Local

പാക്കിസ്ഥാനെതിരെ അഞ്ചു വിക്കറ്റ് വിജയം; ട്വന്റി20 ലോകകപ്പ് ഇംഗ്ലണ്ടിന്
Local

പാക്കിസ്ഥാനെതിരെ അഞ്ചു വിക്കറ്റ് വിജയം; ട്വന്റി20 ലോകകപ്പ് ഇംഗ്ലണ്ടിന്

Perinthalmanna RadioDate: 13-11-2022മെൽബണ്‍∙ ട്വന്റി20 ലോകകപ്പ് ഉയർത്തി ഇംഗ്ലണ്ട്. ഫൈനലിൽ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിനാണ് ഇംഗ്ലണ്ട് തോൽപിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.1 ഓവറിൽ‌ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് വിജയത്തിലെത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. 28 പന്തിൽ 38 റൺസെടുത്ത ഷാൻ മസൂദാണു പാക്കിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ ബാബർ അസം 28 പന്തിൽ 32 റൺസെടുത്തു. ശതബ് ഖാൻ (14 പന്തിൽ 20), മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ.മത്സരത്തിന്റെ അഞ്ചാം ഓവറിൽ മുഹമ്മദ് റിസ്‍വാനെ പുറത്താക്കി സാം കറനാണ് പാക്കിസ്ഥാന് ആദ്യ തിരിച്ചടി നൽകിയത്. സ്കോർ 29ൽ നിൽക്കെ കറന്റെ പന്തിൽ റിസ്‍വാൻ ബോൾ‍‍ഡാകുകയായ...
കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
Local

കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 13-11-2022പെരിന്തൽമണ്ണ: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ കൊണ്ടോട്ടി ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നാളെ (നവംബര്‍ 14) മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു.പ്രവൃത്തി കഴിയുന്നത് വരെ കോഴിക്കോട് ഭാഗത്ത് നിന്നും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും കൊളത്തൂരില്‍ നിന്നും തിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി ടൗണിലൂടെ പോകണം.കോഴിക്കോട്, കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍ നിന്നും കൂരിയാട്, വേങ്ങര വഴി തിരിഞ്ഞ് മലപ്പുറം ഭാഗത്തേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. ...
റോഡിലെ നിയമ ലംഘനം; ജില്ലയിൽ ഒരു കോടിയിലേറെ പിഴ ഈടാക്കി
Kerala, Local

റോഡിലെ നിയമ ലംഘനം; ജില്ലയിൽ ഒരു കോടിയിലേറെ പിഴ ഈടാക്കി

Perinthalmanna RadioDate: 13-11-2022മലപ്പുറം: ജില്ലയിൽ കഴിഞ്ഞ മാസം റോഡിലെ നിയമ ലംഘനങ്ങൾക്ക് മോട്ടർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത് ഒരു കോടിയിലേറെ രൂപ. 5794 കേസുകളിലായി ആകെ 1.13 കോടി രൂപയാണ് പിഴ ചുമത്തിയത്.കാൽനടയാത്രക്കാർക്കും മറ്റ് വാഹന യാത്രക്കാർക്കും ഭീഷണിയായി അപകടകരമായ രീതിയിൽ ഡ്രൈവിങ്നടത്തുന്ന വാഹന ഡ്രൈവർമാർക്കും, ഇഷ്ടാനുസരണം വാഹനങ്ങൾക്ക് മോടി കൂട്ടിയവർക്കും കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള ഹോണിൽ ഇമ്പം കണ്ടെത്തിയവർക്കും എട്ടിന്റെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ മാസം ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 36 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും അപാകത കണ്ടെത്തിയ 44 വാഹനങ്ങളുടെ ഫിറ്റ്നസും മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.ജില്ലാ ആർ.ടി.ഒ സി.വി.എം. ഷരീഫിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ കഴിഞ്ഞ (ഒക്ടോബറിൽ) മാസം നടത്തിയ പരിശോധനയിൽ ടൂറിസ്റ്റ് ബസുകൾ ഉൾപെടെ 249 വാഹനങ്ങളിൽ രൂപമ...
ദിനാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നാളെ വെട്ടത്തൂരിൽ
Local

ദിനാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നാളെ വെട്ടത്തൂരിൽ

Perinthalmanna RadioDate: 13-11-2022വെട്ടത്തൂർ: സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ചേർന്ന് സമഗ്ര ശിക്ഷാ കേരള വഴി നടപ്പാക്കുന്ന ദിനാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം വെട്ടത്തൂർ ജിഎച്ച്എസ്എസിൽ നാളെ വൈകിട്ട് നാലിന് മന്ത്രി വി അബ്ദു റഹിമാൻ നിർവഹിക്കും. നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ മുഖ്യാതിഥിയാകും. എസ്കെ ഡിപിസി ടി. രത്നാകരൻ പദ്ധതി വിശദീകരിക്കും. സ്കൂളിൽ സ്ഥാപിച്ച കേന്ദ്രം സൂക്ഷ്മ കാലാവസ്ഥാ വ്യതിയാനവും ദിനാവസ്ഥ വിവരങ്ങളിൽ ഉണ്ടാകുന്ന ഏറ്റ കുറച്ചിലകളും കൃത്യതയോടെ വിദ്യാർഥികൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്നതിന് ഒപ്പം പൊതു സമൂഹത്തിനും ഉപകരിക്കുമെന്ന് പിടിഎ പ്രസിഡന്റ് പി.കെ.ജാഫർ ബാബു, ബിപിസി വി.എൻ. ജയൻ, പ്രിൻസിപ്പൽ എ.അഷ്റഫ്, വൈസ് പ്രിൻസിപ്പൽ പി.കെ.സക്കീർ ഹുസൈൻ എന്നിവർ അറിയിച്ചു. ...
ഫാത്തിമ അൻഷിക്ക് ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം
Kerala, Latest, Local

ഫാത്തിമ അൻഷിക്ക് ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം

Perinthalmanna RadioDate: 12-11-2022മേലാറ്റൂർ: കാഴ്ചപരിമിതിയെ അതിജീവിച്ച പ്ലസ്ടു വിദ്യാർഥിനി ടി.കെ. ഫാത്തിമ അൻഷിക്ക് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം.വെള്ളിയാഴ്ച വൈകീട്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. എസ്.എസ്.എൽ.സി., പ്ലസ്‌ ടു പരീക്ഷകൾ പൂർണമായും കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതി സമ്പൂർണ എ പ്ലസ് വിജയം നേടി ചരിത്രം കുറിച്ച അൻഷി സംസ്ഥാന സർക്കാരിന്റെ പ്രഥമ ‘ഉജ്ജ്വലബാല്യം’ പുരസ്‌കാരജേത്രികൂടിയാണ്.അകക്കണ്ണിന്റെ വെളിച്ചത്തിൽ പഠനത്തിലും സംഗീതത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചതും നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നിരവധി ശ്രദ്ധേയവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങളിൽ പങ്കാളിയായതുമാണ് അൻഷിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.എടപ്പറ്റയിലെ തൊടുകുഴിക്കുന്നുമ്മൽ അബ്ദുൾബാരി-ഷംല ദമ്പതിമാരുടെ ഏകമകളായ അൻഷി മേലാറ്റൂർ ആർ.എം. ഹയർസെക്കൻഡറി സ്‌...
പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കായി ഒരവസരം കൂടി
Education, Kerala, Latest, Local

പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കായി ഒരവസരം കൂടി

Perinthalmanna RadioDate: 12-11-2022പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കായി ഒരവസരം കൂടി അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനും സ്‌കൂൾ മാറ്റത്തിനും വിഷയ കോമ്പിനേഷൻ മാറ്റത്തിനുമായി വകുപ്പിലേക്ക് അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് 15 വരെ പ്രവേശന നടപടി പൂർത്തിയാക്കാനുള്ള അവസരം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. സ്‌കൂൾ പ്രിൻസിപ്പൽ നൽകുന്ന വേക്കൻസി റിപ്പോർട്ടും നിരാക്ഷേപ പത്രവുമായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാം. പ്രോസ്പെക്ടസ് ഷെഡ്യൂൾ പ്രകാരമുള്ള പ്രവേശന നടപടി ഒക്‌ടോബർ 10ന് പൂർത്തിയാക്കിയിരുന്നു. ...
ഐലീഗ് ഉദ്ഘാടന മത്സരം ഇന്ന്‌ പയ്യനാട് സ്റ്റേഡിയത്തിൽ
Local, Sports

ഐലീഗ് ഉദ്ഘാടന മത്സരം ഇന്ന്‌ പയ്യനാട് സ്റ്റേഡിയത്തിൽ

Perinthalmanna RadioDate: 12-11-2022മലപ്പുറം : സന്തോഷ് ട്രോഫിക്കു ശേഷം മറ്റൊരു ആവേശക്കാലത്തിന് പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നു കർട്ടനുയരും. ഐ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ വൈകിട്ട് 4.30ന് കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്സിയും കൊൽക്കത്തയുടെ കരുത്തരായ മുഹമ്മദൻസും കൊമ്പുകോർക്കും. ഇക്കഴിഞ്ഞ മേയിൽ ഇതേ മുഹമ്മദൻസിനെ തോൽപിച്ചാണ് ഗോകുലം ഐലീഗ് കിരീടം തുടർച്ചയായി രണ്ടാം തവണയും നേടിയത്. ഹാട്രിക്ക് പ്രതീക്ഷയോടെയാണ് ഇത്തവണത്തെ വരവ്. വിദേശ താരങ്ങൾക്കു പുറമേ 12 മലയാളി താരങ്ങൾ ഉൾപ്പെട്ടതാണ് ഗോകുലം ടീം.ഇതിൽ നാലുപേർ മലപ്പുറംകാരാണ്. മഞ്ചേരി സ്വദേശി അർജുൻ ജയരാജ് മിഡ്ഫീൽഡിലും അങ്ങാടിപ്പുറം സ്വദേശി ഷഹജാസ് തെക്കൻ, വളാഞ്ചേരി സ്വദേശി മുഹമ്മദ് ജാസിം എന്നിവർ പ്രതിരോധനിരയിലും ഇടംപിടിച്ചിട്ടുണ്ട്. തിരൂർ പറവണ്ണ സ്വദേശി പി.റിഷാദും ടീമിലുണ്ട്. അതേസമയം, മുഹമ്മദൻസ് ടീമിലെ മലപ്പുറത്തിന്റെ സാന്നിധ്യമാണ് താനൂർ സ്വദേശിയ...
കോട്ടക്കുന്നിൽ വർഷങ്ങൾക്ക് ശേഷം ലേസർഷോ നാളെ മുതല്‍ വീണ്ടും
Kerala, Local

കോട്ടക്കുന്നിൽ വർഷങ്ങൾക്ക് ശേഷം ലേസർഷോ നാളെ മുതല്‍ വീണ്ടും

Perinthalmanna RadioDate: 12-11-2022മലപ്പുറം: ജില്ല ആസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ വർഷങ്ങൾക്ക് ശേഷം ലേസർഷോ നാളെ മുതല്‍ വീണ്ടും തുടങ്ങുന്നു. മൂന്നു വർഷത്തിന് ശേഷമാണ് സംഗീത ജലധാരയും ലേസർ ഷോയും പുനരാരംഭിക്കുന്നത്. സാങ്കേതിക തകരാറിനെ തുടർന്നാണ് കുറെ കാലങ്ങളായി ലേസർ ഷോ പ്രവർത്തനം മുടങ്ങിയത്.പ്രവർത്തനം പുനരാരംഭിക്കാൻ അറ്റകുറ്റപ്പണി നേരത്തേ ആരംഭിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി കഴിഞ്ഞ ദിവസം പൂർത്തിയായി. കോവിഡ് പശ്ചാത്തലത്തിൽ തകരാർ പരിഹരിക്കുന്നത് നീണ്ടതാണ് തടസ്സമായത്. കൂടാതെ, കേടു വന്ന ഭാഗങ്ങൾ മാറ്റി സ്ഥാപിക്കുന്നതിന് പാർട്സും കൃത്യ സമയത്ത് ലഭിച്ചില്ല. ഇതോടെ പ്രവൃത്തി നീളുകയായിരുന്നു. തുടർന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ വീണ്ടും ടെൻഡർ വിളിച്ചാണ് അറ്റ കുറ്റപ്പണി പുനരാരംഭിച്ചത്.മലപ്പുറത്തിന്റെ സംസ്കാരവും സ്വാതന്ത്ര്യ സമരത്തിലെ ജില്ലയുടെ പങ്കുമായിരുന്നു ലേസർ ഷോയിൽ ഉൾ...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
Kerala, Local

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 12-11-2022സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്കും സാധ്യത. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. നാളെ 9 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ നാളെയും മറ്റന്നാളും കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. അതേ സമയം കര്‍ണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. ...
വൺ മില്ല്യൺ ഗോൾ ക്യാമ്പയിന് ജില്ലയിൽ തുടക്കം
Kerala, Local, Sports

വൺ മില്ല്യൺ ഗോൾ ക്യാമ്പയിന് ജില്ലയിൽ തുടക്കം

Perinthalmanna RadioDate: 11-11-2022ഖത്തർ ലോകകപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ‘വൺ മില്ല്യൺ ഗോൾ' ക്യാമ്പയിൻ 2022'ന്‌ ജില്ലയിൽ തുടക്കം. എംസ്‌പി പരേഡ്‌ ഗ്രൗണ്ടിൽ പി.ഉബൈദുള്ള എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. സ്‌പോട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ വി.പി അനിൽ അധ്യക്ഷനായി. എംഎസ്‌പി കമാൻഡൻഡ്‌ കെ.വി സന്തോഷ്‌ മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ മുജീബ്‌ കാടേരി, കൗൺസിലർ ജയശ്രീ രാജീവ്‌, എംഎസ്‌പി അസി. കമാൻഡൻഡ്‌ ഹബീബ്‌ റഹ്‌മാൻ, ക്യാമ്പെയ്‌ൻ ജില്ലാ അംബാസിഡർ യു ഷറഫലി, കെ മനോരഹര കുമാർ, പി ഋഷികേശ്‌ കുമാർ, കെ.എ നാസർ, ഡോ. സുധീർകുമാർ, സെക്രട്ടറി എച്ച്‌.പി അബ്‌ദുൾ മഹ്‌റൂഫ്‌, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി. സുരേഷ്‌ എന്നിവർ സംസാരിച്ചു. ...