ഒരു മാസത്തിനിടെ കരിപ്പൂരിൽ നിന്ന് പിടിച്ചത് 13.5 കോടിയുടെ സ്വർണ്ണം
Perinthalmanna RadioDate: 09-11-2022ഒരു മാസത്തിനിടെ കരിപ്പൂരിൽ പിടികൂടിയത് പതിമൂന്നര കോടിയോളം രൂപയുടെ കള്ളക്കടത്ത് സ്വർണ്ണം. 26.81 കിലോഗ്രാം സ്വർണ്ണവുമായി 24 പേർ പിടിയിലായി. ഇതിൽ 22.27 കിലോഗ്രാം സ്വർണ്ണവും കരിപ്പൂർ വിമാനത്താവളത്തിന് അകത്ത് വച്ച് കസ്റ്റംസ് പിടികൂടിയതാണ്. 4.54 കിലോഗ്രാം സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസും പിടികൂടി. കസ്റ്റംസിന്റെ പരിശോധന വെട്ടിച്ച് പുറത്തുകടത്തുന്ന സ്വർണ്ണമാണ് രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പിടികൂടുന്നത്. സ്വർണ്ണ കാരിയർമാരിൽ ഭൂരിഭാഗവും 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്. ഒരുകിലോ സ്വർണ്ണം കടത്തിയാൽ അര ലക്ഷം രൂപ മുതലാണ് പ്രതിഫലം. വിമാന ടിക്കറ്റ്, വിസ, താമസച്ചെലവുകൾ എന്നിവ സ്വർണ്ണക്കടത്ത് സംഘം വഹിക്കും. അബൂദാബി, ഷാർജ്ജ, ദുബായ്, ബഹറൈൻ, മസ്ക്കറ്റ്, ജിദ്ദ, ദോഹ എന്നിവിടങ്ങളിൽ നിന്നാണ് ഇക്കാലയളവിൽ സ്വർണ്ണം കടത്തിയത്.233 ഗ്രാം തൂക്കമ...










