Local

ഇന്ന് മുതൽ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുനഃക്രമീകരണം
Kerala, Local

ഇന്ന് മുതൽ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുനഃക്രമീകരണം

Perinthalmanna RadioDate: 25-11-2022സാങ്കേതിക തകരാർ സുഗമമായ റേഷൻ വിതരണത്തെ ബാധിക്കാതിരിക്കാൻ റേഷൻ കടകളുടെ പ്രവർത്തന സമയം 25 മുതൽ 30 വരെ പുനഃക്രമീകരിക്കുന്നതായി മന്ത്രി അറിയിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 25, 28, 30 തീയതികളിൽ രാവിലെ എട്ട് മുതൽ ഒരു മണിവരെയും 26, 29 തീയതികളിൽ ഉച്ചയ്ക്കു ശേഷം രണ്ട് മണി മുതൽ ഏഴ് മണി വരെയും പ്രവർത്തിക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 26, 29 തീയതികളിൽ രാവിലെ എട്ട് മുതൽ ഒരു മണിവരേയും 25, 28, 30 തീയതികളിൽ ഉച്ചയ്ക്കുശേഷം രണ്ടു മണി മുതൽ ഏഴു മണിവരെയുമാണ് പ്രവര്‍ത്തിക്കുക. ...
ബ്രസീലിൻ്റെ കളിക്ക് ഫ്രീയായി ബിരിയാണി; നട്ടപാതിരാക്ക് ബിരിയാണി വാങ്ങാന്‍ ജൂബിലിയിൽ വൻതിരക്ക്
Local

ബ്രസീലിൻ്റെ കളിക്ക് ഫ്രീയായി ബിരിയാണി; നട്ടപാതിരാക്ക് ബിരിയാണി വാങ്ങാന്‍ ജൂബിലിയിൽ വൻതിരക്ക്

Perinthalmanna RadioDate: 25-11-2022പെരിന്തൽമണ്ണ: ബ്രസീലിന്‍റെ കളി കാണാന്‍ വരുന്നവർക്കെല്ലാം സൗജന്യ ബിരിയാണി വാഗ്ദാനം ചെയ്ത് ബ്രസീല്‍ ഫാൻസ്. പെരിന്തൽമണ്ണ ജൂബിലി റോഡിലെ ബ്രസീല്‍ ഫാൻസാണ് ബ്രസീലിന്‍റെ ആദ്യ കളി കാണാന്‍ ജൂബിലിയിലേക്ക് വരുന്നവർക്കെല്ലാം സൗജന്യമായി ബിരിയാണിയെന്ന വ്യത്യസ്തമായ ഓഫർ നൽകിയത്. വ്യത്യസ്തമായ ഓഫർ പ്രഖ്യാപിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത് ഇന്നലെ അർദ്ധ രാത്രിയോടെ ജൂബിലിലേക്ക് ബിരിയാണി വാങ്ങാൻ എത്തുന്നവരുടെ തിരക്കായിരുന്നു. ഇതിൽ ബ്രസീൽ ഫാൻസ് മാത്രമായിരുന്നില്ല മറ്റു ഇഷ്ട ടീമുകളുടെ ജഴ്സി അണിഞ്ഞവർ വരെ ബിരിയാണി വാങ്ങാൻ എത്തി. രാത്രി 12 മണിയായതോടെ ജൂബിലി റോഡിൽ ബിരിയാണി വാങ്ങാൻ എത്തിയവരുടെ നീണ്ട നിരയായി. ഈ സമയം ഇത് വഴിയുള്ള ഗതാഗത കുരുക്കും രൂക്ഷമായി. രണ്ടായിരത്തോളം പേരാണ് ഇന്നലെ ഇവിടെ ബിരിയാണി വാങ്ങാൻ എത്തിയത്. ബ്രസീല്‍ ഫാൻസ് പ്രഖ്യാപിച്ചത് പോലെ തന്നെ വന്ന എല്ലാവര്‍...
കുമരകം യാത്രയുമായി പെരിന്തൽമണ്ണ കെഎസ്‌ആർടിസി
Local

കുമരകം യാത്രയുമായി പെരിന്തൽമണ്ണ കെഎസ്‌ആർടിസി

Perinthalmanna RadioDate: 24-11-2022പെരിന്തൽമണ്ണ: കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന്‌ കുറഞ്ഞ ചെലവിൽ കുമരകം ഹൗസ്ബോട്ട് യാത്ര സംഘടിപ്പിക്കുന്നു. 26ന് പുലർച്ചെ അഞ്ചിന്‌ പെരിന്തൽമണ്ണയിൽ നിന്ന്‌ പുറപ്പെട്ട് 10.30ഓടെ കുമരകത്തെത്തും. തുടർന്ന് 11 മുതൽ വൈകിട്ട് നാലുവരെ ഹൗസ്ബോട്ടിലാണ് യാത്ര. വൈകിട്ട് അഞ്ചിന്‌ തിരിച്ച് രാത്രി 11ഓടെ പെരിന്തൽമണ്ണയിലെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചത്. ഉച്ചഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 1450 രൂപയാണ് ചാർജ്. ഫോൺ: 9048848436, 9544088226. ...
ജില്ലയിൽ ആശങ്കയായി അഞ്ചാംപനി വർധിക്കുന്നു
Local

ജില്ലയിൽ ആശങ്കയായി അഞ്ചാംപനി വർധിക്കുന്നു

Perinthalmanna RadioDate: 24-11-2022മലപ്പുറം∙ ജില്ലയ്ക്ക് ആശങ്കയായി അഞ്ചാംപനി (മീസിൽസ്) ബാധിച്ചവരുടെ എണ്ണം വർധിക്കുന്നു. നിലവിൽ 125 പേർക്കാണ് ജില്ലയിൽ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. അഞ്ചാംപനി ജില്ലയിൽ പടരുന്ന സാഹചര്യത്തിലാണ് വിഷയത്തെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ മലപ്പുറത്തേക്കയച്ചിരിക്കുന്നത്.അഞ്ചാംപനി ആദ്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ള കൽപകഞ്ചേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ (48). മലപ്പുറം നഗരസഭാ പരിധി, പൂക്കോട്ടൂർ, ഊരകം, കോട്ടയ്ക്കൽ എന്നിവിടങ്ങളാണ് അഞ്ചാംപനി കൂടുതലായി കാണുന്ന മറ്റു പ്രദേശങ്ങൾ. ഇതുവരെ തീരദേശത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.എന്നാൽ കഴിഞ്ഞ ദിവസം നിറമരുതൂർ പഞ്ചായത്തിൽ ഒരു കേസ് കണ്ടെത്തി. ജില്ലയിൽ രോഗം ബാധിച്ചവരിൽ 7 മാസം മുതൽ 29 വയസ്സുവരെയുള്ളവരുണ്ട്. പ്രതിരോധ കുത്തിവയ്പു കുറഞ്ഞ സ്ഥലങ...
ലഹരിക്കെതിരെ സിഐടിയു മനുഷ്യച്ചങ്ങല തീർത്തു
Local

ലഹരിക്കെതിരെ സിഐടിയു മനുഷ്യച്ചങ്ങല തീർത്തു

Perinthalmanna RadioDate: 24-11-2022പെരിന്തൽമണ്ണ: സിഐടിയു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ തൊഴിലാളി കവചം തീർത്തു. പൊതു യോഗം വി.ശശികുമാർ ഉദ്ഘാട നം ചെയ്തു. വി.ഹനീഫ ആധ്യ ക്ഷ്യം വഹിച്ചു. സി.പി.രാംദാസ്, സി.പി.സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കാൽനടയായി ഹജ്ജിന് പുറപ്പെട്ട് ഷിഹാബിന് വിസയ്ക്കുള്ള അപേക്ഷ പാകിസ്ഥാൻ കോടതി തളളി
India, Kerala, Local

കാൽനടയായി ഹജ്ജിന് പുറപ്പെട്ട് ഷിഹാബിന് വിസയ്ക്കുള്ള അപേക്ഷ പാകിസ്ഥാൻ കോടതി തളളി

Perinthalmanna RadioDate: 24-11-2022മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബിന്റെ വിസയ്ക്കുള്ള അപേക്ഷ പാക് കോടതി തള്ളി. ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്ക് കാൽനടയായി യാത്ര പൂർത്തിയാക്കാൻ പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി തേടിയാണ് ശിഹാബ് വിസയ്ക്ക് അപേക്ഷിച്ചത്.കേരളത്തിൽ നിന്നും തുടങ്ങി 3000 കിലോമീറ്റര്‍ കാൽനടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. ഒരു മാസമായി ശിഹാബ് അതിർത്തിയിൽ തുടരുകയാണ്. ഇതിനിടയിലാണ് വിസ അപേക്ഷ പാക് ഹൈകോടതി തള്ളിയത്. ഷിഹാബിന് വേണ്ടി പാക് പൗരനായ സർവാർ താജ് ആണ് അപേക്ഷ സമർപ്പിച്ചത്.ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ എന്നിവരടങ്ങുന്ന ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഇതുസംബന്ധിച്ച് സിംഗിൾ ബെഞ്ചിന്റെ തീരുമാനം ഹൈക്കോ...
റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്‍റെ ബ്രസീലും ഇന്നിറങ്ങും
Local

റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്‍റെ ബ്രസീലും ഇന്നിറങ്ങും

Perinthalmanna RadioDate: 24-11-2022ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയുടെയും ജര്‍മനിയുടെയും തോല്‍വികളിൽ നിരാശരായിരിക്കുകയാണ് മലയാളികള്‍. ഒട്ടേറെ ആരാധകരുളള ഈ ടീമുകളുടെ തോല്‍വി ലോകകപ്പ് ആവേശം തണുപ്പിക്കുമെന്ന പേടിയിലാണ് ലോകകപ്പ് സംഘാടകരായ ഖത്തര്‍. എന്നാല്‍ ആരാധകരെ വീണ്ടും ആവേശക്കൊടുമുടിയേറ്റാന്‍ കെല്‍പ്പുള്ള രണ്ട് ടീമുകള്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്‍റെ ബ്രസീലും ഇന്ന് പോരാട്ടത്തിന് ഇറങ്ങുന്നതോടെ ആരാധക ആവേശം തിരിച്ചെത്തുമെന്നാണ് ഫുട്ബോള്‍ ലോകത്തിന്‍റെ പ്രതീക്ഷ.ഇന്ന് രാത്രി 9.30ന് നടക്കുന്ന പോരാട്ടത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ആഫ്രിക്കന്‍ കരുത്തന്‍മാരായ ഘാനയാണ് എതിരാളികള്‍. ഇതിന് മുൻപ് ഒരിക്കലേ ഇരുടീമും ഏറ്റുമുട്ടിയിട്ടുള്ളൂ. 2014 ലോകകപ്പിൽ നേർക്കുനേർ വന്നപ്പോൾ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഘാനയെ തോൽപിച്ചു. നാളെ പുലര്‍ച്ചെ 12.30ന് നടക്കുന്ന ബ്രസീല്‍-...
നിലമ്പൂർ പാതയിലെ സ്റ്റേഷനുകളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും
Local

നിലമ്പൂർ പാതയിലെ സ്റ്റേഷനുകളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും

Perinthalmanna RadioDate: 24-11-2022പെരിന്തൽമണ്ണ: ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ജനകീയ കൂട്ടായ്മയിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. സതേൺ റെയിൽവേയിലെ സേവന കൂട്ടായ്മയായ ട്രെയിൻ ടൈം കൂട്ടായ്മയുടെ ആറാം വാർഷികത്തോട് അനുബന്ധിച്ചാണ് സേവന പദ്ധതി. റെയിൽവേ ജീവനക്കാരും യാത്രക്കാരും ഉൾപ്പെട്ടതാണ് ട്രെയിൻ ടൈം കൂട്ടായ്മ.ആദ്യം നിലമ്പൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര റെയിൽവേ സ്റ്റേഷനുകളിലാണ് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നത് . അടുത്ത ദിവസങ്ങളിൽ ബാക്കിയുള്ള വാണിയമ്പലം, തുവ്വൂർ, കുലുക്കല്ലൂർ, വല്ലപ്പുഴ സ്റ്റേഷനുകളിലും ബിന്നുകൾ സ്ഥാപിക്കും. ...
സംസ്ഥാനത്ത് സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍
Local

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍

Perinthalmanna RadioDate: 23-11-2022സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷകള്‍ (രണ്ടാം പാദ വാര്‍ഷിക പരീക്ഷ) ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്തും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ഡിസംബര്‍ 12ന് ആരംഭിച്ച് 22ന് സമാപിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പരീക്ഷ ഡിസംബര്‍ 16ന് ആരംഭിച്ച് 22ന് അവസാനിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില പരീക്ഷ 14ന് ആരംഭിച്ച് 22ന് അവസാനിക്കും. ക്രിസ്മസ് അവധിക്കായി 23ന് സ്‌കൂളുകള്‍ അടയ്ക്കും. ജനുവരി മൂന്നിന് സ്‌കൂളുകള്‍ തുറക്കും. ഇന്നലെ ചേര്‍ന്ന ക്യുഐപി യോഗം ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. ...
ലോകകപ്പ് സ്റ്റേഡിയത്തിൽ ആരാധകരെ സ്വീകരിക്കാൻ കുന്നപ്പള്ളിയിലെ റസീലും
Local

ലോകകപ്പ് സ്റ്റേഡിയത്തിൽ ആരാധകരെ സ്വീകരിക്കാൻ കുന്നപ്പള്ളിയിലെ റസീലും

Perinthalmanna RadioDate: 23-11-2022പെരിന്തൽമണ്ണ :ഖത്തർ ലോകകപ്പ് കാണാൻ എത്തുന്ന കാണികളെ സ്വീകരിക്കാൻ പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി റസീലും. ഖത്തറിന്റെ ഹൃദയ ഭാഗത്ത് കടലിന് അരികിൽ 974 കണ്ടൈനറുകൾ കൊണ്ട് നിർമിച്ച സ്റ്റേഡിയത്തിൽ കാണികളെ സ്വീകരിക്കാനും അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും റസീൽ ഉണ്ടാക്കും. ഖത്തറിൽ നടന്ന നിരവധി ചാമ്പ്യൻഷിപ്പുകളിൽ ഇദ്ദേഹം വൊളണ്ടിയർ ആയി സേവനം അനുഷ്ച്ചിട്ടുണ്ട്.ഈ അനുഭവ സമ്പത്ത് വെച്ചാണ് ഖത്തർ ലോകകപ്പിനും ഇദ്ദേഹത്തിന് അവസരം ലഭിച്ചത്. അതോടൊപ്പം അറുപതിനായിരത്തിൽപരം വൊളണ്ടിയർമാരെ തിരഞ്ഞെടുക്കുന്ന 600 അംഗ റിക്രൂട്ട്മെന്റ് ടീമിലും പങ്കെടുക്കാൻ അവസരം ലഭിച്ചു. 13 വർഷത്തോളമായി ഖത്തറിൽ പ്രവാസ ജീവിതം തുടരുന്ന ഇദ്ദേഹം ഖത്തറിലുള്ള ഏറ്റവും വലിയ പ്രവാസ സംഘടനയായ കെഎംസിസിയുടെ പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റും, പെരിന്തൽമണ്ണ മുൻസിപ്പൽ ഗ്ലോബൽ കെഎംസിസി ട്രഷറർ, ഇന്ത്യൻ ...