Local

മനഴി സ്റ്റാൻഡിന് മുന്നിലെ വൺവേ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Local

മനഴി സ്റ്റാൻഡിന് മുന്നിലെ വൺവേ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Perinthalmanna RadioDate: 28-11-2025 പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ മനഴി ബസ് സ്റ്റാൻഡിന് മുന്നിൽ വൺവേ ലംഘിക്കുന്നവർക്കെതിരെ ഉദ്യോഗസ്ഥർ നടപടി എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.നിലവിൽ മനഴി ബസ് സ്‌റ്റാൻഡ‍് കെട്ടിടത്തിൽ തന്നെയാണ് പെരിന്തൽമണ്ണ നഗരസഭാ കാര്യാലയവും പ്രവർത്തിക്കുന്നത്. വാഹനത്തിരക്കേറിയ ഇവിടെ ഗതാഗത നിയമലംഘനങ്ങൾ വലിയ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്. ദേശീയപാത അതോറിറ്റി ഏർപ്പെടുത്തിയ വൺവേ സമ്പ്രദായം ലംഘിക്കപ്പെടുന്നത് അടക്കം നിരവധി നിയമ ലംഘനങ്ങൾ നടക്കുന്നത് ചൂണ്ടിക്കാട്ടി അവ തടയണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് സ്വദേശി എസ്ബിഐയിലെ മുൻ മുതിർന്ന ഉദ്യോഗസ്ഥൻ പി.ഡി.ശങ്കരനാരായണൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് വർഷമായി അധികാരികൾക്ക് നിരന്തരം പരാതികൾ അയച്ചിട്ട് ഫലമില്ലാതായപ്പോഴാണ് കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവർക്കെതിരെ അദ്ദേഹം കഴിഞ്ഞ മാസം കോടതിയെ സമീപിച്ചത്. ചീ...
പെരിന്തൽമണ്ണയിൽ മത്സര രംഗത്ത് വീണ്ടും നിഷ- സുബൈർ ദമ്പതികൾ

Local

പെരിന്തൽമണ്ണയിൽ മത്സര രംഗത്ത് വീണ്ടും നിഷ- സുബൈർ ദമ്പതികൾ

Perinthalmanna RadioDate: 27-11-2025 പെരിന്തൽമണ്ണ: മൂന്നു തവണ പെരിന്തൽമണ്ണ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ജനപ്രതിനിധിയായി തഴക്കം വന്ന കോൺഗ്രസിലെ നിഷ സുബൈറിൻ്റെ മത്സരത്തിന് ഇത്തവണയും പ്രത്യേകതയുണ്ട്. ഭർത്താവ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം പച്ചീരി സുബൈർ തൊട്ടടുത്ത വാർഡിൽ മത്സരത്തിനുണ്ട്. നിഷ തോട്ടക്കരയിലും സുബൈർ കുട്ടിപ്പാറയിലുമാണ് യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്നത്.2020ലും സുബൈർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. അന്ന് യു.ഡി.എഫ് സ്ഥാനാർഥിയെ പിന്നിലാക്കിയെങ്കിലും 61 വോട്ടിന് പാതായ്ക്കര സ്‌കൂൾ പടിയിൽ സി.പി.എമ്മിലെ കെ. ഉണ്ണികൃഷ്‌ണനോട് പരാജയപ്പെട്ടു.ഫുട്ബാൾ ജീവനായ സുബൈർ അതേ ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. ഇത്തവണയും സുബൈർ ഫുട്ബാൾ തന്നെയാവും ചോദിക്കുക. 2020ൽ എതിരാളിയായിരുന്ന ഉണ്ണികൃഷ്ണൻ മാസ്റ്റർ തന്നെയാണ് കുട്ടിപ്പാറയിലും ഇടതു സ്ഥാനാർഥി. ഉണ്ണികൃഷ്ണൻ മാസ്റ്റർ 2020 മുതൽ നഗ...
തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 27 വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Local

തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 27 വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Perinthalmanna RadioDate: 27-11-2025 മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി 27 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകള്‍ക്കായി 15 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 12 നഗരസഭകള്‍ക്കായി 12 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുക.തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍:*(ബ്ലോക്ക്-പഞ്ചായത്ത്-വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍)**നിലമ്പൂര്‍ ബ്ലോക്ക്:* (വഴിക്കടവ്, പോത്തുകല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, ചാലിയാര്‍ പഞ്ചായത്തുകള്‍)-ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. *കൊണ്ടോട്ടി ബ്ലോക്ക്: (ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍, വാഴക്കാട്, പു...
ആലിപ്പറമ്പിൽ ഇരുമുന്നണികൾക്കും ഭീഷണിയായി കർഷക മുന്നണി

Local

ആലിപ്പറമ്പിൽ ഇരുമുന്നണികൾക്കും ഭീഷണിയായി കർഷക മുന്നണി

Perinthalmanna RadioDate: 27-11-2025 ആലിപ്പറമ്പ്: 24 വാർഡുകളുള്ള ആലിപ്പറമ്പ് പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഭീഷണിയായി മാറുകയാണ് കർഷക മുന്നണി. രണ്ട് തവണ ആലിപ്പറമ്പ് പഞ്ചായത്ത് കൃഷി ഭവനിൽ നിന്നും മികച്ച കർഷകനുള്ള അവാർഡ് നേടിയ അബ്ദുൽ ലത്തീഫ് ആണ് കർഷക മുന്നണിയുടെ നേതാവ്. ഇദ്ദേഹം സിപിഎം പ്രവർത്തകനായിരുന്നു.പഞ്ചായത്തിൽ കർഷകരുടെ ആവശ്യം ഉന്നയിക്കാൻ ഒരു കർഷകനെ സ്ഥാനാർഥിയാക്കണമെന്ന് അബ്ദുൽ ലത്തീഫ് പാർട്ടി നേതൃത്വത്തിന്റെ മുൻപാകെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേതൃത്വം അത് അംഗീകരിച്ചില്ല. ഈ സന്ദർഭത്തിൽ അബ്ദുൽ ലത്തീഫ് തന്നെ കർഷക മുന്നണി രൂപീകരിച്ച് സ്വയം സ്ഥാനാർഥിയാകുകയായിരുന്നു.ആലിപ്പറമ്പ് പഞ്ചായത്തിലെ 11-ാം വാർഡായ പാറക്കണ്ണിയിലാണ് അബ്ദുൽ ലത്തീഫ് കർഷക മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്.ചിഹ്നം ജീപ്പ്. കർഷക മുന്നണി ഓഫിസും പാറക്കണ്ണിയിൽ അബ്ദുൽ ലത്തീഫ് സജ്ജീകരിച്ചിട്ടുണ്ട്.ഇവിടെ എൽഡിഎഫിന്റെ സ്ഥാനാർഥി മുഹ...
പണമില്ലാത്തതിന്റെ പേരിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി

Local

പണമില്ലാത്തതിന്റെ പേരിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി

Perinthalmanna RadioDate: 27-11-2025 പണമോ രേഖകളോ ഇല്ല എന്നതിന്റെ പേരിൽ ഒരു ആശുപത്രിയും ജീവൻ രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെങ്കിൽ, സുരക്ഷിതമായ മാറ്റം ആദ്യമെത്തിക്കുന്ന ആശുപത്രി ഉറപ്പാക്കണം. രോഗികൾക്ക് കൃത്യമായ രേഖകൾ നൽകണമെന്നും ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരിയും വി.എം.ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സംസ്ഥാനത്തെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ചില വ്യവസ്ഥകൾ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രികൾ അടക്കം നൽകിയ അപ്പീല്‍ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവയ്ക്കുകയും കൂടുതൽ വ്യവസ്ഥകൾ ഉള്‍പ്പെടുത്തുകയും ചെയ്തു. ഒരു രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഡിസ്ചാർജ് സമ്മറിക്കൊപ്പം ഇസിജി, എക്സ്–റേ, സിടി സ്കാൻ ഉൾപ്പെടെ എല്ലാ...
പട്ടിക്കാട് റെയിൽവേ മേൽപ്പാലം; പ്രാരംഭ നിർമാണം തുടങ്ങി

Local

പട്ടിക്കാട് റെയിൽവേ മേൽപ്പാലം; പ്രാരംഭ നിർമാണം തുടങ്ങി

Perinthalmanna RadioDate: 27-11-2025 പട്ടിക്കാട് : ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിലെ പട്ടിക്കാട് ലെവൽക്രോസിൽ മേൽപ്പാലം നിർമിക്കുന്നതിനുള്ള പ്രാരംഭപ്രവൃത്തികൾ തുടങ്ങി. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിക്കൽ, അനുബന്ധറോഡ് നിർമാണം തുടങ്ങിയവയാണ് നടക്കുന്നത്. മേൽപ്പാലത്തിന് വേണ്ടി 1.0500 ഹെക്ടർ ഭൂമിയാണ് സ്വകാര്യ വ്യക്തികളുടേത് ഉൾപ്പെടെ ഏറ്റെടുത്തത്. ഇതിനായി 3.84 കോടി രൂപ ചെലവഴിച്ചു. പിന്നീട് സർക്കാർ ഉടമസ്ഥതയിലുള്ള 0.8697 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു.പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലെ പട്ടിക്കാട് റെയിൽവേഗേറ്റ് അടച്ചാൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിലമ്പൂർ, ഷൊർണൂർ ഭാഗങ്ങളിലേക്ക് ദിവസവും 14 തവണയിലേറെയാണ് തീവണ്ടി കടന്നുപോകാൻ ഗേറ്റ് അടച്ചിടുക.ഊട്ടി, മൈസൂരു പാതകൂടിയായതിനാൽ ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. എറണാകുളം, തൃശ്ശൂർ ഭാഗത്തുനിന്ന് ഗൂഡല്ലൂർ, ഊട്ടി, മൈസൂരു എന്നിവിടങ...
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടികയിൽ 75,632 സ്ഥാനാർഥികൾ

Local

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടികയിൽ 75,632 സ്ഥാനാർഥികൾ

Perinthalmanna RadioDate: 26-11-2025 തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയായപ്പോൾ സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിൽ ജനവിധി തേടുന്നത് 75,632 സ്ഥാനാർഥികൾ. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. അവസാന പരിശോധനയും പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രിയോടെയാണ് തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനാർഥികളുടെ അന്തിമപട്ടിക പുറത്തു വിട്ടത്.സ്ഥാനാർഥികളിൽ 39,604 പേർ സ്ത്രീകളും 36,027 പേർ പുരുഷന്മാരുമാണ്. ട്രാൻസ് വിഭാഗത്തിൽ നിന്ന് തിരുവനന്തപുരത്ത് ഒരാളും ജനവിധി തേടുന്നു. കൂടുതൽ സ്ഥാനാർഥികളുള്ള ജില്ല മലപ്പുറമാണ് -8378. കുറവ് വയനാടും -1967.*ജില്ല, ആകെ സ്ഥാനാർഥികൾ, പുരുഷൻ, സ്ത്രീ ക്രമത്തിൽ*▪️തിരുവനന്തപുരം 6310, 2990, 3319▪️കൊല്ലം 5615, 2512, 3103▪️പത്തനംതിട്ട 3549, 1640, 1909▪️ആലപ്പുഴ 5395, 2445, 2950▪️കോട്ടയം 5284, 2457, 2827▪️ഇടുക്കി 3100, 1550, 1550▪️എറണാകുളം 7374, 3457, 3917▪️തൃശൂർ 7284...
കേരളത്തില്‍ എസ്.ഐ.ആര്‍ തുടരും; നടപടികൾക്ക് അടിയന്തിര സ്റ്റേ ഇല്ല

Local

കേരളത്തില്‍ എസ്.ഐ.ആര്‍ തുടരും; നടപടികൾക്ക് അടിയന്തിര സ്റ്റേ ഇല്ല

Perinthalmanna RadioDate: 26-11-2025 കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം തല്‍ക്കാലം തുടരും. കേരളത്തില്‍ 99 ശതമാനം വോട്ടര്‍മാര്‍ക്കും എസ്.ഐ.ആര്‍ ഫോമുകള്‍ ലഭിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഡിസംബര്‍ ഒന്നിനകം തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നും തദ്ദേശതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് കമ്മീഷന്‍റെ നിലപാട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വളരെ കുറച്ച് ബിഎല്‍ഒ മാരെ മാത്രമെ ആവശ്യമുള്ളൂ എന്നും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചു. എസ്ഐആറിനെതിരായ ഹര്‍ജികള്‍ ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല ബഗച്ചി എന്നിവരടങ്ങുന്ന ബെഞ്...
സ്‌കൂള്‍ ബസുകളില്‍ ഉടന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഗതാഗതമന്ത്രി

Local

സ്‌കൂള്‍ ബസുകളില്‍ ഉടന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഗതാഗതമന്ത്രി

Perinthalmanna RadioDate: 26-11-2025 സ്‌കൂള്‍ ബസുകളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. സ്‌കൂള്‍ വാഹനങ്ങളില്‍ കാമറ വയ്ക്കണമെന്ന നിര്‍ദേശത്തില്‍ സ്‌കൂള്‍ മാനേജ്മെന്റുകള്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുവദിച്ച സമയവും കഴിഞ്ഞിട്ടും ഇപ്പോള്‍ കാമറ ഘടിപ്പിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു.ഇനിയും കാമറ സ്ഥാപിക്കാതെ മുന്നോട്ട് പോകാമെന്ന് കരുതേണ്ടന്ന് മുന്നറിയിപ്പ് നല്‍കിയ മന്ത്രി, രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും സ്‌കൂള്‍ ബസുകളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. ഈ പറയുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശമായി കൂടി കണക്കാക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ കാമറയുണ്ടോയെന്ന കാര്യത്തില്‍ പരിശോധന ഉടന്‍ ആരംഭിക്കുമെന്നും മന്ത...
ഇന്ധന സർചാർജ്: സർക്കാർ ഉത്തരവ് ഉപഭോക്താക്കൾക്ക് ബാധ്യതയാകും

Local

ഇന്ധന സർചാർജ്: സർക്കാർ ഉത്തരവ് ഉപഭോക്താക്കൾക്ക് ബാധ്യതയാകും

Perinthalmanna RadioDate: 26-11-2025 സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്‍റെ നഷ്ടം നികത്താൻ ഏർപ്പെടുത്തിയ ഇന്ധന സർചാർജ് പിരിക്കലിന് പരിധി ഒഴിവാക്കുന്നത് ഉപഭോക്താക്കൾക്ക് ബാധ്യതയാകും. യൂനിറ്റിന് 10 പൈസ പരിധി ഒഴിവാക്കാൻ വൈദ്യുതി റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം അനുവദിക്കുന്ന അധിക വായ്പ ലക്ഷ്യമിട്ട് ഇന്ധന സർചാർജിലെ പരിധി എടുത്തുകളയാനുള്ള നിലപാടിൽ സർക്കാർ എത്തുകയായിരുന്നു.സർക്കാർ ഉത്തരവ് റഗുലേറ്ററി കമീഷൻ നടപ്പാക്കിയാൽ യൂനിറ്റിന് 20-30 പൈസക്ക് മുകളിലേക്ക് ഇന്ധന സർചാർജ് ഉയരും. നിലവിൽ ഇത് 10 പൈസയാണ്. അതേസമയം ചില മാസങ്ങളിൽ പരമാവധി 19 പൈസവരെ സർചാർജ് പിരിക്കാറുണ്ട്. ഇതിൽ 10 പൈസ കെ.എസ്.ഇ.ബി സ്വന്തംനിലയിൽ പിരിക്കുന്നതും ഒമ്പതു പൈസ റെഗുലേറ്ററി കമീഷൻ അംഗീകരിച്ച നിരക്കുമാണ്. പുറത്ത...