Local

ബാലറ്റ് പെട്ടി കാണാതായ സംഭവം; ട്രഷറി ജോ.ഡയറക്‌ടർ അന്വേഷണത്തിനെത്തി
Local

ബാലറ്റ് പെട്ടി കാണാതായ സംഭവം; ട്രഷറി ജോ.ഡയറക്‌ടർ അന്വേഷണത്തിനെത്തി

Perinthalmanna RadioDate: 09-02-2023പെരിന്തൽമണ്ണ∙ തപാൽ ബാലറ്റുകൾ അടങ്ങുന്ന പെട്ടി കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ട്രഷറി വകുപ്പ് ജോ.ഡയറക്‌ടർ പെരിന്തൽമണ്ണ സബ് ട്രഷറിയിലെത്തി അന്വേഷണം നടത്തി.ട്രഷറി വകുപ്പ് ഡയറക്‌ടറേറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം എത്തിയത്.ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയാണ് അന്വേഷണ ചുമതലയുള്ള ജോയിന്റ് ഡയറക്‌ടർ ജോൺ ജോസഫ് സബ് ട്രഷറിയിലെത്തിയത്. സബ് ട്രഷറിയിലേക്ക് സാധന സാമഗ്രികളുടെ വരവും പോക്കും രേഖപ്പെടുത്തുന്ന രേഖകളും മറ്റ് റജിസ്‌റ്ററുകളും പരിശോധിക്കുകയും ജീവനക്കാരിൽനിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. വൈകിട്ട് ആറരയോടെയാണ് അദ്ദേഹം മടങ്ങിയത്. ഹൈക്കോടതി നാളെ കേസ് വീണ്ടും പരിഗണിക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----------------...
ഷൊർണൂർ-നിലമ്പൂർ റെയിൽ പാളത്തിൽ വിള്ളൽ
Local

ഷൊർണൂർ-നിലമ്പൂർ റെയിൽ പാളത്തിൽ വിള്ളൽ

Perinthalmanna RadioDate: 09-02-2023അങ്ങാടിപ്പുറം: ഷൊർണൂർ- നിലമ്പൂർ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് തീവണ്ടി നിർത്തിയിട്ടു. ബുധനാഴ്‌ച രാവിലെ പരിശോധനയ്ക്കിടെ കീമാനാണ് അങ്ങാടിപ്പുറത്തിനും ചെറുകരയ്ക്കും ഇടയിൽ പാളത്തിൽ വിള്ളൽ കണ്ടത്. അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് വണ്ടി ചെറുകര സ്റ്റേഷനിൽ നിർത്തിയിട്ടു. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് എൻജിനിയറിങ് വിഭാഗമെത്തി തകരാർ പരിഹരിച്ചു. രാവിലെ 5.55-ന് പാലക്കാട്ടു നിന്ന് പുറപ്പെട്ട് 9.05-ന് നിലമ്പൂരിൽ എത്തുന്ന പാലക്കാട്- നിലമ്പൂർ റോഡ് എക്സ്‌പ്രസ് 7.30-നാണ് ചെറുകരയിൽ എത്തുന്നത്. റെയിൽവേ ഗേറ്റ് അടയ്ക്കാത്തതിനാൽ റോഡ് ഗതാഗതത്തിന് തടസ്സമുണ്ടായില്ല. സംഭവത്തെ തുടർന്ന് രാവിലെ ഈ പാതയിലൂടെ പോകുന്ന പാസഞ്ചറുകൾ അര മണിക്കൂറോളം വൈകിയാണ് ഓടിയത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.c...
കുടുംബശ്രീ പ്രവർത്തകർക്ക് അർബുദ പ്രതിരോധ പരിചരണ സെമിനാർ നടത്തി
Local

കുടുംബശ്രീ പ്രവർത്തകർക്ക് അർബുദ പ്രതിരോധ പരിചരണ സെമിനാർ നടത്തി

Perinthalmanna RadioDate: 08-02-2023പെരിന്തൽമണ്ണ: ലോക അർബുദ ദിനത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിൽ കുടുംബശ്രീ-അയൽക്കൂട്ട പ്രവർത്തകർക്ക് അർബുദ പ്രതിരോധ പരിചരണ ബോധവത്കരണ സെമിനാർ നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കക്കൂത്ത് ഉദ്ഘാടനം ചെയ്തു. ഡോ. നിലാർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.വിവിധ ചികിത്സാരീതിയെപ്പറ്റിയും പ്രതിരോധസംവിധാനങ്ങളെക്കുറിച്ചും ഡോ. കൃഷ്ണദാസ് എളേടത്ത്, ജില്ലാ ആശുപത്രി സാന്ത്വനപരിചരണ വിഭാഗത്തിലെ ശ്രീജ ജയൻ എന്നിവർ ക്ലാസെടുത്തു.ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിലേക്ക് ഫർണിച്ചറുകൾ, വോൾഫാൻ, രോഗികൾക്ക് ആശ്വാസം പകരാൻ മ്യൂസിക് സിസ്റ്റം എന്നിവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുവിനും ഓങ്കോളജി വിഭാഗം മേധാവി ഡോ. ഗായത്രിക്കും പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികൾ ഡോ. അബൂബക്കർ തയ്യിലിന്റെ നേതൃത്വത്തിൽ കൈമാറി.നഗരസഭാംഗം അഡ്...
ഇന്ധന സെസ് അടക്കം ഒരു നികുതിയും കുറയ്ക്കില്ല
Local

ഇന്ധന സെസ് അടക്കം ഒരു നികുതിയും കുറയ്ക്കില്ല

Perinthalmanna RadioDate: 08-02-2023തിരുവനന്തപുരം: ഇന്ധന സെസ് അടക്കം ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ഇന്ധന സെസ് കുറയ്ക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. പത്രങ്ങളിൽ കുറയ്ക്കുമെന്ന് പറഞ്ഞതാണ് യു.ഡി.എഫിന് ബുദ്ധിമുട്ടായതെന്നും കുറച്ചാൽ തങ്ങളുടെ വിജയമാണെന്ന് പറയാമെന്നാണ് പ്രതിപക്ഷം കരുതിയതെന്നും മന്ത്രി പറഞ്ഞു.പ്രതിപക്ഷ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ധനമന്ത്രി പറഞ്ഞു. ലോകത്ത് നടക്കുന്നതൊന്നും കാണാതെ സംസ്ഥാന സർക്കാരിനെ മാത്രം വിമർശിച്ചാൽ മതിയോയെന്നും അദ്ദേഹം ചോദിച്ചു. കേരളം കട്ടപ്പുറത്താകുമെന്ന് പറഞ്ഞവരുടെ സ്വപ്‌നം കട്ടപ്പുറത്താകുമെന്നും മന്ത്രി പരിഹസിച്ചു.വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കൽ. പദ്ധതികളിൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾ കൊണ്ടുവന്...
നാട്ടിലെ വാടക വീട്ടില്‍ ജനിച്ച മകന് ജന്മസ്ഥലം ലണ്ടന്‍; ഗുരുതര പിഴവ് വരുത്തി പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി
Local

നാട്ടിലെ വാടക വീട്ടില്‍ ജനിച്ച മകന് ജന്മസ്ഥലം ലണ്ടന്‍; ഗുരുതര പിഴവ് വരുത്തി പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി

Perinthalmanna RadioDate: 08-02-2023പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ജനിച്ച മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ സ്ഥലം കൊടുത്തിരിക്കുന്നത് ലണ്ടന്‍. ഇതുവരെ വിദേശത്തേക്ക് പോവാത്ത മാതാപിതാക്കളുടെ മകന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റിലെ സ്ഥലപ്പേരില്‍ വിദേശ രാജ്യത്തിന്റെ പേര് വന്നതായി പരാതി. രമാദേവി എന്ന സോണി ഡാനിയേലാണ് മകന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ അധികൃതര്‍ വരുത്തിയ പിഴവിന്റെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ വാടക വീട്ടിലാണ് 38 വര്‍ഷം മുമ്പ് ഇവരുടെ ഏക മകന്‍ റോണി എം ഡി ജനിച്ചതെന്ന് രമാദേവി പറയുന്നു.റോണി കുറച്ചു വര്‍ഷങ്ങളായി ഖത്തറിലാണ്. മകന് അമേരിക്കയിലേക്കുള്ള ജോലി മാറ്റത്തിനാണ് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ സംഭവിച്ചിരിക്കുന്ന പിഴവ് കാരണം ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബം. സാങ്കേതിക പ്രശ്‌നങ്ങള്‍ ...
എം.ഡി.എം.എ. കേസിലെ പ്രതിക്ക് പത്തു വർഷം കഠിനതടവ്
Local

എം.ഡി.എം.എ. കേസിലെ പ്രതിക്ക് പത്തു വർഷം കഠിനതടവ്

Perinthalmanna RadioDate: 08-02-2023പെരിന്തൽമണ്ണ: എം.ഡി.എം.എ. കൈവശംവെച്ച കേസിൽ പ്രതിക്ക് പത്തുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഒറ്റപ്പാലം അത്താണിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് മഞ്ചേരി എൻ.ഡി.പി.എസ്. കോടതി ജഡ്‌ജി എൻ.പി. ജയരാജ് ശിക്ഷിച്ചത്.2021 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം. വാഹനപരിശോധനയ്ക്കിടെ പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡിൽ പാതായ്ക്കര പി.ടി.എം. കോളേജിനു സമീപത്തുവെച്ചാണ് മുഹമ്മദ് ഷാഫി പിടിയിലായത്. ഇയാളിൽനിന്ന് 52.2 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൾസത്താർ തലാപ്പിൽ ഹാജരായി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------...
ഇന്ധന സെസില്‍ ഇളവുണ്ടാകുമോ എന്ന് ഇന്നറിയാം
Local

ഇന്ധന സെസില്‍ ഇളവുണ്ടാകുമോ എന്ന് ഇന്നറിയാം

Perinthalmanna RadioDate: 08-02-2023സംസ്ഥാന ബജറ്റിൽ ഇന്ധനത്തിന് ചുമത്തിയ രണ്ടുരൂപ സാമൂഹിക സുരക്ഷാ സെസിൽ ഇളവുണ്ടാകുമോ എന്ന് ഇന്നറിയാം. ഇളവുണ്ടെങ്കിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നു വൈകിട്ട് ബജറ്റ് ചർച്ചയ്ക്ക് നൽകുന്ന മറുപടിയിൽ പ്രഖ്യാപിക്കും. ഒരു രൂപ കുറയ്ക്കുന്നത് ആദ്യം പരിഗണിച്ചിരുന്നെങ്കിലും അത് ആവശ്യമില്ല എന്ന നിലപാടാണ് ഇപ്പോൾ സർക്കാരിന് എന്നാണ് സൂചന. സെസ് കുറച്ചാൽ പ്രതിപക്ഷ സമരത്തിന്‍റെ വിജയമായി വ്യാഖ്യാനിക്കപ്പെടും എന്നതാണ് കാരണം. വലിയ തോതിലുള്ള പ്രതിഷേധം നികുതി നിർദേശത്തിനെതിരെ ഉയർന്നിട്ടില്ല എന്നും സർക്കാർ വിലയിരുത്തുന്നു. ഭൂമിയുടെ ന്യായവില ഇരുപതുശതമാനമായി കൂട്ടിയത് പത്തുശതമാനമായി കുറയ്ക്കാനിടയുണ്ട്. ഏപ്രിൽ ഒന്നു മുതലാണ് ബജറ്റ് പ്രഖ്യാപനങ്ങൾ നിലവിൽ വരുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ...
പട്ടിക്കാട് ജാമിഅ നൂരിയ്യ മസ്ജിദ് ഇന്ന് വിശ്വാസികൾക്കായി തുറന്നു കൊടുക്കും
Local

പട്ടിക്കാട് ജാമിഅ നൂരിയ്യ മസ്ജിദ് ഇന്ന് വിശ്വാസികൾക്കായി തുറന്നു കൊടുക്കും

Perinthalmanna RadioDate: 08-02-2023പട്ടിക്കാട്: ജാമിഅ നൂരിയ്യ മസ്ജിദ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ബുധനാഴ്‌ച വിശ്വാസികൾക്കായി തുറന്നു കൊടുക്കും. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ നിസ്‌കാര കർമത്തിനെത്തുന്ന പള്ളികളിലൊന്നാണ് ജാമിഅ മസ്ജിദ്. മൂവായിരത്തോളം പേർക്ക് ഒന്നിച്ച് നിസ്‌കരിക്കാനുള്ള സൗകര്യമാണ് ജാമിഅ മസ്ജിദിൽ ഒരുക്കിയിട്ടുള്ളത്.ജാമിഅ നൂരിയ്യയുടെ പ്രധാന വാഖിഫ് കൊടുവായിക്കൽ ബാപ്പു ഹാജി സ്ഥാപിച്ച മസ്ജിദു റഹ്‌മാനിയ്യയിലാണ് ജാമിഅ നൂരിയ്യയുടെ ആദ്യ കാല ക്ലാസുകൾ നടന്നിരുന്നത്. എഴുപതുകളുടെ തുടക്കത്തിൽ അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളുടെയും പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളുടെയും നേതൃത്വത്തിൽ പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു.ശേഷം 1999-ൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും കെ.വി. മുസ്‌ലിയാരുടെയും നേതൃത്വത്തിൽ കക്കോടൻ മൂസ ഹാജിയുടെ മേൽ നോട്ടത്തിലാണ് വിപുലീകരണ പ്രവർ...
കൊച്ചിയിൽ മഞ്ഞപ്പടയോട്ടം; ബ്ലാസ്റ്റേഴ്സിന് പത്താം വിജയം
Local

കൊച്ചിയിൽ മഞ്ഞപ്പടയോട്ടം; ബ്ലാസ്റ്റേഴ്സിന് പത്താം വിജയം

Perinthalmanna RadioDate: 07-02-2023കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെ തകർത്ത് പ്ലേ ഓഫിന് ഒരു പടികൂടി അടുത്ത് കേരളത്തിന്റെ കൊമ്പൻമാർ. ഒന്നിനെതിരെ രണ്ടു ഗോള്‍ നേടിയാണു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. രണ്ടാം മിനിറ്റിൽ അബ്ദുനാസർ എൽ ഖയാത്തി ചെന്നൈയിനായി ഗോൾ നേടിയപ്പോൾ അ‍ഡ്രിയൻ ലൂണ (38–ാം മിനിറ്റ്), മലയാളി താരം രാഹുല്‍ കെ.പി (64) എന്നിവർ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു.ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 31 പോയിന്റായി. ആദ്യ ഗോളടിച്ചും രണ്ടാം ഗോളിന് വഴിയൊരുക്കിയും കളം നിറഞ്ഞ അഡ്രിയൻ ലൂണയാണു കളിയിലെ താരം. ചെന്നൈയിന്റെ തുടർച്ചയായ ആക്രമണങ്ങളത്രയും തടഞ്ഞ് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗില്ലും തിളങ്ങി. 17 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന്റെ പത്താം വിജയമാണിത്. ആറു കളികൾ തോറ്റപ്പോൾ ഒന്നു സമനിലയായി.അതേസമയം ചെന്നൈയിന് വിജയമില്ലാതെ മടങ്ങുന...
വാട്ടർ ചാർജ് 50 രൂപ മുതൽ 550 രൂപ വരെ കൂടും; ഫെബ്രുവരി 3 മുതൽ മുൻകാല പ്രാബല്യം
Local

വാട്ടർ ചാർജ് 50 രൂപ മുതൽ 550 രൂപ വരെ കൂടും; ഫെബ്രുവരി 3 മുതൽ മുൻകാല പ്രാബല്യം

Perinthalmanna RadioDate: 07-02-2023പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടയില്‍ വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകൾ നിലവിൽവന്നു. ഫെബ്രുവരി മൂന്നു മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റു വെള്ളത്തിനും ഒരു പൈസ വീതമാണ് വർധന. വിവിധ സ്ലാബുകളിൽ 50 രൂപ മുതൽ 550 രൂപ വരെ കൂടും. 15,000 ലീറ്റർ വരെ പ്രതിദിനം ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്ക് വെള്ളക്കരം ഇല്ല. ഫ്ലാറ്റുകളുടെ ഫിക്സ‍ഡ് ചാർജ് 55.13രൂപഗാർഹിക ഉപഭോക്താക്കളുടെ പുതുക്കിയ നിരക്ക് ഇങ്ങനെ:∙ 5000 ലീറ്റർ വരെ മിനിമം ചാർജ് 72.05 രൂപ. അതു കഴിഞ്ഞുള്ള ഉപയോഗത്തിന് ഓരോ ആയിരം ലീറ്ററിനും 14.41രൂപ അധികമായി നൽകണം∙ 5000 മുതൽ 10,000 വരെ–അയ്യായിരം വരെ 72.05രൂപ. പിന്നീട് ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 14.41 രൂപ അധികം നൽകണം. ഉദാ–ആറായിരം ലീറ്റർ ഉപയോഗിച്ച...