Local

സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടക്കും
Education, Local

സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടക്കും

Perinthalmanna RadioDate: 17-02-2023തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗത്തിൽ ധാരണ. 31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും. രാവിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഒന്ന്-ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ ഉച്ചക്കു ശേഷം രണ്ടു മുതലായിരിക്കും നടക്കുക.വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ സമയക്രമം അനുസരിച്ചായിരിക്കും പരീക്ഷ. വിശദ ടൈംടേബിൾ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിക്കും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രിലിൽ നടത്താനാണ് ധാരണ.ഉച്ചഭക്ഷണ പദ്ധതിയിൽ മൂന്നു മാസത്തെ കുടിശ്ശിക തുകയായ 126 കോടി അനുവദിച്ചിട്ടുണ്ടെന്നും ഉടൻ വിതരണം ചെയ്യുമെന്നും പൊതുവിദ്യാഭ്യാസ ഡയ...
രഹസ്യ അറയിൽ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേർ പിടിയിൽ
Local

രഹസ്യ അറയിൽ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേർ പിടിയിൽ

Perinthalmanna RadioDate: 17-02-2023പെരിന്തൽമണ്ണ: കാറിൽ രഹസ്യ അറയുണ്ടാക്കി മതിയായ രേഖകളില്ലാതെ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. കാർ ഡ്രൈവർ മഹാരാഷ്ട്ര സാംഗ്ലി പോസ് വാഡി സ്വദേശി ഗണേശ് ജ്യോതിറാം യാദവ്് (26), ഖാനാപ്പൂർ സ്വദേശി വികാസ് ബന്ദോപന്ത് യാദവ് (24), തസ്ഗൗൺ വെയ്ഫാലെ സ്വദേശി പ്രദീപ് നൽവാഡെ (39) എന്നിവരിൽനിന്നാണ് പണം പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് തൂതയിൽ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണം വെച്ചിരുന്നത്.സ്റ്റിയറിങ്ങിന് താഴെ ഡാഷ് ബോർഡിന് അടിവശത്തായി രണ്ടുഭാഗത്തേക്കും നീളുന്ന വിധം രഹസ്യ അറയുണ്ടാക്കിയിരിക്കുകയായിരുന്നു. പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത വിധത്തിലുള്ള അറയിൽ കടലാസിൽ പൊതിഞ്ഞ നിലയിൽ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകളാണ് ഉണ...
ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ
Local

ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ

Perinthalmanna RadioDate: 17-02-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീയോടൊപ്പമുണ്ടായിരുന്ന കുട്ടിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ യുവതിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു. മേലാറ്റൂർ കിഴക്കുംപാടം ത്രാവോട്ടിൽ നീതു(24)വിനെയാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.കഴിഞ്ഞ 10-ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കേസിനാസ്പദമായ സംഭവം. ഡോക്ടറെ കണ്ടശേഷം തന്റെ ചെറിയ കുഞ്ഞിനേയും ഏഴുവയസ്സുള്ള മറ്റൊരാൺകുട്ടിയേയും അടുത്തുള്ള കോണിപ്പടിയിലിരുത്തി മരുന്ന് വാങ്ങാൻ ഫാർമസിയിലെത്തിയതായിരുന്നു പൊന്ന്യാകുർശ്ശി സ്വദേശിനിയായ സ്ത്രീ. പരിസരത്ത് നല്ല തിരക്കുള്ള സമയമായിരുന്നു. മരുന്നു വാങ്ങി തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിലെ ലോക്കറ്റോടുകൂടിയ സ്വർണമാല മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെടുന്നത്. പെരിന്തൽമണ്ണ പോലീസ്‌ സ്റ്റേഷനിൽ പരാതി നൽകി.ആശുപത്രിയിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. ക്യാമറക...
ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി
Kerala, Latest, Local

ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി

Perinthalmanna RadioDate:17-02-2023തൃശ്ശൂര്‍: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു. ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവശനായിരുന്ന പ്രണവിനെ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.2022 മാര്‍ച്ച്‌ നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള അടുപ്പം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്ന...
എസ് വൈ എസ് പെരിന്തൽമണ്ണ സോൺ യൂത്ത് പാർലമെന്റ് സമാപിച്ചു
Local

എസ് വൈ എസ് പെരിന്തൽമണ്ണ സോൺ യൂത്ത് പാർലമെന്റ് സമാപിച്ചു

Perinthalmanna RadioDate: 16-02-2023പെരിന്തൽമണ്ണ: "സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം" എന്ന ശീർഷകത്തിൽ എസ് വൈ എസ് പെരിന്തൽമണ്ണ സോൺ യൂത്ത് പാർലമെന്റ് ആനമങ്ങാട് സമാപിച്ചു.രാവിലെ 9ന് ആരംഭിച്ച യൂത്ത് പാർലമെന്റ് പൊതു സമൂഹത്തിൽ പ്രസ്ഥാനത്തിൻറെ നിലപാടുകളും ആശയങ്ങളും വ്യക്തമാക്കുന്ന 10 സെഷനുകളിലായി 20 അവതരണങ്ങൾ നടന്നു. സോൺ പ്രസിഡന്റ് ജഅ്ഫർ അഹ്സനിയുടെ അദ്ധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം, ആദർശം, ആത്മീയത, കൃഷി, തൊഴിൽ, സംരഭകത്വം തുടങ്ങിയ വിഷയങ്ങളിലായി സെമിനാർ, സിമ്പോസിയം, ചർച്ചകൾ, സംവാദങ്ങൾ നടന്നു. അലി ബാഖവി ആറ്റുപുറം, ഇബ്രാഹിം ബാഖവി മേൽമുറി, റഹ്മത്തുള്ള സഖാഫി എളമരം, എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സി കെ എം  ഫാറൂഖ് പള്ളിക്കൽ, അബ്ദുസമദ് യൂണിവേഴ്സിറ്റി, മുസ്ഥഫ മാസ്റ്റർ എടപ്പറ്റ, ...
നോറോ വൈറസ്; 3 സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു
Local

നോറോ വൈറസ്; 3 സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു

Perinthalmanna RadioDate: 16-02-2023പെരിന്തൽമണ്ണ: 2 വിദ്യാർഥിനികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിലെ സ്വകാര്യ പാരാ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ 3 പേരുടെ സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് പരിശോധനയ്ക്ക് അയച്ചത്.ആദ്യം ഹോസ്റ്റലിലെ ഒരു വിദ്യാർഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് 12 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ഒരാൾക്ക് കൂടി നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വീണ്ടും സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. അതേ സമയം നിലവിൽ ആർക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ആദ്യം രോഗബാധ കണ്ടെത്തിയ വിദ്യാർഥിനിയുടെ രോഗാവസ്ഥ പൂർണമായും മാറി. പിന്നീട് രോഗം സ്ഥിരീകരിച്ച വിദ്യാർഥിനിക്കും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. പുതിയ പരിശോധനാ ഫലം വന്നതിന് ശേഷമേ ഹോസ്റ്റലിൽ നിരീക്ഷണത്തി ലുള്...
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; വോട്ടുപെട്ടി കാണാതായതിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
Local

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; വോട്ടുപെട്ടി കാണാതായതിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Perinthalmanna RadioDate: 16-02-2023പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. വോട്ടു പെട്ടി കാണാതായതിൽ അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. വോട്ടു പെട്ടി കാണാതായതും പോസ്റ്റൽ ബാലറ്റ് മിസ്സിംഗ് അടക്കമുളള വിഷയങ്ങൾ പരിശോധിച്ച് മറുപടി നൽകണമെന്നും ഇടക്കാല ഉത്തരവിലുണ്ട്. എന്നാൽ കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കണമെന്ന ആവശ്യം കോടതി തളളി. ഇക്കാര്യത്തിൽ എന്ത് സഹായവും ചെയ്യാൻ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനിടെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന അടുത്ത വ്യാഴാഴ്ച തുറന്ന കോടതിയിൽ നടത്താനും കോടതി നിർദേശിച്ചു.അതേ സമയം, പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മലപ്പുറം ജില്ലാ കലക്ടർ അന്വേഷണമാവശ്യപ്പെട്ട് ജില്ലാ പ...
ബസുകളിൽ ക്യാമറ സ്ഥാപിക്കൽ; സാവകാശം വേണമെന്ന് ബസുടമകൾ
Local

ബസുകളിൽ ക്യാമറ സ്ഥാപിക്കൽ; സാവകാശം വേണമെന്ന് ബസുടമകൾ

Perinthalmanna RadioDate: 16-02-2023മലപ്പുറം: സ്വകാര്യ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ സാവകാശം വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കേരളത്തിലെ ബസുകളിൽ 28-ന് മുമ്പായി ക്യാമറ സ്ഥാപിക്കണമെന്നത് പ്രായോഗികമല്ല. 14 -ന് റോഡ് നികുതി അടച്ച ബസുടമകൾക്ക് ക്യാമറ സ്ഥാപിക്കാൻ 28 -നകം പണം കണ്ടെത്തുക പ്രയാസമാണ്. ധൃതിപിടിച്ച് സ്ഥാപിക്കുന്ന ക്യാമറകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിയില്ല. പെട്ടെന്ന് കേടാകാനുള്ള സാധ്യതയുണ്ട്. അവ കൃത്യതയോടെ പ്രവർത്തിക്കാതിരുന്നാൽ മോട്ടോർവാഹന വകുപ്പ് ബസുകളിൽ പരിശോധന നടത്തി പിഴ ചുമത്തുന്ന അവസ്ഥ ഉണ്ടാവുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് ഗതാഗതമന്ത്രിക്ക് സംഘടന നിവേദനം നൽകി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------...
മേലാറ്റൂരിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ തുടങ്ങി
Local

മേലാറ്റൂരിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ തുടങ്ങി

Perinthalmanna RadioDate: 16-02-2023മേലാറ്റൂർ: പഞ്ചായത്തിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന പ്രവൃത്തി തുടങ്ങി. ചന്തപ്പടി ആശുപത്രി റോഡിലും ഉച്ചാരക്കടവ് പുഴ റോഡിലുമുള്ള അനധിക ത നിർമിതികളാണ് പൊളിക്കുന്നത്. ചന്തപടി ആശുപത്രി റോഡിലെ രണ്ടും ഉച്ചാരക്കടവ് പുഴ റോഡിലെ ഒരു വീടും ബുധനാഴ്ച പൊളിച്ചു നീക്കി.ചന്തപ്പടി ആശുപത്രി റോഡിൽ 21 വീടുകളും ഉച്ചാരക്കടവ് പുഴ റോഡിൽ 10 വീടുകളുമാണ് അനധികൃതമായുള്ളത്. ഇതോടൊപ്പം പുഴ കൈയേറി കൃഷിയടക്കം ചെയ്യുന്ന വെള്ളിയാറിന്റെ അതിർത്തി നിർണയിക്കുന്ന പ്രവൃത്തികളും നടക്കും.പഞ്ചായത്തിലെ വിവിധയിടങ്ങളിൽ അനധികൃത സ്ഥലം കൈയേറ്റവും പുഴ പുറമ്പോക്ക് കൈയേറ്റം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും വർധിച്ചു വന്ന സാഹചര്യത്തിൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ ഭരണ സമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.1.21 ഏക്കർ സ്ഥലത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്...
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് ഹർജി; ഹൈക്കോടതിയിൽ സൂക്ഷിച്ച പെട്ടികൾ പരിശോധിച്ചു
Local

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് ഹർജി; ഹൈക്കോടതിയിൽ സൂക്ഷിച്ച പെട്ടികൾ പരിശോധിച്ചു

Perinthalmanna RadioDate: 16-02-2023പെരിന്തൽമണ്ണ: ഹൈക്കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തപാൽ ബാലറ്റുകളടക്കമുള്ള തിരഞ്ഞെടുപ്പ് രേഖകളടങ്ങിയ പെട്ടികൾ കേസിലെ കക്ഷികൾ പരിശോധിച്ചു. രണ്ട് ഇരുമ്പ് പെട്ടികളും ഒരു പ്ലാസ്റ്റിക് കവറുമാണ് പരിശോധിച്ചത്. പെട്ടികൾ തുറക്കാൻ അനുമതി നൽകിയില്ല. പ്ലാസ്റ്റിക് കവറിൽ സി.ഡി.യും പെൻഡ്രൈവുമാണ് ഉണ്ടായിരുന്നത്.പെട്ടികൾ പരിശോധിക്കാനായി ഇടത് സ്ഥാനാർഥിയും ഹർജിക്കാരനുമായ കെ.പി.എം. മുസ്തഫ കോടതിയിൽ എത്തി. നജീബ് കാന്തപുരം എം.എൽ.എ.യുടെ അഭിഭാഷകൻ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകൻ ദീപു ലാൽ എന്നിവരുമെത്തി. പെട്ടികൾ കാണാൻ മാത്രമാണ് കഴിഞ്ഞത്. ഉള്ളിലുള്ള ബാലറ്റുകൾ അടക്കമുള്ളവ പരിശോധിക്കാനാകുമെന്നായിരുന്നു കക്ഷികളുടെ പ്രതീക്ഷ. ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാറുടെ സാന്നിധ്യത്തിലാണ് പെട്ടികൾ പരിശോധിച്ചത്.തിരഞ്ഞെടുപ്പ് ഹർജി വ്യാഴാഴ്ച ജസ്റ്റിസ് എ...