Local

1 ലക്ഷം കടന്ന് പത്രികകൾ; മുന്നിൽ സ്ത്രീകൾ, കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്

Local

1 ലക്ഷം കടന്ന് പത്രികകൾ; മുന്നിൽ സ്ത്രീകൾ, കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്

Perinthalmanna RadioDate:23-11-2025 തദ്ദേശ തിര‍ഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിലേക്കു മത്സരിക്കാൻ ലഭിച്ചത് 1,08,580 പേരുടെ പത്രികകൾ. ഇതിൽ 57,227 പേർ സ്ത്രീകളും 51,352 പേർ പുരുഷൻമാരുമാണ്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിലാണ്– 13,595. കുറവ് വയനാട്ടിലും– 3,180. അവസാന ദിവസമായ ഇന്നലെ മാത്രം 45,652 പേർ പത്രിക നൽകി.ലഭിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ 10ന് ആരംഭിക്കും. അതത് വരണാധികാരികളാണ് സൂക്ഷ്‌മപരിശോധന നടത്തുക. ഒരു സ്ഥാനാർഥിക്കു വേണ്ടി ഒന്നിലധികം നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ എല്ലാം ഒരുമിച്ചായിരിക്കും പരിശോധിക്കുക. തുടർന്ന് സ്വീകരിച്ച പത്രികകളുടെ പട്ടിക റിട്ടേണിങ് ഓഫിസർ പ്രസിദ്ധീകരിക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24ാം തീയതിയാണ്. അന്ന് അന്തിമ സ്ഥാനാർഥിപ്പട്ടികയാകും. റിട്ടേണിങ്...
നഗരസഭാഭരണത്തിനെതിരായ കുറ്റപത്രവുമായി യുഡിഎഫ്

Local

നഗരസഭാഭരണത്തിനെതിരായ കുറ്റപത്രവുമായി യുഡിഎഫ്

Perinthalmanna RadioDate: 23-11-2025 പെരിന്തൽമണ്ണ ∙ 30 വർഷത്തെ സിപിഎം നേതൃത്വത്തിലുള്ള നഗരസഭാഭരണത്തിനെതിരായ കുറ്റപത്രം ജനസമക്ഷം സമർപ്പിച്ച് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുമെന്നു യുഡിഎഫ്.മൂന്നു പതിറ്റാണ്ട് ഏക കക്ഷിഭരണം നടന്നിട്ടും അതിൽത്തന്നെ 20 വർഷത്തെ ഇടതുപക്ഷ ഭരണം കേരളത്തിൽ ഉണ്ടായിട്ടും പെരിന്തൽമണ്ണ നഗരസഭയിൽ വികസന രംഗത്ത് എടുത്തു പറയാവുന്ന ഒരു പദ്ധതിയും കൊണ്ടുവരാൻ സിപിഎം ഭരണസമിതിക്ക് കഴിഞ്ഞില്ലെന്ന് യുഡിഎഫ് ആരോപിച്ചു.എല്ലാ സൗകര്യങ്ങളും ഒത്തുവന്നിട്ടും വികസനം സംബന്ധിച്ച കാഴ്ചപ്പാടിന്റെ അഭാവത്തിൽ പെരിന്തൽമണ്ണ നഗരത്തിന്റെ വളർച്ച മുരടിക്കുകയാണുണ്ടായത്.പൂർത്തിയാകാത്ത പദ്ധതികളും സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥതയും മാത്രമാണ് സിപിഎം ഭരണത്തിന്റെ ശേഷിപ്പ്. നഗരമധ്യത്തിലെ അപൂർണമായ മാർക്കറ്റും പൂട്ടിക്കിടക്കുന്ന വിശ്രമകേന്ദ്രവും ഭരണത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തുന്നതാണ്. മലിനജലം ഒഴുകുന്ന ഓടകളും നടപ്പാ...
പെരിന്തൽമണ്ണയിൽ ഇന്നും നാളെയും ജലവിതരണം മുടങ്ങും

Local

പെരിന്തൽമണ്ണയിൽ ഇന്നും നാളെയും ജലവിതരണം മുടങ്ങും

Perinthalmanna RadioDate: 23-11-2025 പെരിന്തൽമണ്ണ: ജല അതോറിറ്റി പെരിന്തൽമണ്ണ സെക്‌ഷന് കീഴിലുള്ള ചെറുകര ശുദ്ധീകരണ ശാലയിൽ നിന്നും പാതായ്ക്കര, കുളിർമല ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പിങ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും, നാളെയും, പെരിന്തൽമണ്ണ നഗരസഭയിലെ മേൽപറഞ്ഞ ടാങ്കുകളിൽ നിന്നുള്ള ജലവിതരണം പൂർണമായും മുടങ്ങും. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
തുലാവര്‍ഷം വീണ്ടും സജീവമാകുന്നു; അഞ്ച് ദിവസം വ്യാപകമഴക്ക് സാധ്യത

Local

തുലാവര്‍ഷം വീണ്ടും സജീവമാകുന്നു; അഞ്ച് ദിവസം വ്യാപകമഴക്ക് സാധ്യത

Perinthalmanna RadioDate: 22-11-2025 സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും സജീവമാകുന്നു. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ കനക്കും. അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തിങ്കളാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളില്‍ തിങ്കളാഴ്ച്ച യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കിഴക്കന്‍ കാറ്റ് ശക്തമായ സാഹചര്യത്തിലാണ് കേരളത്തിലും മഴ കനക്കുന്നത്. ശ്രീലങ്കയ്ക്ക് സമീപത്തായി ചക്രവാത ചുഴിയും നി...
തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ 19959 പത്രികകൾ

Local

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ 19959 പത്രികകൾ

Perinthalmanna RadioDate: 22-11-2025 മലപ്പുറം: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ ലഭിച്ചത് 19959 പത്രികകൾ. ഇന്നലെ രാത്രി 9 വരെയുള്ള കണക്കാണിത്. ചിലയിടങ്ങളിൽ രാത്രിയും പത്രിക നൽകൽ തുടരുന്നതിനാൽ അന്തിമ കണക്കിൽ ചെറിയ മാറ്റങ്ങളുണ്ടാകും. ഇന്ന് സൂക്ഷ്മ പരിശോധന. പിൻവലിക്കാനുള്ള സമയപരിധി 24ന് അവസാനിക്കുന്നതോടെ മത്സര ചിത്രം തെളിയും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം കലങ്ങി മറിഞ്ഞ സ്ഥിതിയിലാണ്. യുഡിഎഫിനും എൽഡിഎഫിനും പല തദ്ദേശ സ്ഥാപനങ്ങളിലും വിമതരുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ കോൺഗ്രസും കോൺഗ്രസ് സീറ്റുകളിൽ മുസ്‌ലിം ലീഗും പത്രിക നൽകിയ ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങളുണ്ട്. സിപിഎമ്മും സിപിഐയും നേർക്കു നേർ മത്സരിക്കുന്ന ഒട്ടേറെ വാർഡുകളും പഞ്ചായത്തുകളുമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വത്തിനു മുന്നിൽ ഇന്നും നാളെയും...
കേരളത്തിൽ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടാൻ 27.8 ലക്ഷം പേർ രേഖകൾ നൽകേണ്ടി വരും

Local

കേരളത്തിൽ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടാൻ 27.8 ലക്ഷം പേർ രേഖകൾ നൽകേണ്ടി വരും

Perinthalmanna RadioDate: 22-11-2025 കേരളത്തിൽ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടാൻ 27.8 ലക്ഷം പേർ തിരിച്ചറിയൽ രേഖകൾ നൽകേണ്ടി വരുമെന്ന് കമിഷന്റെ പ്രാഥമിക നിഗമനം. 2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാ പിതാക്കളുടെയോ അവരുടെ രക്ഷിതാക്കളുടെയോ പേരോ ഇല്ലാത്തവർ 27.8 ലക്ഷമെന്നാണ് (10 ശതമാനം) കണക്ക്. ആകെ എന്യൂമറേഷൻ' ഫോം വിതരണം ചെയ്ത്‌ 2.78 കോടി പേരിൽ 1.89 കോടി പേർ 2002ലെയും 2025ലെയും പട്ടികയിലുള്ളവരാണ്. ഇവർ രേഖകൾ സമർപ്പിക്കേണ്ട ഫോം പൂരിപ്പിച്ച് നൽകിയാൽ മതി.2002ൽ 18 വയസ് തികയാത്തവർ 61.16 ലക്ഷം പേരുണ്ട്. പക്ഷേ, രക്ഷിതാക്കൾ പട്ടികയിൽ ഉള്ളതിനാൽ ഇവർക്കും രേഖകൾ നൽകേണ്ടതില്ല. 2.78 കോടിയിൽ ശേഷിക്കുന്ന 27.8 ലക്ഷം വോട്ടർമാർ എസ്.ഐ.ആറിന്റെ കരട് പട്ടികയിൽ പേരുണ്ടാകുമെങ്കിലും അന്തിമ പട്ടികയിൽ പേര് വരാൻ കമീഷൻ നിഷ്കർഷിച്ച 12 രേഖകളിൽ ഒന്ന് നൽകണം.കരട് പ്രസിദ്ധീകരിക്കുന്ന ഡിസംബർ ഒമ്പതിന് ശേഷം ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ. ...
പെരിന്തൽമണ്ണയിലെ കുളിർമല വാർഡിൽ സ്വതന്ത്രനായി ഡോ. നിലാർ മുഹമ്മദ്‌

Local

പെരിന്തൽമണ്ണയിലെ കുളിർമല വാർഡിൽ സ്വതന്ത്രനായി ഡോ. നിലാർ മുഹമ്മദ്‌

Perinthalmanna RadioDate: 22-11-2025 പെരിന്തൽമണ്ണ: നഗരസഭയിൽ അവസാന ദിവസം വാർഡ് ആറ് കുളിർമലയിൽ ഇരു മുന്നണികൾക്കും പുറമെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകൻ ഡോ. നിലാർ മുഹമ്മദ് കൂടി പത്രിക നൽകി. മുസ്‍ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി നാലകത്ത് ബഷീറാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. സമ്പൂർണ സ്വതന്ത്രനായാണ് മൽസരിക്കുന്നതെന്നും ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും ഡോ. നിലാർ മുഹമ്മദ് പത്രിക സമർപ്പിച്ച ശേഷം അറിയിച്ചു.പെരിന്തൽമണ്ണയിൽ ഡോക്ടർ എന്നതിലുപരി പാലിയേറ്റിവ് മേഖലയിലും മറ്റു സാമൂഹിക മേഖലയിലും പ്രവർത്തിക്കുന്നയാളാണ്. ഐ.എം.എയുടെ അംഗം കൂടിയാണ്. ഐ.എം.എയുടെ പിന്തുണകൂടി അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. പെരിന്തൽമണ്ണയിൽ ആരോഗ്യമേഖലയിൽ ചെയ്യാവുന്ന ഒട്ടേറെ സ്വപ്നങ്ങളുണ്ടെന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ അതിനുകൂടി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.താൻ രാഷ്ട്രീയക്കാരനല്ലെന്നും ഏത് മുന്നണി പിന്തുണക്കുന്നു...
നാല് മാസത്തെ ചികിത്സ; നിപ്പയെ തോൽപിച്ച് ആരിഫ

Local

നാല് മാസത്തെ ചികിത്സ; നിപ്പയെ തോൽപിച്ച് ആരിഫ

Perinthalmanna RadioDate: 22-11-2025 മഞ്ചേരി ∙ നിപ്പയെ അതിജീവിച്ച് ആരിഫ (42) തിരികെ ജീവിതത്തിലേക്ക്. വളാഞ്ചേരി സ്വദേശിനിയായ ആരിഫയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 മാസത്തെ ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജൂലൈ 7നാണു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതിനു മുൻപ് 2 മാസത്തോളം പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലായിരുന്നു. ബിപി കുറവ്, അണുബാധ, ഇടയ്ക്കിടെ ഉണ്ടാകുന്ന അപസ്മാരം തുടങ്ങിയവ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്നു. മൂക്കിലൂടെ പൈപ്പിട്ടാണു പാനീയങ്ങൾ നൽകിയത്. തിരിച്ചുവരവിനു വിദൂരസാധ്യത മാത്രമുള്ള നിലയിലായിരുന്നെന്നു ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ.ആർ.കെ.സൂരജ് പറയുന്നു.‘ഞങ്ങൾ പ്രതീക്ഷ കൈവിട്ടില്ല. ഐസലേഷൻ വാർഡ് ഒരുക്കി. ഒരു ലക്ഷത്തോളം രൂപ വില വരുന്ന ആൽഫ ബെഡ് സജ്ജമാക്കി. ചികിത്സയ്ക്ക് 3 ലക്ഷം രൂപയോളം ആരോഗ്യവകുപ്പ് അനുവദിച്ചു. 2 തവണ ആന്റി...
തിരഞ്ഞെടുപ്പ് പൂരം കൊടിയേറിയതോടെ പ്രിന്റിംഗ് യൂണിറ്റുകൾക്ക് ഉത്സവ കാലം

Local

തിരഞ്ഞെടുപ്പ് പൂരം കൊടിയേറിയതോടെ പ്രിന്റിംഗ് യൂണിറ്റുകൾക്ക് ഉത്സവ കാലം

Perinthalmanna RadioDate: 21-11-2025 മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് പൂരം കൊടിയേറിയതോടെ ജില്ലയിലെ പ്രിന്റിംഗ് യൂണിറ്റുകൾക്കും ഉത്സവ കാലമാണ്. ഫ്ളക്സ് ബോർഡുകൾ, വാൾ പോസ്റ്ററുകൾ, സ്ഥാനാർത്ഥികളുടെ ചിത്രം പതിച്ച സ്റ്റിക്കറുകൾ, ആശംസാ കാർഡുകൾ എന്നിവയ്‌ക്കെല്ലാം ആവശ്യക്കാരേറെയാണ്. നഗരങ്ങളിൽ എ.ഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗപ്പെടുത്തിയുള്ള ഡിജിറ്റൽ പ്രിന്റിംങിനാണ് കൂടുതൽ ഡിമാന്റ്. ബലൂണുകളിൽ സ്ഥാനാർത്ഥികളുടെ ചിത്രം പ്രിന്റ് ചെയ്യുന്നതും ട്രന്റാണ്. മണിക്കൂറിൽ 1,600 സ്‌ക്വയർ ഫീറ്റ് വരുന്ന ബാനറുകൾ വരെ നിർമ്മിക്കാൻ സാധിക്കുന്ന ആധുനിക മെഷിനറികളുണ്ട്.ലേസർ പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന പോസ്റ്ററുകൾക്കും ആവശ്യക്കാരുണ്ടെങ്കിലും കുറഞ്ഞ അളവിൽ മാത്രമേ ചെയ്യാൻ സാധിക്കൂ എന്നതും വില കൂടുതലുമായതിനാൽ ഓഫ് സെറ്റ് പ്രിന്റിംഗിനെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. ഒരു ചതുരശ്രയടി തുണിയിൽ പ്രിന്റ് ...
ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബൈയിൽ തകർന്നുവീണ് പൈലറ്റ് മരിച്ചു

Local

ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബൈയിൽ തകർന്നുവീണ് പൈലറ്റ് മരിച്ചു

Perinthalmanna RadioDate: 21-11-2025 ദുബൈ: ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബൈയിൽ തകർന്നുവീണ് പൈലറ്റ് മരിച്ചു. ദുബൈ എയർഷോക്കിടെയാണ് അപകടം. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം.അപകടത്തെ തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.അപകടം വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. വ്യോമാഭ്യാസത്തനിടെ വിമാനം നിലം പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ നിർമ്മിത യുദ്ധവിമാനമാണ് തേജസ്. എച്ച്എഎൽ ആണ് തേജസ് യുദ്ധവിമാനം നിർമ്മിച്ചത്. അപകടകാരണം വ്യോമസേന പരിശോധിക്കുന്നുണ്ട്. അതേസമയം, അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് പുറത്തേക്ക് ചാടി എന്ന രീതിയിൽ ചില വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകിയിരുന്നെങ്കിലും മരണം വ്യോമസേന പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഒരാൾക്ക് മാത്രമാണ് യുദ്ധവിമാനത്തിൽ ഉണ്ടായിരുന്നത്. ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂർത്തിയാക്കിരുന്നു. രണ്ടാം റൗണ്ട് അഭ്യാസ പ്രകടനത്...