പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവം നാളെ മുതൽ
Perinthalmanna RadioDate: 06-11-2022പെരിന്തൽമണ്ണ: ഉപജില്ലാ സ്‌കൂൾ കലോത്സവം തിങ്കളാഴ്‌ച മുതൽ മൂന്നുദിവസങ്ങളിലായി പെരിന്തൽമണ്ണ ഇ.എം.എസ്. വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കും.പെരിന്തൽമണ്ണ ഗവ. മോഡൽ എച്ച്.എസ്.എസ്., ജി.ജി.വി.എച്ച്.എസ്.എസ്., സെൻട്രൽ ജി.എൽ.പി.എസ്. എന്നീ സ്‌കൂളുകൾ ഉൾപ്പെടുന്ന സമുച്ചയത്തിലെ 31 വേദികളിലായാണ് മത്സരങ്ങൾ.255 ഇനങ്ങളിലായി നാലായിരത്തോളം വിദ്യാർഥികൾ മത്സരിക്കും. അറബിക് സാഹിത്യോത്സവവും സംസ്‌കൃതോത്സവവും ഇതോടൊപ്പം നടത്തും.74 വിദ്യാലയങ്ങളിലെ കുട്ടികളാണ് കലോത്സവത്തിന് എത്തുന്നത്. തിങ്കളാഴ്‌ച രാവിലെ 9.30-ന് നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷതവഹിക്കും. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ മുഖ്യാതിഥിയാകും. സമാപനസമ്മേളനം നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്യും.എ.ഇ.ഒ. കെ. സ്രാജുട്ടി, പ്രിൻസിപ്പൽ ജി. റീത...










