Local

ആറുവയസ്സില്‍ സ്‌കൂള്‍ പ്രവേശനം എന്ന നിര്‍ദേശത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് മന്ത്രി
Local

ആറുവയസ്സില്‍ സ്‌കൂള്‍ പ്രവേശനം എന്ന നിര്‍ദേശത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് മന്ത്രി

Perinthalmanna RadioDate: 26-02-2023പെരിന്തൽമണ്ണ: ആറു വയസ്സില്‍ സ്‌കൂള്‍ പ്രവേശനം എന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശം ചര്‍ച്ച ചെയ്ത് മാത്രമേ കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. പെരിന്തല്‍മണ്ണ ഈസ്റ്റ് ജി.എല്‍.പി സ്‌കൂളിന്റെ ഭാഗമായ മാതൃകാ പ്രീപ്രൈമറി സ്‌കൂള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശങ്ങള്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ വിയോജിപ്പുകളുണ്ട്. അഞ്ച് വയസ്സു കഴിഞ്ഞാല്‍ മുഴുവന്‍ കുട്ടികളും സ്‌കൂള്‍ പ്രവേശനം നേടുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. അതു കൊണ്ടു തന്നെ ആറ് വയസ്സ് എന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി. ഷാജി, വൈസ് ചെയര്‍ പെഴ്സണ്‍ നസീറ ടീച്ചര്‍, കൗണ്‍സി...
വെട്ടത്തൂർ ജി.എച്ച്.എസ്.എസിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
Local

വെട്ടത്തൂർ ജി.എച്ച്.എസ്.എസിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

Perinthalmanna RadioDate: 26-02-2023വെട്ടത്തൂർ: ശാസ്ത്രീയവും സമഗ്രവുമായ വളര്‍ച്ചയാണ് പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടായി കൊണ്ടിരിക്കുന്നതെന്നും കൃത്യമായ ആസൂത്രണവും നിര്‍വ്വഹണവുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മൂന്ന് കോടി 90 ലക്ഷം രൂപ ചെലവഴിച്ച് വെട്ടത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഏറ്റവും സുപ്രധാനമായ മേഖല അധ്യയനത്തോടൊപ്പം നടക്കുന്ന അധ്യാപക പരിശീലനം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി നവാഗതരായ അധ്യാപകര്‍ക്ക് ആറ് ദിവസം നീണ്ടു നിന്ന റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കി. ക്ലാസ് മുറിയിലും പുറത്തും ഏ...
മുതുവറ ക്ഷേത്രത്തിലെ തീർഥക്കുളം ജന പങ്കാളിത്തത്തോടെ നവീകരിക്കും
Local

മുതുവറ ക്ഷേത്രത്തിലെ തീർഥക്കുളം ജന പങ്കാളിത്തത്തോടെ നവീകരിക്കും

Perinthalmanna RadioDate: 25-02-2023അങ്ങാടിപ്പുറം: മുതുവറ മഹാ വിഷ്ണു ക്ഷേത്രത്തിലെ തീർഥക്കുളം ജന പങ്കാളിത്തത്തോടെ നവീകരിക്കാൻ ക്ഷേത്രത്തിൽ ചേർന്ന പൊതുജന സമിതി തീരുമാനിച്ചു. വെള്ളം മലിനമായത് കാരണം 4 മാസത്തോളമായി കുളം ഉപയോഗിക്കുന്നില്ല.വെള്ളം മലിനമായ സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര സമിതിയുടെ പരാതിയിൽ ജില്ലാ ആരോഗ്യ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും അന്വേഷണം നടത്തിയിരുന്നു. കുളത്തിലെ വെള്ളം പരിശോധന നടത്തിയതിൽ മിനറൽ ഓയിലിന്റെ അമിത സാന്നിധ്യം കണ്ടെത്തി. തുടർന്ന് ക്ഷേത്രക്കുള പുനരുദ്ധാരണത്തിനായി നാട്ടുകാർ യോഗം ചേരുകയായിരുന്നു. മുതുവറ ക്ഷേത്രക്കു ളംനവീകരണ സമിതി രൂപീകരി ച്ചു. ജല ശുദ്ധീകരണം, നവീകരണം എന്നീ രണ്ട് ഘട്ടങ്ങളിലൂടെ കുളത്തിന്റെ പുനർ നിർമാണം പൂർത്തിയാക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന...
പാതായ്ക്കര എ.യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
Local

പാതായ്ക്കര എ.യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

Perinthalmanna RadioDate: 25-02-2023പെരിന്തൽമണ്ണ: കേരളത്തിന്റെ തനിമയും ചരിത്രവും ഉള്‍ക്കൊണ്ടും ഭരണ ഘടനയോടും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തോടും കൂറുപുലര്‍ത്തിക്കൊണ്ടും മാത്രമേ കേരളത്തിന്റെ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. പെരിന്തല്‍മണ്ണ പാതായ്ക്കര എ.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയത്തില്‍ നമുക്ക് വിയോജിപ്പുകളുണ്ട്. ആ വിയോജിപ്പുകള്‍ നാം അറിയിച്ചിട്ടുമുണ്ട്. നമ്മുടെ ചരിത്രവും സംസ്‌കാരവും മാറ്റി നിര്‍ത്തിയിട്ടുള്ള ഒരു പദ്ധതിയും നമുക്ക് സ്വീകാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു മത വിഭാഗത്തെയും വിഷമിപ്പിക്കുന്ന പാഠഭാഗങ്ങള്‍ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. ലിംഗസമത്വം ഉറപ്പാക്കും. മിക്സഡ് സ്‌കൂളുകള്‍ക്ക് പ്രോത്സാഹനം നല്‍കും. എന്നാല്‍ യൂനിഫോമിന...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം റോഡ് പൊട്ടിപ്പൊളിഞ്ഞു
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം റോഡ് പൊട്ടിപ്പൊളിഞ്ഞു

Perinthalmanna RadioDate: 25-02-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്ര കവാടത്തിൽ നിന്ന് ക്ഷേത്ര നടയിലേക്കുള്ള പ്രധാന റോഡ് പൊട്ടി പൊളിഞ്ഞു. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡാണിത്. തെക്ക്, കിഴക്ക് ക്ഷേത്രനടകളോട് ചേർന്നുള്ള വീടുകളിലേക്കും ഈ റോഡാണ് ഉപയോഗിക്കുന്നത്.റോഡിൽ ആവശ്യത്തിന് തെരുവു വിളക്കുകൾ ഇല്ലെന്നും ആക്ഷേപമുണ്ട്. വർഷങ്ങളായി ഇവിടെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാർച്ച് 28-നാണ് പൂരം പുറപ്പാട്. അതിനുമുൻപ് അറ്റകുറ്റപ്പണി നടത്തണമെന്നാണ് ആവശ്യം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകht...
അനർഹമായി മുൻഗണനാ കാർഡ്; 5 മാസത്തിനിടെ പിഴ 1.28 കോടി
Local

അനർഹമായി മുൻഗണനാ കാർഡ്; 5 മാസത്തിനിടെ പിഴ 1.28 കോടി

Perinthalmanna RadioDate: 25-02-2023പെരിന്തൽമണ്ണ: മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചതിന് ജില്ലയിൽ 5 മാസത്തിനിടെ ഉപഭോക്താക്കളിൽ നിന്ന് പിഴയായി ഈടാക്കിയത് 1.28 കോടി രൂപ. നടപടിയും പരിശോധനയും കർശനമാക്കിയ കഴിഞ്ഞ സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള കണക്കാണിത്. തിരൂർ താലൂക്ക് സപ്ലൈ ഓഫിസിന് കീഴിലാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്. 44.12 ലക്ഷം രൂപ. 17,399 രൂപ പിഴ ഇനത്തിൽ ഈടാക്കിയ നിലമ്പൂരിലാണ് ഏറ്റവും കുറവ്.പെരിന്തൽമണ്ണയിൽ 41.20 ലക്ഷം രൂപയും തിരൂരങ്ങാടിയിൽ 19.68 ലക്ഷം രൂപയും കൊണ്ടോട്ടിയിൽ 12.71 ലക്ഷം രൂപയും ഏറനാട്ട് 8.15 ലക്ഷം രൂപയും പൊന്നാനിയിൽ 2.61 ലക്ഷം രൂപയും പിഴ ഇനത്തിൽ ഈടാക്കി. ജില്ലയിൽ മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചതുമായി ബന്ധപ്പെട്ട് 3526 പരാതികളാണ് ഈ കാലയളവിൽ ലഭിച്ചത്. ഇതിൽ 3471 പരാതികൾ പരിശോധനയിൽ ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ...
കരിപ്പൂരിൽ റൺവേ റീടാറിങ് മേയ് ആദ്യവാരം പൂർത്തിയാകും
Local

കരിപ്പൂരിൽ റൺവേ റീടാറിങ് മേയ് ആദ്യവാരം പൂർത്തിയാകും

Perinthalmanna RadioDate: 25-02-2023കോഴിക്കോട് വിമാന താവളത്തിലെ റൺവേ റീ ടാറിങ് പുരോഗമിക്കുന്നു. മൂന്നു പാളികളായി നടത്തുന്ന ടാറിങ്ങിന്റെ ആദ്യ ഘട്ടമാണ് നടക്കുന്നത്. ഒന്നരക്കിലോമീറ്ററിലേറെ നീളത്തിൽ പൂർത്തിയായി. ആദ്യ ഘട്ടത്തിന് ശേഷം ഗ്ലാഡ് ഗ്രിഡ് വിരിച്ചാകും ടാറിങ് നടത്തുക.റൺവേയുടെ മധ്യ ഭാഗത്ത് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായി വിമാനമിറക്കാനാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. മൊത്തം 2860 മീറ്റർ നീളമാണ് റൺവേയ്ക്കുള്ളത്. മേയ് ആദ്യവാരത്തോടെ റീ ടാറിങ് പൂർത്തിയാക്കാനാണ് ശ്രമം. 56 കോടി രൂപ ചെലവിട്ടാണ് റീ ടാറിങ് നടത്തുന്നത്. ജനുവരി 25-ഓടെയാണ് റീകാർപറ്റിങ് പ്രവൃത്തി ആരംഭിച്ചത്. 11 മാസമാണ് പൂർത്തീകരണത്തിന് വിമാനത്താവള അതോറിറ്റി സമയപരിധി നിശ്ചയിച്ചത്. നിശ്ചയിച്ചതിലും നേരത്തെ മേയിൽത്തന്നെ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് കരാർ ഏറ്റെടുത്ത എൻ.എസ്.സ...
കണ്ടെയ്‌നർ ലോറി തകരാറിലായി; സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
Local

കണ്ടെയ്‌നർ ലോറി തകരാറിലായി; സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

Perinthalmanna RadioDate: 25-02-2023പെരിന്തൽമണ്ണ: ബെംഗളൂരുവിൽ നിന്ന്‌ ജിപ്‌സം ബോർഡുകളുമായെത്തിയ കണ്ടെയ്‌നർ ലോറി തകരാറിലായി റോഡിന് കുറുകെ കുടുങ്ങി സംസ്ഥാന പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.പെരുമ്പിലാവ്-നിലമ്പൂർ പാതയിൽ കുന്നപ്പള്ളി വളയംമൂച്ചിയിൽ വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. മാർബിൾ കമ്പനിയിലേക്ക് ചരക്കിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തകരാറായി റോഡിന് കുറുകെ ലോറി നിന്നത്. ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് പോകാൻ സാധിച്ചത്. രാവിലെയായതിനാൽ പെരിന്തൽമണ്ണ ഭാഗത്തേക്കും തിരിച്ചും പോകാനുള്ള നിരവധി വാഹനങ്ങൾ കുടുങ്ങി. യാത്രക്കാരും പ്രയാസത്തിലായി. വാഹനങ്ങൾ എരവിമംഗലം, കുന്നപ്പള്ളി കളത്തിലക്കര വഴി തിരിച്ചുവിടുകയായിരുന്നു.ലോറിയിലെ ചരക്ക് മുഴുവൻ ഇറക്കി രണ്ട് മണിക്കൂറിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പെരിന്തൽമണ്ണ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു......................
ഏലംകുളം റെയിൽവേ ഗേറ്റ് ഇന്ന് മുതല്‍ അടച്ചിടും
Local

ഏലംകുളം റെയിൽവേ ഗേറ്റ് ഇന്ന് മുതല്‍ അടച്ചിടും

Perinthalmanna RadioDate: 25-02-2023പെരിന്തൽമണ്ണ:  ഷൊർണൂർ - നിലമ്പൂർ റെയില്‍ പാതയിലെ ഏലംകുളം റെയിൽവേ ഗേറ്റ് ഇന്ന് (ഫെബ്രുവരി 25ന്) രാവിലെ ഒമ്പത് മണി മുതൽ 27 വൈകുന്നേരം ആറ് മണി വരെ റെയിൽവേ ട്രാക്ക് അറ്റകുറ്റ പണിക്കായി അടച്ചിടുന്നതാണെന്ന് അധികൃതർ അറിയിച്ചു.പെരിന്തൽമണ്ണ ഭാഗത്തു നിന്ന് കുന്നക്കാവ് മുതുകുർശ്ശി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെറുകര ഗേറ്റ് - പാറക്കൽമുക്ക് - കുന്നക്കാവ് വഴിയുംമുതുകുർശ്ശിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുന്നക്കാവ് - പാറക്കൽമുക്ക് -  ചെറുകര ഗേറ്റ് വഴിയിയും , പോകണമെന്നും  അധികൃതർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാ...
വാർഷിക പദ്ധതിയിൽ ഏറെ പിന്നിൽ; 35 ദിവസം, ചെലവഴിക്കേണ്ടത് 458 കോടി രൂപ
Local

വാർഷിക പദ്ധതിയിൽ ഏറെ പിന്നിൽ; 35 ദിവസം, ചെലവഴിക്കേണ്ടത് 458 കോടി രൂപ

Perinthalmanna RadioDate: 24-02-2023മലപ്പുറം: വെറും 35 ദിവസത്തിനിടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ചെലവഴിക്കാനുള്ളത് 458 കോടി രൂപ. സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ എത്തിയിട്ടും ബഡ്ജറ്റിൽ വകയിരുത്തിയ 823.02 കോടിയിൽ ഇന്നലെ വരെ ചെലവഴിച്ചത് 373.75 കോടി രൂപ മാത്രമാണ്. 45.42 ശതമാനം.വിവിധ വികസന പദ്ധതികൾക്കുള്ള പകുതിയിലധികം തുക ചെലവഴിക്കാൻ ബാക്കിനിൽക്കുകയാണ്. ഒരുമാസം കൊണ്ട് ഈ തുക ചെലവഴിക്കൽ അപ്രായോഗികമാണ്. പദ്ധതി തുക ചെലവഴിക്കലിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് മലപ്പുറം. മുന്നിൽ ആലപ്പുഴയാണ്. ഇവിടെ 48.78 ശതമാനം തുക ചെലവഴിച്ചു. തൊട്ടുപിന്നിൽ കൊല്ലം, തൃശൂർ, വയനാട് ജില്ലകളുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 60 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചിരുന്നു.പദ്ധതി തുക നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ വിവിധ വകുപ്പുകളിൽ നിന്ന് ധനവകുപ്പിലേക്ക് ബില്ലുകൾ കൂട്ടമായി എത്തുന്നുണ്ട്. ബില്ലുകൾ പാസാക്കി പണം പിന്നീട് ന...