Local

പാതയോരത്ത് മനോഹര കാഴ്‌ചയൊരുക്കി സൂര്യകാന്തിപ്പൂക്കൾ
Local

പാതയോരത്ത് മനോഹര കാഴ്‌ചയൊരുക്കി സൂര്യകാന്തിപ്പൂക്കൾ

Perinthalmanna RadioDate: 23-11-2022പട്ടിക്കാട്: പാതയോരത്ത് പൂത്തുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ മനോഹാരിത. പട്ടിക്കാട്-വടപുറം സംസ്ഥാനപാതയോരത്ത് ഒറവംപുറം ജി.യു.പി. സ്‌കൂളിനു സമീപമാണ് സൂര്യകാന്തിച്ചെടികൾ പൂത്തുലഞ്ഞുനിൽക്കുന്നത്. നെന്മിനി സ്വദേശിയും പ്രകൃതിസ്നേഹിയുമായ കാരപ്പള്ളി ഉണ്ണിയാണ് വിത്ത് നട്ടതും പരിപാലിക്കുന്നതും.കഴിഞ്ഞ സെപ്റ്റംബറിൽ റോഡിന് വീതികൂട്ടുന്ന പണി നടന്നതോടെ ഒറവംപുറം ജി.യു.പി. സ്‌കൂളിനു സമീപമുള്ള ഈ സ്ഥലം കാർഷികവൃത്തിക്ക് പറ്റിയ ഇടമായി. മേലാറ്റൂരിലെ നഴ്‌സറിയിൽനിന്ന് സൂര്യകാന്തിയുടെ വിത്തുകൾ വാങ്ങി. നിലമൊരുക്കി വിത്തിട്ടു.നാലുകിലോമീറ്റർ അപ്പുറത്താണ് വീടെങ്കിലും ദിവസവും എത്തി പരിപാലിക്കും. മഴയില്ലാത്തപ്പോൾ നനയ്ക്കാനുള്ള സൗകര്യവുമൊരുക്കി. പ്രദേശവാസിയായ കിഴക്കുംപറമ്പൻ ഹസ്സന്റെ വീട്ടിൽനിന്നാണ് വെള്ളമെടുക്കുന്നത്.വിത്തിട്ട് രണ്ടുമാസത്തിനിപ്പുറം പൂത്തുനിൽക്കുന...
കെ.എസ്.ആർ.ടി.സി.ക്ക് റോഡിൽ തടസ്സമായി നിന്ന സ്വകാര്യ ബസിനെതിരെ പരാതിയുമായി യാത്രക്കാർ
Local

കെ.എസ്.ആർ.ടി.സി.ക്ക് റോഡിൽ തടസ്സമായി നിന്ന സ്വകാര്യ ബസിനെതിരെ പരാതിയുമായി യാത്രക്കാർ

Perinthalmanna RadioDate: 23-11-2022പെരിന്തൽമണ്ണ: പാലക്കാട് -കോഴിക്കോട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസിനെ പോകാൻ അനുവദിക്കാതെ തടസ്സം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരേ പരാതിയുമായി യാത്രക്കാർ. ചൊവ്വാഴ്ച രാവിലെ 9.25-ന് പെരിന്തൽമണ്ണയിൽ നിന്നാണ് സംഭവത്തിനു തുടക്കം. സിവിൽ സ്റ്റേഷനിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന യാത്രക്കാരും കെ.എസ്.ആർ.ടി.സി.യിൽ ഉണ്ടായിരുന്നു.പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ട കൊട്ടക്കുഴിയിൽ എന്ന പേരിലുള്ള സ്വകാര്യ ബസ് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പരാതി. കാതടപ്പിക്കുന്ന നിരോധിത ഹോൺ മുഴക്കിയും അമിത വേഗത്തിൽ മറികടന്നും മാർഗതടസ്സം സൃഷ്ടിച്ചെന്ന് പരാതിക്കാർ പറഞ്ഞു.പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ ബസുകൾ ആളെ കയറ്റാനായി നിർത്തിയിരുന്നു. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തിറങ്ങുന്ന അതേ സമയം സ്വകാര്യ ബസ് മാർഗതടസ്സം സൃഷ്ടിച്ച...
സിവിൽ സർവീസസ് അക്കാദമിയിലെ വിദ്യാർഥികൾക്കൊപ്പം സമയം ചെലവിട്ട് ശശി തരൂർ
Local

സിവിൽ സർവീസസ് അക്കാദമിയിലെ വിദ്യാർഥികൾക്കൊപ്പം സമയം ചെലവിട്ട് ശശി തരൂർ

Perinthalmanna RadioDate: 23-11-2022പെരിന്തൽമണ്ണ: മാധ്യമ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ സൂചികകളിലെല്ലാം രാജ്യം വളരെ പിന്നിലാണെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനാധിപത്യപരമായി പെരുമാറുന്നില്ലെന്നും ഡോ. ശശി തരൂർ എം.പി. പെരിന്തൽമണ്ണയിൽ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.പൗരന്റെ വ്യക്തിഗതവിവരങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി ദുരുപയോഗംചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന പ്രവണത ഹിന്ദി-ഹിന്ദുത്വ-ഹിന്ദുസ്ഥാൻ എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നിരന്തര മുദ്രാവാക്യമാണ്. അതിനെതിരേ നിരന്തരം പ്രതിരോധം തീർക്കലാണ് നമ്മുടെ ചുമതല. ജാതിവിവേചനം തുടരുന്നിടത്തോളം പിന്നാക്ക ജാതിസംവരണം ആവശ്യമാണ്. എന്നാൽ സാമ്പത്തികമായ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും പരിഗണിക്കപ്പെടേണ്ടതുണ്ട് -...
എരവിമംഗലത്ത് വീടിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം
Local

എരവിമംഗലത്ത് വീടിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം

Perinthalmanna RadioDate: 23-11-2022പെരിന്തൽമണ്ണ: എരവിമംഗലത്ത് വീടിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം. ഒലിങ്കര വെട്ടിയിൽ ചോലോത്ത് സെയ്തലവിയുടെ മകളാണ് രാവിലെ പതിനൊന്നോടെ പുലിയെ പോലുള്ള മൃഗത്തെ കണ്ടതായി പറയുന്നത്. വീട്ടിൽ വസ്ത്രം അലക്കുന്നതിനിടെ പുലിയെന്ന് തോന്നിക്കുന്ന മൃഗത്തെ കണ്ട ഇവർ ഭയന്ന് നില വിളിച്ച് വീട്ടിലേക്ക് ഓടുകയായിരുന്നു.നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ സമീപത്തുള്ള കുറ്റിക്കാട്ടിൽ തിരച്ചിൽ നടത്തിയെങ്കി ലും ഒന്നും കണ്ടെത്താനായില്ല. ഒരാഴ്ച മുൻപ് സെയ്തലവിയു ടെ ഭാര്യയും ഇതേ സ്ഥലത്ത് പുലിയെ കണ്ടതായി പറയുന്നു. രാവിലെ ആയിരുന്നു അത്. കുന്നപ്പള്ളി അടിവാരത്ത് പലയിടങ്ങളിലും പുലിയെ പോലുള്ള മൃഗത്തെ കണ്ടതായി അഭ്യൂഹം പരന്നതോടെ നാട്ടുകാർ ഭീതിയി ലാണ്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ കോഴിഫാമിൽ ജോ ലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളി പുലിയെ കണ്ടതായി പറയുന്നു. രാത്രി ശബ്ദം കേട്ട് ടോർച്ച്...
ദേശീയ- സംസ്ഥാന പാതകളിൽ അപകടം ഒഴിവാക്കാൻ നടപടി തുടങ്ങി
Local

ദേശീയ- സംസ്ഥാന പാതകളിൽ അപകടം ഒഴിവാക്കാൻ നടപടി തുടങ്ങി

Perinthalmanna RadioDate: 22-11-2022ദേശീയ-സംസ്ഥാന പാതകളിലെ സ്ഥിരം അപകട മേഖലകളായ 323 ഇടനാഴികൾ അപകടവിമുക്തമാക്കാൻ നടപടി തുടങ്ങി. വാഹനാപകടങ്ങൾക്ക് ഇടയാക്കുന്ന റോഡിലെ ന്യൂനത കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റോഡ് സുരക്ഷാ ഓഡിറ്റ് നടത്തും.ഇതേക്കുറിച്ച് കളക്ടർമാർക്ക് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി നിർദേശം നൽകി. വാഹനാപകടങ്ങൾ ആവർത്തിക്കുന്ന ബ്ലാക് സ്പോട്ടുകൾ ഉൾപ്പെട്ട രണ്ടുമുതൽ പത്തുകിലോമീറ്റർവരെ നീളമുള്ള പ്രദേശങ്ങളാണ് ഇടനാഴികളായി തിരിച്ചത്. ഇവയിൽ പരിശോധന നടത്തി അപകടകാരണം കണ്ടെത്തി പരിഹരിക്കും.ഒരു വർഷത്തിനിടെ നടന്ന അപകടങ്ങൾ കണക്കിലെടുത്താണ് അപകട മേഖലകൾ നിശ്ചയിച്ചത്. നിലവിലെ റോഡുകളിൽ കൂടി പരിശോധന വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. റോഡ് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ശേഷമുണ്ടായിട്ടുള്ള പലവിധമാറ്റങ്ങൾ വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.ഉദാഹരണത്തിന് റോഡ് രൂപകല്പന ചെയ്യുന്ന സമയ...
വൺ മില്യൺ ഗോൾ പദ്ധതി ജില്ലയിൽ തുടങ്ങി
Local

വൺ മില്യൺ ഗോൾ പദ്ധതി ജില്ലയിൽ തുടങ്ങി

Perinthalmanna RadioDate: 22-11-2022മലപ്പുറം: എല്ലാവരിലും കായികക്ഷമത വളർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ. 'വൺ മില്യൺ ഗോൾ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം.എസ്.പി. സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികളുടെ കായികക്ഷമത ഉറപ്പാക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. അടുത്തവർഷം മുതൽ കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.10 മുതൽ 12 വരെ പ്രായമുള്ള കുട്ടികളെ മികച്ച പ്രതിഭകളാക്കുക, ലോകകപ്പ് 2030-ൽ പങ്കെടുക്കാൻ രാജ്യത്തെ പ്രാപ്തമാക്കുകയാണ് എന്നിവയാണ് വൺ മില്യൺ ഗോൾ പദ്ധതിയുടെ ലക്ഷ്യംപി. ഉബൈദുള്ള എം.എൽ.എ. അധ്യക്ഷനായി. എ.പി. അനിൽകുമാർ എം.എൽ.എ., വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മുൻ ഇന്ത്യൻതാരം യു. ഷറഫലി, വാർഡ് കൗൺസിലർ കെ.പ...
മിൽമ പാൽവില ലീറ്ററിന് 6 രൂപ കൂടും; വില വർധന ഡിസംബർ 1 മുതൽ
Kerala, Local

മിൽമ പാൽവില ലീറ്ററിന് 6 രൂപ കൂടും; വില വർധന ഡിസംബർ 1 മുതൽ

Perinthalmanna RadioDate: 22-11-2022മിൽമ പാൽ വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കും. ലീറ്ററിന് 6 രൂപ കൂടും. സർക്കാർ അനുമതി ലഭിച്ചാൽ വർധന ഇന്നലെ മുതൽ നടപ്പാക്കാനാണു മിൽമ ആലോചിച്ചത്. മന്ത്രി ജെ. ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ.എസ്.മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, വിലവർധന നടപ്പാക്കാൻ മിൽമ‍യ്ക്ക് സർക്കാർ ഇതുവരെ നിർദേശം കൈമാറിയിട്ടില്ല. അനുമതി ലഭിച്ചാൽ വെള്ളിയാഴ്ച മിൽമ ഭരണ സമിതി യോഗം ചേർന്നു വിലവർധന നടപ്പാക്കാനാണ് ആലോചന. അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും.പാൽ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മിൽമ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ. ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണു വില കൂട്ടുന്നതെങ്കിലും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കർഷകർക്കു കിട്ടുന്നില്ലെന്ന ആക്ഷേപ‍വുമുണ്ട്. കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില ഇരട്ടി‍യായ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നേരിട്...
മോഷ്ടിച്ച സ്കൂട്ടറുമായി പെരിന്തൽമണ്ണയിൽ യുവാവ് പിടിയിൽ
Local

മോഷ്ടിച്ച സ്കൂട്ടറുമായി പെരിന്തൽമണ്ണയിൽ യുവാവ് പിടിയിൽ

Perinthalmanna RadioDate: 22-11-2022പെരിന്തൽമണ്ണ: ബസ്‌ സ്റ്റാൻഡ് പരിസരത്തുനിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി യുവാവ് അറസ്റ്റിൽ. കീഴാറ്റൂർ അത്തിക്കുന്നിൽ ജിതിനെ (23)യാണ് പെരിന്തൽമണ്ണ എസ്.ഐ. എ.എം. യാസിറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പൊന്ന്യാകുർശി-മാനത്തുമംഗലം ബൈപ്പാസ് റോഡിൽ വാഹനപരിശോധനക്കിടെ സ്കൂട്ടറുമായെത്തിയ ജിതിനോട് വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കാനായില്ല. തുടർന്നുള്ള വിശദമായ ചോദ്യംചെയ്യലിൽ തറയിൽ ബസ്‌സ്റ്റാൻഡിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചുകൊണ്ടുവരികയായിരുന്നുവെന്ന് ബോധ്യപ്പെട്ടതായി പോലീസ് അറിയിച്ചു. തുടർന്ന് അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ...
റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്; സംസ്ഥാനത്തെ റേഷന്‍ കടകള്‍ ശനിയാഴ്ച്ച മുതല്‍ അടച്ചിടും
Local

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്; സംസ്ഥാനത്തെ റേഷന്‍ കടകള്‍ ശനിയാഴ്ച്ച മുതല്‍ അടച്ചിടും

Perinthalmanna RadioDate: 22-11-2022സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 26 മുതല്‍ കടകള്‍ അനിശ്ചിതമായി അടച്ചിടും. റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ പൂര്‍ണമായി നല്‍കാത്തില്‍ പ്രതിഷേധിച്ചാണ് നടപടി.കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുക 49 ശതമാനം മാത്രമേ നല്‍കാനാകൂയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കുടിശ്ശിക എന്ന് നല്‍കുമെന്ന് ഉത്തരവിലില്ല. ഈ സാഹചര്യത്തിലാണ് സിഐടിയു, എഐടിയുസി തുടങ്ങിയ ഇടത് അനുകൂല സംഘടനകളും സമര രംഗത്തുള്ളത്.51 ശതമാനം കമ്മീഷന്‍ തടഞ്ഞുവയ്ക്കുകയാണെന്നാണ് സംഘടനകള്‍ പറയുന്നത്. സമര നോട്ടീസ് നാളെ സര്‍ക്കാരിന് നല്‍കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു. റേഷന്‍ വ്യാപാരികളുടെ വിവിധ സംഘടനകളുടെ യോഗം ചേര്‍ന്നാണ് സമരപ്രഖ്യാപനം നടത്തിയത്. ...
എയർ സുവിധ റജിസ്ട്രേഷൻ ഒഴിവാക്കി; വിദേശ യാത്രക്കാര്‍ക്ക് ആശ്വാസം
Local, National

എയർ സുവിധ റജിസ്ട്രേഷൻ ഒഴിവാക്കി; വിദേശ യാത്രക്കാര്‍ക്ക് ആശ്വാസം

Perinthalmanna RadioDate: 21-11-2022വിദേശത്ത് നിന്ന് വരുന്നവര്‍ക്കുളള എയര്‍ സുവിധ റജിസ്ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. കോവിഡ് കാലത്ത് വിദേശങ്ങളില്‍ നിന്ന് വരുന്നവരുടെ വിവര ശേഖരണത്തിന് വേണ്ടിയാണ് എയര്‍ സുവിധ റജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതടക്കം വിദേശ യാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചു.സുഗമമായ യാത്രയ്ക്ക് തടസ്സമാകുകയും സാങ്കേതിക ചടങ്ങെന്നതിൽ കവിഞ്ഞ് നിലവിൽ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് കേന്ദ്രം യാത്രക്കാരുടെ മാർഗ നിർദേശം പുതുക്കിയത്. പുതിയ തീരുമാനം അർധരാത്രി മുതൽ നിലവിൽ വരും.‘രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറയുകയാണ്. ആഗോള തലത്തിലും ഇന്ത്യയിലും വാക്സിനേഷൻ കൈവരിച്ച സാഹചര്യത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ആവശ്യമില്ല.– വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് കാലത്ത് യാത്രക...