Local

ട്രെയിൻ വൈകലും എൻജിൻ തകരാറും പതിവ്; യാത്രക്കാർ പെരുവഴിയിൽ
Local

ട്രെയിൻ വൈകലും എൻജിൻ തകരാറും പതിവ്; യാത്രക്കാർ പെരുവഴിയിൽ

Perinthalmanna RadioDate: 07-02-2023പെരിന്തൽമണ്ണ: നിലമ്പൂർ- ഷൊർണൂർ റെയിൽ പാതയിൽ ട്രെയിനുകളുടെ വൈകി ഓടലും, എൻജിൻ തകരാറും പതിവാകുന്നത് യാത്രക്കാരെ പെരു വഴിയിലാക്കുന്നു. ലക്ഷ്യ സ്ഥാനത്തേക്ക് പുറപ്പെടുന്നവർ നിലമ്പൂർ- ഷൊർണൂർ പാതയിലെ ഒരു സ്റ്റേഷനിൽ മൂന്നും നാലും മണിക്കൂറുകൾ കുടുങ്ങി കിടക്കേണ്ട അവസ്ഥയാണ്.കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ഇത്തരത്തിൽ തകരാറ് സംഭവിച്ചതിൽ മൂന്ന് തവണയാണ് യാത്രക്കാർ വലഞ്ഞത്. ഇന്നലെ പുലർച്ചെ അഞ്ചോടെ അങ്ങാടിപ്പുറത്ത് എത്തേണ്ട രാജ്യറാണി എക്സ്പ്രസ് 7.38 നാണ് എത്തി ചേർന്നത്. പുലർച്ചെ എത്തുന്ന രാജ്യറാണി നിലമ്പൂരിൽ എത്തി തിരിച്ച് ഷൊർറൂരിലേക്ക് മടങ്ങാനായി 7.45 ന് അങ്ങാടിപ്പുറത്ത് എത്തേണ്ടതാണ്. എന്നാൽ, രാജ്യറാണി നിലമ്പൂരിൽ ചെന്ന് മടങ്ങി വരുമെന്ന പ്രതീക്ഷയിൽ നിലമ്പൂർ - ഷൊർണൂർ പാതയിലെ ഒമ്പതോളം സ്റ്റേഷനുകളിൽ നൂറു കണക്കിന് യാത്രക്കാരാണ് കാത്തു നിന്ന് നിരാശരായത്.ആഴ്ചയിലെ ആദ...
നാല് മാസത്തോളം നീണ്ട കാത്തിരിപ്പ്; ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിലെത്തി
Local

നാല് മാസത്തോളം നീണ്ട കാത്തിരിപ്പ്; ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിലെത്തി

Perinthalmanna RadioDate: 07-02-2023മലപ്പുറം: കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂരിന് വിസ അനുദവിച്ചതോടെ പാക്കിസ്ഥാനിലെത്തി. പാക്കിസ്ഥാനിൽ ചായ കുടിച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പം സർവസ്തുതിയും അല്ലാഹുവിനാണെന്നും പാകിസ്താനിലെത്തിയെന്നും അദ്ദേഹം കുറിച്ചു. പാക്കിസ്ഥാൻ വിസ അനുവദിച്ചുവെന്നും യാത്ര തുടരുമെന്നും ശിഹാബ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. പാക്കിസ്ഥാൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളം ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് താമസിച്ചത്. പാകിസ്താന്റെ അനുമതി ലഭിച്ചതോടെ ഇനി അദ്ദേഹം ഇറാനിലേക്ക് നടക്കും.ജൂൺ രണ്ടിനാണ് ശിഹാബ് വിശുദ്ധ ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞു. ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല...
നോറോ വൈറസ്ബാധ; കൂടുതൽ പരിശോധനാ ഫലം ബുധനാഴ്ച
Local

നോറോ വൈറസ്ബാധ; കൂടുതൽ പരിശോധനാ ഫലം ബുധനാഴ്ച

Perinthalmanna RadioDate: 07-02-2023പെരിന്തൽമണ്ണ: സ്വകാര്യ പാരാ മെഡിക്കൽ കോളേജ് വിദ്യാർഥിനിക്ക്‌ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പരിശോധനയ്ക്കയച്ച കൂടുതൽപ്പേരുടെ പരിശോധനാ ഫലം ബുധനാഴ്ച ലഭ്യമാകുമെന്ന് പ്രതീക്ഷ.ശനിയാഴ്ച പത്ത്‌ കുട്ടികളുടെ സാമ്പിളാണ് തിരുവനന്തപുരത്തെ ഗവ. പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചത്. ഹോസ്റ്റലിലെ അമ്പതിലേറെ വിദ്യാർഥികൾ ഇപ്പോഴും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഹോസ്റ്റലിൽത്തന്നെ കഴിയുന്ന ഇവരെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കുന്നതക്കമുള്ള കാര്യങ്ങൾ പരിശോധനാഫലം ലഭിച്ചശേഷമേ തീരുമാനിക്കാനാകൂ.കൂടുതൽ പ്പേർക്ക് വൈറസ് ബാധയുണ്ടെങ്കിൽ ഇവർ പുറത്തിറങ്ങുന്നത് വ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണിത്.കൂടുതൽ അസ്വസ്ഥത ഉണ്ടായിരുന്ന രണ്ടുപേർ സാധാരണ നിലയിലേക്കെത്തിയിട്ടുണ്ടെന്നും മറ്റ് കുട്ടികളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അങ്ങാടിപ്പുറം പഞ്ചായത്ത്...
ജീവനക്കാർ ഇല്ലാത്തതിനാൽ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ റെക്കോഡ്‌ ലൈബ്രറി അടച്ചു
Local

ജീവനക്കാർ ഇല്ലാത്തതിനാൽ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ റെക്കോഡ്‌ ലൈബ്രറി അടച്ചു

Perinthalmanna RadioDate: 07-02-2023പെരിന്തൽമണ്ണ: ജീവനക്കാർ ഇല്ലാത്തതിനെ തുടർന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ റെക്കോഡുകൾ സൂക്ഷിക്കുന്ന ലൈബ്രറി അടച്ചു.നിലവിലുണ്ടായിരുന്ന മെഡിക്കൽ റെക്കോഡ്‌ ലൈബ്രേറിയൻ മെഡിക്കൽകോളേജിൽ നിയമനംലഭിച്ച് പോയി. ലൈബ്രറിയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാരിയും വേറെ നിയമനംലഭിച്ച് പോയതോടെയാണ് ആളില്ലാതായത്. ഇതിനുപുറമേ ഓഫീസിലുണ്ടായിരുന്ന അറ്റെൻഡന്റ് പാലക്കാട്ടേക്കും സ്ഥലംമാറ്റംലഭിച്ച്‌ പോയി.പെട്ടെന്ന് ജീവനക്കാർ ഇല്ലാതായതോടെയാണ് മെഡിക്കൽ റെക്കോഡ്‌ ലൈബ്രറി (എം.ആർ.എൽ.) അടച്ചിടേണ്ടി വന്നത്. വിവിധ സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്തേണ്ടവരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. ബന്ധപ്പെട്ട രേഖകൾ എടുത്ത് നൽകാനാവുന്നില്ല. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടുത്തുള്ള നിലമ്പൂരിലെയോ മഞ്ചേരിയിലേയോ ആശുപത്രി ലൈബ്രേറിയന്മാർക്ക് ചുമതല നൽ...
സ്‌കൂൾ അധ്യാപകരുടെ തസ്തികനിർണയം: ഉത്തരവ് ഈമാസം അവസാനത്തോടെ
Local

സ്‌കൂൾ അധ്യാപകരുടെ തസ്തികനിർണയം: ഉത്തരവ് ഈമാസം അവസാനത്തോടെ

Perinthalmanna RadioDate: 06-02-2023സ്‌കൂൾ അധ്യാപകരുടെ തസ്തിക നിർണയവുമായി ബന്ധപ്പെട്ട് ഈ അധ്യയന വർഷത്തെ നടപടികൾ പൂർത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ആറാം പ്രവൃത്തി ദിന കണക്കനുസരിച്ച് സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലായി ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലായി ആകെ 38,32,395 വിദ്യാർഥികളുണ്ട്. ഹയർ സെക്കൻഡറി കൂടി കൂട്ടിയാൽ മൊത്തം 46,61,138 വിദ്യാർഥികളാണ് ഈ വർഷമുള്ളത്.തസ്തിക നിർണയം സംബന്ധിച്ച റിപ്പോർട്ട് അനുമതിക്കായി ധനവകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഉത്തരവിറങ്ങും. തുടർന്ന്, അധ്യാപകരുടെ നിയമന നടപടി തുടങ്ങും. ഈവർഷം ആറായിരത്തോളം തസ്തികകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.3,03,168 കുട്ടികളാണ് ഒന്നാം ക്ലാസിൽ ഈ വർഷം പ്രവേശനം നേടിയത്. കഴിഞ്ഞ അധ്യയന വർഷം ഉണ്ടായിരുന്നവർക്കു പുറമേ പൊതു വിദ്യാലയങ്ങളിൽ രണ്ടു മുതൽ പത്തുവരെ...
സംസ്ഥാനത്തെ റെയിൽ പാളങ്ങളിൽ മരണങ്ങൾ വർധിക്കുന്നു
Local

സംസ്ഥാനത്തെ റെയിൽ പാളങ്ങളിൽ മരണങ്ങൾ വർധിക്കുന്നു

Perinthalmanna RadioDate: 06-02-2023സംസ്ഥാനത്ത് റെയിൽ പാളങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. 2022ൽ പാലക്കാട് ഡിവിഷൻ പരിധിയിൽ മാത്രം 450 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 321 പേർ മരിച്ചു. 139 പേർക്ക് പരിക്കേറ്റു. 2021ൽ 261 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 207 പേർ മരിച്ചു. 51 പേർക്ക് പരിക്കേറ്റു. ആത്മഹത്യകളും ഇതിൽ ഉൾപ്പെടുമെങ്കിലും അശ്രദ്ധയാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റെയിൽവേ അധികൃതർ പറയുന്നു. പാലക്കാട് മുതൽ മംഗളൂരു വരെയാണ് പാലക്കാട് ഡിവിഷന്റെ പരിധി പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ റെയിൽ പാളങ്ങളിൽ മരണങ്ങൾ കൂടി വരുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പന്നിയങ്കരയിൽ ട്രെയിനിടിച്ച് രണ്ടു പേർ മരിച്ചിരുന്നു.സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയാൽ പാളങ്ങൾ മുറിച്ചു കടക്കുമ്പോൾ എതിരെ വരുന്ന ട്രെയിൻ ഇടിക്കുന്നതും പതിവാണ്. ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങ...
മങ്കട ഗ്രാമ പഞ്ചായത്തിൽ നിർമ്മിക്കുന്ന പകൽ വീടിൻ്റെ നിർമ്മാണ ഉദ്ഘാടനം ചെയ്തു
Local

മങ്കട ഗ്രാമ പഞ്ചായത്തിൽ നിർമ്മിക്കുന്ന പകൽ വീടിൻ്റെ നിർമ്മാണ ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 06-02-2023മങ്കട: മലപ്പുറം ജില്ല പഞ്ചായത്ത്  2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മങ്കട ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന സീനിയർ സിറ്റിസൺ  റിക്രിയേഷൻ സെൻറർ, (പകൽ വീട് ) നിർമ്മാണ ഉദ്ഘാടനം  ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിയാണ് സെൻറർ നിർമ്മിക്കുന്നത്.മങ്കട ഹൈസ്കൂൾ അധ്യാപിക ആയിരുന്ന സരള ടീച്ചറുടെ മകൻ രാഹുൽ ഗ്രാമ പഞ്ചായത്തിന് സൗജന്യമായി നൽകിയ ഭൂമിയിലാണ്  സരള ടീച്ചറുടെ സ്മരണയിൽ സെൻ്റർ നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് അഡ്വ. അസ്ഗർ അലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഷഹർബാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എ കരീം,    ടി കെ ശശീന്ദ്രൻ,   സെലീന ഉമ്മർ,, അബ്ബാസ് അലി   പോട്ടേങ്ങൽ,  റുമൈസ കുന്നത്ത്,  മുസ്ത...
റോഡ് നവീകരിച്ചതിൽ ആഹ്ലാദം; യാത്രക്കാർക്ക് മധുരം നൽകി നാട്ടുകാർ
Local

റോഡ് നവീകരിച്ചതിൽ ആഹ്ലാദം; യാത്രക്കാർക്ക് മധുരം നൽകി നാട്ടുകാർ

Perinthalmanna RadioDate: 06-02-2023മേലാറ്റൂർ: വർഷങ്ങളായുള്ള യാത്രാ ദുരിതത്തിന് അറുതിയായതിന്റെ സന്തോഷത്തിലാണ് മേലാറ്റൂർ- ചെമ്മാണിയോട് ബൈപ്പാസ് നിവാസികൾ. സന്തോഷം നാട്ടുകാർ തെല്ലും മറച്ചുവെച്ചില്ല. ഞായറാഴ്ച ബൈപ്പാസിലൂടെ പോയ യാത്രക്കാർക്കെല്ലാം മധുരമൂറുന്ന പായസം നൽകിയാണ് പ്രദേശത്തുകാർ തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിച്ചത്. വർഷങ്ങളായി പൊടിയും മണ്ണും കാറ്റിൽ പറന്ന് നടുവൊടിയും വിധത്തിൽ യാത്ര ചെയ്തതിന്റെ ബുദ്ധിമുട്ടുകൾ അവർ ഏറെ അനുഭവിച്ചിരുന്നു. വോട്ട്‌ ബഹിഷ്‌കരണമടക്കമുള്ള പ്രതിഷേധ മാർഗങ്ങളിലൂടെയാണ് നാട്ടുകാർ തങ്ങളുടെ പ്രതിഷേധം അധികൃതരിൽ എത്തിച്ചത്. അതിന് ഒടുവിൽ ഫലം ലഭിക്കുകയും ചെയ്തു. എം.എൽ.എ., ജില്ലാ- ബ്ലോക്ക്- ഗ്രാമപ്പഞ്ചായത്തുകൾ സംയുക്തമായി റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കുകയായിരുന്നു. ഈ തുക ഉപയോഗിച്ച് വീതി കൂട്ടി റബ്ബറൈസ് ചെയ്ത് നവീകരിച്ച റോഡ് ശനിയാഴ്ചയാണ് നാടിന് സമർപ്പിച്ചത്...............
ഓപ്പറേഷൻ ആഗ് പരിശോധനയിൽ ജില്ലയില്‍ 267 പേർ അറസ്റ്റിൽ
Local

ഓപ്പറേഷൻ ആഗ് പരിശോധനയിൽ ജില്ലയില്‍ 267 പേർ അറസ്റ്റിൽ

Perinthalmanna RadioDate: 06-02-2023മലപ്പുറം: കുറ്റ കൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷൻ ‘ആഗ്’ പരിശോധനയിൽ കർശന നടപടിയുമായി ജില്ലാ പോലീസ്. ശനിയാഴ്‌ച നടന്ന പരിശോധനയിൽ മാത്രം സമൂഹ വിരുദ്ധർക്കെതിരേ 836 കേസുകളാണ് രജിസ്റ്റർചെയ്തത്. 267 പേർ അറസ്റ്റിലുമായി. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്‌ ദാസിന്റെ നിർദേശ പ്രകാരം മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.2895 വാഹനങ്ങൾ പരിശോധിക്കുകയും നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് 9,80,750 രൂപ പിഴചുമത്തുകയും ചെയ്തു. നിരവധി കേസുകളിൽ പ്രതിയായി കോടതി ജാമ്യമെടുത്ത് ഒളിവിൽ കഴിഞ്ഞിരുന്ന 35 പേരെ പിടികൂടി. രാത്രികാല പരിശോധനയിൽ ജാമ്യമില്ലാ വാറന്റ് പ്രകാരം 80 പേരെയും മറ്റു കേസുകളിൽ 40 പേരെയും പിടികൂടി.സമൂഹ വിരുദ്ധ പ്രവർത്തന പശ്ചാത്തലമുള്ള 122 പേരിൽ 53 പേരെ കരുതൽ തടങ്കലിലാക്കി. മ...
പാകിസ്താന്‍ ട്രാന്‍സിറ്റ് വിസ ലഭിച്ചു; ശിഹാബ് ചോറ്റൂർ യാത്ര തുടരും
Local

പാകിസ്താന്‍ ട്രാന്‍സിറ്റ് വിസ ലഭിച്ചു; ശിഹാബ് ചോറ്റൂർ യാത്ര തുടരും

Perinthalmanna RadioDate: 06-02-2023മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിന് കാൽ നടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ ഇന്ന് ഹജ്ജ് യാത്ര പുനരാരംഭിക്കും. പഞ്ചാബിൽ കഴിഞ്ഞ നാല് മാസത്തിലധികമായി പാകിസ്ഥാൻ വിസ ലഭിക്കാത്തതിനാൽ അതിർത്തി കടക്കാൻ കഴിയാതെ കാത്തിരിപ്പിലായിരുന്നു ശിഹാബ്. ഇത്രയും നാൾ അമൃത്സറിലെ ആഫിയ കിഡ്സ്‌ സ്കൂളിൽ ആയിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ഇപ്പോൾ പാകിസ്ഥാൻ ട്രാൻസിറ്റ് വിസ അനുവദിച്ചതോടെയാണ് ശിഹാബിന്റെ യാത്രക്കുള്ള പ്രതിബന്ധം നീങ്ങിയത്. തനിക്ക് ആരോടും എതിർപ്പില്ലെന്നും നടന്ന് മക്കയിലെത്തുക എന്ന തന്റെ ആഗ്രഹം പൂവണിയുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും ശിഹാബ് വ്യക്തമാക്കി. ശിഹാബ് ചോറ്റൂരിനെ പരിഹസിച്ച് നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. ഏതായാലും മലയാളികൾക്കും മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനമായി ക്കൊണ്ട് ശിഹാബ് ചോറ്റൂർ ഇന്ന് തന്റെ ഹജ്ജ് യാത്ര പുനരാരം...