Local

ലോകകപ്പ് ഫുട്‌ബോളിന്‌ ഖത്തറിൽ ഇന്ന്‌ കിക്കോഫ്
Local

ലോകകപ്പ് ഫുട്‌ബോളിന്‌ ഖത്തറിൽ ഇന്ന്‌ കിക്കോഫ്

Perinthalmanna RadioDate: 20-11-2022ദോഹ: മരുഭൂമിയിലെ തമ്പുപോലുള്ള ഖത്തറിലെ സ്റ്റേഡിയങ്ങളിലേക്ക് ഇതാ പല ഭൂഖണ്ഡങ്ങളിലെ ആളും ആരവങ്ങളും ഇരച്ചെത്തുന്നു. ഇനിയുള്ള ഒരുമാസം ലോകം ഇവിടെ സന്ധിക്കും. കാൽപ്പന്തുകൊണ്ടുള്ള 64 മത്സരങ്ങൾ ഒരു പുതിയ ലോകക്രമം സൃഷ്ടിക്കും. അതിൽ കലഹവും കണ്ണീരും കാരുണ്യവുമെല്ലാമുണ്ടാകും.22-ാമത് ഫുട്ബോൾ ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 9.30-ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിനമേരിക്കൻ പ്രതിനിധികളായ എക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങ് രാത്രി 7.30-ന് തുടങ്ങും.ഭൂമിയിലെ ഏറ്റവും ആവേശകരമായ കായികപ്പോരാട്ടത്തിന് ഖത്തർ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുന്നു. ‘ഒത്തൊരുമിച്ച് വരൂ’ എന്ന് അർഥമുള്ള ഹയ്യാ എന്ന ഗാനത്തിന്റെ അലയൊലികൾ ഖത്തറിൽ അലയടിക്കുന്നു. ഹയ്യാ ഹയ്യാ എന്നാണ് ഈ ടൂർണമെന്റിന്റെ തീം സോങ്.എട്ടു സ്റ്റേഡിയങ്ങളിലായി 32 ടീമുകൾ ...
ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്
Kerala, Local, Sports

ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്

Perinthalmanna RadioDate: 19-11-2022ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സിയുടെ വിജയക്കുതിപ്പ് അവസാനിപ്പിക്കാന്‍ ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വേണ്ടിവന്നു. ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്‌ത്തിയത്. 18-ാം മിനുറ്റില്‍ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സിനായി വിജയഗോള്‍ നേടി. കഴിഞ്ഞ സീസണിലെ തോല്‍വിക്ക് പകരംവീട്ടാന്‍ ഇവാന്‍ വുകോമനോവിച്ചിനും സംഘത്തിനുമായി.ആവേശകരമായ ആദ്യപകുതിക്കാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. ആക്രമണവും പ്രത്യാക്രമണവും കണ്ട ആദ്യ നിമിഷങ്ങളില്‍ 18-ാം മിനുറ്റില്‍ ദിമിത്രിയോസ് കൃത്യതയാര്‍ന്ന ഫിനിഷിലൂടെ കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ദിമിത്രിയോസിന്‍റെ സൂപ്പര്‍ ഫിനിഷിംഗിന് പിന്നാലെ തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ ഹൈദരാബാദില്‍ കണ്ടു. 37-ാം മിനുറ്റില്‍ സഹലിന്‍റെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പാളി...
ഗ്രീൻ ഫീൽഡ് ഹൈവേ; ഒരാഴ്ചയ്ക്കുള്ളിൽ കല്ലിടൽ പൂർത്തിയാകും
Local

ഗ്രീൻ ഫീൽഡ് ഹൈവേ; ഒരാഴ്ചയ്ക്കുള്ളിൽ കല്ലിടൽ പൂർത്തിയാകും

Perinthalmanna RadioDate: 19-11-2022മലപ്പുറം: പാലക്കാട് - കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയിലെ കല്ലിടൽ ഒരാഴ്ചയ്ക്കകം പൂർത്തിയാകും. ആകെയുള്ള 15 വില്ലേജുകളിൽ 11 ഇടത്ത് കല്ലിടൽ പൂർത്തിയായി. പോരൂർ, വെട്ടിക്കാട്ടിരി, വാഴക്കാട്, വാഴയൂർ വില്ലേജുകളിലാണ് ഇനി കല്ലിടാനുള്ളത്. അരീക്കോട്, ചെമ്പ്രശ്ശേരി, എളങ്കൂർ, കാവനൂർ, പെരകമണ്ണ, ചീക്കോട്, മുതുവല്ലൂർ, കാരക്കുന്ന്, കരുവാരക്കുണ്ട്, തുവ്വൂർ വില്ലേജുകളിലാണ് ഇതിനകം കല്ലിടൽ പൂർത്തിയായത്. ദേശീയ പാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുണിന്റെ നേതൃത്വത്തിലാണു കല്ലിടൽ പുരോഗമി ക്കുന്നത്. കല്ലിടൽ പൂർത്തിയാകുന്നതോടെ ഏറ്റെടുക്കുന്ന ഭൂമിക്കും മറ്റു വസ്തുക്കൾക്കും നഷ്ട പരിഹാരം നിർണയിക്കുന്നതിലേക്ക് കടക്കും. നഷ്ട പരിഹാരവുമായി ബന്ധപ്പെട്ടു ജില്ലയിൽ പരക്കെ പ്രതിഷേധം ഉണ്ടെങ്കിലും കല്ലിടൽ ഒരിടത്തും തടസ്സപ്പെട്ടിട്ടില...
ഫുട്‌ബാൾ ലോകകപ്പ് മാമാങ്കത്തിൽ വളണ്ടിയർമാരുടെ ലീഡറായി എടപ്പാൾ സ്വദേശി
Local, Sports

ഫുട്‌ബാൾ ലോകകപ്പ് മാമാങ്കത്തിൽ വളണ്ടിയർമാരുടെ ലീഡറായി എടപ്പാൾ സ്വദേശി

Perinthalmanna RadioDate: 19-11-2022എടപ്പാൾ: ഖത്തറിൽ നടക്കുന്ന ഫിഫ 2022 ഫുട്‌ബാൾ ലോകകപ്പ് മാമാങ്കത്തിൽ കാണികളെ നിയന്ത്രിക്കുന്ന വളണ്ടിയർമാരുടെ ലീഡറായി മലപ്പുറം എടപ്പാൾ സ്വദേശി റഷീദ് മാണൂർ. സെമി ഫൈനൽ , ഫൈനൽ തുടങ്ങി പത്തോളം മത്സരങ്ങൾ നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിൽ സേവനമനുഷ്ഠിക്കാനുള്ള ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. ഈ ലോകകപ്പിലേക്കുള്ള വളണ്ടിയർമാരെ ഇന്റർവ്യൂ ചെയ്തിരുന്ന 600 അംഗ പയനീർ വളണ്ടിയർമാരിൽ ഇദ്ദേഹം ഉണ്ടായിരുന്നു.ഫിഫ ക്ലബ് വേൾഡ് കപ്പ് , ഫിഫ അറബ് കപ്പ് , അമീർ കപ്പ് , ഐ.എ.എ.എഫ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് തുടങ്ങി ഒട്ടനവധി കായിക പരിപാടികളിൽ എസ്.പി.എസ് ടീം ലീഡർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .ഖത്തറിലെ മലയാളി വളണ്ടിയർമാരുടെ കൂട്ടായ്മയായ ഖത്തർ മല്ലു വളണ്ടിയേഴ്സ് എന്ന ഗ്രൂപ്പിന്റെ കാര്യനിർവ്വാഹക സംഘത്തിലെ അംഗമാണിദ്ദേഹം.ഖത്തറിലെ സാമൂഹിക സേവന രംഗത്തെ നിറ സാന്നിദ്ധ്യമായ റഷീദ്, പ്രവാസ...
ഇന്ന് നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു
Local

ഇന്ന് നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

Perinthalmanna RadioDate: 19-11-2022ഇന്ന് നടത്താനിരുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. ഇതോടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കും. ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും പരിഹരിക്കാന്‍ സമ്മതിച്ചതിനാലാണ് പണിമുടക്കില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് എ.ഐ.ബി.ഇ.എ. ജനറല്‍ സെക്രട്ടറി സി.എച്ച്.വെങ്കിടാചലം അറിയിച്ചു. ...
മൂന്ന് റെയിൽവേ മേൽപാലങ്ങൾക്ക് 2.31 കോടി രൂപ അനുവദിച്ചു
Local

മൂന്ന് റെയിൽവേ മേൽപാലങ്ങൾക്ക് 2.31 കോടി രൂപ അനുവദിച്ചു

Perinthalmanna RadioDate: 19-11-2022പെരിന്തൽമണ്ണ: ജില്ലയിൽ മൂന്ന് റെയിൽവേ മേൽപാലങ്ങൾ നിർമിക്കുന്നതിന് 2.31 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഷൊർണൂർ - അങ്ങാടിപ്പുറം പാതയിലെ ചെറുകര ഗേറ്റ്, അങ്ങാടിപ്പുറം- വാണിയമ്പലം പാതയിലെ ചുങ്കം പട്ടിക്കാട് ഗേറ്റ്, താനൂർ- പരപ്പനങ്ങാടി പാതയിലെ ചിറമംഗലം ഗേറ്റ് എന്നിവിടങ്ങളിൽ മേൽപാലം നിർമിക്കാനാണ് ഫണ്ട് അനുവദിച്ചത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനും അതുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾക്കും ആണ് ഫണ്ട് അനുവദിച്ചത്. ബജറ്റിൽ ഉൾപ്പെടെ നേരത്തേ പല തവണ ചെറിയ തുകകൾ നീക്കി വച്ചിരുന്നെങ്കിലും ഇതു വരെ പാലം യാഥാർഥ്യമായിട്ടില്ല.ജില്ലയിൽ ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചിരിക്കുന്നത് അങ്ങാടിപ്പുറം - വാണിയമ്പലം പാതയിലെ ചുങ്കം പട്ടിക്കാട് ഗേറ്റിൽ മേൽപാലം നിർമിക്കാനാണ്. 1.11 കോടി രൂപയാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. താനൂർ പരപ്പനങ്ങാടി പാതയിലെ ച...
ബ്രസീലും അർജന്‍റീനയും മാത്രമല്ല, ക്രൊയേഷ്യക്കും സെനഗലിനും വരെ ഫാൻസ്; ജൂബിലി വേറെ ലെവല്‍!
Local

ബ്രസീലും അർജന്‍റീനയും മാത്രമല്ല, ക്രൊയേഷ്യക്കും സെനഗലിനും വരെ ഫാൻസ്; ജൂബിലി വേറെ ലെവല്‍!

Perinthalmanna RadioDate: 18-11-2022പെരിന്തൽമണ്ണ: ഫുട്‌ബോൾ ആരാധകരുടെ ഇഷ്ട ടീമായ ബ്രസീലും അർജന്‍റീനയും മാത്രമല്ല, ക്രൊയേഷ്യക്കും സെനഗലിനും വരെ ഫാൻസുണ്ട് പെരിന്തൽമണ്ണ ജൂബിലിയിൽ. ഖത്തർ ലോകകപ്പിന് വരവേറ്റ് ഇഷ്ട ടീമുകൾക്ക് വേണ്ടി ഫ്‌ളക്സുകൾ തൂക്കുമ്പോൾ ജൂബിലി വേറെ ലെവലാകുകയാണ്. ഫ്ലക്സുകളും കൊടികളും തോരണങ്ങളും കൂടി ആയതോടെ ഉത്സവ പ്രതീതിയാണ് ജൂബിലി റോഡ്. ഈഗിൾസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് ഇതെല്ലാം ഒരുക്കിയത്.ഫുട്ബാൾ ലോകകപ്പ് കാണാൻ ജൂബിലിയിൽ വലിയ പ്രൊജക്ടർ സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. ലോകകപ്പ് ബിഗ് സ്ക്രീനില്‍ കാണാന്‍ എത്തുന്നവർക്ക് പ്രത്യേക പന്തൽ ഉൾപ്പെടെയുള്ള സൌകര്യവും ഒരുക്കുന്നുണ്ട്. ജൂബിലി റോഡിൻ്റെ ഒരുവശത്ത് അർജൻറീന ആരാധകർ ടീമംഗങ്ങളുടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മറു വശത്ത് ബ്രസീൽ ആരാധകരും കട്ടക്ക് പിന്നാലെയുണ്ട്. കട്ടൗട്ടുകൾ വെക്കാൻ ഇവരും മോശമല്...
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കുത്തനെ കൂടുന്നു
Local

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കുത്തനെ കൂടുന്നു

Perinthalmanna RadioDate: 18-11-2022സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കുത്തനെ കൂടുന്നു. 2 ഡെങ്കിപ്പനി മരണം ഈ മാസം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കി ബാധിക്കുകയും 3 പേർ മരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദേശം.ജില്ലകളുടെ സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. വീടിൻറെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഡെങ്കി കേസുകൾ കൂടി നിൽക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഏഴ് ജില്ലകളിൽ ആരോ​ഗ്യവകുപ്പ് പ്രത്യേക ജാ​ഗ്രതാ നിർ...
കളി ഖത്തറിൽ, ആരവം മലപ്പുറത്ത്; ജില്ലാ പഞ്ചായത്ത്‌ സൗഹൃദ മത്സരങ്ങൾ ആവേശമായി
Local

കളി ഖത്തറിൽ, ആരവം മലപ്പുറത്ത്; ജില്ലാ പഞ്ചായത്ത്‌ സൗഹൃദ മത്സരങ്ങൾ ആവേശമായി

Perinthalmanna RadioDate: 18-11-2022ലോകകപ്പ് ഫുട്ബോളിന്റെ കളിയാരവങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച സൗഹൃദ മത്സരങ്ങൾ ആവേശമായി. മലപ്പുറം കോട്ടപ്പടി മൈതാനിയിൽ നടന്ന ആവേശോജ്വലമായ സൗഹൃദ മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടർ വി.ആർ. പ്രേം കുമാർ കിക്കോഫ് ചെയ്ത് നിർവഹിച്ചു. ആദ്യ മത്സരത്തിൽ ജില്ലാ പഞ്ചായത്തംഗം എ. പി. സബാഹിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്‌ ടീമും മലപ്പുറത്തെ മാധ്യമ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത് ഏറെ ആവേശകരമായി.ജില്ലാ പഞ്ചായത്തിന് വേണ്ടി ജീവനക്കാരനായ തറയിൽ നസീർ ആദ്യ ഗോൾ നേടിയെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മാധ്യമ പ്രവർത്തകരുടെ ടീമിന് വേണ്ടി ഷഹബാസ് വെള്ളില ഗോൾ മടക്കിയതോടെ മത്സരം സമനിലയിൽ പിരിഞ്ഞു. കാൽ പന്തിന്റെ മലപ്പുറം പെരുമ ലോക കാപ്പോളം ഉയർത്തിയ മനോഹരമായ മത്സരങ്ങളിൽ ജില്ലയിലെ മികച്ച പഴയ കാല താരങ്ങൾ അണി നിരന്നു.ഗോൾ ര...
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി
Kerala, Local

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി

Perinthalmanna RadioDate: 18-11-2022സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് 6 മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഉപയോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്കുവര്‍ധന ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു.കെഎസ്ഇബിയുടെ തീരുമാനം ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ ഇടയാക്കും. വൻകിട ഉപയോക്താക്കൾ പുറത്തുനിന്നു നേരിട്ടു വൈദ്യുതി കൊണ്ടുവരികയും അതുവഴി കെഎസ്ഇബിയുടെ പ്രവർത്തനം താളംതെറ്റുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണു നിർദേശം. നടപ്പായാൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്തു സാധാരണ നിരക്കും വൈകിട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക് അവേഴ്സിൽ കൂടിയ നിരക്കും രാത്രി 10 മുതൽ പു...