Local

തിരുമാന്ധാംകുന്ന് പൂരം; പന്തലിനുള്ള കാൽനാട്ടി
Local

തിരുമാന്ധാംകുന്ന് പൂരം; പന്തലിനുള്ള കാൽനാട്ടി

Perinthalmanna RadioDate: 23-02-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പൂരപ്പന്തലിനുള്ള കാൽനാട്ടി. രാവിലെ 8.45-ന് തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കാൽനാട്ടൽ. കിഴക്കേമുറ്റത്താണ് പന്തലിനുള്ള ആദ്യകാൽ സ്ഥാപിച്ചത്. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസിസ്റ്റന്റ് മാനേജർ എ.എൻ. ശിവപ്രസാദ്, ട്രസ്റ്റി പ്രതിനിധികൾ, ക്ഷേത്രം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർച്ച് 28 മുതൽ ഏപ്രിൽ ഏഴു വരെയാണ് തിരുമാന്ധാംകുന്ന് പൂരം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകh...
ഏലംകുളം  റെയിൽവേ ഗേറ്റ് 25 മുതൽ 27 വരെ അടച്ചിടും
Local

ഏലംകുളം  റെയിൽവേ ഗേറ്റ് 25 മുതൽ 27 വരെ അടച്ചിടും

Perinthalmanna RadioDate: 23-02-2023പെരിന്തൽമണ്ണ: ഷൊർണൂർ - നിലമ്പൂർ റെയില്‍ പാതയിലെ ഏലംകുളം റെയിൽവേ ഗേറ്റ്  ഈ മാസം 25ന് രാവിലെ ഒമ്പത് മണി മുതൽ 27 വൈകുന്നേരം ആറ് മണി വരെ റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതാണെന്ന് അധികൃതർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EYuz71RniLNAdUHfxjrKjr---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ ഇന്ന് നിർണായക ദിനം; ബാലറ്റ് പെട്ടി കോടതിയിൽ വെച്ച് തുറന്ന് പരിശോധിക്കും
Local

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ ഇന്ന് നിർണായക ദിനം; ബാലറ്റ് പെട്ടി കോടതിയിൽ വെച്ച് തുറന്ന് പരിശോധിക്കും

Perinthalmanna RadioDate: 23-02-2023പെരിന്തൽമണ്ണ തെരഞ്ഞെടുപ്പു കേസിൽ നിർണായകമായ ബാലറ്റ്‌പെട്ടി ഇന്ന് ഹൈക്കോടതിയിൽ വെച്ച് തുറന്ന് പരിശോധിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ കോടതിയിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പരിശോധന നടക്കുക. പെട്ടിയുടെ സീൽ പൊളിച്ച് അകത്തുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ പരിശോധിക്കാൻ ഹരജിക്കാർക്കും എതിർകക്ഷികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷനും അനുവാദമുണ്ട്.രജിസ്ട്രാറുടെ നേതൃത്വത്തിൽ പെട്ടിയുടെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. സ്‌പെഷൽ തപാൽ വോട്ടുകൾ ഉൾപ്പെടുന്ന ബാലറ്റ് ബോക്‌സുകൾ കാണാതായതിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ മൂന്ന് ടേബിളിൽ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്നാണ് സബ് കലക്ടറുടെ റിപ്പോർട്ട്. ടേബിൾ നമ്പർ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പെട്ടികൾ തുറന്ന നിലയിലായിരുന്നുവെന്നും ഹൈക്ക...
പെരിന്തൽമണ്ണയിൽ ഹൈമാസ്റ്റ് ലൈറ്റുകൾക്കുള്ള ടെൻഡർ റദ്ദാക്കി
Local

പെരിന്തൽമണ്ണയിൽ ഹൈമാസ്റ്റ് ലൈറ്റുകൾക്കുള്ള ടെൻഡർ റദ്ദാക്കി

Perinthalmanna RadioDate: 23-02-2023പെരിന്തൽമണ്ണ: പൊതുമരാമത്ത് അംഗീകാരമില്ലാത്തയാൾക്ക് ടെൻഡർ നൽകിയെന്ന പരാതിയെത്തുടർന്ന് നഗരത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് നഗരസഭ നൽകിയ ടെൻഡർ റദ്ദാക്കി. പുതിയ ടെൻഡർ വിളിക്കുന്നതിന് നഗരസഭാധ്യക്ഷൻ മുൻകൂർ അനുമതി നൽകിയത് കൗൺസിൽ യോഗം അംഗീകരിച്ചു.ആദ്യം മൂന്നുപേർ പങ്കെടുത്ത ടെൻഡറിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്തയാൾക്ക് ടെൻഡർ നൽകിയിരുന്നു. എന്നാൽ ഇയാൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ ലൈസൻസില്ലെന്ന് ചൂണ്ടിക്കാട്ടി ടെൻഡറിൽ പങ്കെടുത്ത അംഗീകൃത ലൈസൻസുള്ളയാളാണ് പരാതി നൽകിയത്. ഇയാൾ വിഷയത്തിൽ കോടതിയെയും സമീപിച്ചിരുന്നു. ഇതോടെയാണ് ടെൻഡർ റദ്ദാക്കി പുതിയ ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചത്.പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ എം.എൽ.എ. ഫണ്ടിൽ സ്ഥാപിക്കുന്ന മിനിമാസ്റ്റ് ലൈറ്റിന്റെ വൈദ്യുതി തുക നഗരസഭ അടയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. അധികൃതർ നൽകിയ കത്ത...
നികുതി നിരക്കിൽ വൻമാറ്റം; രജിസ്‌ട്രേഷൻ അയൽനാട്ടിലാക്കി ചരക്കുലോറികൾ
Kerala, Local

നികുതി നിരക്കിൽ വൻമാറ്റം; രജിസ്‌ട്രേഷൻ അയൽനാട്ടിലാക്കി ചരക്കുലോറികൾ

Perinthalmanna RadioDate: 22-02-2023അയൽ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ലോറികൾ നിയമം ലംഘിച്ച് കേരളത്തിൽ ചരക്കു നീക്കം നടത്തുന്നത് കൂടുന്നു. നികുതി നിരക്കിലെ വലിയ വ്യത്യാസമാണ് തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഓടാൻ ഉടമകളെ പ്രേരിപ്പിക്കുന്നത്. ഓൾ ഇന്ത്യ പെർമിറ്റുള്ള ചരക്ക് ലോറികൾക്ക് രണ്ടു സംസ്ഥാനങ്ങൾ കടന്നുള്ള ചരക്ക് നീക്കത്തിനാണ് അനുമതി. സംസ്ഥാനത്തിന് ഉള്ളിൽ ഒരിടത്തുനിന്ന് ചരക്കെടുത്ത് അതേ സംസ്ഥാനത്തെ മറ്റൊരിടത്ത് ഇറക്കാൻ അനുമതിയില്ല. എന്നാൽ, അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ പെർമിറ്റുള്ള നിരവധി ലോറികൾ കേരളത്തിന് അകത്ത് ഓടുന്നുണ്ട്. കേരളത്തിൽ ഒരു വർഷം നികുതി ഇനത്തിൽ തന്നെ 1,04,000 രൂപയും ഓൾ ഇന്ത്യ പെർമിറ്റിന് 16,500 രൂപയും പെർമിറ്റിന് 25,000 രൂപയും അടക്കം 1,45,500 രൂപയാണ് ഒരു ചരക്ക് ലോറിക്ക് ചെലവ് വരിക. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നികുത...
അസ്സീസി ബധിര വിദ്യാലയത്തിലെ കായിക പ്രതിഭകൾക്ക് സ്വീകരണം നൽകി
Local

അസ്സീസി ബധിര വിദ്യാലയത്തിലെ കായിക പ്രതിഭകൾക്ക് സ്വീകരണം നൽകി

Perinthalmanna RadioDate: 22-02-2023മാലാപറമ്പ്: മധ്യപ്രദേശിലെ ഇൻഡോറിൽ ഈ മാസം 15 മുതൽ 18 വരെ നടന്ന ഇരുപത്തഞ്ചാമത് ദേശീയ ബധിര കായിക മേളയിൽ കേരളത്തെ പ്രതിനിധീകരിച്ച്മാലാപറമ്പ് അസ്സീസി ഹയർ സെക്കൻഡറി ബധിര വിദ്യാലയത്തിലെ  വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. തിരികെ എത്തിയ കുട്ടികൾക്കും പരിശീലകനായ പ്രശാന്തിനും സ്കൂളിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഗംഭീര സ്വീകരണം നൽകി.18 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ, മുഹമ്മദ് ഷാനിൽ ( 400 മീറ്റർ ഹാർഡിൽസിൽ സ്വർണ്ണ മെഡൽ,) അൻസഫ് സാദത്ത് (ട്രിപ്പിൾ ജംപ് വെള്ളി മെഡൽ) മുഹമ്മദ് അനസ് വി .ടി (4 x 400 മീറ്റർ റിലേ) വെങ്കലവും, നിവേദ് പി.കെ 2000 മീറ്റർ 16 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി കേരളത്തിന് അഭിമാനമായി.ചടങ്ങിൽ വാർഡ് മെമ്പർമാരായ ലില്ലിക്കുട്ടി, ഷിനോസ്, പി ടി എ പ്രസിഡന്റ് സാന്റോ, പ്രിൻസിപ്പാൾ ജോസ് ലിൻ മേരി എന്നിവർ കുട്ടി...
അനധികൃത കരിങ്കൽ ഖനനം; ആനമങ്ങാട്ട് ഒരാൾ അറസ്റ്റിൽ
Local

അനധികൃത കരിങ്കൽ ഖനനം; ആനമങ്ങാട്ട് ഒരാൾ അറസ്റ്റിൽ

Perinthalmanna RadioDate: 22-02-2023പെരിന്തൽമണ്ണ: അനധികൃതമായി കരിങ്കൽ ഖനനം നടത്തിയെന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ആനമങ്ങാട് ഒടമലയിലെ വെങ്ങാടൻ അബ്ദുൾ റഷീദ്(40)നെയാണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നിർദേശ പ്രകാരം എസ്.ഐ. എ.എം. യാസിറും സംഘവും അറസ്റ്റു ചെയ്തത്. കുറച്ചു ദിവസങ്ങളായി ആനമങ്ങാട് വടക്കൻ സിറ്റി മാടമ്പ്രയിൽ അനധികൃതമായി കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പോലീസ് പരിശോധന നടത്തുകയായിരുന്നു. മലപ്പുറത്ത് നിന്നുള്ള സയന്റിഫിക് വിദഗ്ധരും സംഘത്തിൽ ഉണ്ടായിരുന്നു. പരിശോധനയിൽ ക്വാറിയിൽ വെടിമരുന്ന് ഉപയോഗിച്ചതായി സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സി.പി.ഒ. മിഥുൻ, സി.പി.ഒ. സൽമാൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.......
നിലമ്പൂർ റെയിൽപാത വൈദ്യുതീകരണം; മൺതിട്ടകൾ നിരപ്പാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു
Local

നിലമ്പൂർ റെയിൽപാത വൈദ്യുതീകരണം; മൺതിട്ടകൾ നിരപ്പാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു

Perinthalmanna RadioDate: 22-02-2023മേലാറ്റൂർ: റെയിൽ പാതയോട് ചേർന്നു കിടക്കുന്ന ചെമ്മാണിയോട്ടെ മൺതിട്ടകൾ നിരപ്പാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഷൊർണൂർ- നിലമ്പൂർ റെയിൽപാത വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായാണ് മൺതിട്ടകൾ നിരപ്പാക്കുന്നത്. ഇതോടൊ പ്പം കേബിളിടാനുള്ള കുഴികളുടെയും സ്വിച്ചിങ് സ്റ്റേഷനുകളുടെയും പ്രവൃത്തി നടന്നു വരുന്നു. ഏതാനും മാസങ്ങളായി പാളങ്ങളുടെ ലെവലിങ്, പാളങ്ങൾക്ക് ഇടയിലെ മെറ്റലുകൾ പാക്കിങ് എന്നിവ നടത്തി കഴിഞ്ഞു. വൈദ്യുതി ട്രെയിൻ ഓടിക്കുന്നതിന്റെ ഭാഗമായാണ് ഷൊർണൂർ- മുതൽ നിലമ്പൂർ വരെ പ്രവൃത്തികൾ ദ്രുതഗതിയിൽ നടത്തുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ...
പെരിന്തൽമണ്ണ നഗരസഭയുടെ കട മുറികളും കംഫർട്ട് സ്റ്റേഷനുകളും ഏറ്റെടുക്കാനാളില്ല
Local

പെരിന്തൽമണ്ണ നഗരസഭയുടെ കട മുറികളും കംഫർട്ട് സ്റ്റേഷനുകളും ഏറ്റെടുക്കാനാളില്ല

Perinthalmanna RadioDate: 22-02-2023പെരിന്തൽമണ്ണ: നഗരസഭയിൽ ഒഴിഞ്ഞു കിടക്കുന്ന മുറികളും അഞ്ചു കംഫർട്ട് സ്റ്റേഷനുകളും ലേലം നടത്തിയപ്പോൾ ഏറ്റെടുക്കാൻ ആളില്ല. പഴയ മാർക്കറ്റ്, ബസുകൾ കയറാത്ത മനഴി ബസ് സ്റ്റാൻഡിലെ കോംപ്ലക്സ്, ബസുകൾ കയറി ഇറങ്ങാത്ത ബൈപാസ് ബസ് സ്റ്റാൻഡ് കോംപ്ലക്സ്, ട്രാഫിക് ജങ്ഷനിലെ ഹൈടെക് കോംപ്ലക്സ് എന്നിവിടങ്ങളിലെ കംഫർട്ട് സ്റ്റേഷൻ ലേലം നടത്തിയെങ്കിലും ആരും പങ്കെടുത്തില്ല. ഈ സ്ഥലങ്ങളിലെ ഒഴിഞ്ഞ കടമുറികൾ 14ന് ലേലം നടത്തിയതിലും ആരും പങ്കെടുത്തിരുന്നില്ല. രണ്ടു തവണ ലേലം നടത്തിയിട്ടും ആരും ലേലം കൊള്ളാത്തതിനാൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ച് ലേലം ചെയ്യാനിരിക്കുകയാണ് നഗരസഭ. നഗര മധ്യത്തിൽ ട്രാഫിക് ജങ്ഷനോട് ചേർന്ന ഹൈടെക് ഷോപ്പിങ് കോംപ്ലക്സിൽ 21 മുറികളാണ് ഒഴിഞ്ഞ് കിടക്കുന്നത്.ഒന്നാം നിലയിൽ പത്തു ലക്ഷം ഡെപ്പോസിറ്റും വാടകയും രണ്ടാം നിലയിൽ അഞ്ചു ലക്ഷം ഡെപ്പോസിറ്റും വാടകയും മൂന്നാം നിലയി...
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
Local

അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

Perinthalmanna RadioDate: 21-02-2023അങ്ങാടിപ്പുറം : അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  കട്ടിൽ വിതരണം ചെയ്തത്. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ഉൾപ്പെടുത്തിയതെന്ന് പരിപാടി ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ പറഞ്ഞു.അങ്ങാടിപ്പുറം സബ് സെന്റർ പരിസരത്ത് വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷബീർ കെ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സലീന താണിയൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ തവളേങ്ങൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽബാബു, മെമ്പർമാരായ കദീജ ടീച്ചർ, കദീജ വട്ടിപ്പറമ്പത്ത്, സെക്രട്ടറി അജയ കുമാർ, പ്ലാൻ ക്ലാർക് സിനു,ഐ സി ഡി എസ് സൂപ്പർ വൈസർ ബിന്ദു, പ്രൊജക്റ്റ...