Local

ഡിസംബർ 4 വരെ എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

Local

ഡിസംബർ 4 വരെ എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

Perinthalmanna RadioDate: 21-11-2025 ന്യൂഡൽഹി: കേരളത്തിൽ എസ്.ഐ.ആർ അപേക്ഷകൾ ഓൺലൈനായും നേരിട്ടും സമർപ്പിക്കാൻ ഡിസംബർ നാലുവരെ സമയ പരിധിയുണ്ടെന്നും അത് വെട്ടിക്കുറക്കാനോ തീയതി മാറ്റി നിശ്ചയിക്കാനോ ജില്ലാ കലക്ടർമാർക്ക് അധികാരമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. എസ്.ഐ.ആറിന്റെ എന്യൂമറേഷൻ ഫോമുകളുടെ സ്വീകരണം നവംബർ 26നകം പൂർത്തിയാക്കണമെന്ന് കാണിച്ച് കേരളത്തിൽ ചില ജില്ല കലക്ടർമാർ ബി.എൽ.ഒമാർക്ക് നിർദേശം നൽകിയത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സമയക്രമം മാറ്റാനുള്ള അധികാരം ഒരു ജില്ലാ കലക്ടർക്കും നൽകിയിട്ടില്ലെന്നും ഡിസംബർ നാലുവരെ എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കാൻ ബി.എൽ.ഒമാർ ബാധ്യസ്ഥരാണെന്നും കമീഷൻ അറിയിച്ചത്. മലപ്പുറം ജില്ല കലക്ടർ പുറപ്പെടുവിച്ച ഇത്തരമൊരു സർക്കുലറിലെ നിർദേശങ്ങൾ കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിലപാട് വ്യക്തമാക്കിയത്.*ജില്ലാ കലക്ടറുടെ നാല് നിർദേശങ്ങൾഎസ്.ഐ.ആർ സ...
പെരിന്തൽമണ്ണ നഗരസഭയിൽ 30 പുതുമുഖങ്ങളുമായി എൽഡിഎഫ്

Local

പെരിന്തൽമണ്ണ നഗരസഭയിൽ 30 പുതുമുഖങ്ങളുമായി എൽഡിഎഫ്

Perinthalmanna RadioDate: 21-11-2025 പെരിന്തൽമണ്ണ: നഗരസഭയിലെ മുഴുവൻ എൽഡിഎഫ് സ്ഥാനാർഥികളും നാമനിർദേശ പത്രിക സമർപ്പിച്ചു. സിപിഎം സ്ഥാനാർഥികളാണ് എല്ലാ വാർഡുകളിലും രംഗത്ത്. ആകെയുള്ള 37 വാർഡുകളിൽ 20 ഇടങ്ങളിലും വനിതകളാണ് രംഗത്ത്. നിലവിലെ വൈസ് ചെയർമാൻ എ.നസീറ ജനറൽ സീറ്റിലാണ് മത്സരിക്കുന്നത്. 5, 14, 18, 21, 26 വാർഡുകളിൽ നിലവിലെ കൗൺസിലർമാർ തന്നെയാണ് രംഗത്ത്. 17, 29 വാർഡുകളിൽ മുൻ കൗൺസിലർമാരാണ്. 30 പേർ പുതുമുഖങ്ങളാണ്. വാർഡ്, സ്ഥാനാർഥികൾ എന്ന ക്രമത്തിൽ ചുവടെ:1 ചീരട്ടമണ്ണ–ശരത് ആറ്റുപറമ്പിൽ, 2 മാനത്തുമംഗലം–സി.പി.റുഖിയ, 3 കക്കൂത്ത്–നസീമ കുന്നത്ത്, 4 മുണ്ടത്തപ്പടി–ഉഷ മണിവാസൻ, 5 വലിയങ്ങാടി–മൻസൂർ നെച്ചിയിൽ, 6 കുളിർമല–എം.ഷാഹുൽഹമീദ്, 7 ചെമ്പൻകുന്ന്–കെ.പി.അജിത്കുമാർ, 8 കുന്നുംപുറം–വി.ഫാത്തിമത്ത് റഫീഖ്, 9 ആലക്കുന്ന്–സി.ഹസൈനാർ, 10 പൊന്ന്യാകുർശി–റംഷീന ഷെറിൻ, 11 ഇടുക്കുമുഖം–കെ.എം.അബ്ദു മനാഫ്, 12 മനഴി സ്‌റ്റാൻഡ്–എ...
വേങ്ങൂർ വളയപ്പുറത്ത് റെയിൽവേ അടിപ്പാത ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി

Local

വേങ്ങൂർ വളയപ്പുറത്ത് റെയിൽവേ അടിപ്പാത ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി

Perinthalmanna RadioDate: 21-11-2025 മേലാറ്റൂർ: നിലമ്പൂർ -ഷൊർണൂർ റെയിൽ പാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമാണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി. ഫെബ്രവരിയോടെ പൂർണമാകും.പാളത്തിനെ താങ്ങി നിർത്താൻ ഗർഡർ സ്ഥാപിച്ചതിനു പിന്നാലെ മൂന്നു ദിവസങ്ങളിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കുകയായിരുന്നു. ഈ ഭാഗത്തേക്ക് നേരത്തെ വാർത്തു വച്ച 14 മീറ്റർ നീളത്തിലും നാലര മീറ്റർ വീതിയിലുമുള്ള കോൺക്രീറ്റ് ബ്ലോക്ക് യന്ത്ര സഹായത്തോടെ നീക്കി ഉറപ്പിച്ചു. താമസിയാതെ ഗർഡർ മാറ്റി പാളം കോൺക്രീറ്റ് ബ്ലോക്കിനു മീതെയാക്കും. അടിപ്പാതയുടെ ഇരുഭാഗത്തുമായി ഏതാനും അടുത്തു കീഴാറ്റൂരിൽ നിന്നും വേങ്ങൂരിൽനിന്നു റോഡ് വന്നു നിൽക്കുന്നുണ്ട്. അടിപ്പാതയുമായി ബന്ധിപ്പിക്കാൻ ഇരുഭാഗത്തും നൂറോളം മീറ്റർ റോഡ് ഒരുക്കണം. അടിപ്പാത പൂർത്തിയാകുമ്പോൾ ഇരുവശത്തെയും പ്രദേശങ്ങളായ കീഴാറ്റൂർ, വേങ്ങൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് യാത്രാസൗകര്യം മെച്ച...
തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

Local

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

Perinthalmanna RadioDate: 20-11-2025 പെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ (നവം.21) ഉച്ചകഴിഞ്ഞ് 3 മണിക്ക്  അവസാനിക്കും. പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ/ തന്റെ നിര്‍ദ്ദേശകന്‍ വഴിയോ പൊതു നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2 - ല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. സ്ഥാനാര്‍ഥി ബധിര - മൂകനായിരിക്കരുത്. സ്ഥാനാര്‍ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് 3 സെറ്റ് പത്രിക സമര്‍പ്പിക്കാം. സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന...
ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ഈ മാസം കയ്യിൽ കിട്ടുക 3600 രൂപ

Local

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ഈ മാസം കയ്യിൽ കിട്ടുക 3600 രൂപ

Perinthalmanna RadioDate: 20-11-2025 ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. ഈ ഘട്ടത്തിൽ പെൻഷൻ വാങ്ങുന്നവരുടെ കയ്യിൽ കിട്ടുന്നത് 3600 രൂപയാണ്. ഈ മാസം വർധിപ്പിച്ച പെൻഷൻ 2000 രൂപയും ഒരു ഗഡു കുടിശികയായ 1600 രൂപയും ചേർത്താണ് 3600 രൂപ കയ്യിലെത്തുക. ഇനി പെൻഷൻ കുടിശിക ബാക്കി ഇല്ല. നേരത്തെ ബാക്കിയുണ്ടായിരുന്ന 5 ഗഡു കുടിശികയും തീർത്തുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെ ക്ഷേമ പെൻഷൻ വിതരണം നവംബറിൽ തന്നെ ആരംഭിക്കുമെന്ന് നേരത്തെ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മ വിശ്വാസമുണ്ടെന്നു...
എസ്ഐആറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കെല്ലാം ഉത്തരം

Local

എസ്ഐആറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കെല്ലാം ഉത്തരം

▪️2002ലെ വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ എന്തുചെയ്യും?▪️എന്യുമറേഷൻ ഫോം പൂരിപ്പിക്കേണ്ടതെങ്ങനെ?Perinthalmanna RadioDate: 20-11-2025 എസ്ഐആറിന്റെ ഭാഗമായി വീടുകളിലെത്തിയ എന്യുമറേഷൻ ഫോമുകൾ എങ്ങനെ പൂരിപ്പിക്കണമെന്ന സംശയത്തിലാണോ? എന്യുമറേഷൻ ഫോമിനെ എ, ബി, സി എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.- 2002ലെ വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ എന്യൂമറേഷൻ ഫോമിന്റെ (എ), (ബി) ഭാഗങ്ങൾ മാത്രമാണ് പൂരിപ്പിക്കേണ്ടത്.- നിങ്ങൾ 2002ലെ വോട്ടർ പട്ടികയിലില്ല, പക്ഷേ നിങ്ങളുടെ ഉറ്റബന്ധു പട്ടികയിലുണ്ടെങ്കിൽ പൂരിപ്പിക്കേണ്ടത് (എ), (സി) ഭാഗങ്ങൾ മാത്രമാണ്- നിങ്ങളോ നിങ്ങളുടെ ഉറ്റബന്ധുക്കളോ 2002ലെ പട്ടികയിൽ ഇല്ലെങ്കിൽ (എ) ഭാഗം മാത്രം പൂരിപ്പിച്ചാൽ മതി. കരടുപട്ടികയ്ക്കു ശേഷം നോട്ടിസ് ലഭിക്കുമ്പോൾ നിങ്ങൾ യോഗ്യത തെളിയിക്കുന്ന രേഖകൾ നൽകേണ്ടിവരും*ഇനി എല്ലാവരും പൂരിപ്പിക്കേണ്ട എ ഭാഗത്തെ വിവരങ്ങളാദ്യം നൽകാം.*നിലവിലുള്ള നിങ്ങളുടെ പ...
പത്രിക സമർപ്പണത്തിന് മുമ്പേ സ്ഥാനാർഥികളുടെ ആദ്യഘട്ടം പ്രചാരണം

Local

പത്രിക സമർപ്പണത്തിന് മുമ്പേ സ്ഥാനാർഥികളുടെ ആദ്യഘട്ടം പ്രചാരണം

Perinthalmanna RadioDate: 20-11-2025 പെരിന്തൽമണ്ണ: പത്രിക സമർപ്പണം വെള്ളിയാഴ്ച മുന്നോടെ പൂർത്തിയാവുമെന്നിരി ക്കെ സ്ഥാനാർഥികളുടെ ആദ്യഘട്ട പര്യടനം പൂർത്തിയായി. അവസാന ഘട്ടത്തിലാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാനാർഥി നിർണയം പൂർത്തിയായത്. മുന്നണി സംവിധാനത്തിൽ സീറ്റു ധാരണക്ക് പുറമെ ചെറു കക്ഷികളുമായുളള നീക്കു പോക്കുകൾ വരെ കഴിയാൻ ഏറെ സമയമെടുത്തു. ഏഴു ദിവസമാണ് പത്രിക സമർപ്പണത്തിന് അനുവദിച്ചത്. പെരിന്തൽമണ്ണ നഗരസഭയിൽ 37 വാർഡുകളിലേക്ക് ഇടതു മുന്നണി സ്ഥാനാർഥികൾ ബുധനാഴ്‌ച രാവിലെ 11 മുതൽ പത്രിക നൽകി. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥികൾ ഇന്ന് (വ്യാഴാഴ്‌ച) പത്രിക നൽകും.അങ്ങാടിപ്പുറത്ത് ചൊവ്വാഴ്‌ച ഇടതു മുന്നണി സ്ഥാനാർഥികളും പ്രവർത്തകരും പ്രകടനമായി എത്തി പത്രിക നൽകി. വ്യാഴാഴ്‌ചയാണ് ഇവിടെയും യു.ഡി.എഫ് പത്രിക സമർപ്പണം. അങ്ങാടിപ്പുറത്ത് സ്ഥാനാർഥി പ്രഖ്യാപനം യു.ഡി.എഫ് കൺവെൻഷൻ മാതൃകയിലാണ് നടത്തിയത്. ഏലംകുളത്തും ആലിപ്പ...
ക്യൂ.ആർ കോഡും ഫോട്ടോയും മാത്രം; മുഖം മിനുക്കാൻ തീരുമാനിച്ച് ആധാർ കാർഡ്

Local

ക്യൂ.ആർ കോഡും ഫോട്ടോയും മാത്രം; മുഖം മിനുക്കാൻ തീരുമാനിച്ച് ആധാർ കാർഡ്

Perinthalmanna RadioDate: 20-11-2025 ന്യൂഡൽഹി:  ആധാർ കാർഡിന്റെ മുഖം മിനുക്കാൻ തീരുമാനിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഉടമയുടെ ഫോട്ടോയും ക്യൂ.ആർ കോഡും ഉള്ള പുതിയ ആധാർ കാർഡ് നൽകുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. വ്യക്തികളുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയാനും നിലവിലെ നിയമത്തിന് വിരുദ്ധമായ ഓഫ്ലൈൻ വെരിഫിക്കേഷൻ രീതികൾ നിരുൽസാഹപ്പെടുത്തുന്നതിനുമാണിത്.ആധാറിനായുള്ള പുതിയ ആപ്പിനെക്കുറിച്ചുള്ള ഓൺലൈൻ കോൺഫറൻസിലാണ് ഇക്കാര്യം ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഹോട്ടലുകൾ, ഇവന്റ് സംഘാടകർ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഫ്‌ലൈൻ വെരിഫിക്കേഷൻ നിരുത്സാഹപ്പെടുത്തുന്നതിനും ആധാർ ഉപയോഗിച്ചുള്ള പ്രായ പരിശോധന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനുമായി ഡിസംബറിൽ ഒരു പുതിയ നിയമം അവതരിപ്പിക്കുന്നത് അതോറിറ്റി പരിഗണിക്കുന്നുണ്ടെന്ന് യു.ഐ.ഡി.എ.ഐ സി.ഇ.ഒ ഭുവനേഷ് കുമാർ പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് ആ...
പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ് കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍

Local

പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ് കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍

Perinthalmanna RadioDate: 19-11-2025 വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസ് കുത്തനെ ഉയര്‍ത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ അഞ്ചാം ഭേദഗതി അനുസരിച്ച് പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള നിരക്കില്‍ പത്ത് ഇരട്ടി വരെയാണ് വര്‍ധനവ് വരുത്തിയിരിക്കുന്നത്. വാഹനങ്ങളുടെ പഴക്കവും വിഭാഗവും അനുസരിച്ച് നിരക്ക് ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വൈകാതെ തന്നെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.വാഹനങ്ങളുടെ കാലപ്പഴക്കം അടിസ്ഥാനമാക്കിയാണ് ഉയര്‍ന്ന ഫിറ്റ്‌നസ് പരിശോധന ഫീസ് ഈടാക്കിയിരുന്നത്. മുമ്പ് 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കായിരുന്നു ഉയര്‍ന്ന നിരക്ക് ചുമത്തിയിരുന്നതെങ്കില്‍ പുതിയ നിര്‍ദേശം അനുസരിച്ച് 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് ലഭിക്കുന്നതിനായി ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്...
വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമ്മാണം; പാളത്തിനടിയിലെ മണ്ണ് നീക്കിത്തുടങ്ങി

Local

വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമ്മാണം; പാളത്തിനടിയിലെ മണ്ണ് നീക്കിത്തുടങ്ങി

Perinthalmanna RadioDate: 19-11-2025 മേലാറ്റൂർ : ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി പാളത്തിനടിയിലെ മണ്ണ് നീക്കിത്തുടങ്ങി. ഇതിനു മുന്നോടിയായി കഴിഞ്ഞദിവസം പാളത്തിനടിയിൽ ഗർഡർ സ്ഥാപിച്ച് പാളത്തിന്റെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. ജെസിബി ഉൾപ്പെടെയുള്ള യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് റെയിൽവേ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പണി നടക്കുന്നത്.14 മീറ്റർ നീളത്തിലും നാലര മീറ്റർ വീതിയിലും നിർമിക്കുന്ന അടിപ്പാതയ്ക്ക് 3.60 മീറ്റർ ഉയരമാണുണ്ടാവുക. പാളത്തിനടിയിലെ മണ്ണ് നീക്കംചെയ്തതിനുശേഷം ആ ഭാഗത്തേക്ക്, സമീപത്തായി നേരത്തെ നിർമിച്ച കോൺക്രീറ്റ് ബ്ലോക്ക് നീക്കിവെക്കുകയാണ് ചെയ്യുക. അതിനുശേഷം അത് ഉറപ്പിക്കലും പാർശ്വഭിത്തി, പാളത്തിന് ഇരുവശത്തേക്കുമുള്ള അനുബന്ധറോഡ് എന്നിവയുടെ നിർമാണവും നടക്കും. റെയിൽവേ അനുവദിച്ച 2.2 കോടി രൂപ ചെലവിലാണ് അടിപ്പാത നിർമാണവും അനുബന്ധപണിക...