Local

ചെമ്മാണിയോടിന്റെ മുഖമുദ്രയായ അത്താണി ഇനി ഓർമ
Local

ചെമ്മാണിയോടിന്റെ മുഖമുദ്രയായ അത്താണി ഇനി ഓർമ

Perinthalmanna RadioDate: 24-02-2023മേലാറ്റൂർ: മുൻ കാലങ്ങളിൽ ചുമടേന്തി വന്നവർക്ക് പതിറ്റാണ്ടുകൾ ആശ്രയമേകിയ ചെമ്മണിയോട് റോഡരികിലെ അത്താണി ഇനി ഓർമ. സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് അത്താണി പൊളിച്ചു നീക്കിയത്. ഓരോ പ്രദേശത്തിന്റേയും ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ അത്താണികൾ നാടു നീങ്ങുമ്പോഴും ചെമ്മാണിയോട് അങ്ങാടിയിലെ അത്താണി പതിറ്റാണ്ടുകൾക്ക് ശേഷവും നില നിന്നു. ചരക്കു വാഹനങ്ങൾ ദുർലബലമായിരുന്ന കാലത്ത് ചുമടേറ്റി കിലോ മീറ്ററുകൾ നടന്നു വന്നിരുന്നവർക്ക് ചുമടിറക്കി വെക്കാനായിരുന്നു അത്താണികൾ സ്ഥാപിച്ചിരുന്നത്. ഉണ്യേകണ്ടത്തിൽ കൃഷ്ണൻ നായരുടെ സ്മാരകമായി അദ്ദേഹത്തിന്റെ സഹോദരീ പുത്രിയുടെ ഭർത്താവ് ആലിക്കൽ അപ്പുണ്ണി നായർ കൊല്ല വർഷം 1127 ധനു 14 ന് സ്ഥാപിച്ചതാണ് ഈ അത്താണി. ആധുനിക കാലത്ത് നാട്ടുകാരുടെ സായാഹ്ന നാട്ടുകൂട്ട ചർച്ചാ വേദിയായിയിരുന്നു ഇവിടം. കുറേ മുമ്പ് തന്നെ അത്താണി നീക്കം ...
അലിഗഢ്- രാമൻചാടി കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിൽ
Local

അലിഗഢ്- രാമൻചാടി കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിൽ

Perinthalmanna RadioDate: 24-02-2023പെരിന്തൽമണ്ണ : അലിഗഢ് -രാമൻചാടി കുടിവെള്ളപദ്ധതി അവസാനഘട്ടത്തിൽ. അലിഗഢ് കാമ്പസിനും പെരിന്തൽമണ്ണ നഗരസഭയിലും ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകളിലും ശുദ്ധജലമെത്തിക്കുന്ന പദ്ധതി കിഫ്ബിയിൽ അനുവദിച്ച 92.50 കോടി രൂപ ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഇലക്ട്രിക്കൽ -മെക്കാനിക്കൽ പ്രവൃത്തികളാണ് അവശേഷിക്കുന്നത്. ട്രാൻസ്‌ഫോർമറും പമ്പുസെറ്റുകളും വെക്കാനുള്ള ടെൻഡർ ആയിട്ടുണ്ടെങ്കിലും ജല അതോറിറ്റി ഹെഡ് ഓഫീസിൽ നിന്നുള്ള അംഗീകാരമായിട്ടില്ല.രാമൻചാടിയിലുള്ള പമ്പ് ഹൗസിലേക്കും അലിഗഢ് കാമ്പസിലെ ശുദ്ധീകരണശാലയിലേക്കും വൈദ്യുതി എത്തിക്കുന്നതിനുള്ള 6.25 കോടിയുടെ എസ്റ്റിമേറ്റ് കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഈവർഷം ഓഗസ്‌റ്റോടെ പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.അലിഗഢ് കാമ്പസ് വിട്ടുനൽകിയ ഒന്നരയേക്കർ സ്ഥലത്ത് ജലശുദ്ധീകരണ പ്ലാന്റിന്റെയു...
വേനൽ ചൂട് കൂടുന്നു: ചായയും മദ്യവും കാപ്പിയും ഒഴിവാക്കണം; ജാഗ്രതാ നിർദ്ദേശങ്ങൾ ഇവയാണ്
Kerala, Local

വേനൽ ചൂട് കൂടുന്നു: ചായയും മദ്യവും കാപ്പിയും ഒഴിവാക്കണം; ജാഗ്രതാ നിർദ്ദേശങ്ങൾ ഇവയാണ്

Perinthalmanna RadioDate: 24-02-2023സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം പകൽ സമയത്ത് ജനം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. പകൽ 11 നും മൂന്ന് മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമായേക്കും എന്നതിനാലാണിത്.നിർദ്ദേശങ്ങൾ ഇവ▪️ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.▪️പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.▪️നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ്  സോഫ്റ്റ്  ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.▪️അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.▪️പുറത്തിറങ്ങുമ്പോ...
പെരിന്തൽമണ്ണ നഗരസഭ വയോജനങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു
Local

പെരിന്തൽമണ്ണ നഗരസഭ വയോജനങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു

Perinthalmanna RadioDate: 24-02-2023പെരിന്തൽമണ്ണ: നഗരസഭ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു. പെരിന്തൽമണ്ണ മുനിസിപ്പൽ ഓഫിസ് പരിസരത്ത് വെച്ച് നടന്ന പരിപാടി ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. 435000/- രൂപ വകയിരുത്തി വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത 100 വയോജനങ്ങൾക്കാണ് പദ്ധതിയുടെ ഭാഗമായുള്ള കട്ടിലുകൾ നൽകിയത്. വൈസ് ചെയർമാൻ എ.നസീറ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽവികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമ്പിളി മനോജ്‌ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, നഗരസഭ സെക്രട്ടറി മിത്രൻ. ജി, എന്നിവർ സംസാരിച്ചു. കൗൺസിലർ സാറ സലീം നന്ദി പറഞ്ഞു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽ...
കൊടികുത്തിമലയിലെ മാലിന്യം തള്ളൽ; പ്രതികൾക്ക് ശിക്ഷയായി സാമൂഹിക സേവനവും നല്ലനടപ്പും
Local

കൊടികുത്തിമലയിലെ മാലിന്യം തള്ളൽ; പ്രതികൾക്ക് ശിക്ഷയായി സാമൂഹിക സേവനവും നല്ലനടപ്പും

Perinthalmanna RadioDate: 24-02-2023പെരിന്തൽമണ്ണ: പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തിമലയുടെ പരിസരത്ത് ടോറസ് ലോറിയിൽ കൊണ്ടുവന്ന് മാലിന്യംതള്ളിയ കേസിൽ സുപ്രധാന വിധിയുമായി പുലാമന്തോൾ ഗ്രാമന്യായാലയ കോടതി.നാലു പ്രതികൾക്ക് മൂന്ന്‌ മാസത്തേക്ക് നല്ല നടപ്പും മൂന്ന് ദിവസം പെരിന്തൽമണ്ണ നഗരസഭാ ഖരമാലിന്യ പ്ലാന്റിൽ നിർബന്ധിത മാലിന്യ സംസ്കരണ പ്രവർത്തനവുമാണ് വിധിച്ചിട്ടുള്ളത്. പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റും(രണ്ട്) പുലാമന്തോൾ ഗ്രാമന്യായാധിപനുമായ ടി.കെ. യഹിയയാണ് ശിക്ഷ വിധിച്ചത്. ജില്ലാ പ്രൊബേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ പെരിന്തൽമണ്ണ നഗരസഭയുടെ സഹകരണത്തോടെയാകും നിർബന്ധിത സാമൂഹിക സേവനം നടപ്പാക്കുക.മാലിന്യശേഖരണം, ഖരമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വേർതിരിക്കൽ, ശേഖരിച്ച മാലിന്യം വളമാക്കുന്ന പ്രവൃത്തി തുടങ്ങിയവയിൽ പ്രതികളായ യുവാക്കൾ പങ്കുചേരും. ജില്ലാ പ്രൊബേഷൻ ഓഫീസർ ...
മേലാറ്റൂർ – പുലാമന്തോൾ പാത നവീകരണം പാതിവഴിയിൽ
Local

മേലാറ്റൂർ – പുലാമന്തോൾ പാത നവീകരണം പാതിവഴിയിൽ

Perinthalmanna RadioDate: 24-02-2023പെരിന്തൽമണ്ണ: മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള സംസ്ഥാന പാതയുടെ പണിക്കായി നീക്കി വച്ച 139.4 കോടി രൂപ എവിടെ പോയി. 30.88 കിലോ മീറ്റർ വരുന്ന റോഡിന്റെ പുനർ നിർമാണത്തിനായാണ് ഫണ്ട് അനുവദിച്ചത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2020 സെപ്റ്റംബർ 29ന് മുഖ്യമന്ത്രി പിണറായിവിജയനാണ് റോഡിന്റെ നിർമാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചത്. 7 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിലെ 4 പാലങ്ങൾ വീതി കൂട്ടുമെന്നും ഒരുപാലം പുതുക്കി പണിയുമെന്നുംപറഞ്ഞിരുന്നു. നിർമാണമേൽനോട്ടത്തിന്കെഎസ്ടിപിയെയാണ് ചുമതല ഏൽപ്പിച്ചത്. റോഡ് വീതികൂട്ടി,റബറൈസ് ചെയ്ത്, കയറ്റിറക്കങ്ങൾ ക്രമീകരിച്ച് അഴുക്കു ചാലുകൾ നവീകരിച്ച് ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ ആയിരുന്നു കരാർ നൽകിയത്.രണ്ടര വർഷം പിന്നിടുമ്പോൾ പണി പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.  ഈ റോഡിന്റെ കാര്യത്തിൽ നാളിതു വരെ വകുപ്പു...
146 കോടിയുടെ കരട് പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാർ
Local

146 കോടിയുടെ കരട് പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാർ

Perinthalmanna RadioDate: 23-02-2023മലപ്പുറം:  ജില്ലയുടെ കാർഷിക വ്യാവസായിക രംഗത്തെ സമഗ്രമായ ഉത്പാദന വർദ്ധനവും, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതിയും പശ്ചാത്തല വികസനവും ലക്ഷ്യം വെക്കുന്ന 146.13 കോടിയുടെ കരട് പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌.ജില്ലാ പഞ്ചായത്ത്‌ മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഹാളിൽ വെച്ച് നടന്ന വികസന സെമിനാറിൽ ജില്ലാ പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബാണ് 2023-24 വാർഷിക പദ്ധതിയിയുടെ കരട് രേഖ അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു.  പ്രസിഡന്റ്‌ എം. കെ. റഫീഖ സെമിനാർ ഉത്ഘാടനം ചെയ്തു.വികസന ഫണ്ട്  വിഭാഗത്തില്‍ 99. 77 കോടി രൂപയും മെയിന്റനൻസ് ഗ്രാന്റ് വിഭാഗത്തല്‍ 40.68 കോടി രൂപയും മറ്റു വിഭാഗത്തിൽ 4.7 കോടി രൂപയും ഉൾപ്പെടെ ആകെ 146.13 കോടി രൂപയുടെ കരട് പദ്ധതികളാണ് യോഗത്തിൽ അവതരിപ്പിച്ചത്.             ...
കൂട്ടുകാർ മനസ്സു ചേർത്തപ്പോൾ വീടില്ലാത്ത കൂട്ടുകാരിക്ക് വീടൊരുങ്ങി
Local

കൂട്ടുകാർ മനസ്സു ചേർത്തപ്പോൾ വീടില്ലാത്ത കൂട്ടുകാരിക്ക് വീടൊരുങ്ങി

Perinthalmanna RadioDate: 23-02-2023അങ്ങാടിപ്പുറം: കൂട്ടുകാർ മനസ്സു ചേർത്തപ്പോൾ വീടില്ലാത്ത കൂട്ടുകാരിക്ക് 11 ലക്ഷം രൂപ ചെലവിൽ മനോഹരമായ ഒരു സ്‌നേഹ വീടൊരുങ്ങി.പരിയാപുരം സെയ്‌ന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 1995 എസ്.എസ്.എൽ.സി. ബാച്ചിലെ 80 വിദ്യാർഥികളാണ് പഴയ സഹപാഠിയുടെ വീടെന്ന സ്വപ്നത്തിന് ചിറകു നൽകിയത്.നിലമ്പൂർ മൂത്തേടം പനമ്പറ്റയിൽ അഞ്ചു സെന്റ് ഭൂമി സ്വന്തമായുണ്ടായിരുന്ന കുടുംബത്തിന് 900 ചതുരശ്രയടിയിലാണ് വീട് നിർമിച്ചു നൽകിയത്. പി.വി. അൻവർ എം.എൽ.എ, ഫാ. ഡൊമിനിക് വളകോടിയിൽ, മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്‌മാൻ, വൈസ് പ്രസിഡന്റ് എ.ടി. റെജി തുടങ്ങിയവർ താക്കോൽ കൈമാറ്റ ചടങ്ങിനെത്തി.അബ്ദുൽസലാം, കെ. സുരേന്ദ്രൻ, ജോസി വർഗീസ്, വിനോജ് പുതുപ്പറമ്പിൽ, അനീഷ് കക്കറ, റഫീഖ് വള്ളിക്കാപ്പറ്റ, അരവിന്ദൻ, സുമയ്യ സലിം, റുബീന ചാക്കീരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭവന നിർമാണ കമ്മിറ്റി പ...
എം.ഡി.എം.എ. യുമായി കോട്ടയ്ക്കൽ സ്വദേശി പെരിന്തൽമണ്ണയിൽ പിടിയിൽ
Local

എം.ഡി.എം.എ. യുമായി കോട്ടയ്ക്കൽ സ്വദേശി പെരിന്തൽമണ്ണയിൽ പിടിയിൽ

Perinthalmanna RadioDate: 23-02-2023പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി എത്തിച്ച മൂന്ന് ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി കോട്ടയ്ക്കൽ സ്വദേശിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു. പറപ്പൂർ കളത്തിങ്ങൽ ഷെരീഫി (45)നെയാണ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ എസ്.ഐ. എ.എം. യാസിർ നടത്തിയ പരിശോധനയിൽ അങ്ങാടിപ്പുറത്തുനിന്നാണ് ഇയാളെ പിടിച്ചത്. കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി വിൽപ്പന സംഘത്തിൽപ്പെട്ടയാളാണ് ഷെരീഫെന്ന് പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ. അനിത, സീനിയർ സി.പി.ഒ. ജയമണി, സി.പി.ഒ. ജയേഷ്, ഡാൻസാഫ് സ്‌ക്വാഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------...
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; രണ്ട് ബാലറ്റ്പെട്ടികളിൽ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ലെന്ന് സ്ഥിതീകരിച്ച് ഹൈക്കോടതി
Local

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; രണ്ട് ബാലറ്റ്പെട്ടികളിൽ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ലെന്ന് സ്ഥിതീകരിച്ച് ഹൈക്കോടതി

Perinthalmanna RadioDate: 23-02-2023മലപ്പുറം : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ സാമഗ്രികൾ ഹൈക്കോടതി തുറന്ന് പരിശോധിച്ചു. സ്പെഷ്യൽ തപാൽ വോട്ടുപെട്ടികളിൽ രണ്ടെണ്ണത്തിൽ റിട്ടേണിംഗ് ഓഫീസറുടെ ഉൾപ്പെടെ ഒപ്പില്ലെന്ന് കോടതി കണ്ടെത്തി. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. തെരഞ്ഞെടുപ്പിലെ ഇത്തരം സംഭവങ്ങൾ അപചയത്തിന്റെ സൂചനയെന്നും കോടതി ചൂണ്ടിക്കാട്ടി. തുറന്ന പെട്ടികൾ ഹൈക്കോടതി വീണ്ടും സീൽ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. വോട്ടുപെട്ടികൾ കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് വരട്ടെയെന്ന് വ്യക്തമാക്കിയ കോടതി ഹർജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത്  ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ ഭാഗമായി തപാൽ വോട്ട് ഉള്ള പെട്ടിക...