Local

വിമാന യാത്രക്ക് മാസ്ക് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ
India, Kerala, Local

വിമാന യാത്രക്ക് മാസ്ക് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ

Perinthalmanna RadioDate: 16-11-2022ന്യൂഡൽഹി: വിമാനയാത്രക്ക് മാസ്ക് നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതുവരെ വിമാന യാത്രക്ക് ഇന്ത്യയിൽ മാസ്ക് നിർബന്ധമാണ്.വിമാന കമ്പനികളുമായി നടത്തിയ ആശയ വിനിമയത്തിന്റെ അടിസ്ഥാനത്തിൽ സർക്കാറിന്റെ പുതിയ നയത്തിന്റെ ഭാഗമായി വിമാന യാത്രക്ക് മാസ്ക് ഒഴിവാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം, മാസ്ക് ഉപയോഗിക്കണമെന്ന് നിർബന്ധിത രീതിയിലുള്ള ഉത്തരവില്ലെങ്കിലും ഉപയോഗിക്കുകയാവും ഉചിതമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.ആകെ കോവിഡ് ബാധിതരിൽ 0.02 ശതമാനം പേർ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്. 98.79 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തിനിരക്ക്. 1.19 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. ...
പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള 50 ലക്ഷം അനുവദിച്ചില്ല; കരിപ്പൂർ‌ ഭൂമിയേറ്റെടുക്കൽ നിലച്ചു
Local

പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള 50 ലക്ഷം അനുവദിച്ചില്ല; കരിപ്പൂർ‌ ഭൂമിയേറ്റെടുക്കൽ നിലച്ചു

Perinthalmanna RadioDate: 16-11-2022മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായി സർവേയും പരിസ്ഥിതി ആഘാത പഠനവും നടത്താനുള്ള 50 ലക്ഷം രൂപ അനുവദിക്കുന്നത് നീളുന്നു. ഈ തുക ഗതാഗത വകുപ്പ് റവന്യൂവകുപ്പിന് നൽകിയാലേ ഭൂമിയേറ്റെടുക്കലിലേക്ക് പ്രവേശിക്കാനാവൂ. വിമാനത്താവള അതോറിറ്റിക്ക് ഡിസംബർ 31നകം ഭൂമിയേറ്റെടുത്ത് നൽകാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചിരുന്നു. നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു.പ്രാരംഭ പ്രവൃത്തികൾക്കുള്ള 50 ലക്ഷം അനുവദിച്ചാൽ ഭൂമിയേറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരവും സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരും. ഭൂമിയേറ്റെടുക്കാൻ 130 കോടിയോളം വേണം. ഭൂമിക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് എയർപോർട്ട് അതോറിറ്റി സംസ്ഥാന സർ‌ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മുന്നിലുള്ള ഫയലിൽ...
കൊണ്ടോട്ടിയിൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു
Local

കൊണ്ടോട്ടിയിൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു

Perinthalmanna RadioDate: 16-11-2022കൊണ്ടോട്ടി: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ തീർത്തും തകർന്നടിഞ്ഞ കൊണ്ടോട്ടി പതിനേഴാം മൈലിൽ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി. ദേശീയ പാത ഇന്റർലോക്ക് കട്ടകൾ പതിച്ചാണ് നവികരിക്കുന്നത്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് നവീകരണം. അഴുക്കു ചാലോട് കൂടി 60 മീറ്റർ നീളത്തിൽ ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിന് 26.53 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി കൊണ്ടോട്ടി വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്. നേരത്തേ തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പ്രവൃത്തികൾ രാത്രി 10ന് ശേഷം ആക്കിയത് യാത്രക്കാരെ ആശയ കുഴപ്പത്തിലാക്കി.നിരന്തരമായുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന റോഡ് വെള്ളക്കെട്ടിനെ അതി ജീവിക്കുന്ന വിധത്തിലാണ് പുനരുദ്ധരിക്കുന്നത്. റോഡിന്റെ ഒരു വശത്തെ പ്രവൃത്തികൾ ആദ്യം പൂർത്തിയാക്കിയ ശേഷമായിരിക്കും മറു വശത്തെ പ്രവൃത്തികൾ. ...
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ കളംപാട്ട് കൂറയിടൽ വ്യാഴാഴ്ച
Local

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ കളംപാട്ട് കൂറയിടൽ വ്യാഴാഴ്ച

Perinthalmanna RadioDate: 16-11-2022അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ കളംപാട്ട് മഹോത്സവം വ്യാഴാഴ്ച കൂറയിടും. വൃശ്ചികം ഒന്നിനാണ് ചടങ്ങ്. രാവിലെ 9.30-ന് പന്തീരടി പൂജയ്ക്കു ശേഷം പാട്ടു കൊട്ടിലിലാണ് കൂറയിടൽ നടക്കുക. നാക്കിലയിൽ ചുരുട്ടി വെക്കുന്ന പാട്ടുകൂറ ക്ഷേത്രം കാവുടയ നായർ ട്രസ്റ്റിക്ക് കൈമാറുകയും ട്രസ്റ്റി കളംപാട്ട് നടത്തിപ്പുകാരായ കുറുപ്പന്മാർക്ക്‌ നൽകുകയുംചെയ്യും. കുറുപ്പന്മാർ ‘കളംപാട്ട് കൂറയിടുകയല്ലേ’ എന്ന് ചോദിച്ച് സമ്മതം വാങ്ങിയശേഷം പുതിയ കൂറ പാട്ടുകൊട്ടിലിന് മീതെ വിതാനിക്കുകയും പഴയത് വലിച്ചു മാറ്റുകയും ചെയ്യുന്നതാണ് ചടങ്ങ്.രാത്രി എട്ടിന് അത്താഴപ്പൂജയ്ക്കുശേഷം ഈ വർഷത്തെ ആദ്യ കളംപൂജയും കളംപാട്ടും നടക്കും. അഞ്ചു മാസത്തോളം നീളുന്ന കളംപാട്ടാഘോഷത്തിന്റെ തുടക്കമാണ് പാട്ട് കൂറയിടൽ. ഈ വർഷം 141 കളംപാട്ടുകളുണ്ട്. ആദ്യകളംപാട്ട് ദേവസ്വം വകയാണ്. തുടർന്ന് മണ്ഡലകാലം മു...
പാചകവാതക സിലിൻഡറിൽ നിന്ന് തീപടർന്നു; ഏലംകുളത്ത് ഹോട്ടൽ കത്തിനശിച്ചു
Local

പാചകവാതക സിലിൻഡറിൽ നിന്ന് തീപടർന്നു; ഏലംകുളത്ത് ഹോട്ടൽ കത്തിനശിച്ചു

Perinthalmanna RadioDate: 16-11-2022ഏലംകുളം: പാചകവാതക സിലിൻഡറിൽ നിന്ന് തീ പടർന്ന് ഹോട്ടൽ പൂർണമായും കത്തി നശിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ, റെയിൽവേ ഗേറ്റിന് സമീപത്തെ കുന്നക്കാവ് മല്ലിശ്ശേരി മുഹമ്മദാലി നടത്തുന്ന സബ്രാസ് ഹോട്ടലാണ് കത്തി നശിച്ചത്. സിലിൻഡർ മാറ്റി ഘടിപ്പിക്കാനായി അടപ്പ് ഊരിയപ്പോൾ പാചകവാതകം പുറത്തേക്കുവരികയും സമീപത്തെ മറ്റൊരു ഗ്യാസ് അടുപ്പിൽനിന്ന് തീ പടരുകയുമായിരുന്നുവെന്നാണ് പറയുന്നത്.പുലർച്ചെയോടെത്തന്നെ ഹോട്ടലിൽ പാചകം തുടങ്ങിയിരുന്നു. മുഹമ്മദാലിയും രണ്ട് ജീവനക്കാരുമാണ് ഹോട്ടലിലുണ്ടായിരുന്നത്. ഇരുവരുംചേർന്ന് സിലിൻഡർ പുറത്തേക്കുമാറ്റാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ പിന്മാറേണ്ടിവന്നു. തുടർന്ന് പെരിന്തൽമണ്ണയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും ഇടപെടലിലൂടെ തൊട്ടടുത്ത മൊബൈൽ ഷോപ്പ്, എ.ടി.എം. കൗണ്ടർ, കർട്ടൻ സെന്റർ എന്നീ സ...
കുമരകത്തേക്ക് വിനോദ യാത്രയുമായി പെരിന്തൽമണ്ണ കെഎസ്ആർടിസി
Local

കുമരകത്തേക്ക് വിനോദ യാത്രയുമായി പെരിന്തൽമണ്ണ കെഎസ്ആർടിസി

Perinthalmanna RadioDate: 15-11-2022പെരിന്തൽമണ്ണ: കുമരകത്തേക്ക് പുതിയ വിനോദ യാത്രാ പരിപാടിയുമായി പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോ. 26 ന് രാവിലെ 5ന് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെടും. ഹൗസ് ബോട്ട് യാത്രയാണ് പ്രധാനം. ബോട്ട് ചാർജ്, ഉച്ച ഭക്ഷണം, ബസ് ചാർജ് ഉൾപ്പെടെ ഒരാൾക്ക് 1650 രൂപയാണ് ചാർജ്. മുൻകൂട്ടി ബുക്ക് ചെയ്യണം. ഇതിനകം മൂന്നാർ, വയനാട്, മലക്കപ്പാറ, നെല്ലിയാമ്പതി തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിലേക്ക് പെരിന്തൽമണ്ണയിൽ നിന്ന് വിനോദ യാത്രാ സർവീസുകൾ നടത്തിയിട്ടുണ്ട്. 9048848436. ...
ക്ഷേത്രത്തിന്റെ ഉദ്ഘാടകനായി നജീബ് കാന്തപുരം എം.എൽ.എ
Local

ക്ഷേത്രത്തിന്റെ ഉദ്ഘാടകനായി നജീബ് കാന്തപുരം എം.എൽ.എ

Perinthalmanna RadioDate: 15-11-2022പെരിന്തൽമണ്ണ: ക്ഷേത്രത്തിന്റെ ഉദ്ഘാടകനായി നജീബ് കാന്തപുരം എം.എൽ.എ. പുതുക്കി പണിത മണലായ അയ്യപ്പൻകാവ് ക്ഷേത്രമാണ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തത്. എം.എൽ.എ എന്ന നിലയിൽ നിരവധി ഉദ്ഘാടനങ്ങൾ നിർവഹിച്ചിട്ടുണ്ടെങ്കിലും പുതുക്കി പണിത ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ അവസരം ലഭിച്ചതിനെ അമൂല്യ നിമിഷമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഎം.എൽ.എ. എന്ന നിലയിൽ ഒട്ടനവധി ഉദ്ഘാടനങ്ങൾ നിർവ്വഹിക്കാൻ അവസരമുണ്ടായിട്ടുണ്ട്‌. പുതുക്കി പണിത ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ ഇന്ന് ലഭിച്ച അവസരത്തെ ജീവിതത്തിലെ അമൂല്യ നിമിഷമായി കാണുകയാണ്. നിയോജകമണ്ഡലത്തിലെ മണലായ അയ്യപ്പൻ കാവ്‌ ക്ഷേത്രമാണ് ഇന്ന് വിശ്വാസികൾക്ക്‌ സമർപ്പിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അമ്പലമാണ്‌ ട്രസ്റ്റി ശശിയേട്ടന്റെ നേതൃത്വത്തിൽ മനോഹരമാക്കിയത്‌. മേൽശാന്തി എടത്ത...
ശബരിമലയൊരുങ്ങി; മണ്ഡലകാല തീർഥാടനം നാളെ മുതൽ
Kerala, Local

ശബരിമലയൊരുങ്ങി; മണ്ഡലകാല തീർഥാടനം നാളെ മുതൽ

Perinthalmanna RadioDate: 15-11-2022മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട 16നു വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിക്കും. പതിനെട്ടാം പടിക്കു മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകരും.ഇതിനു പിന്നാലെ ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി പതിനെട്ട് പടികള്‍ കയറി അയ്യനെ കണ്ടു തൊഴാനായി ഭക്തര്‍ എത്തിത്തുടങ്ങും. ഭക്തര്‍ക്കു തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകളുണ്ടാവില്ല.നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കല്‍ ചടങ്ങുകള്‍ 16നു വൈകുന്നേരം ...
ഫുട്ബോൾ മാമാങ്കത്തിന് ഇനി അഞ്ചു നാൾ; വരവേൽക്കാൻ ഒരുങ്ങി ആരാധകർ
Kerala, Latest, Local, Sports

ഫുട്ബോൾ മാമാങ്കത്തിന് ഇനി അഞ്ചു നാൾ; വരവേൽക്കാൻ ഒരുങ്ങി ആരാധകർ

Perinthalmanna RadioDate: 15-11-2022പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങാൻ അഞ്ചു നാൾ കൂടി ശേഷിക്കെ ആരാധകർ ആവേശത്തിൽ ഇഷ്ട ടീമിന്റെ ഫ്ലക്സ് ബോർഡുകളും പ്രിയ താരങ്ങളുടെ കട്ടൗട്ടുകളും സ്ഥാപിച്ചും ചുവരുകളിലും മതിലുകളിലും മരത്തിലും നിറം നൽകിയും കൊടി തോരണങ്ങൾ കെട്ടിയുമാണ് ആരാധകർ ലോകകപ്പിനെ വരവേൽക്കുന്നത്. അർജന്റീനക്കും ബ്രസിലിനും തന്നെയാണ് ആരാധകർ കൂടുതൽ, ജർമനി, സ്പെയിൻ, പോർചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ബെൻജിയം ടീമുകൾക്കും ആരാധകരുണ്ട്. ഫ്ലക്സ് ബോർഡുകളുടെയും കട്ടൗട്ടുകളുടെയും നീളവും വീതിയും ഉയരവും തുടങ്ങി ഡയലോഗുകളിൽ വരെ മത്സരമുണ്ട്. ലോകകപ്പ് ആവേശം പകർന്ന് പ്രവചന മത്സരങ്ങൾ തുടങ്ങി കഴിഞ്ഞു. ആരാധകരുടെ നേതൃത്വത്തിൽ റാലികൾക്കായുള്ള അണിയറ പ്രവർത്തനങ്ങളും സൗഹൃദ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങളും നടന്നു വരുന്നു. ഒപ്പം ഒരുമിച്ചിരുന്ന് വലിയ സ്ക്രീനിൽകളി കാണാനുള്ള സജ്ജീകരണങ്ങ...
വെട്ടത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Local

വെട്ടത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 15-11-2022വെട്ടത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം കായിക വകുപ്പ്മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ ഒരുക്കിയ ശലഭ പാർക്കിൻ്റെ സമർപ്പണവും മന്ത്രി നിർവഹിച്ചു. സർക്കാറിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്താകെ 240 ഉം മലപ്പുറം ജില്ലയിലെ 17 ഉം ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം നിർമിച്ചിട്ടുള്ളത്. ഭൂമിശാസ്ത്രം പഠന വിഷമായ സ്കൂളുകളിലാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ ജില്ലയിൽ ആദ്യമായി പ്രവർത്തി പൂർത്തിയായത് വെട്ടത്തൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലേതാണ്. സൂക്ഷ്മ കാലാവസ്ഥ വ്യതിയാനവും ദിനവസ്ഥയിലുണ്ടാകുന്ന ഏറ്റകുറ്റച്ചിലുകളും കൃത്യതയോടെ മനസ്സിലാക്കുന്നതിനോടൊപ്പം അവ പൊതു സമൂഹത്തിന് കൂടി ഉപകാരപ്പെടുന്ന വിധത്തിലാണ് കേന്ദ്രത്തിൻ്റെ പ്രവർത്തനം. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായാണ് ...