Local

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം

Local

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം

Perinthalmanna RadioDate: 29-11-2025 കോഴിക്കോട്: നഗര മധ്യത്തിലുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. ഒമ്പതാം നിലയിലുള്ള സി ബ്ലോക്കിലാണ് രാവിലെ 9.30ഓടെ തീ പടർന്നത്.ആളപായമില്ല. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപടർന്നത്. അഗ്നിശമന സേനയെത്തി തീ പൂർണമായും അണച്ചു. എല്ലാവരും സുരക്ഷിതരാണ്.കെട്ടിടത്തിൻ്റെ മുകൾ നിലയിൽനിന്ന് കനത്ത പുക ഉയർന്നിരുന്നു. എ.സി പ്ലാന്റിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് തീ പടർന്നത്. അഞ്ച് അഗ്നിശമന സേന യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.തീ നിയന്ത്രണ വിധേയമാക്കാനായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. താഴത്തെ നിലയിലുള്ള രോഗികളെയെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ മെയിൽ കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡ് (മൊഫ്യൂസൽ ബസ്‌സ്റ്റാൻഡ്) കെട്ടിടത്തിലും തീപടർന്നിരുന്നു.ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന നഗരത്തിലെ പ്രധാന ആശുപത്രി...
ചെരക്കാപറമ്പിൽ രണ്ടുപേർക്ക് കുറുക്കന്റെ കടിയേറ്റു

Local

ചെരക്കാപറമ്പിൽ രണ്ടുപേർക്ക് കുറുക്കന്റെ കടിയേറ്റു

Perinthalmanna RadioDate: 29-11-2025 അങ്ങാടിപ്പുറം ∙ ചെരക്കാപറമ്പിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ചെരക്കാപറമ്പ് ചോലക്കുളത്തിനു സമീപത്തു നിന്നാണ് ഫിറോസ് കക്കാട്ടിൽ, അലവി കല്ലായി എന്നിവർക്ക് കടിയേറ്റത്. അലവി കല്ലായിക്ക് കാലിനും കയ്യിനും കടിയേറ്റിട്ടുണ്ട്. രണ്ടുപേരും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വഴിപ്പാറ, വലിയ വീട്ടിൽപടി എന്നീ സ്ഥലങ്ങളിൽ കുറുക്കന്മാരുടെയും പന്നികളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു ദിവസം മുൻപ് വലിയവീട്ടിൽ പടിയിൽ റോഡരികിൽ കുറുക്കനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഈ ഭാഗങ്ങളിൽ സന്ധ്യ മയങ്ങിയാൽ വീടിനു പുറത്തിറങ്ങാൻ പോലും ഭയമാണെന്ന് നാട്ടുകാർ പറയുന്നു.മാസങ്ങൾക്കു മുൻപ് അങ്ങാടിപ്പുറം തിരൂർക്കാട് തൊഴിലുറപ്പ് ജോലിക്ക് പോയ സ്ത്രീക്ക് കുറുക്കന്റെ കടിയേൽക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തിരുന...
കരിങ്കല്ലത്താണി മുതല്‍ വെട്ടത്തൂര്‍ കുളപ്പറമ്പ് വരെ നാളെ മുതൽ ഗതാഗത നിയന്ത്രണം

Local

കരിങ്കല്ലത്താണി മുതല്‍ വെട്ടത്തൂര്‍ കുളപ്പറമ്പ് വരെ നാളെ മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 28-11-2025 പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ തൂത വെട്ടത്തൂര്‍ റോഡില്‍ കരിങ്കല്ലത്താണി മുതല്‍ വെട്ടത്തൂര്‍ കുളപ്പറമ്പ് വരെ ടാറിങ് പ്രവൃത്തി നാളെ മുതല്‍ (നവംബര്‍ 29) ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായും നിരോധിച്ചു. ആയതിനാല്‍ പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വെട്ടത്തൂര്‍, കുളപ്പറമ്പ് പോകുന്ന വാഹനങ്ങള്‍ പട്ടിക്കാട്/മേലാറ്റൂര്‍ വഴിയും, മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വെട്ടത്തൂര്‍, കുളപ്പറമ്പ് പോകുന്ന വാഹനങ്ങള്‍ ചുങ്കം അലനല്ലൂര്‍ വഴിയും തിരിഞ്ഞ് പോകണം. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കാൽനട യാത്രക്കാരുടെ സുരക്ഷ നിയമങ്ങൾ കർശനമാക്കാൻ മോട്ടർവാഹന വകുപ്പ്

Local

കാൽനട യാത്രക്കാരുടെ സുരക്ഷ നിയമങ്ങൾ കർശനമാക്കാൻ മോട്ടർവാഹന വകുപ്പ്

Perinthalmanna RadioDate: 28-11-2025 കാൽനടക്കാരുടെ സുരക്ഷ ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടർവാഹന വകുപ്പ്. സീബ്ര ക്രോസിങ്ങിൽ വാഹനം നിർത്തുന്നവരുടെയും പാർക്ക് ചെയ്യുന്നവരുടെയും ലൈസൻസ് റദ്ദാക്കും. 2000 രൂപ പിഴ ഈടാക്കാവുന്ന നിയമനടപടികളും സ്വീകരിക്കും. കാൽനടക്കാർക്കു വേണ്ടിയുള്ള സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനനടപടി എടുക്കണമെന്ന ഹൈക്കോടതി നിർദേശ പ്രകാരമാണ് തീരുമാനം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദേശങ്ങൾ നൽകിയത്.സീബ്ര ക്രോസിങ്ങിൽ കാൽനട യാത്രക്കാർക്ക് ആദ്യ പരിഗണന നൽകണമെന്നു കോടതി നിർദേശിച്ചു. ഡ്രൈവർമാർക്കു ബോധവൽക്കരണം നടത്തണം. ഡ്രൈവിങ് ടെസ്റ്റിൽ ഇക്കാര്യവും ഉൾപ്പെടുത്തണം. സമയനിബന്ധനയുണ്ടെന്ന പേരിൽ അമിത വേഗത്തിൽ പാഞ്ഞ് സ്വകാര്യ ബസുകൾക്കും നിയമം ലംഘിക്കാനാവില്ല. സ്വീകരിക്കാവുന്ന നടപടി സംബന്ധിച്ചു വിശദീകരണം നൽകാൻ അധിക...
അങ്ങാടിപ്പുറത്തെ പാടശേഖരങ്ങളിൽ മരുന്ന്തെളിച്ച് ഡ്രോണുകൾ

Local

അങ്ങാടിപ്പുറത്തെ പാടശേഖരങ്ങളിൽ മരുന്ന്തെളിച്ച് ഡ്രോണുകൾ

Perinthalmanna RadioDate: 28-11-2025 അങ്ങാടിപ്പുറം : നെൽകൃഷിക്ക് പുത്തൻ ഉണർവേകിക്കൊണ്ട് അങ്ങാടിപ്പുറത്ത് ഡ്രോൺ ഇറങ്ങി. അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി 500 ഏക്കറോളം വരുന്ന പാടത്ത് വരും ദിവസങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് ‘സമ്പൂർണ’ എന്ന മരുന്ന് തെളിക്കും. കൃഷിഭവന്റെയും വിവിധ പാട ശേഖരങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സുസ്ഥിര നെൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ‘സമ്പൂർണ’ എന്ന സൂക്ഷ്മമൂലകമിശ്രിതം നൽകുന്നത്. നെല്ലിന് കൂടുതൽ തൂക്കവും മികച്ച ഉത്‌പാദനക്ഷമതയും നൽകാൻ ഈ മിശ്രിതം സഹായിക്കുമെന്നാണ് പ്രതീക്ഷ.കാർഷിക മേഖലയിൽ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ യന്ത്രവത്‌കരണം കർഷകർക്ക് വലിയ ആശ്വാസമാണ്. കുറഞ്ഞ സമയത്തിൽ കൃത്യതയോടെ വളപ്രയോഗം നടത്താനും ഡ്രോണുകൾ സഹായിക്കും.മേലെ അരിപ്ര പാടശേഖരത്തിലാണ് ആദ്യമായി ഡ്രോണിലൂടെ...
മലപ്പുറം എ.ഡി.എം എന്‍.എം മെഹറലി നാളെ വിരമിക്കും

Local

മലപ്പുറം എ.ഡി.എം എന്‍.എം മെഹറലി നാളെ വിരമിക്കും

Perinthalmanna RadioDate: 28-11-2025 പെരിന്തൽമണ്ണ: ജില്ലയില്‍ കൂടുതല്‍ കാലം എ.ഡി.എം ആയിരുന്ന  ബഹുമതി സ്വന്തമാക്കി പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശിയായ എന്‍. എം മെഹറലി പടിയിറങ്ങുന്നു. 2019 ജൂലൈയില്‍ മലപ്പുറം എ.ഡി.എം ആയി ചുമതലയേറ്റ അദ്ദേഹം നാളെ ശനിയാഴ്ച (നവംബര്‍ 29) സര്‍വീസില്‍ നിന്നും വിരമിക്കും. പൊതു തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി മറ്റു ജില്ലകളിലേക്ക് സ്ഥലം മാറിയ സമയം ഒഴികെ അദ്ദേഹം ജില്ലയില്‍ എ.ഡി.എം ആയി സേവനമനുഷ്ഠിച്ചു. 1988 ല്‍ 19-ാം വയസ്സില്‍ ക്ലര്‍ക്ക് ആയാണ് ജോലിയില്‍ പ്രവേശിക്കുന്നത്. ആറു മാസം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്തു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറി. 2018ല്‍ തിരൂര്‍ ആര്‍.ഡി.ഒ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷന് കീഴിലാണ് ജോലി ചെയ്തത്. 2018 പ്രളയ സമയത്ത് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ...
മനഴി സ്റ്റാൻഡിന് മുന്നിലെ വൺവേ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Local

മനഴി സ്റ്റാൻഡിന് മുന്നിലെ വൺവേ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Perinthalmanna RadioDate: 28-11-2025 പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ മനഴി ബസ് സ്റ്റാൻഡിന് മുന്നിൽ വൺവേ ലംഘിക്കുന്നവർക്കെതിരെ ഉദ്യോഗസ്ഥർ നടപടി എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.നിലവിൽ മനഴി ബസ് സ്‌റ്റാൻഡ‍് കെട്ടിടത്തിൽ തന്നെയാണ് പെരിന്തൽമണ്ണ നഗരസഭാ കാര്യാലയവും പ്രവർത്തിക്കുന്നത്. വാഹനത്തിരക്കേറിയ ഇവിടെ ഗതാഗത നിയമലംഘനങ്ങൾ വലിയ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്. ദേശീയപാത അതോറിറ്റി ഏർപ്പെടുത്തിയ വൺവേ സമ്പ്രദായം ലംഘിക്കപ്പെടുന്നത് അടക്കം നിരവധി നിയമ ലംഘനങ്ങൾ നടക്കുന്നത് ചൂണ്ടിക്കാട്ടി അവ തടയണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് സ്വദേശി എസ്ബിഐയിലെ മുൻ മുതിർന്ന ഉദ്യോഗസ്ഥൻ പി.ഡി.ശങ്കരനാരായണൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് വർഷമായി അധികാരികൾക്ക് നിരന്തരം പരാതികൾ അയച്ചിട്ട് ഫലമില്ലാതായപ്പോഴാണ് കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവർക്കെതിരെ അദ്ദേഹം കഴിഞ്ഞ മാസം കോടതിയെ സമീപിച്ചത്. ചീ...
പെരിന്തൽമണ്ണയിൽ മത്സര രംഗത്ത് വീണ്ടും നിഷ- സുബൈർ ദമ്പതികൾ

Local

പെരിന്തൽമണ്ണയിൽ മത്സര രംഗത്ത് വീണ്ടും നിഷ- സുബൈർ ദമ്പതികൾ

Perinthalmanna RadioDate: 27-11-2025 പെരിന്തൽമണ്ണ: മൂന്നു തവണ പെരിന്തൽമണ്ണ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ജനപ്രതിനിധിയായി തഴക്കം വന്ന കോൺഗ്രസിലെ നിഷ സുബൈറിൻ്റെ മത്സരത്തിന് ഇത്തവണയും പ്രത്യേകതയുണ്ട്. ഭർത്താവ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം പച്ചീരി സുബൈർ തൊട്ടടുത്ത വാർഡിൽ മത്സരത്തിനുണ്ട്. നിഷ തോട്ടക്കരയിലും സുബൈർ കുട്ടിപ്പാറയിലുമാണ് യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്നത്.2020ലും സുബൈർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. അന്ന് യു.ഡി.എഫ് സ്ഥാനാർഥിയെ പിന്നിലാക്കിയെങ്കിലും 61 വോട്ടിന് പാതായ്ക്കര സ്‌കൂൾ പടിയിൽ സി.പി.എമ്മിലെ കെ. ഉണ്ണികൃഷ്‌ണനോട് പരാജയപ്പെട്ടു.ഫുട്ബാൾ ജീവനായ സുബൈർ അതേ ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. ഇത്തവണയും സുബൈർ ഫുട്ബാൾ തന്നെയാവും ചോദിക്കുക. 2020ൽ എതിരാളിയായിരുന്ന ഉണ്ണികൃഷ്ണൻ മാസ്റ്റർ തന്നെയാണ് കുട്ടിപ്പാറയിലും ഇടതു സ്ഥാനാർഥി. ഉണ്ണികൃഷ്ണൻ മാസ്റ്റർ 2020 മുതൽ നഗ...
തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 27 വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Local

തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 27 വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Perinthalmanna RadioDate: 27-11-2025 മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി 27 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകള്‍ക്കായി 15 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 12 നഗരസഭകള്‍ക്കായി 12 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുക.തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍:*(ബ്ലോക്ക്-പഞ്ചായത്ത്-വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍)**നിലമ്പൂര്‍ ബ്ലോക്ക്:* (വഴിക്കടവ്, പോത്തുകല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, ചാലിയാര്‍ പഞ്ചായത്തുകള്‍)-ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. *കൊണ്ടോട്ടി ബ്ലോക്ക്: (ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍, വാഴക്കാട്, പു...
ആലിപ്പറമ്പിൽ ഇരുമുന്നണികൾക്കും ഭീഷണിയായി കർഷക മുന്നണി

Local

ആലിപ്പറമ്പിൽ ഇരുമുന്നണികൾക്കും ഭീഷണിയായി കർഷക മുന്നണി

Perinthalmanna RadioDate: 27-11-2025 ആലിപ്പറമ്പ്: 24 വാർഡുകളുള്ള ആലിപ്പറമ്പ് പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഭീഷണിയായി മാറുകയാണ് കർഷക മുന്നണി. രണ്ട് തവണ ആലിപ്പറമ്പ് പഞ്ചായത്ത് കൃഷി ഭവനിൽ നിന്നും മികച്ച കർഷകനുള്ള അവാർഡ് നേടിയ അബ്ദുൽ ലത്തീഫ് ആണ് കർഷക മുന്നണിയുടെ നേതാവ്. ഇദ്ദേഹം സിപിഎം പ്രവർത്തകനായിരുന്നു.പഞ്ചായത്തിൽ കർഷകരുടെ ആവശ്യം ഉന്നയിക്കാൻ ഒരു കർഷകനെ സ്ഥാനാർഥിയാക്കണമെന്ന് അബ്ദുൽ ലത്തീഫ് പാർട്ടി നേതൃത്വത്തിന്റെ മുൻപാകെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേതൃത്വം അത് അംഗീകരിച്ചില്ല. ഈ സന്ദർഭത്തിൽ അബ്ദുൽ ലത്തീഫ് തന്നെ കർഷക മുന്നണി രൂപീകരിച്ച് സ്വയം സ്ഥാനാർഥിയാകുകയായിരുന്നു.ആലിപ്പറമ്പ് പഞ്ചായത്തിലെ 11-ാം വാർഡായ പാറക്കണ്ണിയിലാണ് അബ്ദുൽ ലത്തീഫ് കർഷക മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്.ചിഹ്നം ജീപ്പ്. കർഷക മുന്നണി ഓഫിസും പാറക്കണ്ണിയിൽ അബ്ദുൽ ലത്തീഫ് സജ്ജീകരിച്ചിട്ടുണ്ട്.ഇവിടെ എൽഡിഎഫിന്റെ സ്ഥാനാർഥി മുഹ...