Local

ഡിസംബറിലെ റേഷൻ വിതരണം നാളെ മുതൽ

Local

ഡിസംബറിലെ റേഷൻ വിതരണം നാളെ മുതൽ

Perinthalmanna RadioDate: 01-12-2025 പെരിന്തൽമണ്ണ: ഡിസംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ക്രിസ്മസ് പ്രമാണിച്ച് ഈ മാസത്തെ റേഷൻ വിതരണത്തിൽ നീലക്കാർഡുകാർക്ക് അഞ്ചു കിലോ അരിയും വെള്ള കാർഡുകാർക്ക് പത്തു കിലോ അരിയും കിലോയ്ക്ക് 10.90 രൂപ നിരക്കിൽ അധികമായി ലഭിക്കും. എല്ലാ കാർഡുടമകൾക്കും ഒരു ലിറ്റർ മണ്ണെണ്ണയും നൽകും.ഈ മാസം മുതൽ സപ്ലൈകോയിൽ നിന്ന് ലിറ്ററിന് 319 രൂപ നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ഓരോ കാർഡിനും നൽകുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റിൽ സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാകും. ഓരോ കാർഡിനും 25 രൂപ നിരക്കിൽ 20 കിലോ പച്ചരിയോ പുഴുക്കലരിയോ ലഭിക്കും. വനിതകൾക്ക് സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.ആയിരം രൂപയ്ക്ക് മേൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു ക...
അങ്ങാടിപ്പുറത്ത് സീബ്രാലൈനുകൾ മാഞ്ഞത് അപകട ഭീഷണിയാകുന്നു

Local

അങ്ങാടിപ്പുറത്ത് സീബ്രാലൈനുകൾ മാഞ്ഞത് അപകട ഭീഷണിയാകുന്നു

Perinthalmanna RadioDate: 01-12-2025 അങ്ങാടിപ്പുറം: ദേശീയ പാതയിലെ സീബ്രാ ലൈനുകൾ മാഞ്ഞു തുടങ്ങിയിട്ട് മാസങ്ങളായി. പല ഭാഗത്തും സീബ്രാവരയുടെ അടയാളം മാത്രമാണ് അവശേഷിക്കുന്നത്. തിരുമാന്ധാംകുന്ന് ക്ഷേത്ര അമ്പലപ്പടിയിലും തളി ക്ഷേത്രത്തിനു താഴെയും തളി ജങ്ഷനു മുകളിലുമായി നാലിടത്ത് സീബ്രാവരകളുണ്ട്. ഇതെല്ലാം മാഞ്ഞുതുടങ്ങി.ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്ത് ദർശനത്തിനായി നൂറുകണക്കിനാളുകളാണ് ദിവസവും എത്തിച്ചേരുന്നത്. മണ്ഡലകാലം തുടങ്ങിയതോടെ അയ്യപ്പന്മാരും ധാരാളമെത്തുന്നു. തളി ക്ഷേത്രത്തിനു താഴെയുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കഴിഞ്ഞ മാസം മാത്രം നാലുപേർക്കാണ് അപകടംപറ്റിയത്. സാരമായി പരിക്കേറ്റ ഒരു സ്ത്രീ ഇപ്പോഴും ചികിത്സയിലാണ്.ഇവിടെ തളി ജങ്ഷനിൽനിന്ന് മുന്നോട്ടുപോകുമ്പോൾ ഇറക്കമാണ്. ഈ ഇറക്കത്തിലാണ് ഇപ്പോൾ സീബ്രാവരകൾ വരച്ചിട്ടുള്ളത്. ഇത് വാഹനഡ്രൈവർമാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇറക്കം കഴിഞ്ഞ് അൽപ്...
രാജ്യത്തെ ആദ്യ പൊതു തിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികൾ പെരിന്തൽമണ്ണയിൽ ഭദ്രം

Local

രാജ്യത്തെ ആദ്യ പൊതു തിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികൾ പെരിന്തൽമണ്ണയിൽ ഭദ്രം

Perinthalmanna RadioDate: 30-11-2025 പെരിന്തൽമണ്ണ : രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികൾ ഇവിടെയുണ്ട്. അങ്ങാടിപ്പുറം ചെരയ്ക്കാപറമ്പ് ആശാരിപ്പടി പാതാരി ഹാരിസിന്റെ ശേഖരത്തിലാണ് ബാലറ്റ് പെട്ടികൾ ഉള്ളത്. 1951ലും 1960ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച ബാലറ്റ് പെട്ടികളാണിവ. അന്ന് ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി പെട്ടിയിലിടുന്ന രീതിയായിരുന്നു. പഴയവസ്തുക്കൾ എടുക്കുന്ന പൊളി മാർക്കറ്റിൽ നിന്നാണ്, 1960കളിൽ ഉപയോഗിച്ച ബാലറ്റ് പെട്ടി കണ്ടെത്തിയതെന്ന് ഹാരിസ് പറഞ്ഞു.അപൂർവ പുരാവസ്തു ശേഖരത്തിന് ഉടമയാണ് ഹാരിസ്. തമിഴ്നാട്ടിൽ പുരാവസ്തു പ്രദർശനത്തിനു പോയപ്പോൾ വിൽപനശാലയിൽ നിന്ന് വാങ്ങിയതാണ് 1951ലെ ബാലറ്റ് പെട്ടി. നിശ്ചിത കാലാവധിക്കു ശേഷം ലേലം ചെയ്തു വിൽപന നടത്തിയ ശേഷം പൊളി മാർക്കറ്റിലെത്തിയതാണിവ. 200 വരെ ബാലറ്റ് പേപ്പർ മാത്രം നിക്ഷേപിക്കാൻ കഴിയുന്ന, 1951ലെ പെട്ടി താരതമ്യേന ചെറുതാണ്.അന്നത്...
പെരിന്തൽമണ്ണ നഗരസഭയിൽ വിധിയെഴുതാൻ 46,139 വോട്ടർമാർ

Local

പെരിന്തൽമണ്ണ നഗരസഭയിൽ വിധിയെഴുതാൻ 46,139 വോട്ടർമാർ

Perinthalmanna RadioDate: 30-11-2025 പെരിന്തൽമണ്ണ: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നഗരസഭയിൽ ഇത്തവണ വോട്ട് രേഖപ്പെടുത്തുക 46,139 വോട്ടർമാർ. ജില്ലയിലെ നഗരസഭകളിലെ വോട്ടർപട്ടികയുടെ കണക്കുകൾ പുറത്തു വന്നപ്പോഴാണ് പെരിന്തൽമണ്ണയിലെ വോട്ടർമാരുടെ കൃത്യമായ വിവരം ലഭ്യമായത്.പെരിന്തൽമണ്ണയിലെ ആകെയുള്ള വോട്ടർമാരിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ്. 24,402 സ്ത്രീ വോട്ടർമാരുള്ളപ്പോൾ 21,736 പുരുഷ വോട്ടർമാരാണുള്ളത്. ഒരു ട്രാൻസ്‌ജെൻഡർ വോട്ടറും പെരിന്തൽമണ്ണ നഗരസഭയിലുണ്ട്.ജില്ലയിലെ 12 നഗരസഭകളിലായി ആകെയുള്ളത് 6,27,559 വോട്ടര്‍മാര്‍. ഇതില്‍ പുരുഷന്‍മാര്‍ 30,14,32ഉം സ്ത്രീകള്‍ 326112ഉം ആണ്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരായി 15 പേരുമുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേരി നഗരസഭയിലാണ് ഇവിടെ 82,902 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 40314 പുരുഷന്‍മാരും 42587 സ്ത്രീകളും ഒരു ട്രാന്‍സ് ജെ...
എസ്ഐആർ സമയപരിധി നീട്ടി; ഫോമുകൾ തിരികെ നൽകാൻ ഡിസംബർ 11 വരെ സമയം

Local

എസ്ഐആർ സമയപരിധി നീട്ടി; ഫോമുകൾ തിരികെ നൽകാൻ ഡിസംബർ 11 വരെ സമയം

Perinthalmanna RadioDate: 30-11-2025 വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിശോധന (എസ്‌ഐആര്‍) സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം നല്‍കി.കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. കരടു വോട്ടര്‍പട്ടിക ഡിസംബര്‍ 16-ന് പുറത്തുവിടും. അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 14-നാണ് പുറത്തുവിടുക.പൂരിപ്പിച്ച എന്യൂമറേഷൻ ഫോം തിരിച്ചുകിട്ടിയത് 85 ശതമാനത്തോളം മാത്രമായിരുന്നു. 15 ശതമാനം കിട്ടിയില്ല. അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയപ്പാർട്ടികൾ പറഞ്ഞിരുന്നു.അർഹരായ പലരും വോട്ടർപട്ടികയിൽനിന്ന് പുറത്താകുമെന്ന ആശങ്കപ്രകടിപ്പിച്ച അവർ സമയം നീട്ടണമെന്ന ആവശ്യം ആവർത്തിച്ചു. 99.5% ഫോമും വിതരണം ചെയ്തെന്നും ബാക്കിയുള്ളവയുടെ ...
ആനമങ്ങാട് മറിഞ്ഞ ടാങ്കർ ലോറി 13 മണിക്കൂറുകൾക്ക് ശേഷം ഉയർത്തി

Local

ആനമങ്ങാട് മറിഞ്ഞ ടാങ്കർ ലോറി 13 മണിക്കൂറുകൾക്ക് ശേഷം ഉയർത്തി

Perinthalmanna RadioDate: 30-11-2025 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ - ചെർപ്പുളശ്ശേരി പാതയിൽ ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ മറിഞ്ഞ പാചകവാതക ടാങ്കർ ലോറി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉയർത്തി. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് അതീവ ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ ശനിയാഴ്ച ഉച്ചമുതൽ പ്രദേശത്ത് ഉണ്ടായിരുന്ന ആശങ്കയ്ക്ക് വിരാമമായി.ചേളാരിയിൽ നിന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ എത്തി  സുരക്ഷാ പരിശോധനകൾ നടത്തിയ ശേഷമാണ് ക്രെയിനുകൾ ഉപയോഗിച്ച് ടാങ്കർ ഉയർത്തിയത്. ടാങ്കറിൽ ചോർച്ചയില്ലാത്തത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചു.വിവിധ വകുപ്പുകളുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ പരിശ്രമമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ (SHO) സുമേഷ് സുധാകരൻ, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ബാബുരാജൻ, തഹസിൽദാർ വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസും അഗ്നിരക്ഷാ...
അങ്ങാടിപ്പുറത്ത് കൊണ്ടും കൊടുത്തും മുന്നണികളുടെ അഞ്ചുവർഷം

Local

അങ്ങാടിപ്പുറത്ത് കൊണ്ടും കൊടുത്തും മുന്നണികളുടെ അഞ്ചുവർഷം

Perinthalmanna RadioDate: 29-11-2025 അങ്ങാടിപ്പുറം: കഴിഞ്ഞ മൂന്നു ടേമിൽ മുന്നണികൾ മാറിമാറി അധികാരത്തിലേറിയതാണ് അങ്ങാടിപ്പുറം പഞ്ചായത്തിന്റെ പാരമ്പര്യം. ജന സംഖ്യയിൽ ഏറെ മുൻപിൽ നിൽക്കുന്ന ഗ്രാമപഞ്ചായത്ത്. ക്ഷേത്രങ്ങളും പ്രശസ്തമായ തിരുമാന്ധാംകുന്ന് പൂരവും സവിശേഷതകളാണ്. യു.ഡി.എഫിനാണ് ഇവിടെ ഭരണം. 2015 മുതൽ 2020 വരെ എൽ.ഡി.എഫും 2010 മുതൽ 2015 വരെ യു.ഡി.എഫും ഭരിച്ചു. മലബാറിനു പുറത്തുള്ള രണ്ടു പഞ്ചായത്തുകളുടെ ജനസംഖ്യയും വോട്ടുമുണ്ട്. 2010 മുതൽ പഞ്ചായത്തുകൾ വിഭജിക്കാൻ ഒരുക്കം നടന്നെങ്കിലും കഴിഞ്ഞില്ല. അതു കൊണ്ടു തന്നെ വാർഡിൽ 2700 വരെ വോട്ടും അവർക്ക് മൂന്നു ബൂത്തും ഇവിടെയുണ്ട്. മറ്റെവിടെയും കാണാത്തതാണിത്.കെ. സഈദ അധ്യക്ഷനായ ഭരണസമിതി കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നടപ്പാക്കിയ നേട്ടങ്ങളാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. ഏറെക്കാലമായി ജനങ്ങൾ ആഗ്രഹിച്ചിരുന്ന ബഡ്‌സ് സ്കൂൾ യാഥാർഥ്യമാക്കിയതും ടൗണിലെ ഗതാഗതക്കുരുക...
ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ ഗ്യാസ്ടാങ്കർ ലോറി മറിഞ്ഞു

Local

ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ ഗ്യാസ്ടാങ്കർ ലോറി മറിഞ്ഞു

UPerinthalmanna RadioDate: 29-11-2025 ആനമങ്ങാട് : ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയാണ് അപകടത്തില്‍ പെട്ടത്. മറെറാരു കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ടാങ്കർ ലോറി മറിയുകയായിരുന്നു.പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് ചെർപ്പുളശ്ശേരി ഭാഗത്തേക്കും തിരിച്ച് ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾ വഴി തിരിച്ചു പോകണമെന്ന് പോലീസ് അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കൊടികുത്തിമലയിലെ ജൈവ വൈവിധ്യങ്ങളുടെ കണക്കെടുപ്പ് നാളെ മുതൽ ആരംഭിക്കും

Local

കൊടികുത്തിമലയിലെ ജൈവ വൈവിധ്യങ്ങളുടെ കണക്കെടുപ്പ് നാളെ മുതൽ ആരംഭിക്കും

Perinthalmanna RadioDate: 29-11-2025 പെരിന്തൽമണ്ണ: കൊടികുത്തി മലയിലെ ജൈവ വൈവിധ്യങ്ങളുടെ കണക്കെടുപ്പ് ഞായറാഴ്ച ആരംഭിക്കും. പ്രദേശത്തെക്കുറിച്ച് ഇതുവരെ അധികം പഠനങ്ങൾ നടത്തിയിട്ടില്ല. വനം വകുപ്പും നിലമ്പൂർ ആസ്ഥാനമായ സൊസൈറ്റി ഫോർ ട്രോപ്പിക്കൽ ഇക്കോളജി ആൻഡ് റിസർച്ച് എന്ന സംഘടനയും ചേർന്നാണ് കൊടികുത്തിമലയിലെ ജീവിവർഗങ്ങളെ കുറിച്ച് സമഗ്രമായ കണക്കെടുപ്പ് നടത്തുന്നത്. കണക്കെടുപ്പിൽ പക്ഷികൾ, ചിത്രശലഭങ്ങൾ, ഉരഗ വർഗത്തിൽപെട്ട ജീവികൾ, ഷഡ്പദങ്ങൾ തുടങ്ങി എല്ലാ ജീവിവർഗങ്ങളെയും സസ്യവർഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 40 വളന്റിയർമാരും വിദഗ്ധരും ചേർന്ന് നടത്തുന്ന കണക്കെടുപ്പിൽ കൊടികുത്തി മലയുടെ ജൈവിക ആവാസ വ്യവസ്ഥയുടെ ഏകദേശ രൂപം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്."ബയോബ്ലിറ്റ്സ്" എന്ന് പേരിട്ടിരിക്കുന്ന സർവേപദ്ധതി ഞായറാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് നാലു വരെ നടക്കും. സമുദ്രനിരപ്പിൽ നിന്ന് 1770 അടി ഉയരത്തിലാണ് കൊടികു...
വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

Local

വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

Perinthalmanna RadioDate: 29-11-2025 തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.1994- ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 145 എ വകുപ്പ് പ്രകാരവും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 202 എ വകുപ്പ് പ്രകാരവും സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യസ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലോ വ്യവസായ സ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന, പഞ്ചായത്ത് – മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അര്‍ഹതയുള്ള ഓരോ ആള്‍ക്കും പൊതുതിരഞ്ഞെടുപ്പ് ദിവസം അവധി അനുവദിക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു. ഈ അവധി കാരണം ജീവനക്കാരന്റെ വേതനത്തില്‍ ക...