Local

ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ
Local

ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ

Perinthalmanna RadioDate: 19-02-2023അങ്ങാടിപ്പുറം∙ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വയോധികനെ  അറസ്റ്റ് ചെയ്തു. വലമ്പൂർ ഏറാന്തോട് കൂലിപ്പുലാക്കൽ വേലായുധൻ (75) ആണ് അറസ്റ്റിലായത്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ വേലായുധന്റെ ഭാര്യ യശോദയെ (65) പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഇന്നലെ പുലർച്ചെ ഒരു മണിയോടെ കൊടുവാൾ കൊണ്ട് വെട്ടിയ ശേഷം മൂക്കു പൊത്തിപ്പിടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്. ബോധരഹിതയായ ഭാര്യ മരിച്ചുവെന്ന് ധരിച്ച് വേലായുധൻ രാത്രി തന്നെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസാണ് യശോദയെ ആശുപത്രിയിലേക്ക് മാറ്റിയത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയി...
ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും തൊണ്ടി വാഹനങ്ങൾ കുന്നു കൂടുന്നു
Local

ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും തൊണ്ടി വാഹനങ്ങൾ കുന്നു കൂടുന്നു

Perinthalmanna RadioDate: 19-02-2023മലപ്പുറം: ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും തൊണ്ടിവാഹനങ്ങൾ കുന്നുകൂടുന്നു. പലയിടങ്ങളിലും ഉൾക്കൊള്ളാവുന്നതിലധികം വാഹനങ്ങളുണ്ട്. ചിലയിടങ്ങളിൽ പൊതു നിരത്തുകളിലേക്കും വാഹന നിര നീണ്ടിരിക്കുന്നു. ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി തൊണ്ടിവാഹനങ്ങൾ സൂക്ഷിക്കുന്ന പോലീസ് സ്റ്റേഷനുകളുമുണ്ട്. സ്ഥലപരിമിതിക്കപ്പുറം ഇവ അപകടഭീഷണി ഉയർത്തുന്നു. വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നതിനാൽ ജില്ലാതലത്തിൽ കൃത്യമായി കണക്ക് സൂക്ഷിക്കുന്നതിന് തടസ്സം നേരിടുന്നു.റോഡരികിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ സ്‌കൂൾകുട്ടികളടക്കം അപകടത്തിൽപ്പെടുന്നതിനും കാരണമാകുന്നു. വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന സ്ഥലം കാടുപിടിച്ച് ഇഴജന്തുക്കളുടെയും സമൂഹവിരുദ്ധരുടെയും താവളമായിരിക്കുന്നു. വേനൽ കനക്കുന്നതോടെ തീപ്പിടിത്തത്തിനുള്ള സാധ്യതകളും ഏറിവരുകയാണ്.മൂന്നിടത്ത് മുന്നൂറിലധികംജില്ലയിലെ വിവിധ സ്റ്...
വാഹനം തട്ടി ഗുരുതരമായി പരിക്കേറ്റ മൂങ്ങക്ക് തുണയായി ട്രോമാകെയർ പ്രവർത്തകർ
Local

വാഹനം തട്ടി ഗുരുതരമായി പരിക്കേറ്റ മൂങ്ങക്ക് തുണയായി ട്രോമാകെയർ പ്രവർത്തകർ

Perinthalmanna RadioDate: 18-02-2023പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ആശാരിപ്പടിയിൽ വാഹനം തട്ടി ചിറകിന് ഗുരുതരമായി പരിക്കു പറ്റി പാറാൻ കഴിയാത്ത രീതിയിൽ മൂങ്ങയുണ്ടെന്ന് നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് ആർ.ആർ.ടി ഉദ്യോഗസ്ഥർ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ യൂണിറ്റ് ലീഡർ ഫവാസ് മങ്കടയുടെ നേതൃതത്തിൽ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സുമേഷ് വലമ്പൂർ എന്നിവർ ചേർന്ന് മുങ്ങയെ പെരിന്തൽമണ്ണ വെറ്റിനറി ഹോസ്പിറ്റൽ എത്തിച്ച് പ്രാഥമിക ചികിത്സകൾ നൽകി. മൂങ്ങയെ പിന്നീട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറും എന്ന് യൂണിറ്റ് ലീഡർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേ...
അഞ്ച് ഗോളിന്റെ കടം വീട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ബഗാനെതിരെ
Local

അഞ്ച് ഗോളിന്റെ കടം വീട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ബഗാനെതിരെ

Perinthalmanna RadioDate: 18-02-2023ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അവസാന എവേ മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ എടികെ ബഗാനെ നേരിടും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടുകളി ശേഷിക്കേ തുടര്‍ച്ചയായ രണ്ടാം സീസണിലും പ്ലേ ഓഫുറപ്പിച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സമ്മര്‍ദങ്ങളൊന്നുമില്ലാതെ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത് രണ്ടുലക്ഷ്യം. ജയത്തോടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി എലിമിനേറ്റര്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കണം. കൊച്ചിയിലെ വമ്പന്‍ തോല്‍വിക്ക് കൊല്‍ക്കത്തയില്‍ പകരം വീട്ടണം.പ്ലേ ഓഫിന് യോഗ്യത നേടിയെങ്കിലും അലസതയോടെ കളിക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കി. കോച്ചിന്റെ വാക്കുകള്‍... ''പ്ലേ ഓഫ് ഉറപ്പിച്ചു. സമ്മര്‍ദങ്ങള്‍ ഒന്നുമില്ല. ഇക്കാര്യം കേരള ബ്ലാസ്റ്റ്‌ഴ്‌സിനെ അ...
വില്‍പനയും കമ്മിഷനും കുറഞ്ഞു; 3000 റേഷൻ കടകൾ പൂട്ടിയേക്കും
Local

വില്‍പനയും കമ്മിഷനും കുറഞ്ഞു; 3000 റേഷൻ കടകൾ പൂട്ടിയേക്കും

Perinthalmanna RadioDate: 18-02-2023ജനുവരി മുതൽ വിൽപനയും അതേ തുടർന്നു വ്യാപാരികൾക്കു കമ്മിഷനും കുറഞ്ഞതോടെ മൂവായിരത്തോളം റേഷൻ കടകൾ പൂട്ടിയേക്കും. ഇവയിൽ ഭൂരിഭാഗവും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ്. 195 വ്യാപാരികൾക്കു ജനുവരിയിൽ 10,000 രൂപയിൽ താഴെയാകും കമ്മിഷൻ.ചില നഗരമേഖലകളിൽ കടമുറി വാടക തന്നെ 10,000 രൂപ നൽകണം. സംസ്ഥാനത്തു പതിനാലായിരത്തോളം കടകൾ ഉള്ളതിൽ കഴിഞ്ഞ വർഷം വരെ 10,000 രൂപയിൽ കുറവ് കമ്മിഷൻ ലഭിച്ചിരുന്നവ 50 എണ്ണം മാത്രമായിരുന്നു.ജനുവരിയിൽ 2700ൽ പരം കടകൾക്ക് 10,000 – 15,000 രൂപയാകും കമ്മിഷൻ. 15,000 – 20,000 രൂപ കമ്മിഷൻ കിട്ടുന്ന കടകളുടെ എണ്ണം രണ്ടായിരത്തോളം വരും. 20,000–30,000 രൂപ ലഭിക്കുന്നവ ഏഴായിരത്തോളം. ജനുവരിയിലെ കമ്മിഷൻ ഇനിയും വിതരണം ചെയ്തിട്ടില്ല.45 ക്വിന്റലിനു താഴെ വിൽപന നടത്തുന്ന വ്യാപാരികൾക്ക് ക്വിന്റലിന് 220 രൂപ തോതിൽ 9900 രൂപയാണു കമ്മിഷൻ എന്ന് ഓൾ കേരള റ...
പണിതിട്ടും പണിതിട്ടും പണിതീരാതെ പെരിന്തൽമണ്ണയിലെ ടൗൺ ഹാൾ
Local

പണിതിട്ടും പണിതിട്ടും പണിതീരാതെ പെരിന്തൽമണ്ണയിലെ ടൗൺ ഹാൾ

Perinthalmanna RadioDate: 18-02-2023പെരിന്തൽമണ്ണ: നഗരസഭയുടെ ആധുനിക ടൗൺഹാൾ നിർമാണം 2023 മാർച്ചിൽ പൂർത്തിയാക്കുമെന്ന് ഒന്നര വർഷമായി നൽകിയ ഉറപ്പ് പാലിക്കാനാവുന്നില്ല. മൂന്നു വർഷമായി പാതിവഴിയിൽ നിൽക്കുമ്പോഴും ചെലവിട്ട പണം മുഴുവൻ നൽകാൻ  ആയിട്ടില്ല. വേണ്ടത്ര ഫണ്ട് ലഭ്യത ഉറപ്പാക്കാതെ 2019ലാണ് നിലവിലെ മുനിസിപ്പൽ ടൗൺഹാൾ പൊളിച്ച് ആധുനിക ടൗൺ ഹാളിന് ഏഴു കോടിയുടെ പദ്ധതി തയാറാക്കിയത്.പദ്ധതി പ്രകാരം പൂർത്തിയാക്കാൻ ഇനിയും അഞ്ചു കോടിയോളം വേണം എങ്കിലും ടൗൺ ഹാൾ എന്ന് പൂർത്തിയാക്കുമെന്ന് അന്വേഷിച്ച പ്പോഴൊക്കെ 2023 മാർച്ച് 31നകം എന്നായിരുന്നു മറുപടി. നഗരസഭയുടെ ഔദ്യോഗിക പരിപാടികൾ പോലും വലിയ തുക വാടക നൽകി സ്വകാര്യ ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ മൂന്നു വർഷമായി നടത്തുന്നത്.ഈ ഇനത്തിൽ അധിക ചെലവിനു പുറമെ വാടകക്ക് നൽകി കിട്ടിയിരുന്ന വരുമാനവും മൂന്നു വർഷമായി മുടങ്ങി കിടക്കുകയാണ്. അക്രഡിറ്റഡ് ഏജൻസിയായ എ...
നിയമ ലംഘനം നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
Local

നിയമ ലംഘനം നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Perinthalmanna RadioDate: 17-02-2023മലപ്പുറം: ചെറിയൊരു ഇടവേളക്ക് ശേഷം സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധനക്ക് നിരത്തിലിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് കാണാനായത് നിരവധി നിയമ ലംഘനങ്ങള്‍. ജില്ലാ ആര്‍.ടി.ഒ സി വി എം ഷരീഫിന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെയും, വിവിധ സബ് ആര്‍ടിഒ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഒരാഴ്ചയായി നടത്തിയ പരിശോധനയില്‍ 1600 സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ അപാകത കണ്ടെത്തിയ 154  സ്‌കൂള്‍ വാഹനങ്ങള്‍ക്ക് എതിരെ കേസെടുത്തു. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യം വെച്ച് വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍ടിഒ പറഞ്ഞു.സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ചയാണ് സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാ...
വൈദ്യുതി വാഹനങ്ങൾ കൂടുന്നു; സ്ലോ ചാർജ്ജിംഗിൽ ജില്ല
Local

വൈദ്യുതി വാഹനങ്ങൾ കൂടുന്നു; സ്ലോ ചാർജ്ജിംഗിൽ ജില്ല

Perinthalmanna RadioDate: 17-02-2023മലപ്പുറം: ദേശീയ, സംസ്ഥാന പാതകൾ കടന്നുപോവുന്ന പ്രധാന ഇടങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുളള അനർട്ട് പദ്ധതിയോട് മുഖംതിരിച്ച് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ. തിരൂരങ്ങാടി, കോട്ടയ്ക്കൽ, കൊണ്ടോട്ടി, മഞ്ചേരി, പൊന്നാനി നഗരസഭകൾക്കും എടപ്പാൾ, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തുകൾക്കും കഴിഞ്ഞ ഒക്ടോബറിൽ ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി അനർട്ട് അധികൃതർ കത്ത് നൽകിയിരുന്നു. എന്നാൽ ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും ടേക്ക് എ ബ്രേക്ക് പോലുള്ള പദ്ധതികൾ വരുമ്പോൾ സ്ഥലം അനുവദിക്കാമെന്നുമുള്ള നിലപാടിലാണ് തദ്ദേശ ഭരണസമിതികൾ.കോട്ടയ്ക്കൽ നഗരസഭ കൗൺസിലിൽ ചർച്ച ചെയ്ത് രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും തുടർനടപടികൾ നിലച്ചു. മഞ്ചേരി, മലപ്പുറം, പൊന്നാനി നഗരസഭകൾ പ്രതികരിച്ചിട്ടേയില്ല. നിലവിൽ...
ക്യാമറ സ്ഥാപിക്കണമെന്ന നിർദേശം അപ്രായോഗികം; സർവീസുകൾ നിർത്തിവെക്കുമെന്ന് ബസുടമകൾ
Local

ക്യാമറ സ്ഥാപിക്കണമെന്ന നിർദേശം അപ്രായോഗികം; സർവീസുകൾ നിർത്തിവെക്കുമെന്ന് ബസുടമകൾ

Perinthalmanna RadioDate: 17-02-2023സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ഫെബ്രുവരി 28നകം ക്യാമറകൾ സ്ഥാപിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് ക്യാമറ വാങ്ങി നൽകണം എന്നാണ് ബസുടമകളുടെ ആവശ്യം. നേരത്തെ പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകും എന്നായിരുന്ന സർക്കാർ പറഞ്ഞിരുന്നത്. അതോടൊപ്പം ക്യാമറ സ്ഥാപിക്കൽ, ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയത്തേക്ക് നീട്ടണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. അനുകൂല നടപടി ഇല്ലെങ്കിൽ മാർച്ച് ഒന്ന് മുതൽ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു.സ്വകാര്യ ബസുകളിലും ഈ മാസം 28 ന് മുമ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിര്‍ദേശിച്ചിരുന്നു. സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിന്‍റെ ചിലവില്‍...
ഗ്രീൻഫീൽഡ് ദേശീയപാത; സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം ഈ മാസം
Local

ഗ്രീൻഫീൽഡ് ദേശീയപാത; സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം ഈ മാസം

Perinthalmanna RadioDate: 17-02-2023മലപ്പുറം: ഭാരത് മാല പദ്ധതിപ്രകാരം നിർമിക്കുന്ന നിർദിഷ്ട കോഴിക്കോട് -പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി ജില്ലയിൽ ഭൂമിയേറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഈമാസം അവസാനം ഇറങ്ങും.45 മീറ്റർ വീതിയിൽ 53 കിലോമീറ്ററാണ് ജില്ലയിലൂടെ പാത കടന്നുപോകുന്നത്. ഇതിനായി പതിനഞ്ച് വില്ലേജുകളിൽനിന്ന് 239 ഹെക്ടർ ഭൂമി ഏറ്റെടുക്കും. ഭൂമിയുടെ ഫീൽഡ് സർവേ പൂർത്തിയായി. അന്തിമറിപ്പോർട്ട് അധികൃതർ ദേശീയപാതാ അതോറിറ്റിക്ക് കൈമാറി. ത്രീ ഡി വിജ്ഞാപനത്തിൽ ഭൂമിയുടെ സർവേ നമ്പറുകൾ, സബ് ഡിവിഷൻ, ഭൂവുടമകളുടെ പേര്, എത്ര സെന്റാണ് ഏറ്റെടുക്കുന്നത് തുടങ്ങിയ വിവരങ്ങൾ ഉണ്ടാകും. വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ്റ, കരുവാരക്കുണ്ട് വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്.അടുത്തമാ...