Local

പുലാമന്തോൾ ബസ് സ്റ്റാൻഡിൽ കയറാത്തതുമായി ബന്ധപ്പെട്ട തർക്കം; റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി അന്വേഷിക്കണമെന്ന് ഹൈക്കോടതി
Local

പുലാമന്തോൾ ബസ് സ്റ്റാൻഡിൽ കയറാത്തതുമായി ബന്ധപ്പെട്ട തർക്കം; റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി അന്വേഷിക്കണമെന്ന് ഹൈക്കോടതി

Perinthalmanna RadioDate: 30-10-2022പെരിന്തൽമണ്ണ: പുലാമന്തോൾ സ്റ്റാൻഡിൽ ബസ് കയറുന്നതുമായി ബന്ധപ്പെട്ട് നില നിൽക്കുന്ന പ്രശ്നം റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയോട് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. കലക്ടർ, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെട്ട റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി രണ്ടു മാസത്തിനുള്ളിൽ അന്വേഷിച്ച് തർക്കം പരിഹരിക്കണമെന്നും അതു വരെ നിലവിലെ സ്ഥിതി തുടരാനും കോടതി ഉത്തരവായി. നിലവിലെ അപാകതകൾ പരിഹരിക്കാതെ ബസ്സ് സ്റ്റാൻഡിൽ കയറുന്നതിന് എതിരെ ബസ്സുടമകളും, തൊഴിലാളികളും സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.ഒക്ടോബർ 25 മുതൽ പെരിന്തൽമണ്ണ - പട്ടാമ്പി റൂട്ടിൽ ഓടുന്ന എല്ലാ ബസ്സുകളും സ്റ്റാൻഡിൽ കയറണമെന്ന് അധികൃതരുടെ ഭാഗത്ത് നിന്ന് തീരുമാനം വന്നപ്പോൾ അപാകതകൾ പരിഹരിക്കാതെ സ്റ്റാൻഡിൽ കയറാനാവില്ലെന്ന് പറഞ്ഞ് ബസ് തൊഴിലാളികൾ പ്രതിഷേധിക്കുകയും, കഴിഞ്ഞ ദിവസം മിന്നൽ പണി...
പക്ഷാഘാതം വന്ന വയോധികയെ ചികിത്സ നൽകാതെ നാലു മണിക്കൂർ അത്യാഹിത വിഭാഗത്തിൽ കിടത്തിയതായി പരാതി
Local

പക്ഷാഘാതം വന്ന വയോധികയെ ചികിത്സ നൽകാതെ നാലു മണിക്കൂർ അത്യാഹിത വിഭാഗത്തിൽ കിടത്തിയതായി പരാതി

Perinthalmanna RadioDate: 30-10-2022പെരിന്തൽമണ്ണ: പക്ഷാഘാതം വന്ന വയോധികയെ നിർണായക ചികിത്സയും പരിചരണവും നൽകേണ്ട ആദ്യ മണിക്കൂറുകളിൽ സർക്കാർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കിടത്തി സമയം കളഞ്ഞതായി പരാതി. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലാണ് സംഭവം. കീഴാറ്റൂർ സ്വദേശിനിയായ 70കാരിയെയാണ് വിദഗ്ധ പരിശോധന നടത്താതെ ആശുപത്രിയിൽ വെറുതെ കിടത്തിയത്.രക്തത്തിൽ സോഡിയം കുറഞ്ഞതാവാം കാരണമെന്ന നിഗമനത്തിൽ രക്തം പരിശോധിക്കാനും ഒരാഴ്ചയിലേക്ക് മരുന്നിന് നിർദേശിക്കുകയും ചെയ്ത് മൂന്നു മണിയോടെ പറഞ്ഞു വിട്ടു. രണ്ട് വനിത ഡോക്ടർമാരായിരുന്നു ഈ സമയം ഡ്യൂട്ടിയിലെന്ന് ബന്ധുക്കൾ പറഞ്ഞു.പക്ഷാഘാത ലക്ഷണം കണ്ടാൽ ആദ്യ മണിക്കൂറുകൾ നിർണായകമാണ്. ഈ സമയത്ത് ഒരു സർക്കാർ ആശുപത്രിയിൽ എത്തിയിട്ടും ഒന്നും ചെയ്യാതെ നാലു മണികൂറിലേറെ വെറുതെ കളഞ്ഞു. പിന്നീട് വീട്ടിലേക്ക് മടങ്ങാൻ നേരം കൈ പൊങ്ങാതാവുകയും വാഹനത്തിലിരിക്കാൻ കഴിയാതാവുകയും...
കൊടുകുത്തിമലയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു
Local

കൊടുകുത്തിമലയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു

Perinthalmanna RadioDate: 30-10-2022പെരിന്തൽമണ്ണ: അമ്മിനിക്കാട് കൊടികുത്തിമല റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പെരിന്തൽമണ്ണയിലെ വി. രമേശന്റെ മകൻ അക്ഷയ് (19), പെരിന്തൽമണ്ണ കാവുങ്ങൽ വീട്ടിൽ ബിന്ദുവിന്റെ മകൻ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്. പെരിന്തൽമണ്ണ സ്വദേശി വള്ളൂരാൻ നിയാസ് (19) പരുക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുണ്ട്.2018 നവംബറിലും അമ്മിനിക്കാട് -കൊടികുത്തിമല റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരണപ്പെട്ടിരുന്നു. പെരിന്തൽമണ്ണ തേലക്കാട് സ്വദേശികളായ മധു, സിദ്ധിഖ് എന്നിയുവാക്കളാണ് അന്ന് മരണമടഞ്ഞത്. കൊടികുത്തിമല റോഡിൽ കുഴിയിൽ ചാടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സ...
അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾക്ക് ഇന്ന് തുടക്കം
Kerala, Local, Sports

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾക്ക് ഇന്ന് തുടക്കം

Perinthalmanna RadioDate: 30-10-2022മലപ്പുറം: സീസണിലെ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾക്ക് ഞായറാഴ്‌ച തുടക്കം. മലബാറിന്റെ ആവേശമായ സെവൻസിന് പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് തുടക്കം. സീസണിൽ വിദേശ താരങ്ങളെ കളിപ്പിക്കാൻ അനുമതിയുണ്ട്.എന്നാൽ ചെർപ്പുളശ്ശേരിയിൽ കളിക്കാൻ വിദേശ താരങ്ങൾ എത്തിയിട്ടില്ല. ഒരു ടീമിൽ അഞ്ച് വിദേശ താരങ്ങൾക്കാണ് സെവൻസ് ഫുട്ബോൾ അസോസിയേഷൻ അനുമതി നൽകിയത്. ഇതിൽ ഒരേ സമയം മൂന്നു പേർക്ക് കളിക്കാം.ചെർപ്പുളശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത്‌ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടിനു നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ശാസ്താ മെഡിക്കൽസും ഫ്രണ്ട്സ് മമ്പാടും ഏറ്റുമുട്ടും.ചെർപ്പുളശ്ശേരി ടൂർണമെന്റ് ഒഴികെയുള്ള കളികളെല്ലാം ലോകകപ്പ് മത്സരങ്ങൾക്കു ശേഷമാണ് നടക്കുക. വിദേശ താരങ്ങളില്ലാതെ ടൂർണമെന്റ് നടത്താൻ സന്നദ്ധരായതിനാലാണ് ചെർപ്പുളശ്ശേരി ടൂർണമെന്...
എം.ഡി.എം.എ. പിടിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ
Local

എം.ഡി.എം.എ. പിടിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ

Perinthalmanna RadioDate: 30-10-2022പെരിന്തൽമണ്ണ: വിൽപ്പനയ്ക്കെത്തിച്ച 25 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരാളെക്കൂടി പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു. കരിങ്കല്ലത്താണി 55-ാം മൈൽ കൊടക്കാട് വടശേരിപ്പുറം ആലാലുക്കൽ സൽമാനുൽ ഫാരിസിനെ(26)യാണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.കഴിഞ്ഞദിവസം പാതായ്ക്കര വളവിനു സമീപം നടത്തിയ പരിശോധനയിൽ അരക്കുപറമ്പ് സ്വദേശി മുഹമ്മദ് ഫാസിലിനെ അറസ്റ്റുചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽ സൽമാനുൽ ഫാരിസ് ചെന്നൈയിൽനിന്ന്‌ മയക്കുമരുന്ന് നാട്ടിലെത്തിച്ച് കൊടുക്കുന്നയാളാണെന്ന മൊഴി നൽകിയിരുന്നതായി പോലീസ് പറഞ്ഞു. പലതവണ ചെന്നൈയിൽ പോയി കൊണ്ടുവരുന്ന മയക്കുമരുന്ന് ചില്ലറവിൽപ്പനയ്ക്കായി കമ്മീഷൻ വ്യവസ്ഥയിൽ കൈമാറുകയാണ് ചെയ്യാറുള്ളതെന്നും പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാട്ടുകല്ലിൽനിന്ന് പ്രതിയെ അറസ്റ്റു...
ബൈപ്പാസുകളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ബഹുജന പ്രക്ഷോഭം
Local

ബൈപ്പാസുകളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ബഹുജന പ്രക്ഷോഭം

Perinthalmanna RadioDate: 30 -10-2022അങ്ങാടിപ്പുറം: ഓരാടംപാലം- വൈലോങ്ങര ബൈപ്പാസ്, ഒരാടംപാലം- മാനത്തുമംഗലം ബൈപ്പാസ്, മക്കരപ്പറമ്പ് ബൈപ്പാസ്, മങ്കട സി.എച്ച്.സി., അങ്ങാടിപ്പുറം- വളാഞ്ചേരി എന്നീ പാതകളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ബഹുജന പ്രക്ഷോഭം.മങ്കട എം.എൽ.എ. മഞ്ഞളാംകുഴി അലിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ അങ്ങാടിപ്പുറത്ത്് നടന്ന സമരപരിപാടികൾ ഇ.ടി. മുഹമ്മദ്ബഷീർ എം.പി. ഉദ്ഘാടനംചെയ്തു. രാവിലെ പത്തിന് ആരംഭിച്ച സമരം വൈകുന്നേരം ആറിനാണ് സമാപിച്ചത്. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. മണ്ഡലം യു.ഡി.എഫ്. ചെയർമാൻ മൊയ്തു അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ. സമാപനസംഗമം ഉദ്ഘാടനംചെയ്തു. എം.എൽ.എ.മാരായ കെ.പി.എ. മജീദ്, പി. അബ്ദുൽഹമീദ്, നജീബ് കാന്തപുരം,...
പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ച് ഓഫീസിൽ തീപ്പിടിത്തം
Local

പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ച് ഓഫീസിൽ തീപ്പിടിത്തം

Perinthalmanna RadioDate: 30-10-2022പെരിന്തൽമണ്ണ: എക്‌സൈസിന്റെ പെരിന്തൽമണ്ണ റേഞ്ച് ഓഫീസിലെ കാർഷെഡിലുണ്ടായ തീപ്പിടിത്തത്തിൽ എക്‌സൈസ് ജീപ്പും തൊണ്ടിവാഹനങ്ങളും ഉൾപ്പെടെ 12 വാഹനങ്ങൾ കത്തിനശിച്ചു. ശനിയാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ ഓഫീസ് കെട്ടിടത്തിന്റെ പിൻഭാഗത്താണ് സംഭവം. തൊട്ടടുത്ത് സബ്ജയിൽ, എക്‌സൈസ് സർക്കിൾ ഓഫീസ്, സബ്ട്രഷറി തുടങ്ങിയവയുടെ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നതിനിടയിലുള്ള സ്ഥലത്താണ് തീപിടിച്ചത്.പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ എക്‌സൈസ് ഓഫീസർ ടി.കെ. രാജേഷിന്റെ സമയോചിത ഇടപെടലിലൂടെ അധികംവൈകാതെ അഗ്നിരക്ഷാസേന എത്തിയതിനാൽ മറ്റിടങ്ങളിലേക്ക് തീപടരാതെ തടയാനായി.റേഞ്ച് ഓഫീസിന്റെ ജീപ്പ്, സ്‌കൂട്ടർ, തൊണ്ടിവാഹനങ്ങളായ രണ്ട് ബൈക്കുകൾ, ഏഴ് സ്‌കൂട്ടറുകൾ, ഓട്ടോറിക്ഷ എന്നിവയാണ് പൂർണമായും കത്തിയത്. 20 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. എക്‌സൈസ് അധികൃതരുടെ പരാതിയിൽ പോലീ...
ഓരാടംപാലം- മാനത്ത്മംഗലം ബൈപാസ് യാഥാർഥ്യമാക്കാൻ സർവകക്ഷി തീരുമാനം; കിഫ്ബി സംഘം പരിശോധന നടത്തി
Local

ഓരാടംപാലം- മാനത്ത്മംഗലം ബൈപാസ് യാഥാർഥ്യമാക്കാൻ സർവകക്ഷി തീരുമാനം; കിഫ്ബി സംഘം പരിശോധന നടത്തി

Perinthalmanna RadioDate: 30-10-2022പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗത കുരുക്കിന് പരിഹാരമായി ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കാൻ നജീബ് കാന്തപുരം എം.എൽ.എ. വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് യോഗത്തിൽ എല്ലാവരും ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.പബ്ലിക് പ്രൈവറ്റ് പാർട്ട്‌ണർഷിപ്പ് (പി.പി.പി.) രീതിയിൽ പദ്ധതി യാഥാർഥ്യമാക്കാനാകുമെന്ന് കിഫ്ബി അധികൃതർ സമ്മതിച്ചതായി എം.എൽ.എ. യോഗത്തിൽ പറഞ്ഞു. തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് സർവകക്ഷി നേതാക്കളെ അംഗങ്ങളാക്കി സമിതി രൂപവത്കരിക്കും.കിഫ്ബി, പൊതു മരാമത്തുവകുപ്പ് ഉദ്യോഗസ്ഥരും ശനിയാഴ്‌ച പദ്ധതി പ്രദേശം സന്ദർശിച്ച് പരിശോധന നടത്തി.പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ പ്രവർത്തനങ്ങളുടെ കലണ്ടർ തയ്യാറാക്കും. പദ്ധതി വേഗത്തിലാക്കുന്നതിനായി രാഷ്ട്രീയപ്പാർട്ടി പ...
പെൻഷന് വരുമാന സർട്ടിഫിക്കറ്റ്; പ്രതിസന്ധി പരിഹാരത്തിന് തദ്ദേശ വകുപ്പിറങ്ങുന്നു
Local

പെൻഷന് വരുമാന സർട്ടിഫിക്കറ്റ്; പ്രതിസന്ധി പരിഹാരത്തിന് തദ്ദേശ വകുപ്പിറങ്ങുന്നു

Perinthalmanna RadioDate: 29-10-2022സാമൂഹികസുരക്ഷാ പെൻഷൻ ലഭിക്കുന്നവർക്കാവശ്യമായ വരുമാന സർട്ടിഫിക്കറ്റ് നൽകൽ വലിയ പ്രതിസന്ധി തീർത്ത സാഹചര്യത്തിൽ പരിഹാരത്തിനായി തദ്ദേശ സ്വയംഭരണവകുപ്പ് രംഗത്തിറങ്ങുന്നു.ആറുമാസത്തിനകം 60 ലക്ഷത്തോളം സർട്ടിഫിക്കറ്റുകൾ നൽകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാൻ യോഗം വിളിച്ച് ക്രമീകരണമൊരുക്കണമെന്നാണ് പഞ്ചായത്ത് ഡയറക്ടർ പ്രാദേശിക സർക്കാരുകൾക്ക് നൽകിയ നിർദേശം. തദ്ദേശ സ്ഥാപന മേയർ/ചെയർമാൻ/പ്രസിഡന്റ് എന്നിവരുടെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, വില്ലേജ് ഓഫീസർ എന്നിവരെ പങ്കെടുപ്പിച്ച് നടത്തുന്ന യോഗം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. പിന്നീട് വാർഡടിസ്ഥാനത്തിലോ ഓരോ പ്രദേശത്തിനുമനുയോജ്യമായ രീതിയിലോ തീരുമാനമെടുക്കും. വില്ലേജ് ഓഫീസിന്റെ ഭാരം കുറയ്ക്കുന്ന തരത്തിലുള്ള നടപടിയാണ് കൈക്കൊള്ളുക.സാമൂഹികസുരക്ഷാ പെൻഷൻ ലഭിക്കുന്നവരെല്ലാം സെപ്റ്റംബർ ഒന്നിനും 2023 ഫെബ്രുവരി 28-നും ഇടയ...
തുലാവർഷം ആരംഭിച്ചു; നാളെ മുതൽ കേരളത്തിൽ കനത്ത മഴ
Kerala, Local

തുലാവർഷം ആരംഭിച്ചു; നാളെ മുതൽ കേരളത്തിൽ കനത്ത മഴ

Perinthalmanna RadioDate: 29-10-2022തുലാവർഷം തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ തീരദേശ മേഖലയിലും ആന്ധ്രാപ്രാദേശിന്റെ തെക്കൻ തീരദേശ മേഖലയിലും ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട വടക്ക് കിഴക്കൻ കാറ്റിനെ തുടർന്ന് നാളെ മുതൽ ബുധനാഴ്ച വരെ കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:ഞായർ (ഒക്ടോബർ 30): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്തിങ്കൾ (ഒക്ടോബർ 31): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി.ചൊവ്വ (നവംബർ 01): തിരുവനന്തപുരം, കൊല്ലം, പത്...