Local

പെരിന്തൽമണ്ണയിൽ ഒരാൾക്കു കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു
Local

പെരിന്തൽമണ്ണയിൽ ഒരാൾക്കു കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു

Perinthalmanna RadioDate: 14-02-2023പെരിന്തൽമണ്ണ: സ്വകാര്യ പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥിനിക്ക്‌ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ ഒരാൾക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. ഇൗ വിദ്യാർഥി രോഗലക്ഷണങ്ങൾ മറികടന്ന് ആരോഗ്യസ്ഥിതി വീണ്ടെടുത്തതായി മെഡിക്കൽ ഓഫീസർ ഡോ. ബൈജു പറഞ്ഞു.ഈമാസം നാലിന് അയച്ച 12 സാമ്പിളുകളുടെ ഫലം തിങ്കളാഴ്‌ചയാണ് അറിഞ്ഞത്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലാണ് പരിശോധിച്ചത്. നേരത്തേ രോഗലക്ഷണങ്ങൾ കാണിച്ചവരടക്കമുള്ള വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. ഒരാൾക്കുകൂടി വൈറസ് സ്ഥിരീകരിച്ചതിനാൽ ചെറിയ രോഗലക്ഷണമുള്ളവരെയും ചൊവ്വാഴ്‌ച പരിശോധിക്കാനാണ് തീരുമാനം.രണ്ടാഴ്‌ച മുൻപാണ് കോളേജിലെ മറ്റൊരു വിദ്യാർഥിനിക്ക് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് കോളേജ് ഹോസ്റ്റലിലെ 55 വിദ്യാർഥ...
കരിപ്പൂരിലെ സ്വര്‍ണവേട്ടയില്‍ സെഞ്ചറിയടിച്ച് പൊലീസ്
Local

കരിപ്പൂരിലെ സ്വര്‍ണവേട്ടയില്‍ സെഞ്ചറിയടിച്ച് പൊലീസ്

Perinthalmanna RadioDate: 13-02-2023കരിപ്പൂർ വിമാന താവളത്തിൽ സ്വര്‍ണ വേട്ടയില്‍ സെഞ്ചറിയടിച്ച് പൊലീസ്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഒരു വര്‍ഷത്തിനിടെ പൊലീസ് റജിസ്റ്റർ ചെയ്തത് 100 കേസ്. തിങ്കളാഴ്ച രണ്ട് യാത്രക്കാരില്‍ നിന്നായി 97 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചതോടെയാണ് കേസുകളുടെ എണ്ണം സെഞ്ചറി തൊട്ടത്.42 കോടി രൂപ വിലമതിക്കുന്ന 80 കിലോ സ്വര്‍ണമാണ് എസ്പി എസ്.സുജിത് ദാസിന്‍റെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിനിടെ പിടിച്ചത്. കസ്റ്റംസ് പരിശോധന മറികടന്നെത്തിയവരാണ് പൊലീസ് വലയില്‍ കുടുങ്ങിയത് എന്നതും ശ്രദ്ധേയം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കി...
പെരിന്തൽമണ്ണയിലെ പോലീസ് ഡ്രൈവറുടെ വീട്ടിൽ വിജിലൻസ് പരിശോധന
Local

പെരിന്തൽമണ്ണയിലെ പോലീസ് ഡ്രൈവറുടെ വീട്ടിൽ വിജിലൻസ് പരിശോധന

Perinthalmanna RadioDate: 13-02-2023പെരിന്തൽമണ്ണ: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ പോലീസ് ഡ്രൈവറുടെ വീട്ടിൽ കോഴിക്കോട് വിജിലൻസ് പ്രത്യേക വിഭാഗം പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. ഇപ്പോൾ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ ഡ്രൈവറും നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ താമസക്കാരനുമായ സക്കീർ ഹുസൈന്റെ വീട്ടിലാണ് കോഴിക്കോട് പോലീസ് വിജിലൻസ് എസ്.പി. അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.62 രേഖകൾ വിജിലൻസ് സംഘം സീൽ ചെയ്തു. വീട്ടിൽ പരിശോധന തുടരുന്നതിനിടയിൽ തന്നെ സക്കീർ ഹുസൈന്റെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലും സഹോദരന്റെ പേരിലുള്ള കെട്ടിടത്തിലും പരിശോധന നടത്തി. രണ്ട് ഡിവൈ.എസ്.പി.മാർ ഉൾപ്പെടെ വിജിലൻസിന്റെ 20 അംഗ സംഘം എസ്.പി. ക്കൊപ്പമുണ്ടായിരുന്നു.  സക്കീർ ഹുസൈൻ മുൻപ് മലപ്പുറം എസ്.പി. ഓഫീസിൽ ഡ്രൈവറായി സേവനം അനുഷ്ഠിച്ചിട്...
പെരിന്തൽമണ്ണയിലെ നാല് കടകളില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണം
Local

പെരിന്തൽമണ്ണയിലെ നാല് കടകളില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണം

Perinthalmanna RadioDate: 13-02-2023പെരിന്തല്‍മണ്ണ: നഗരത്തില്‍ നാല് വ്യാപാര സ്ഥാപനങ്ങളില്‍ ഷട്ടര്‍ കുത്തി തുറന്ന് മോഷണം. പെരിന്തല്‍മണ്ണ കോഴിക്കോട് റോഡിലെ ബീമ മില്‍ സ്റ്റോര്‍, കെ.ആര്‍ ബേക്കറി, ഗരിമ സ്പോര്‍ട്സ്, മര്‍ഹബ ഹാന്‍ഡ്‌ലൂംസ് എന്നീ കടകളുടെ ഷട്ടറുകളാണ് കുത്തി തുറന്നത്.കച്ചവട വസ്തുക്കള്‍ ഒന്നും നഷ്ടപ്പെട്ടില്ല.കടകളില്‍ ചില്ലറയായി സൂക്ഷിച്ച പണം നഷ്ടമായി. കടകളുടെ ഷട്ടറുകളും അകത്തെ അലമാരകളും പെട്ടികളും തകരാറിലാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ 1.50നും മൂന്നിനും ഇടയിലാണ് മോഷ്ടാവ് എത്തിയത്. കടകളില്‍ പൊലീസ് തെളിവെടുപ്പ് നടത്തി അന്വേഷണം തുടങ്ങി.സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചു. മുഖം മറക്കുന്ന തൊപ്പി ധരിച്ച ചെറുപ്പക്കാരന്‍ കടയില്‍ പ്രവേശിച്ച്‌ മേശവലിപ്പുകള്‍ തുറന്ന് പരിശോധിക്കുന്നത് പതിഞ്ഞിട്ടുണ്ട്. സമാനരീതിയില്‍ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിക്ക്‌ സമീപവും നേരത്തെ കടകള...
റേഷൻ സാധനങ്ങൾ ഓട്ടോ തൊഴിലാളികൾ വീട്ടിലെത്തിക്കും
Local

റേഷൻ സാധനങ്ങൾ ഓട്ടോ തൊഴിലാളികൾ വീട്ടിലെത്തിക്കും

Perinthalmanna RadioDate: 13-02-2023റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്​ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ തിങ്കളാഴ്ച തൃശൂരിൽ നിർവഹിക്കും.എല്ലാമാസവും പത്താം തീയതിക്കുള്ളിൽ റേഷൻ വിഹിതം ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കുന്നതാണ്​ പദ്ധതി. അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് കൃത്യമായ റേഷൻ എത്തുന്നുവെന്നത് ഉറപ്പാക്കും.ഗുണഭോക്താക്കൾക്ക് സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്. ആദിവാസി ഊരുകളിൽ റേഷൻസാധനങ്ങൾ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് ഇതും നടപ്പാക്കുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------------------...
ജാമിഅ നൂരിയ്യ അറബിയ്യയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക്  സമാപനം
Local

ജാമിഅ നൂരിയ്യ അറബിയ്യയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക്  സമാപനം

Perinthalmanna RadioDate: 13-02-2023പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യയുടെ ഒരുവർഷം നീണ്ടുനിന്ന വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം പ്രൗഢോജ്ജ്വലമായി. 58-ാം സനദ് ദാന സമ്മേളനത്തോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് സമാപനംകുറിച്ചത്.സമാപനസമ്മേളനം യു.എ.ഇ. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി ഉദ്ഘാടനംചെയ്തു. ഇസ്‌ലാം സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതര മതവിഭാഗങ്ങളോട് സഹിഷ്ണുതയിലും ഐക്യത്തിലും ജീവിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മതസൗഹാർദത്തിന് യു.എ.ഇ. വലിയ സ്ഥാനമാണ് നൽകുന്നത്. എല്ലാ മതവിഭാഗങ്ങളും തികഞ്ഞ സഹിഷ്ണുതയിലാണ് അവിടെ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സനദ് ദാനം നിർവഹിച്ചു. ശാസ്ത്രമാണ് എല്ലാറ്റിലും വലുതെന്ന വിശ്വാസം പാടില്ലെന്നും എന്നാൽ അതിനെ നിരാകരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം പ്രകൃതിജീവ...
പെരിന്തൽമണ്ണയിൽ സീബ്രാലൈൻ മാഞ്ഞു; ജീവൻ പണയംവെച്ച് കാൽനടയാത്രക്കാർ
Local

പെരിന്തൽമണ്ണയിൽ സീബ്രാലൈൻ മാഞ്ഞു; ജീവൻ പണയംവെച്ച് കാൽനടയാത്രക്കാർ

Perinthalmanna RadioDate: 12-02-2023പെരിന്തൽമണ്ണ: സംസ്ഥാനത്ത് എല്ലാ പ്രധാന റോഡുകളിലും സീബ്രാ ലൈൻ അടയാളപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശം വന്നത് രണ്ട് ദിവസം മുൻപാണ്. സീബ്രാ ലൈനിൽ കാൽനട യാത്രക്കാർക്ക് മുൻഗണയുണ്ടെന്നും അവരെ വാഹനം ഇടിച്ചാൽ ഡ്രൈവർക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. സീബ്രാ ലൈനുകളുടെ പ്രാധാന്യം ഏറെയാണെങ്കിലും പെരിന്തൽമണ്ണയിൽ പ്രധാന ജങ്ഷനിൽ പോലും സുരക്ഷിതം എന്നു പറയാൻ ഒരു സീബ്രാ ലൈൻ പോലും ഇല്ലെന്നതാണ് യാഥാർഥ്യം.പലയിടങ്ങളിലും സീബ്രാവരകൾ മാഞ്ഞ് ഇല്ലാതാകുന്നതും ആവശ്യമുള്ളിടത്തല്ലാതെ തോന്നുംപോലെ ഇവ വരച്ചിട്ടുള്ളതും വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരുപോലെ പ്രയാസമാകുന്നു. ദേശീയ പാതയും സംസ്ഥാന പാതയും കൂടിച്ചേരുന്നതും തിരക്കേറിയതുമായ പെരിന്തൽമണ്ണയിലെ ട്രാഫിക് ജങ്ഷനിൽ തന്നെ സീബ്രാവരകൾ ഇല്ലാതാവാൻ തുടങ്ങിയിട്ട് മാസങ്ങളായി.നാല് ഭാഗത്തേക്കുള്ള റോഡുകള...
യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം
Local

യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം

Perinthalmanna RadioDate: 12-02-2023പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിലെ യൂണിറ്റ് സമ്മേളനം പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ഒന്നാം വാർഡ് ചീരട്ടമണ്ണയിൽ സംസ്ഥാന പ്രസിഡന്റ്‌ ഷാഫിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് തുടക്കം കുറിച്ചു. നിയോജക മണ്ഡലം ജന. സെക്രട്ടറി സുരേഷ്ലാൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ  സംസ്ഥാന ജന. സെക്രട്ടറി സി. കെ. ഹാരിസ്, ജില്ലാ പ്രസിഡന്റ്‌ ഷാജി പാച്ചേരി, നിയോജക മണ്ഡലം പ്രസിഡന്റ്‌ യാക്കൂബ് കുന്നപ്പള്ളി, മണ്ഡലം പ്രസിഡന്റ്‌ ഷഫീക് പൊന്നിയാകുർശ്ശി, ജില്ലാ ഭാരവാഹികളായ ഷാജി കട്ടുപ്പാറ, അഷ്‌റഫ്‌ കുഴിമണ്ണ, ജലീൽ കുന്നക്കാവ്, നിയോജക മണ്ഡലം ഭാരവാഹികളായ രാകേഷ് ഏലംകുളം, മനോജ്‌ പാതായികര, വാർഡ് കൗൺസിലർ കൃഷ്ണ പ്രിയ, പി.പി.ശിഹാബ്, നിയോജക മണ്ഡലം കോൺഗ്രസ് ജന. സെക്രട്ടറി അറഞ്ഞിക്കൽ ആനന്ദൻ, സി. സേതു മാധവൻ, കുഞ്ഞാപ്പു വാഴയിൽ, അജിത്ത് വാഴയിൽ, രാധാകൃഷ്ണൻ പള്ളിപ്പള്ളത്, തോപ്പിൽ രാജേന്ദ്രൻ, ദിനേശ് ...
കഴിഞ്ഞ വർഷം ജില്ലയിൽ 321 പേർക്ക് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായി; 182 പേരും മരിച്ചത് ഇരുചക്ര വാഹനാപകടത്തിൽ
Local

കഴിഞ്ഞ വർഷം ജില്ലയിൽ 321 പേർക്ക് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായി; 182 പേരും മരിച്ചത് ഇരുചക്ര വാഹനാപകടത്തിൽ

Perinthalmanna RadioDate: 12-02-2023മലപ്പുറം: ന്യൂജൻ ബൈക്കുകളിൽ കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കി, അഭ്യാസം കാണിച്ച്, ചീറിപ്പായുന്നവരും െെകയടിച്ച് പ്രോത്സാഹിപ്പിക്കുന്നവരും ഒന്നോർക്കുക- നിരത്തിലെ അപകടങ്ങളിൽ എപ്പോഴും ‘മുഖ്യപ്രതി’ ഇരുചക്രവാഹനങ്ങളാണ്. അതിൽ ഏറെയും ബൈക്കുകൾതന്നെ.കഴിഞ്ഞ വർഷം ജില്ലയിൽ 321 പേർക്കാണ് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത്. അതിൽ 182 പേരും മരിച്ചത് ഇരുചക്ര വാഹനാപകടത്തിലാണ്. കാറപകടത്തിൽ മരിച്ചത് 22 പേർ മാത്രം. കഴിഞ്ഞ വർഷം 3361 അപകടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. അതിൽ പകുതിയിലേറെയും ഇരുചക്രവാഹനങ്ങളായിരുന്നു. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത 53 പേരാണ് 2022-ൽ മരിച്ചത്.ഇരുചക്രവാഹന യാത്രികരെ അപകടങ്ങൾ വിടാതെ പിന്തുടരുകയാണ്. വാഹനഗതാഗത വകുപ്പും പോലീസുമെല്ലാം വ്യാപകമായി പരിശോധനകളും നടത്തുന്നുണ്ട്. ജില്ലയിൽ പക്ഷേ, ഹെൽമെറ്റ് വെക്കാതെയുള്ള യാത്രയ്ക്ക് ഒട്ടും കുറവില്ല...
ജില്ല ആശുപത്രിയിൽ നിന്ന് കുഞ്ഞിന്റെ മാല കവർന്നു
Local

ജില്ല ആശുപത്രിയിൽ നിന്ന് കുഞ്ഞിന്റെ മാല കവർന്നു

Perinthalmanna RadioDate: 12-02-2023പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ എത്തിയ സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മാല കവർന്നതായി പരാതി. അമ്മ മരുന്നു വാങ്ങാൻ വരി നിന്നതിനിടെയാണ് വെള്ളിയാഴ്ച മോഷണം നടന്നത്. പൊന്ന്യാകുർശി സ്വദേശിനിയായ സ്ത്രീ ഏഴു വയസ്സായ കുട്ടിയും അതിനു താഴെയുള്ള ചെറിയ കുട്ടിയേയും കൊണ്ടാണ് ആശുപത്രിയിലെ ത്തിയത്. ചെറിയ കുട്ടിയുടെ മാലയാണ് നഷ്ടമായത്. കറുത്ത ചുരിദാറിട്ട സ്ത്രീ മിഠായി നൽകിയാണ് മാല കവർന്നതെന്ന് കുട്ടികൾ മാതാവിനോട് പറഞ്ഞു. സി.സി.ടി.വി ക്യാമറ തകരാറിൽ ആണെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മനസ്സിലായി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ ...