൂ കമ്മി റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ചെങ്കിലും 2023 മാര്‍ച്ച് 31 വരെയുള്ള നിരക്ക് വര്‍ധന മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ബോര്‍ഡ് നല്‍കുന്ന താരിഫ് പെറ്റീഷന്‍ അനുസരിച്ച് 2023 ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് നിശ്ചയിക്കാമെന്നായിരുന്നു കമ്മിഷന്‍ തീരുമാനം. ഇതിനായി വൈദ്യുതി ബോര്‍ഡ് നല്‍കിയ അപേക്ഷയിലാണ് യൂണിറ്റിന് 41 പൈസയുടെ വര്‍ധന ആവശ്യപ്പെടുന്നത്. നിലവിലുളള നിരക്കിന്റെ 6.19 ശതമാനമാണിത്.1044 കോടി രൂ...
പുത്തനങ്ങാടിയിൽ മഖാമിലും ഏലംകുളത്ത് ക്ഷേത്രത്തിലും മോഷണം
Local

പുത്തനങ്ങാടിയിൽ മഖാമിലും ഏലംകുളത്ത് ക്ഷേത്രത്തിലും മോഷണം

Perinthalmanna RadioDate: 08-03-2023പെരിന്തൽമണ്ണ: ഏലംകുളം മാട്ടായ്‌ക്കുന്ന് ഭഗവതീ ക്ഷേത്രത്തിലും അങ്ങാടിപ്പുറം പുത്തനങ്ങാടി ശുഹദാ മഖാമിലും രണ്ട് ദിവസങ്ങളിലായി മോഷണം. തിങ്കളാഴ്ച പുലർച്ചെ 1.50-ഓടെയാണ് മാട്ടായ്‌ക്കുന്ന് ക്ഷേത്രത്തിൽ ശ്രീകോവിലിന് മുന്നിലെ പ്രധാന ഭണ്ഡാരത്തിന്റെയും കാവിന് മുൻപിലുള്ള ഭണ്ഡാരത്തിന്റെയും പൂട്ട് പൊളിച്ച് പണം കവർന്നത്.മുഖംമൂടി വെച്ച് പാന്റ്‌സും ഷർട്ടുമിട്ടയാൾ വിശാലമായ ക്ഷേത്രപ്പറമ്പിലൂടെ നടന്ന് പടികൾകയറി ക്ഷേത്രത്തിലേക്ക് കടക്കുന്നതും ഭണ്ഡാരങ്ങളിലെ പണമെടുക്കുന്നതും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കാവിലെ ഭണ്ഡാരത്തിന് മുൻപിൽ നാണയങ്ങൾ ചിതറിക്കിടപ്പുണ്ട്. 2.20-ഓടെയാണ് മോഷ്ടാവ് മടങ്ങുന്നത്.ക്ഷേത്രത്തിന്റെ സത്രത്തിലും പത്തായപ്പുരയിലും ജീവനക്കാർ താമസമുണ്ടായിരുന്നെങ്കിലും മോഷണം അറിഞ്ഞില്ല. ഫെബ്രുവരി 28-നാണ് ഭണ്ഡാരങ്ങളിലെ പണം അധികൃതർ അവസാനമെടുത്തത്. കഴിഞ്...
ആലിപ്പറമ്പ് പഞ്ചായത്തിൽ 31.65 കോടി രൂപയുടെ ബജറ്റ്
Local

ആലിപ്പറമ്പ് പഞ്ചായത്തിൽ 31.65 കോടി രൂപയുടെ ബജറ്റ്

Perinthalmanna RadioDate: 07-03-2023ആലിപ്പറമ്പ്: ഉദ്ഘാടന മേഖലയ്ക്കും സേവന മേഖലയ്ക്കും പ്രാധാന്യം നൽകി 31,65,34,500 രൂപ വരവും 34,42,18,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന 2,67,16,582 രൂപയുടെ ബജറ്റ് ആലിപ്പറമ്പ് പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ചു. ഉൽപാദന മേഖലയിൽ 78,60000 രൂപയും സേവന മേഖലയിൽ 3.06 കോടി രൂപയും പട്ടികജാതി ക്ഷേമത്തിന് 1.21 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്.പഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും വീട് വയ്ക്കാൻ 4 കോടി രൂപ വായ്പ തുകയായും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ഷീജയാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് കെ.ടി.അഫ്സൽ ആധ്യക്ഷ്യം വഹിച്ചു. സ്ഥിര സമിതി അധ്യക്ഷരായ മജീദ്, ടി.കെ.നവാസ്, അംഗങ്ങളായ വാപ്പുട്ടി ഹാജി, സി.ടി. നൗഷാദലി, സി.എച്ച്.ഹമീദ്, ബാല സുബ്രഹ്മണ്യൻ, സെക്രട്ടറി സുനിൽ കുമാർ, അസി. സെക്രട്ടറി നഹാസ് എന്നിവർ പ്രസംഗിച്ചു...................
കടുത്ത ചൂടിനൊപ്പം സ്‌കൂളുകളിൽ പരീക്ഷാച്ചൂടും
Local

കടുത്ത ചൂടിനൊപ്പം സ്‌കൂളുകളിൽ പരീക്ഷാച്ചൂടും

Perinthalmanna RadioDate: 07-03-2023മലപ്പുറം: കോവിഡ് കാലം കടന്നുള്ള മുഴുവൻ സമയ അധ്യയന വർഷം കഴിയാൻ ആഴ്‌ചകൾ മാത്രം. കടുത്ത ചൂടിനൊപ്പം സ്‌കൂളുകളിൽ പരീക്ഷാച്ചൂടും. എസ്‌എസ്‌എൽസി മാതൃകാ പരീക്ഷ കഴിഞ്ഞു. പത്താംതരം കടക്കാൻ ജില്ലയിൽ 78,369 വിദ്യാർഥികളുണ്ട്‌. പ്ലസ്‌ ടുവിന്‌ 80,779 പേരും. എസ്‌എസ്‌എൽസി പരീക്ഷ വ്യാഴാഴ്‌ചയും ഹയർ സെക്കൻഡറി വെള്ളിയാഴ്‌ചയും തുടങ്ങും.സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പേർ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്‌ മലപ്പുറത്താണ്‌. നാല്‌ വിദ്യാഭ്യാസ ജില്ലകളിലായി 38,247 പെൺകുട്ടികളും 40,122 ആൺകുട്ടികളും. എടരിക്കോട് പികെഎംഎം എച്ച്എസിലാണ്‌ കൂടുതൽ പേർ–- 1876. 29വരെയാണ് പരീക്ഷ. രാവിലെ 9.30ന്‌ തുടങ്ങും. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പേർ ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്നതും മലപ്പുറം ജില്ലയിലാണ്‌. പ്ലസ് ടുവിന് 80,779 പേരും പ്ലസ്‌ വണ്ണിന് 78,824 പേരും പരീക്ഷയെഴുതുന്നു.പാദ– അർധവാർഷിക പരീക്ഷകള...