Local

കരുവാരക്കുണ്ടിൽ ആശങ്കയുണർത്തി അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ
Local

കരുവാരക്കുണ്ടിൽ ആശങ്കയുണർത്തി അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ

കരുവാരക്കുണ്ട്: മലയോരത്ത് ആശങ്കയുണർത്തി വീണ്ടും അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് കരുവാരക്കുണ്ട് മലയോരത്തെ പുഴകളിൽ ശക്തമായ കുത്തൊഴുക്ക് ഉണ്ടായത്. കാട്ടുചോലകളും പുഴകളും വളരെവേഗത്തിൽ നിറഞ്ഞ് വീടുകളിലെ കൃഷിയിടങ്ങളിലൂടേയും റോഡിലൂടേയും ഒഴുകി. മാമ്പറ്റ പാലത്തിൽ വെള്ളം ഉയർന്നൊഴുകി.വൃഷ്ടിപ്രദേശമായ സൈലന്റ് വാലി വനമേഖലയിലുണ്ടായ മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണം. അടയ്ക്കാക്കുണ്ട്, കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ്, കമ്പിപ്പാലം തുടങ്ങിയ ഭാഗങ്ങളിലെ ചെറുതും വലുതുമായ പുഴകളും തോടുകളുമെല്ലാം നിറഞ്ഞൊഴുകി. ഒലിപ്പുഴയിൽ ക്രമാതീതമായ ജലനിരപ്പാണുണ്ടായത്.നാട്ടിൽ മഴ തുടങ്ങും മുമ്പു തന്നെ പുഴകളിലും ചോലകളിലും മലവെള്ളപ്പാച്ചിലുണ്ടായി. തരിശ്, കുണ്ടോട ഭാഗങ്ങളിൽ വീടുകളിലും വെള്ളം കയറി. നിരവധി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ഗ്രാമീണമേഖലയിൽ കാര്യമായ മഴ ഉണ്ടായില്ല. ...
പെരിന്തൽമണ്ണ ജൂബിലി റോഡിലെ കുഴികൾ അപകടക്കെണികളാകുന്നു
Local

പെരിന്തൽമണ്ണ ജൂബിലി റോഡിലെ കുഴികൾ അപകടക്കെണികളാകുന്നു

പെരിന്തൽമണ്ണ: ബസ്‌ സ്റ്റാൻഡിലേക്ക് ഉള്ളതടക്കം വാഹനങ്ങൾ പോകുന്ന പെരിന്തൽമണ്ണ ജൂബിലി ബൈപ്പാസ് റോഡിലെ കുഴികൾ അപകടക്കെണികളാകുന്നു. ആയുർവേദ ആശുപത്രിക്ക് സമീപമാണ് വലിയ കുഴികൾ.ഉപരിതലത്തിൽ കുറേഭാഗം ടാറും കുറച്ചുഭാഗങ്ങൾ കോൺക്രീറ്റ് കട്ടകളും വിരിച്ചാണ് റോഡ് നിർമിച്ചിട്ടുള്ളത്. ഇവ രണ്ടുംചേരുന്ന ഭാഗങ്ങളിലാണ് കോൺക്രീറ്റ് അടർന്നുപോയി വലിയ കുഴികളായത്.ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. രാത്രിയിൽ കുഴി ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. മാസങ്ങൾക്ക് മുൻപ് ഗ്യാസ് ഏജൻസിക്ക് സമീപത്തെ കുഴിയിൽച്ചാടി നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ആ ഭാഗംമാത്രം കോൺക്രീറ്റ് ചെയ്ത് ശരിയാക്കിയിരുന്നു....
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ ലഹരിവിരുദ്ധ ചിത്രരചന സംഘടിപ്പിച്ചു
Local

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ ലഹരിവിരുദ്ധ ചിത്രരചന സംഘടിപ്പിച്ചു

Perinthalmanna RadioDate: 23-10-2022പെരിന്തൽമണ്ണ: ലഹരിയുടെ അതിവ്യാപനത്തിനെതിരേ നാട്ടൊരുമയ്ക്കുള്ള സന്ദേശവുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ സംഘ ചിത്രരചനയിൽ വൻ പങ്കാളിത്തം. ബ്ലോക്ക് ഓഫീസിനു മുന്നിൽ സജ്ജമാക്കിയ 200 മീറ്റർ നീളമുള്ള കാൻവാസിൽ വിവിധ മേഖലകളിലുള്ള 2500-ലേറെപ്പേർ ലഹരിവിരുദ്ധ ആശയം പ്രതിഫലിക്കുന്ന ചിത്രങ്ങളും എഴുത്തും രേഖപ്പെടുത്തി.രാവിലെ സബ്കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുഖ്യാതിഥിയായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ജില്ലാ ജഡ്ജ് കെ.പി. അനിൽകുമാർ, ഞെരളത്ത് ഹരിഗോവിന്ദൻ, മേലാറ്റൂർ രവിവർമ, പി. ഗീത, ഡോ. സൽവ അർഷാദ്, ഇന്ദിര ലക്ഷ്മി, സി.പി. ബിജു, ഡോ. വേണു തുടങ്ങിയവർ പങ്കെടുത്തു.താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ട്രോമാ കെയർ, ഐ.എം.എ., ബ്ലഡ് ഡോണേഴ്‌സ് കേരള, ന...
ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി
Kerala, Local

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഹോം മത്സരത്തില്‍ ഒഡീഷ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിലായിരുന്നു. ആദ്യ പകുതിയുടെ 35-ാം മിനിറ്റില്‍ ഹര്‍മന്‍ജ്യോത് ഖബ്രയിലൂടെ ലീഡെടുത്ത ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയില്‍ ജെറി മാവിഹിമിതാങയുടെ ഗോളിലൂടെയാണ് ഒഡീഷ സമനിലയില്‍ തളച്ചത്.സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തില്‍ 86-ാം മിനിറ്റില്‍ പെഡ്രോ മാര്‍ട്ടിന്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിധിയെഴുതിയ ഗോള്‍ നേടി. ആക്രമണത്തിലും പ്രതിരോധത്തില്‍ മുന്നിട്ടു നിന്ന ഒഡീഷക്ക് തന്നെയായിരുന്നു തുടക്കം മുതല്‍ മത്സരത്തില്‍ മുന്‍തൂക്കം. ഒഡീഷ എട്ട് തവണ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തപ്പോള്‍ ബ്ലാസ്റ്റേഴ്സിന് മൂന്ന് തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് പന്ത് തൊടുക്കാനായത്.മൂന്ന് കളികളില്‍ രണ്ടാം ജയത്...
കെ.എസ്.ആർ.ടി.സി യുടെ ഗ്രാമവണ്ടി മലപ്പുറം ജില്ലയിലും ഓടിത്തുടങ്ങി
Local

കെ.എസ്.ആർ.ടി.സി യുടെ ഗ്രാമവണ്ടി മലപ്പുറം ജില്ലയിലും ഓടിത്തുടങ്ങി

മലപ്പുറം: വിദ്യാർഥികളുടെ കൺസഷൻ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളിൽ ഗ്രാമവണ്ടിക്ക് ഇളവ് നൽകുന്നതിനുള്ള ഉത്തരവ് ഉടനുണ്ടാവുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ആരംഭിച്ച​ ഗ്രാമവണ്ടി സർവീസിന്റെ ജില്ലാതല ഉദ്ഘാടനം എടവണ്ണയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.ഗ്രാമവണ്ടിയുടെ സർവീസ് ലാഭകരമാക്കി നിലനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പരസ്യ വരുമാനത്തെ ആശ്രയിക്കാമെന്നും താത്പര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വണ്ടിയുടെ ഇന്ധന തുക തദ്ദേശ സ്ഥാപനങ്ങളിലൂടെ സ്പോൺസർ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പൊതു ഗതാഗത സൗകര്യങ്ങൾ എല്ലാ ജനങ്ങളിലും എത്തിക്കുന്നതിനായാണ് ഗ്രാമവണ്ടി സർവീസ് പോലുള്ള നൂതന ആശയങ്ങൾ നടപ്പാക്കുന്നത്. ഇത്തരത്തിൽ ഗ്രാമവണ്ടി കെ.എസ്.ആർ.ടി.സിയുടെ മുഖമുദ്രയാവും. സാധാരണക്കാരുടെയും ഗ്രാമപ്രദേശങ്ങളിലുള്ളവരുടെയും യാത്രാ ക്ലേശം പരിഹരിക്കുന്നതിന...
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
CRIME, Local

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: ഫോണിലൂടെ ബന്ധം സ്ഥാപിച്ച് പതിനാറുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വലമ്പൂർ പൂപ്പലം പള്ളിയാലിൽ ഫൈസലിനെ(20)യാണ് പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഈ മാസം അഞ്ചിന്, പെൺകുട്ടിയെ സുഹൃത്തിന്റെ ബൈക്കിൽ കയറ്റി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോക്‌സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു....
കാദറലി സെവൻസിന് ഇന്ന് ദുബായിൽ കിക്കോഫ്
Kerala, Local, Sports, World

കാദറലി സെവൻസിന് ഇന്ന് ദുബായിൽ കിക്കോഫ്

പെരിന്തൽമണ്ണ: നാട്ടിലെ കളിയുടെ വീറും ആവേശവും ചോരാതെ കടലുകൾക്കപ്പുറം സെവൻസ് ഫുട്‌ബോളിന്റെ തിരമാലകളുമായി ദുബായിൽ കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ശനിയാഴ്ച കിക്കോഫ്. പെരിന്തൽമണ്ണ കാദറലി ക്ലബ്ബ് സെവൻസ് ടൂർണമെന്റിന്റെ അൻപതാം വാർഷികം പ്രമാണിച്ചാണ് ദുബായിൽ ടൂർണമെന്റ് നടത്തുന്നത്. വൈകീട്ട് എട്ടിന് മിർദിഫിലെ അപ്ടൗൺ സ്കൂൾ സ്റ്റേഡിയത്തിലാണ് ആദ്യ റൗണ്ട് നോക്കൗട്ട് മത്സരങ്ങളുടെ തുടക്കം. 23-ന് വൈകീട്ട് മൂന്നിന് ഖിസൈസിലെ സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ മൈതാനത്ത് ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളും നടക്കും.24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 5,000, 3,000, 1,000, 500 ദിർഹവും ട്രോഫിയുമാണ് സമ്മാനം. രാത്രി എട്ടിന് ഉദ്ഘാടനച്ചടങ്ങിൽ കേരള സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളും ദുബായിലെ ഫുട്‌ബോൾ രംഗത്തുള്ള പ്രമുഖരും പങ്കെടുക്കും. സുവർണ ജൂബിലിയുടെ ഭാഗമായി കേരളത്തിലെ ഒര...
<em>കിളിക്കല്ലിൽ വീണ്ടും അപകടം</em> <em>മുഖം തിരിച്ച് അധികാരികൾ</em>
Kerala, Local

കിളിക്കല്ലിൽ വീണ്ടും അപകടം മുഖം തിരിച്ച് അധികാരികൾ

Perinthalmanna RadioDate:21-10-2022അരീക്കോട് :മഞ്ചേരി അരീക്കോട് റൂട്ടിൽ കിളിക്കല്ലിൽ വീണ്ടും അപകടം. സ്ഥിരമായി അപകടം ഉണ്ടാക്കുന്ന മേഖലയാണ് മഞ്ചേരി അരീക്കോട് റൂട്ടിലെ കിളിക്കൽ ഇന്ന് രാത്രി 8:00 മണിക്ക് പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇതോടെ ഈ ആഴ്ചത്തെ മൂന്നാമത്തെ അപകടമാണ് ഇന്ന് സംഭവിച്ചത് . സ്ഥിരം അപകടമേഖലയായ ഇവിടം അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ ജനങ്ങൾ പലതവണ അധികാരികളെ ഓർമ്മപ്പെടുത്തിയതാണ് മഞ്ചേരി കൊയിലാണ്ടി റോഡ് നവീകരണം നടക്കുന്ന ഈ റീച്ചിൽ മഞ്ചേരി അരീക്കോട് റോഡ് പണി 80 ശതമാനത്തോളം കഴിഞ്ഞതാണ്. വളവ് നിവർത്തലും കിളിക്കല്ല് കയറ്റം കുറക്കലും വർഷങ്ങളായി ജനങ്ങളുടെ ആവശ്യമാണ്. ചെറുതും വലുതുമായ ധാരാളം അപകടങ്ങൾ നടന്നിട്ടുള്ള ഇവിടം മഞ്ചേരി താമരശ്ശേരി റൂട്ടിലെ ഒരു വട്ടപ്പാറ വളവ് തന്നെയാണ്. കിളിക്കൽ കയറ്റം ഒഴിവാക്കി റോഡ് പണിയുകയോ സൗത...
ഓരാടംപാലം ബൈപാസിന് വീണ്ടും പ്രതീക്ഷ; കിഫ്ബി ഉദ്യോഗസ്ഥ സംഘം 26ന് എത്തും
Local

ഓരാടംപാലം ബൈപാസിന് വീണ്ടും പ്രതീക്ഷ; കിഫ്ബി ഉദ്യോഗസ്ഥ സംഘം 26ന് എത്തും

പെരിന്തൽമണ്ണ: 12 വർഷമായി മുടങ്ങി കിടക്കുന്ന അങ്ങാടിപ്പുറം ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് റോഡിനായി കിഫ്ബി സംഘം സ്ഥല പരിശോധനക്ക് എത്തുന്നത് പദ്ധതിക്ക് വീണ്ടും പ്രതീക്ഷയാകുന്നു. ദേശീയ പാതയിൽ അങ്ങാടിപ്പുറം ഓരാടം പാലത്തത്തിന് സമീപത്ത് നിന്ന് തുടങ്ങി പെരിന്തൽമണ്ണ ഊട്ടി റോഡിലെ മാനത്തു മംഗലത്ത് അവസാനിക്കുന്നതാണ് നിർദിഷ്ട ബൈപാസ്. പൊതു- സ്വകാര്യ പങ്കാളിത്തത്തിൽ ബൈപാസ് പൂർത്തിയാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.റോഡിനായി സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ടത് 36.12688 ഹെക്ടർ ഭൂമിയാണ്. 4.01 കി.മീ ദൂരം ഭൂമി ഏറ്റെടുത്ത് റോഡ് നിർമിക്കാൻ 250 കോടി രൂപയെങ്കിലും പ്രാഥമികമായി കണക്കാക്കുന്നു. പദ്ധതിക്ക് തയാറാക്കിയ രൂപരേഖ, ഇതുവരെ നടത്തിയ ഒരുക്കങ്ങൾ എന്നിവ നേരിൽ കാണാൻ ഒക്ടോബർ 26ന് അങ്ങാടിപ്പുറത്ത് ഉദ്യോഗസ്ഥ സംഘം എത്തുമെന്നാണ് കിഫ്ബി ചീഫ് എക്സിക്യൂട്ടി വ് ഓഫിസർ കെ.എം. അബ്രഹാം, നജീബ് കാന്തപുരം എം.എൽ.എയ...
താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലീൻ ഇന്ത്യാ കാമ്പയിൻ നടത്തി
Local

താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലീൻ ഇന്ത്യാ കാമ്പയിൻ നടത്തി

താഴേക്കോട്: താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ക്ലീൻ ഇന്ത്യാ ക്യാമ്പയിൻ നടത്തി .സംസ്‌ഥാന ഹയർ സെക്കണ്ടറി എൻ എസ് എസ് സെല്ലിന്റെ നിർദേശ പ്രകാരം നടത്തിയ ക്ലീൻ ഇന്ത്യാ ക്യാമ്പയിനിൽ അൻപത് വളന്റിയേഴ്‌സും പങ്കെടുത്തു. ഓരോ വളന്റിയേഴ്‌സും അവരുടെ വീടിന്റെയും പരിസരത്തുമുള്ള ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ശേഖരിച്ചു സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത്  ശേഖരിക്കുകയായിരുന്നു. ശേഖരിച്ച നൂറു കിലോയിലധികമുള്ള പ്ലാസ്റ്റിക് ശേഖരം താഴേക്കോട് പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. താഴേക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്‌തുപ്പു പിലാക്കൽ ഉദ്‌ഘാടനം ചെയ്തു. ഹരിത കർമ്മ സേന പഞ്ചായത്ത് കോർഡിനേറ്റർ ശിശിര, എൻ എസ് എസ് ലീഡേഴ്‌സ് ആയ ആകാശ് കെ പ്രകാശ്, മുഹമ്മദ് ഫായിസ്, ആദില, മുഹമ്മദ് അഷ്റഫ്, മുനീർ എന്നിവർ പ്രസംഗിച്...