കോളറ വ്യാപിക്കുന്നു; ഏഴു പേർക്ക് സ്ഥിരീകരിച്ചു
Perinthalmanna RadioDate: 07-03-2023മലപ്പുറം: വഴിക്കടവിൽ സ്ഥിരീകരിച്ച കോളറ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. 24 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എടക്കരയിൽ വയറിളക്കം ബാധിച്ച ഒരു സ്ത്രീയും ചികിത്സയിലാണ്. ഇതോടെ രോഗം സമീപ പഞ്ചായത്തുകളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വഴിക്കടവിൽ ജലനിധി പദ്ധതിയിൽനിന്നുള്ള കുടിവെള്ള വിതരണം നിർത്തിവെച്ചു. രോഗത്തിന് കാരണമായി സംശയിക്കുന്ന കാരക്കോടൻ പുഴയിൽനിന്ന് വെള്ളം ഉപയോഗിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി. പല സ്ഥാപനങ്ങളിലും ക്വാർട്ടേഴ്‌സുകളിലും വെള്ളം നേരിട്ട് ഉപയോഗിക്കുന്നുണ്ട്.വഴിക്കടവിൽ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് വൃക്ക തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങി.ഇയാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. മറ്റ് രണ്ടുപേരുടെ വൃക്കയുടെ പ്രവർത്തനം തകരാറിലായിട്ട...










