Local

സെവൻസ് ഫൈനൽ മൈതാനത്ത് ക്രഷർ- ക്വാറിക്കെതിരേ പ്രതിഷേധം
Local

സെവൻസ് ഫൈനൽ മൈതാനത്ത് ക്രഷർ- ക്വാറിക്കെതിരേ പ്രതിഷേധം

Perinthalmanna RadioDate: 21-02-2023പട്ടിക്കാട്: സെവൻസ് ഫുട്ബോൾ ഫൈനൽ നടക്കുന്ന മൈതാനത്ത്‌ ക്രഷർ-ക്വാറിക്കെതിരേ പ്രതിഷേധം. മണ്ണാർമല റിയൽസ്റ്റാർ സ്‌പോർട്ടിങ് ക്ലബ്ബ് സംഘടിപ്പിച്ച ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെൻറ് ഫൈനലിലാണ് സംഘാടകരുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രതിഷേധപരിപാടി നടത്തിയത്. മണ്ണാർമലയെ മലിനമാക്കാൻ സമ്മതിക്കില്ലെന്നും ജനവാസമേഖലയിൽ ക്വാറി, ക്രഷർ അനുവദിക്കുകയില്ലെന്നുമുള്ള മുദ്രാവാക്യം ഉയർത്തിയായിരുന്നു മൈതാനത്ത്‌ റാലി സംഘടിപ്പിച്ചത്.വെറ്ററൻസ്, അണ്ടർ-20, ഓപ്പൺ ടൂർണമെൻറ് എന്നീ മൂന്നു വിഭാഗങ്ങളിലായിരുന്നു ഫൈനൽ മത്സരങ്ങൾ. വെറ്ററൻസ് വിഭാഗത്തിൽ റിയൽസ്റ്റാർ മണ്ണാർമലയും അണ്ടർ-20 വിഭാഗത്തിൽ ഫൻറാസ്റ്റിക് ഐലക്കരയും ഓപ്പൺ മത്സരത്തിൽ ഡി.വൈ.സി. മൊഖാംപടിയും വിജയിച്ചു.‌................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് ...
15 കോടിയുടെ പദ്ധതികളുമായി നഗരസഭാ വികസന സെമിനാർ സംഘടിപ്പിച്ചു
Local

15 കോടിയുടെ പദ്ധതികളുമായി നഗരസഭാ വികസന സെമിനാർ സംഘടിപ്പിച്ചു

Perinthalmanna RadioDate: 21-02-2023പെരിന്തൽമണ്ണ: നഗരസഭയുടെ 2023-24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള വികസന സെമിനാർ പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ നസീറ ടീച്ചർ അധ്യക്ഷത വഹിച്ച സെമിനാർ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. കെ. ശ്രീധരൻ മാസ്റ്റർ പദ്ധതിരേഖ അവതരിപ്പിച്ചു. വ്യത്യസ്ത മേഖലകളിലായി 15 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് സെമിനാർ രൂപം നൽകിയത്.നഗരസഭ സെക്രട്ടറി മിത്രൻ. ജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷാൻസി നന്ദകുമാർ, കൗൺസിലർ പത്തത് ജാഫർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമ്പിളി മനോജ്‌ സ്വാഗതവും പ്രൊജക്റ്റ്‌ കോർഡിനേറ്റർ സാലിഹ് കിനാതിയിൽ നന്ദിയും പറഞ്ഞു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്...
റേഷൻകാർഡുകൾ അനർഹമായി കൈവശം വെച്ചതിന് പെരിന്തൽമണ്ണയിൽ 50 ലക്ഷം പിഴയീടാക്കി
Local

റേഷൻകാർഡുകൾ അനർഹമായി കൈവശം വെച്ചതിന് പെരിന്തൽമണ്ണയിൽ 50 ലക്ഷം പിഴയീടാക്കി

Perinthalmanna RadioDate: 21-02-2023പെരിന്തൽമണ്ണ: മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശംവെച്ചതിന് താലൂക്കിലെ റേഷൻ ഉപഭോക്താക്കളിൽ നിന്ന്‌ അരക്കോടിയിലേറെ രൂപ പിഴ ഈടാക്കി. 2022 ജൂൺ മുതൽ 2023 ഫെബ്രുവരി വരെയുള്ള ഒൻപത് മാസത്തിനുള്ളിൽ ഈടാക്കിയ പിഴയാണിതെന്ന് താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹ്‌മാൻ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിൽ നടത്തിയ പരിശോധനയിൽ 441 മുൻഗണനാ കാർഡുകളും 155 മുൻഗണനേതര സബ്‌സിഡി കാർഡുകളും പിടിച്ചെടുത്തു.താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ്‌ താലൂക്ക് സപ്ലൈ ഓഫീസർ എൻ. ദീപ, റേഷനിങ് ഇൻസ്‌പെക്ടർമാരായ എസ്. സതീഷ്, ടി.എ. രജീഷ്‌കുമാർ, പി. പുഷ്‌പ, ജീവനക്കാരായ പി.എ. ഗണേശൻ, പി. ജയദേവ്, സിനി ജോർജ്, എം.വി. ധന്യ, വി. രാജഗോപാൽ, പി.എ. സജി, കെ. പ്രവീൺ, വി.ടി. സ്‌മിത എന്നിവർ പങ്കെടുത്തു.പൊതുമേഖല/സഹകരണ മേഖല/ അർധസർക്കാർ ഉദ്യോഗസ്ഥർ/സർവീസ് പെൻഷണർ, 25,000 ...
മാടാമ്പാറയിലെ ജനങ്ങൾ ഒത്തുപിടിച്ചു; കളിസ്ഥലം യാഥാർഥ്യമായി
Local

മാടാമ്പാറയിലെ ജനങ്ങൾ ഒത്തുപിടിച്ചു; കളിസ്ഥലം യാഥാർഥ്യമായി

Perinthalmanna RadioDate: 21-02-2023അരക്കുപറമ്പ്: നാട് ഒരുമിച്ചപ്പോൾ സ്വന്തമായി കളി സ്ഥലമുണ്ടായ ആഹ്ലാദത്തിലാണ് അരക്കുപറമ്പ് മാടാമ്പാറയിലെ കായിക പ്രേമികളും ജനങ്ങളും. കളിച്ചു കൊണ്ടിരുന്ന പിലാക്കൽ കളിസ്ഥലം നഷ്ടപ്പെട്ടതോടെയാണ് സ്വന്തമായി ഒരെണ്ണമെന്ന ആശയം പ്രദേശത്തെ കായിക പ്രേമികൾക്കും നാട്ടുകാർക്കും ഉണ്ടായത്. ഇതിനായി പ്രദേശത്തെ മുതിർന്നവരെയും യുവാക്കളെയും പ്രവാസികളെയും കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിപ്പിച്ച് ‘മാടാമ്പാറ ജനകീയ കൂട്ടായ്മ’ എന്ന പേരിൽ കമ്മിറ്റി രൂപവത്കരിച്ച് സ്ഥലംവാങ്ങാൻ പണം സമാഹരിച്ചു. 60 സെന്റ് സ്ഥലമാണ് വാങ്ങിയത്. ഇതിനുപുറമേ ടി.ടി. അബ്ദുൽ റസാഖ് നാല് സെന്റ് സ്ഥലം സൗജന്യമായി നൽകുകയും ചെയ്തു. മൊത്തം 64 സെന്റ് വിസ്തൃതിയുള്ള കളി സ്ഥലത്തിനും സ്ഥലമൊരുക്കുന്നതിനും ഇതുവരെ 40 ലക്ഷത്തോളം രൂപ ചെലവായി.മാടാമ്പാറ മുഹമ്മദ്പ്പ (വാപ്പി) പ്രസിഡന്റും, പുളിക്കൽ അൻവർ സാദിഖ് ജനറൽ സെക്രട്...
ഗ്രീൻഫീൽഡ് ദേശീയ പാത; ഭൂവുടമകളുടെ ഹിയറിങ് മാർച്ച് ഒന്നുമുതൽ
Local

ഗ്രീൻഫീൽഡ് ദേശീയ പാത; ഭൂവുടമകളുടെ ഹിയറിങ് മാർച്ച് ഒന്നുമുതൽ

Perinthalmanna RadioDate: 21-02-2023മലപ്പുറം: ഭാരത്‌മാല പദ്ധതിപ്രകാരം നിർമിക്കുന്ന നിർദിഷ്‌ട കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ ഹിയറിങ് (3ജി) മാർച്ച് ഒന്നുമുതൽ 14 വരെ നടക്കും. ഗ്രീൻഫീൽഡ് ദേശീയപാതയുടെ പുറത്തിറങ്ങിയ 3ഡി വിജ്ഞാപനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ജില്ലയിൽ 45 മീറ്റർ വീതിയിൽ 52 കിലോമീറ്റർ ദൂരത്തിൽ 238 ഹെക്ടർ ഭൂമിയാണ് പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്ക് ഏറ്റെടുക്കേണ്ടത്. ഇതിലുൾപ്പെട്ട 212 ഹെക്ടർ ഭൂമിയുടെ 3ഡി വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്.ഏറ്റെടുക്കുന്ന ഭൂമിയിൽ വില്ലേജിലെ അടിസ്ഥാന നികുതിരജിസ്റ്ററിൽ രേഖപ്പെടുത്തിയ ആളുകളുടെ പേരുകളാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. 3ജി(3) ഹിയറിങ്ങിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ഭൂവുടമയെ കണ്ടെത്തുന്നത്. 45 മീറ്റർ വീതിയിൽ ഏറ്റെടുക്കുന്നതിൽ ഉൾപ്പെട്ടതും 3ഡി വിജ്ഞാപന...
നിയന്ത്രണം തെറ്റി ബൈക്കുമായി യുവാവ് റോഡരികിലെ തോട്ടിലേക്ക് വീണു
Local

നിയന്ത്രണം തെറ്റി ബൈക്കുമായി യുവാവ് റോഡരികിലെ തോട്ടിലേക്ക് വീണു

Perinthalmanna RadioDate: 20-02-2023പെരിന്തൽമണ്ണ: നിയന്ത്രണം തെറ്റി ബൈക്കുമായി യുവാവ് റോഡരികിലെ തോട്ടിലേക്ക് വീണു. കോഴിക്കോട് റോഡിലെ കല്യാണ സൂപ്പർ മാർക്കറ്റിനു സമീപമുള്ള കൈവരിയില്ലാത്ത തോട്ടിലേക്കാണ് ബൈക്ക് യാത്രികൻ നിയന്ത്രണം വിട്ട് വീണത്. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പെരിന്തൽമണ്ണ ഭാഗത്ത് നിന്നും ബുള്ളറ്റിൽ വരികയായിരുന്ന യുവാവ് ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് അഴുക്ക് ചാലിലേക്ക് വീഴുകയായിരുന്നു. തിരക്കേറിയ ഈ റോഡിൽ തോട്ടിലെ ഒരു ഭാഗത്ത് മുഴുവനും കൈവരിയില്ല. ഇത് കാരണം ഏത് സമയവും ഇനിയും ഇവിടെ ഒരു അപകടം സംഭവിച്ചേക്കാം. ദേശീയ പാതയോരത്ത്  അപകട ഭീഷണിയായ ഇവിടെ ഉടൻ തന്നെ കൈവരി സ്ഥാപിക്കണം എന്നാണ് ആവശ്യം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----...
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നഷ്ടം സംഭവിച്ചതിനെക്കാള്‍ ആറിരട്ടിയോളം വസ്തുവകകള്‍ ജപ്തി ചെയ്തു
Local

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നഷ്ടം സംഭവിച്ചതിനെക്കാള്‍ ആറിരട്ടിയോളം വസ്തുവകകള്‍ ജപ്തി ചെയ്തു

Perinthalmanna RadioDate: 20-02-2023പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നഷ്ടം സംഭവിച്ചതിനെക്കാള്‍ ആറിരട്ടിയോളം വസ്തുവകകള്‍ സര്‍ക്കാര്‍ ജപ്തി ചെയ്തു. സെപ്റ്റംബര്‍ 23-നു നടന്ന മിന്നല്‍ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 5.2 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. എന്നാല്‍, കോടതി ഉത്തരവിനെ തുടര്‍ന്ന് 28,72,35,342 രൂപയുടെ വസ്തുവകകളാണു കണ്ടുകെട്ടിയത്.കണ്ടു കെട്ടിയ വസ്തുക്കള്‍ സാധാരണ മൂന്നു മാസത്തിന് ശേഷമാണു ലേലം ചെയ്യുക. അത് അനുസരിച്ചുള്ള നടപടിയിലേക്കു സര്‍ക്കാര്‍ നീങ്ങി തുടങ്ങി. കോടതി വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചാല്‍ ലേലം ഉടന്‍ നടത്തും. സര്‍ക്കാര്‍ രൂപവത്കരിച്ച ക്ലെയിം കമ്മിഷന്‍ നഷ്ട പരിഹാരം നല്‍കുന്നതിനുള്ള നോട്ടീസ് നല്‍കി തുടങ്ങി.ദേശീയ നേതാക്കളെ എന്‍.ഐ.എ. അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് പി.എഫ്.ഐ. മിന്നല്‍ ഹര്‍ത്താല്‍ നടത്തിയത്. പൊതുമുതല്‍ ന...
മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ റേഷന്‍ കടകള്‍ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രം
Local

മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ റേഷന്‍ കടകള്‍ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രം

Perinthalmanna RadioDate: 20-02-2023മലപ്പുറം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചിരുന്നു. ജില്ലകളില്‍ വ്യത്യസ്ഥ സമയങ്ങളിലായിരുന്നു റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം.മലപ്പുറം ജില്ലയിലെ റേഷന്‍ കടയുടെ പ്രവര്‍ത്തന സമയം ഇന്ന് മുതല്‍ രാവിലെ 8:00 മുതല്‍ ഉച്ചക്ക് 1:00 മണി വരെ ആയിരിക്കുമെന്ന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസ് അറിയിച്ചു. ഫെബ്രുവരി 25 വരെയാണ് ഇതേ രീതിയില്‍ തുടരുക. ഉച്ചക്ക് ശേഷം റേഷന്‍ കടകള്‍ തുറക്കുന്നതല്ലെന്നും വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E...
എസ്.എസ്.എൽ.സി പരീക്ഷ മലയാളം മീഡിയത്തിൽ എഴുതുന്നത് 42 ശതമാനം കുട്ടികൾ മാത്രം
Local

എസ്.എസ്.എൽ.സി പരീക്ഷ മലയാളം മീഡിയത്തിൽ എഴുതുന്നത് 42 ശതമാനം കുട്ടികൾ മാത്രം

Perinthalmanna RadioDate: 20-02-2023നാളെ മാതൃഭാഷാ ദിനാചരണം നടക്കവേ, ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ മലയാളം മീഡിയത്തിൽ എഴുതുന്നത് 42 ശതമാനം കുട്ടികൾ മാത്രം. 57.20 ശതമാനം കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിലാണ്. മൊത്തം 4,19,363 പേരാണ് പരീക്ഷയെഴുതുന്നത്. 2,39,881 പേരും ഇംഗ്ലീഷ് മീഡിയത്തിലാണ്. 1,76,158 പേർ മലയാളം മീഡിയത്തിലും 2,041 പേർ കന്നഡയിലും 1,283 പേർ തമിഴിലുമാണ് എഴുതുന്നത്.2015 മുതൽ ഇംഗ്ളീഷ് മീഡിയത്തിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടിവരുകയായിരുന്നു. കഴിഞ്ഞവർഷം 2,31,606 പേർ ഇംഗ്ലീഷ് മീഡിയത്തിലുണ്ടായിരുന്നു. ഇത്തവണഅത് 2,39,881 ആയി. 8275 പേരുടെ വർദ്ധന. മലയാളം മീഡിയത്തിൽ 1,91,756 പേരുണ്ടായിരുന്നത് 1,76,158 ആയി കുറഞ്ഞു. 15,598 പേരുടെ വ്യത്യാസം. അൺ എയ്ഡഡ് സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ചേക്കേറൽ തടയുക എന്ന ലക്ഷ്യത്തോടെ സർക്കാർ സ്കൂളുകളിൽ ഇംഗ്ളീഷ് മീഡിയം കൂടി ആരംഭിച്ചതോടെയാണ് വലിയ വ്യത്യാസം...
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; നജീബ് കാന്തപുരം സുപ്രീം കോടതിയിലേക്ക്
Kerala, Local

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; നജീബ് കാന്തപുരം സുപ്രീം കോടതിയിലേക്ക്

Perinthalmanna RadioDate: 19-02-2023പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ നജീബ് കാന്തപുരം എം.എൽ.എ സുപ്രിംകോടതിയെ സമീപിച്ചു. കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹരജി. കെ.പി.എം മുസ്തഫയുടെ തെരഞ്ഞെടുപ്പ് ഹരജി പ്രഥമദൃഷ്ട്യാ തള്ളണമെന്ന് നജീബ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് 348 പോസ്റ്റൽ വോട്ടുകൾ മാറ്റിവെച്ചത്. ഇത് എല്ലാ സ്ഥാനാർഥികളുടെയും കൗണ്ടിങ് ഏജന്റുമാർക്കും അറിയാവുന്നതാണ്. വോട്ടെണ്ണി കഴിഞ്ഞതിന് ശേഷവും മാറ്റിവെച്ചതെല്ലാം അസാധുവോട്ടുകൾ തന്നെയാണെന്ന് കൗണ്ടിങ് ഏജന്റുമാർ എഴുതി ഒപ്പിട്ടുകൊടുത്തതാണ്. അതുകൊണ്ട് തന്നെ കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്നുമാണ് നജീബിന്റെ വാദം.ഹൈക്കോടതിയിൽ ഉന്നയിച്ച വാദം തന്നെയാണ് സുപ്രിംകോടതിയിലും നജീബ് കാന്തപരും ഉന്നയിച്ചത്. പോസ്റ്റൽ വോട്ടുകൾ എണ്ണേണ്ടതില്ലെന്ന് ഇടതുപക്ഷത്തിന്റെ കൗണ്ടിങ് ...