Local

സപ്ലൈകോയുടെ അരിവണ്ടി ഇന്നും നാളെയും പെരിന്തൽമണ്ണ താലൂക്കില്‍
Local

സപ്ലൈകോയുടെ അരിവണ്ടി ഇന്നും നാളെയും പെരിന്തൽമണ്ണ താലൂക്കില്‍

Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: പൊതു വിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെ വിലവർധനയും ദൗർലഭ്യവും പിടിച്ചു നിർത്തുന്നതിനായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപ്പന ശാലകൾ (മൊബൈൽ മാവേലി) 'അരിവണ്ടി' എന്ന പേരിൽ പെരിന്തൽമണ്ണ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെത്തും. ഒരു റേഷൻ കാർഡിൽ പരമാവധി പത്തു കിലോഗ്രാം അരി ലഭിക്കുമെന്ന് സപ്ലൈകോ പെരിന്തൽമണ്ണ ഡിപ്പോ മാനേജർ ശിവദാസ് പിലാപ്പറമ്പിൽ അറിയിച്ചു.വെള്ളിയാഴ്ച അരിവണ്ടിയെത്തുന്ന പഞ്ചായത്ത്-സ്ഥലം- സമയം: കുറുവ-ചേണ്ടി ടൗൺ-11.00, പുലാമന്തോൾ-വളപുരം-12.00, ഏലംകുളം-മുതുകുർശി-2.00, ആലിപ്പറമ്പ്-വാഴേങ്കട(നരസിംഹമൂർത്തി ക്ഷേത്ര കവാടത്തിന് സമീപം)-5.00.ശനിയാഴ്ച: താഴേക്കോട്-അരക്കുപറമ്പ്(27 നമ്പർ റേഷൻകട പരിസരം)-10.00, കീഴാറ്റൂർ-കീഴാറ്റൂർ(പൂന്താനം സ്മാരക വായനശാലയ്ക്ക് സമീപം)-12.00, മേലാറ്റൂർ-മേലാറ്റൂർ ടൗൺ-2.00, എടപ്പറ്റ-ആഞ്ഞിലങ്ങാടി-4.00. ...
പെരിന്തൽമണ്ണ സിവിൽ സർവീസസ് അക്കാദമി പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു
Local

പെരിന്തൽമണ്ണ സിവിൽ സർവീസസ് അക്കാദമി പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കായി പണിയാവുന്ന ഏറ്റവും അനുയോജ്യമായ സ്മാരകമാണ് പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.അക്കാദമിയിൽ നിർമിക്കുന്ന ജീപ്പാസ് മൂസഹാജി സ്മാരക ബ്ലോക്കിന് തറക്കല്ലിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സൗജന്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പാവപ്പെട്ട കുട്ടികൾക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക്ക് സമീപം വാങ്ങിയ 37 സെന്റ് സ്ഥലത്ത് 7000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടമാണ് ഒന്നാംഘട്ടത്തിൽ നിർമിക്കുന്നത്. നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിച്ചു.മുദ്ര ട്രസ്റ്റ് ഡയറക്ടർ ഡോ. പി. ഉണ്ണീൻ, മുൻമന്ത്രി നാലകത്ത് സൂപ്പ...
പെരിന്തൽമണ്ണ നഗരസഭയിലെ എൽ.പി. സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി
Local

പെരിന്തൽമണ്ണ നഗരസഭയിലെ എൽ.പി. സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി

Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: നഗരസഭ നടപ്പിലാക്കുന്ന "SURE മിഷൻ "വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭാ പരിധിയിലുള്ള ഗവ. എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ സെൻട്രൽ ജി.എം.എൽ.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കൗൺസിലറും പി.ടി.എ. പ്രസിഡൻ്റുമായ നെച്ചിയിൽ മൻസൂർ അധ്യക്ഷത വഹിച്ചു. കൗൺസിലർ സക്കീന, എസ്.എം.സി. ചെയർമാൻ തെക്കത്ത് ഉസ്മാൻ, ഇംപ്ലിമെൻ്റിങ് ഓഫീസർ രാജീവ് ബോസ്, ഹെഡ്മിസ്ട്രസ്സ് അയിഷാബി തുടങ്ങിയവർ സംബന്ധിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ മുടങ്ങി പോയ പദ്ധതി 14 ലക്ഷം രൂപ വകയിരുത്തിയാണ് നഗരസഭ പുനരാരംഭിക്കുന്നത്.നഗരസഭാ പരിധിയിലുള്ള 4 ഗവ. എൽ.പി. സ്കൂളുകളിലെ 970 വിദ്യാർഥികൾക്കാണ് ഈ പദ്ധതി വഴി പ്രഭാത ഭക്ഷണം നൽകുന്നത്. ...
മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിൻ്റെ 40 അടി കട്ടൗട്ട്
Kerala, Local, Sports

മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിൻ്റെ 40 അടി കട്ടൗട്ട്

Perinthalmanna RadioDate: 03-11-2022ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവേശത്തിമർപ്പിലാണ് ആരാധകർ. ഇങ്ങ് കേരളത്തിലും ആവേശത്തിനും വെല്ലുവിളികൾക്കും തെല്ലും കുറവൊന്നുമില്ല. കട്ടൗട്ടുകളും ഫ്ളക്സുകളുമായി കേരളക്കരയും ലോകകപ്പ് കീഴടക്കിയിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറെ വൈറലായ ഒരു കട്ടൗട്ടുണ്ട്. സാക്ഷാൽ മെസ്സിയുടെ… കോഴിക്കോട്ടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ ഈ കൂറ്റൻ കട്ടൗട്ടാണ് ലോകമെങ്ങുമുള്ള അർജന്‍റീന ഫാൻസുകാർ ഷെയർ ചെയ്ത് വൈറലാക്കിയിരുന്നു. പുഴയുടെ നടുവിൽ തല ഉയർത്തി നിൽക്കുന്ന മെസിയെ കണ്ടാൽ ഇതുവഴി പോകുന്നവർ ഒന്ന് നിറുത്തി ഒരു നോക്ക് കണ്ട് ഒരു ചിത്രമെടുത്തെ യാത്ര തുടരുകയുള്ളു. പുള്ളാവൂരിലെ അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.എന്നാൽ വിട്ടുകൊടുക്കാതെ തയ്യാറാകാതെ അര്‍ജന്റീന – ബ...
റോഡുപണി പാതിവഴിയിൽ നിലച്ചതോടെ പീടികപ്പടി- പച്ചീരിപ്പാറ റോഡിൽ യാത്രാദുരിതം
Local

റോഡുപണി പാതിവഴിയിൽ നിലച്ചതോടെ പീടികപ്പടി- പച്ചീരിപ്പാറ റോഡിൽ യാത്രാദുരിതം

Perinthalmanna RadioDate: 03-11-2022പട്ടിക്കാട്: റോഡുപണി പാതിവഴിയിൽ നിലച്ചതോടെ ഗ്രാമീണപാതയിൽ യാത്രാദുരിതം ഇരട്ടിയായി. വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല പീടീകപ്പടി മുതൽ പച്ചീരിപ്പാറ വരെയുള്ള 3.8 കിലോമീറ്റർ ദൂരമാണ് അധികൃതരുടെ അനാസ്ഥകാരണം പണി പൂർത്തീകരിക്കാനാകാതെ കിടക്കുന്നത്. രണ്ടുമാസംകൂടി മാത്രമേ പ്രവൃത്തിക്ക് കാലാവധിയുള്ളൂ. ഇതിനകം മുഴുവൻ പണിയും പൂർത്തീകരിക്കണമെന്നാണ് നിർദേശം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുവദിച്ച തുക ഉപയോഗിച്ച് നിർമിക്കുന്ന പാതയുടെ പദ്ധതിനടത്തിപ്പ് സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസിക്കാണ്. 2.54 കോടി ചെലവിൽ നിർമിക്കുന്ന പാതയിൽ ഓവുപാലങ്ങളുടെ പ്രവൃത്തി മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഏഴ് കലുങ്കുകളാണ് നിർമിക്കേണ്ടത്.ഓവുപാലങ്ങളുടെ നിർമാണം നടക്കുന്ന സ്ഥലത്ത് സൂചനാബോർഡുകൾ സ്ഥാപിക്കാത്തതിനാൽ റോഡിൽ കുഴിച്ച ഗർത്തത്തിൽ വീണ് യുവാവ് മരിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ പ്രതിഷേ...
മഴ ശക്തമാകും; 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Local

മഴ ശക്തമാകും; 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Perinthalmanna RadioDate: 03-11-2022സംസ്ഥാനത്തെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനം കാണുന്നു. തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്‌ഥാനത്ത്‌ പരക്കെ ശക്തമായ മഴയ്ക്കും സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ...
വൈദ്യുത വാഹനങ്ങൾക്കായി ജില്ലയിൽ 122 ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വരുന്നു
Local

വൈദ്യുത വാഹനങ്ങൾക്കായി ജില്ലയിൽ 122 ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വരുന്നു

Perinthalmanna RadioDate: 03-11-2022മലപ്പുറം: വൈദ്യുതവാഹനങ്ങൾ ചാർജ്ചെയ്യാൻ സംവിധാനമില്ലെന്ന പരാതി തീരുന്നു. ജില്ലയിൽ 122 സ്ഥലങ്ങളിൽ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിൽ ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വരുകയാണ്.നാലുചക്ര വാഹനങ്ങൾക്കായി മൂന്ന് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനും ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി 119 പോൾ മൗണ്ടഡ് ചാർജിങ് സെന്ററുമാണുള്ളത്. മുണ്ടുപറമ്പിലെ പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷന്റെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവയുടേത് പുരോഗമിക്കുന്നു.നാലുചക്രവാഹനങ്ങൾക്കായി മലപ്പുറം മുണ്ടുപറമ്പ് 110 കെ.വി. സബ്സ്റ്റേഷൻ പരിസരം, തിരൂർ താഴേപ്പാലം വൈദ്യുതഭവൻ പരിസരം, പൊന്നാനി സബ്സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് നിർമാണം പൂർത്തിയായ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുള്ളത്. ഒരേസമയം മൂന്ന് വാഹനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. 40 മിനിറ്റിൽ കാർ മുഴുവനായി ചാർജാകും.വൈദ്യുതിത്തൂണിൽ വൈദ്യുതി...
ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ
Kerala, Local

ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ

Perinthalmanna RadioDate: 03-11-2022ഇങ്ങനെയെങ്കിൽ ഏറെ താമസിക്കാതെ, വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കളകൾ പൂട്ടേണ്ടി വരുമെന്ന് സ്കൂൾ അധികൃതർ. ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലായിരിക്കുകയാണ്. ഇനിയും കടംവാങ്ങി പദ്ധതിയുമായി മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണെന്ന് മിക്ക സ്കൂൾ അധികൃതരും പറയുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ എന്നീ 3 മാസത്തെ ഫണ്ട് ഇനിയും ലഭിച്ചിട്ടില്ല. രണ്ടായിരവും അതിലധികവും കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ അധികൃതർക്ക് ഇതോടെ ലക്ഷങ്ങളുടെ കടബാധ്യതയാണ് വന്നിരിക്കുന്നത്.150 കുട്ടികൾ വരെ ഒരു കുട്ടിക്ക് 8 രൂപയാണ് ഉച്ചഭക്ഷണത്തിന് സർക്കാർ നൽകുന്നത്. 500 കുട്ടികൾ ആണെങ്കിൽ ഒരു കുട്ടിക്ക് 7 രൂപയും അതിൽ‌‌ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഒരു കുട്ടിക്ക് 6 രൂപയുമാണ് അനുവദിക്കുന്നത്. ഇതിൽ നിന്ന് ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം.ഉച...
കോട്ടയ്ക്കലിൽ അമ്മയെയും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തി
CRIME, Kerala, Local

കോട്ടയ്ക്കലിൽ അമ്മയെയും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തി

Perinthalmanna RadioDate: 03-11-2022മലപ്പുറം: കോട്ടക്കൽ ചെട്ടിയാൻകിണറിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. സഫ്‌വ (26)യെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ നാലു വയസുകാരി ഫാത്തിമ സീന, ഒരു വയസുകാരി മറിയം എന്നിവരുടെ മൃതദേഹങ്ങൾ സമീപത്തും കണ്ടെത്തി.ഇന്ന് രാവിലെ അഞ്ചരയോടെയാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സഫ്‌വയുടെ ഭര്‍ത്താവാണ് മരണ വിവരം പൊലീസില്‍ അറിയിച്ചത്.മൃതദേഹങ്ങള്‍ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ മൊഴി എടുക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിന് ശേഷം മാത്രമേ മരണ കാരണത്തെ കുറിച്ച് കൂടുതൽ പറയാനാകൂ എന്നും പൊലീസ് പറഞ്ഞു. ...
വിലക്കയറ്റത്തിനൊപ്പം ഉദ്യോഗസ്ഥരുടെ അശ്രദ്ധ; 9 ലക്ഷം കുടുംബത്തിന് റേഷനരി നഷ്ടമായി
Kerala, Local

വിലക്കയറ്റത്തിനൊപ്പം ഉദ്യോഗസ്ഥരുടെ അശ്രദ്ധ; 9 ലക്ഷം കുടുംബത്തിന് റേഷനരി നഷ്ടമായി

Perinthalmanna RadioDate: 03-11-2022പൊതു വിപണിയില്‍ അരിവില കുതിക്കുമ്പോള്‍ സ്ഥിരമായി റേഷന്‍ വാങ്ങുന്ന ഒന്‍പതു ലക്ഷം കുടുംബങ്ങള്‍ക്ക് അരി നഷ്ടപ്പെട്ടു. സ്ഥിരമായി റേഷനരി വാങ്ങാന്‍ എത്താത്ത 9.5 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടെ 18.51 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അരിവിതരണമാണ് കഴിഞ്ഞമാസം പാളിയത്. റേഷന്‍കടകളില്‍ സ്റ്റോക്ക് എത്തിക്കുന്നതില്‍ സിവില്‍സപ്ലൈസിനുണ്ടായ വീഴ്ചയാണു കാരണം.സംസ്ഥാനത്തെ 92.86 ലക്ഷം കാര്‍ഡുടമകളില്‍ 74.34 ലക്ഷം പേര്‍ക്കു മാത്രമാണ് ഒക്ടോബറില്‍ റേഷന്‍ നല്‍കാനായത്. ശരാശരി 83 ലക്ഷം പേര്‍ക്ക് അരി നല്‍കുന്ന സ്ഥാനത്താണിത്. പതിവു വിഹിതത്തിനുപുറമേ പി.എം.ജി.കെ.എ.വൈ. പദ്ധതിപ്രകാരം നല്‍കുന്ന സൗജന്യറേഷനും കിട്ടാത്തവര്‍ ഏറെയുണ്ട്.ഒക്ടോബറിലെ അരി 25-നുശേഷമാണ് മിക്ക കടകളിലുമെത്തിയത്. ചിലയിടത്ത് പി.എം.ജി.കെ.എ.വൈ. വിഹിതം 31-നുമാണ് എത്തിയത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞമാസത്തെ വിതരണം നവംബറിലേ...