പിഴ അടക്കാതെ ചെറിയ തുക ഫീസ് നല്‍കി വാഹനങ്ങള്‍ക്ക് ഇഷ്ട ടീമിന്റെ നിറം കൊടുക്കാം
Perinthalmanna RadioDate: 21-11-2022ലോകകപ്പ് ഫുട്ബാള്‍ ആവേശം പിഴയുടെ പേടിയില്ലാതെ വാഹനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ വഴിയൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍.ടി.ഓഫീസില്‍ അപേക്ഷ നല്‍കി തുച്ഛമായ തുക ഫീസടച്ചാല്‍ ആരാധകര്‍ക്ക് അവരുടെ വാഹനങ്ങള്‍ക്ക് പ്രിയപ്പെട്ട ടീമിന്റെ കൊടിയുടെയും ജേഴ്‌സിയുടേയും നിറം കൊടുക്കാം. ഇങ്ങനെ നിറം മാറ്റാന്‍ ഒരു മാസത്തേക്ക് കാറുകള്‍ക്ക് 395ഉം ബൈക്കുകള്‍ക്ക് 245 രൂപയും മാത്രം ഫീസടച്ചാല്‍ മതി.ഇഷ്ട താരങ്ങളുടെ സ്റ്റിക്കര്‍ ഓട്ടോറിക്ഷകളിലും കാറുകളിലും പതിപ്പിക്കാനും നിസാര പരസ്യ ഫീസേയുള്ളൂ. സ്റ്റിക്കറിന് 100 സെന്റീമീറ്റര്‍ സ്‌ക്വയറിന് ഒരു മാസത്തേക്ക് അഞ്ചുരൂപയാണ് നിരക്ക്. ബസുകള്‍ക്ക് കളര്‍കോഡ് വന്നതിനാല്‍ അകത്ത് മാത്രമേ പതിപ്പിക്കാനാകൂ.അടുത്തുള്ള ആര്‍.ടി ഓഫീസില്‍ പോയി നിറം മാറ്റാന്‍ (കളര്‍ ഓള്‍ട്ടറേഷന്‍) അപേക്ഷ നല്‍കുക. വണ്ടി പരിശോധനാ മൈതാനത്ത് മോട്ടോര്‍ വാഹനവകുപ്പ്...










