Local

ഷൊർണൂർ-നിലമ്പൂർ പാതയിൽ വീണ്ടും തീവണ്ടി വൈകി
Local

ഷൊർണൂർ-നിലമ്പൂർ പാതയിൽ വീണ്ടും തീവണ്ടി വൈകി

Perinthalmanna RadioDate: 16-02-2023അങ്ങാടിപ്പുറം: ഷൊർണൂർ- നിലമ്പൂർ പാതയിൽ ബുധനാഴ്ചയും തീവണ്ടി വൈകി ഓടിയത് യാത്രക്കാർക്ക് പ്രയാസമായി.രാവിലെ പാലക്കാട് നിന്ന് നിലമ്പൂരിലേക്ക് വരുന്ന പാലക്കാട്-നിലമ്പൂർറോഡ് എക്സ്‌പ്രസ്‌ അരമണിക്കൂർ വൈകിയോടിയതാണ് തുടർന്നുള്ള സർവീസുകൾ വൈകാൻ ഇടയാക്കിയത്. ഈ വണ്ടി വൈകിയതിനാൽ നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് പോകുന്ന നിലമ്പൂർ റോഡ്-ഷൊർണൂർ പാസഞ്ചർ അങ്ങാടിപ്പുറം സ്റ്റേഷനിൽ പിടിച്ചിടേണ്ടിവന്നു. രണ്ടു വണ്ടികളും വൈകിയത് യാത്രക്കാരെ വലച്ചു. ഈ പാതയിൽ തീവണ്ടികൾ വൈകി ഓടുന്നത് പതിവായി. കഴിഞ്ഞദിവസം പാളത്തിൽ വിള്ളൽ കണ്ടതിനെത്തുടർന്ന് പാലക്കാട്-നിലമ്പൂർ റോഡ് എക്സ്പ്രസ്‌ ചെറുകരയിൽ നിർത്തിയിടേണ്ടി വന്നിരുന്നു. എൻജിൻ തകരാർ കാരണവും പലപ്പോഴും വണ്ടികൾ വൈകുന്നുണ്ട്. ഒട്ടേറെപ്പേർ രാവിലെയും വൈകുന്നേരവും ഈ പാതയെ ആശ്രയിക്കുന്നു.................................................കൂടുതൽ...
താഴെക്കോട് പിടിഎം സ്കൂളിന്റെ 47-ാം വാർഷികവും യാത്രയയപ്പു സമ്മേളനവും നടത്തി
Local

താഴെക്കോട് പിടിഎം സ്കൂളിന്റെ 47-ാം വാർഷികവും യാത്രയയപ്പു സമ്മേളനവും നടത്തി

Perinthalmanna RadioDate: 15-02-2023താഴെക്കോട്: താഴെക്കോട് പി ടി എം ഹയർ സെക്കണ്ടറി സ്കൂളിന്റെ നാല്പത്തിയേഴാം വാർഷികവും യാത്രയയപ്പു സമ്മേളനവും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ ടി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായ എം കെ ജയശ്രീ, കെ പി മുഹമ്മദ്, സി ചന്ദ്രിക, എൻ ആയിഷ ബീഗം , ഡോ എൻ ഫിറോസ്, ഗീത നായർ എന്നിവർക്ക് മാനേജ്മെന്റിന്റെയും സ്റ്റാഫിന്റേയും പി ടി എ യുടെയും ഉപഹാരങ്ങൾ വിതരണം ചെയ്തു . സ്കൂൾ വിദ്യാർത്ഥി പി ഫാത്തിമത്ത് ഷിഫ്നയുടെ കവിതാ സമാഹാരം സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ ബ്ലോക്ക് പ്രസിഡണ്ട് എ കെ മുസ്തഫക്ക് നൽകി പ്രകാശനം ചെയ്തു. കേരള സ്റ്റേറ്റ് റസ്ലിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ പി കെ മനീഷ്‌കുമാർ, വെങ്കല മെഡൽ ജേതാക്കളായ കെ അശ്വിൻ കൃഷ്ണ, പി ദിൽഷാദ്, ഫാത്തിമ നദ, ഫാത്തിമ ഷിബില എന്നിവരെ മൊമെന്റോ നൽകി...
കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിന് പുതിയ കവാടം
Local

കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിന് പുതിയ കവാടം

Perinthalmanna RadioDate: 15-02-2023പെരിന്തൽമണ്ണ: നഗര വനം പദ്ധതിയുടെ ഭാഗമായി കൊടികുത്തി മല ഇക്കോ ടൂറിസത്തിൽ അമിനിറ്റി സെന്ററിനു മുൻഭാഗത്ത് പുതിയ പ്രവേശന കവാടം. സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാണ് കവാടത്തിന്റെ രൂപ കൽപന. നിലമ്പൂർ സൗത്ത് വനവികാസ് എജൻസിയുടെ കീഴിൽ കൊടികുത്തിമല വന സംരക്ഷണ സമിതിയാണ് നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സഞ്ചാരികൾക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും കുട്ടികളുടെ പാർക്കുകളും ഫോട്ടോ പോയിന്റുകളുടെയും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EYuz...
പോക്‌സോ കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ പിടികൂടി
Local

പോക്‌സോ കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ പിടികൂടി

Perinthalmanna RadioDate: 15-02-2023പെരിന്തൽമണ്ണ: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയയാൾ പിടിയിലായി. പറങ്കിമൂച്ചിക്കൽ കൊളക്കാടൻ ഷമീമിനെയാണ്‌ (31) പെരിന്തൽമണ്ണ എസ്.ഐ. യാസിറും സംഘവും ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന രാമനാട്ടുകരയിൽനിന്ന് അറസ്റ്റ്‌ ചെയ്തത്. 2020-ലാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ പോലീസ് അറസ്റ്റ്‌ ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയതോടെ പെരിന്തൽമണ്ണ പോക്‌സോ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.w...
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; തപാൽ വോട്ടുകളുടെ പരിശോധന ഇന്ന്
Local

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; തപാൽ വോട്ടുകളുടെ പരിശോധന ഇന്ന്

Perinthalmanna RadioDate: 15-02-2023പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയിൽ ഉള്ള തപാൽ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30നാണ് ഇരു കക്ഷികളും ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ബാലറ്റുകൾ പരിശോധിക്കുക. വോട്ടുകളിൽ കൃത്രിമത്വം നടന്നോയെന്നറിയാൻ പരിശോധന നടത്താൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. ബാലറ്റുകൾ നേരിട്ട് പരിശോധിക്കാൻ അവസരം വേണമെന്ന ഇടത് സ്ഥാനാർത്ഥി കെ.പി. എം. മുസ്തഫയുടെ ആവശ്യ പ്രകാരം ആയിരുന്നു നടപടിതര്‍ക്ക വിഷയമായ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായെന്നായിരുന്നു റിട്ടേണിങ് ഓഫീസര്‍ കൂടിയായ പെരിന്തല്‍മണ്ണ സബ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്.തദ്ദേശ തെരഞ്ഞെടുപ...
ഗതാഗത കുരുക്കിനിടെ വൺവേ തെറ്റിച്ച ബസിനെ പിന്നോട്ടെടുപ്പിച്ച് നാട്ടുകാരും മറ്റ് ഡ്രൈവർമാരും
Local

ഗതാഗത കുരുക്കിനിടെ വൺവേ തെറ്റിച്ച ബസിനെ പിന്നോട്ടെടുപ്പിച്ച് നാട്ടുകാരും മറ്റ് ഡ്രൈവർമാരും

Perinthalmanna RadioDate: 15-02-2023പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ഗതാഗത കുരുക്കിനിടയിൽ വൺവേ തെറ്റിച്ച് ഊരാക്കുടുക്ക് തീർത്ത ബസിനെ പിന്നോട്ടെടുപ്പിച്ച് നാട്ടുകാരും മറ്റ് ഡ്രൈവർമാരും. അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഇതിനിടയിൽ നിയമം പാലിക്കാതെ വൺവേ തെറ്റിച്ച് കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കി ബസ് മുന്നോട്ട് പാഞ്ഞ് എത്തുകയായിരുന്നു.കോഴിക്കോട്- പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് നിയമം കാറ്റിൽ പറത്തിയത്. മറ്റ് വാഹന ഡ്രൈവർമാരും യാത്രക്കാരും ചേർന്ന് ബസിനെ ഒടുവില്‍ പിന്നോട്ട് എടുപ്പിക്കുകയായിരുന്നു. അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ബസാണ് കുരുക്കിനിടെ അമിത വേഗതയിൽ എതിർ ദിശയിൽ വന്ന് മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം കുരുക്കുണ്ടാക്കിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് നിരവധി തവണ ബസ് പിന്നോട്ട്...
സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ
Local

സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ

Perinthalmanna RadioDate: 15-02-2023മേലാറ്റൂർ: റെയിൽവേ സ്റ്റേഷനിൽ വികസന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമായി. വർഷങ്ങളായി ഹാൾട്ട് സ്റ്റേഷനായി തരം താഴ്ത്തിയ സ്റ്റേഷനിൽ വിദൂര സ്ഥലങ്ങളിലേക്ക് ഒന്നും ടിക്കറ്റ് ലഭ്യമല്ല. എടപ്പറ്റ, അലനല്ലൂർ, വെട്ടത്തൂർ, കരുവാരകുണ്ട്, മേലാറ്റൂർ എന്നീ അഞ്ച് പഞ്ചായത്തിൽ നിന്നുള്ളവരാണ് ഇവിടെ നിന്നു ട്രെയിൻ യാത്ര ചെയ്യുന്നത്.രണ്ട് എക്സ്പ്രസ് അടക്കം12 ട്രെയിനുകൾ കടന്നു പോകുന്ന സ്റ്റേഷനാണിത്. മതിയായ ഇരിപ്പിടമില്ല. ഫ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂരയില്ല. ട്രെയിൻ കാത്തു നിൽക്കുന്ന വർക്ക് വെയിലും മഴയും കൊള്ളണം. പ്രധാന റോഡിൽ നിന്നു റെയിൽ സ്റ്റേഷനിലേക്കുള്ള വഴിയിൽ ആവശ്യത്തിനു വിളക്കുകളില്ല.തെക്കൻ ജില്ലകളിൽ നിന്ന് ഒട്ടേറെ ഉദ്യോഗസ്ഥരും അവരുടെ കു ടുംബവും പരിസര പഞ്ചായത്തുകളിൽ താമസിക്കുന്നുണ്ട്. പ്രധാന ട്രെയിനായ കോട്ടയം - എക്സ്പ്രസിൽ കയറണമെങ്കിൽ അങ്ങാടിപുറത്തേക്ക് എ...
സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം 28 ന് മുൻപ് ക്യാമറകൾ ഘടിപ്പിക്കണം
Local

സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം 28 ന് മുൻപ് ക്യാമറകൾ ഘടിപ്പിക്കണം

Perinthalmanna RadioDate: 14-02-2023സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്.ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ഓരോ ബസുകളും നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാൻ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകാൻ യോഗത്തിൽ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും.ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് പ്രശ്നങ്ങൾ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമർശിച്ച് കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്...
ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം വീണ്ടും നീട്ടി
Local

ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം വീണ്ടും നീട്ടി

Perinthalmanna RadioDate: 14-02-2023തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സമയം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടിനൽകുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനം ജീവനക്കാരും ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കണക്ക്. ശേഷിക്കുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് ലഭിക്കാനുള്ള സമയം കണക്കിലെടുത്താണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്.സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു. രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിർദ്ദിഷ്ട ഫോർമാറ്റിലുള്ള സർട്ടി...
സർക്കാർ ഓഫീസുകളിൽ ഒരു ദിവസം എത്ര പേർക്ക് അവധിയെടുക്കാമെന്ന് നിശ്ചയിച്ചേക്കും
Local

സർക്കാർ ഓഫീസുകളിൽ ഒരു ദിവസം എത്ര പേർക്ക് അവധിയെടുക്കാമെന്ന് നിശ്ചയിച്ചേക്കും

Perinthalmanna RadioDate: 14-02-2023സർക്കാർ ഓഫീസുകളിലെ കൂട്ട അവധികളിൽ മാർഗ രേഖയിറക്കാൻ റവന്യു വകുപ്പിൽ ആലോചന. ഉന്നത ഉദ്യോഗസ്ഥർ വിവരശേഖരണം ആരംഭിച്ചു. കൂട്ട അവധി നിയന്ത്രിക്കാൻ നീക്കമുണ്ടാകും. ഒരു ദിവസം എത്ര പേർക്ക് അവധിയെന്നത് നിശ്ചയിച്ചേക്കും. വിഷയം വ്യാഴാഴ്ച്ച ചേരുന്ന റവന്യു സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാനാണ് ആലോചന. കോന്നിയിലെ കൂട്ട അവധി വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി.സംഭവത്തിൽ മന്ത്രി കെ. രാജൻ റിപ്പോർട്ട്‌ തേടിയിരുന്നു. കൂട്ട അവധിയെടുപ്പ് ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ടെങ്കിലും അതൊന്നും ഇതുവരെ ചർച്ചയായിട്ടില്ല. അവധിമൂലം ഓഫീസിന്റെ പ്രവർത്തനം മുടങ്ങില്ലെന്ന് മേലധികാരികൾ ഉറപ്പാക്കണമെന്നാണ് ചട്ടം. കോന്നിയിലും മറ്റും അതുറപ്പാക്കിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannar...