Local

സംസ്ഥാനത്ത് വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു
Kerala, Latest, Local

സംസ്ഥാനത്ത് വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു

Perinthalmanna RadioDate:26-10-2022കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പ‍ഞ്ചായത്തിൽ ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ബാക്ടീരിയ ബാധിച്ചത്. ഇവരുടെ കുടുംബാഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.ജില്ലയിൽ വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കാരശ്ശേരി പ‍ഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. ഇതിൽ പത്ത് വയസ്സുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തുമായി ചേർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകൾ, ഇറച്ചികടകൾ, മത്സ്യമാർക്കറ്റ് എന്നിവടങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. എല്ലാ വാ‍ർഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.മലിന ജലത്തിലൂടെ ബാക്ട...
കെ റെയിൽ ജില്ലയിൽ ഏറ്റെടുത്ത റെയിൽവേ മേൽപാലങ്ങളുടെ നിർമാണ നടപടി ഇഴയുന്നു
Local

കെ റെയിൽ ജില്ലയിൽ ഏറ്റെടുത്ത റെയിൽവേ മേൽപാലങ്ങളുടെ നിർമാണ നടപടി ഇഴയുന്നു

Perinthalmanna RadioDate: 26-10-2022പെരിന്തൽമണ്ണ: കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ അഥവാ കെ റെയിൽ ജില്ലയിൽ ഏറ്റെടുത്ത റെയിൽവേ മേൽപാലങ്ങളുടെ നിർമാണത്തിൽ നടപടി ഇഴയുന്നു. പട്ടിക്കാട്, ചെറുകര മേൽപാലങ്ങൾക്ക് ഇനിയും ടെൻഡർ ആയിട്ടില്ല. എന്നാൽ ടെൻഡർ ആയ നിലമ്പൂർ യാർഡ് അടിപ്പാതയ്ക്കാകട്ടെ വർക്ക് ഓർഡറും നൽകിയിട്ടില്ല. സംസ്ഥാനത്ത് കെ റെയിൽ നിർമിക്കുന്ന 27 മേൽപാലങ്ങളിൽപ്പെട്ടതാണ് ഇവ. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിലുൾപ്പെട്ട തിരക്കേറിയ റെയിൽവേ ഗേറ്റുകളാണ് പട്ടിക്കാട്, ചെറുകര എന്നിവിടങ്ങളിലേത്. അങ്ങാടിപ്പുറം – വാണിയമ്പലം സ്‌റ്റേഷനുകൾക്കിടയിലാണ് പട്ടിക്കാട് ഗേറ്റ്.ഷൊർണൂർ –അങ്ങാടിപ്പുറം സ്‌റ്റേഷനുകൾക്കിടയിലാണ് ചെറുകര ഗേറ്റ്. നിലമ്പൂർ–ഷൊർണൂർ പാതയിൽ ദിവസവും 14 തവണ ഈ ഗേറ്റുകൾ അടച്ചിടുമ്പോൾ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിര പതിവാണ്. ചെറുകരയിൽ ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ 11.89 കോടിക്ക് പ്ലാൻ തയാറാക്കാതെ കിറ്റ്കോ
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ 11.89 കോടിക്ക് പ്ലാൻ തയാറാക്കാതെ കിറ്റ്കോ

Perinthalmanna RadioDate: 26-10-2022പെരിന്തൽമണ്ണ: കിഫ്ബി വഴി ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളിൽ പൂർത്തിയാക്കുന്ന നിർമാണ പദ്ധതികളുടെ പുരോഗതി ആരോഗ്യ മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനത്തിൽ വിലയിരുത്തി. മന്ത്രി, ആരോഗ്യ ഡയറക്ടർ, പദ്ധതി ഏറ്റെടുത്ത് പൂർത്തിയാക്കുന്ന ഏജൻസികൾ എന്നിവർ തിരുവനന്തപുരത്തും മറ്റു പ്രതിനിധികൾ ഓൺലൈനിലുമായാണ് യോഗത്തിൽ പങ്കെ ടുത്തത്. കിറ്റ്കോ, ബി.എസ്.എൻ. എൽ, കെ.എസ്.ഇ.ബി, ഇൻകെൽ അടക്കം 11 ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്തു. സർക്കാർ പണമനുവദിച്ചിട്ടും അനാവശ്യമായി നീളുന്നെന്ന പരാതി ആയിരുന്നു കിറ്റ്കോയെക്കുറിച്ച്.പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ 2020 ഒക്ടോബർ എട്ടിനാണ് 11.89 കോടി രൂപ കിഫ്ബി അനുവദിച്ചത്. സാധാരണ ഒരു വർഷം കൊണ്ട് നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കേണ്ടതാണ്. എന്നാൽ, പ്രവൃത്തി ഏറ്റെടുത്ത സർക്കാർ ഏജൻസി പ്ലാൻ പോലും തയാറാക്കിയിട്ടില്ല. നിലവിലെ ആശുപത്രിയ...
കരുവാരക്കുണ്ടിൽ പ്രാദേശിക മഴ നീരീക്ഷണ കേന്ദ്രം സജ്ജമാക്കും
Local

കരുവാരക്കുണ്ടിൽ പ്രാദേശിക മഴ നീരീക്ഷണ കേന്ദ്രം സജ്ജമാക്കും

Perinthalmanna RadioDate: 26-10-2022കരുവാരക്കുണ്ട്: കരുവാരക്കുണ്ടിൽ പ്രാദേശിക മഴ നീരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണ സമിതി. പ്രളയ മേഖലയെക്കുറിച്ച് പഠനം നടത്തുന്ന സന്നദ്ധ സംഘടന റെയിൽ ട്രാക്കേഴ്സിന്റെ സഹകരണത്തോടെയാണിത് സ്ഥാപിക്കുന്നത്.ഇവിടത്തെ ജലസ്രോതസ്സുകൾ അപ്രതീക്ഷിതമായി കരകവിഞ്ഞ് അപകടം പതിവാണ്. ഇവയുടെ ഉദ്‌ഭവ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന മഴയാണ് മലയോരത്ത് ദുരിതം വിതയ്ക്കുന്നത്. വൃഷ്ടി പ്രദേശങ്ങളിലെ മഴസാധ്യത മുൻകൂട്ടി അറിഞ്ഞാലേ താഴ്‌ ഭാഗങ്ങളിലുള്ളവർക്ക് മുൻകരുതൽ എടുക്കാനാകൂ. ഇതു പരിഗണിച്ചാണ് തീരുമാനം.സംസ്ഥാന ശരാശരിയിലും കൂടിയ മഴ കരുവാരക്കുണ്ട് മേഖലയിൽ ലഭിക്കുന്നതായാണ് റെയിൻ ട്രാക്കേഴ്സ് നടത്തിയ പഠനത്തിലെ പ്രാഥമിക നിഗമനം. നിരീക്ഷണ കേന്ദ്രം വന്നാൽ കാലാവസ്ഥാ മാറ്റം മുൻകൂട്ടി അറിയാനാകും. കരുവാരക്കുണ്ടിനു പുറമെ ഒലിപ്പുഴ കടന്നുപോകുന്ന തുവ്വൂർ, എടപ്പറ്റ, പാണ്ടിക്കാട്, മേലാറ്റൂർ പഞ...
പെരിന്തൽമണ്ണ സി.എച്ച് സെന്റർ കെട്ടിട നിർമാണം; ടെൻഡർ പരിശോധന അവസാന ഘട്ടത്തിൽ
Local

പെരിന്തൽമണ്ണ സി.എച്ച് സെന്റർ കെട്ടിട നിർമാണം; ടെൻഡർ പരിശോധന അവസാന ഘട്ടത്തിൽ

പെരിന്തൽമണ്ണ: സി.എച്ച് സെന്ററിന്റെ അഡ്മിനിസ്ട്രേറ്റീവ് ആന്റ് പാലിയേറ്റിവ് ബ്ലോക്കിന്റെ നിർമാണ പ്രവൃത്തികൾക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച ടെൻഡറുകളുടെ പരിശോധന പൂർത്തിയായി. ഇതിനായി സെന്റർ പ്രസിഡന്റ് കെ.പി.എ മജീദ് എംഎൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.മയ്യിത്ത് പരിപാലനം, ഫിസിയോ തെറാപ്പി, പാലിയേറ്റീവ് സംവിധാനങ്ങൾ, മിനി കോൺഫറൻസ് ഹാൾ എന്നീ സൗകര്യങ്ങൾ ഒരുക്കാൻ ഉദ്ദേശിക്കുന്ന സെന്ററിന്റെ പ്ലാൻ, സ്കെച്ച് എന്നിവക്കുള്ള അംഗീകാരം പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ നിന്നും ലഭ്യമായ സാഹചര്യത്തിലാണ് നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുന്നതിനായി ഭാരവാഹികളുടെ യോഗം ചേർന്നത്.ആറു മാസത്തിനകം നിർമാണ ജോലികൾ പൂർത്തിയാക്കുന്ന തരത്തിലാണ് നിർമാണ പ്രവർത്തികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. കെട്ടിട നിർമാണത്തിന്റെ നടത്തിപ്പിനായി കിംസ് അൽഷിഫ വൈസ് ചെയർമാൻ പി. ഉണ്ണീന്റെ ...
ഉല്ലാസയാത്രാ സർവീസുകൾ കൂട്ടി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി
Local

ഉല്ലാസയാത്രാ സർവീസുകൾ കൂട്ടി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി

പെരിന്തൽമണ്ണ: വിനോദ സഞ്ചാരികളുടെ ആവശ്യം മുൻനിർത്തി കൂടുതൽ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്രകൾ സംഘടിപ്പിക്കാൻ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോ. ഈമാസം 30-ന് നെല്ലിയാമ്പതി യാത്രയോടെയാണ് തുടക്കം. തുടർന്ന് നവംബർ 12-ന് വയനാട്, 19-ന് മലക്കപ്പാറ, 26-ന് കുമരകം യാത്രകളുണ്ടാകും.2021 ഒക്ടോബർ 16ന് ആയിരുന്നു  കെഎസ്ആർടിസിയുടെ 'ഉല്ലാസയാത്ര' വിപ്ലവത്തിന് തുടക്കമിട്ട മലപ്പുറം ഡിപ്പോയുടെ മൂന്നാർ ട്രിപ്പ് തുടങ്ങിയത്. അന്ന് ഡബിൾ ബെൽ മുഴങ്ങിയ, ചെലുവു കുറഞ്ഞ വിനോദ സഞ്ചാര പദ്ധതിയിലേക്ക് മറ്റു ഡിപ്പോകളും ടിക്കറ്റെടുത്തപ്പോൾ സംഗതി ബംപർ ഹിറ്റായി.കെഎസ്ആർടിസി ബസിലുള്ള യാത്രാനുഭവം തേടി ആളുകൾ ഒഴുകിയെത്തിയതോടെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും മൂന്നാർ ഉല്ലാസ യാത്രകളൊരുങ്ങി. പിന്നാലെ മറ്റു സ്ഥലങ്ങളിലേക്കും. മൂന്നാർ ട്രിപ്പിനു ശേഷം മലക്കപ്പാറയിലേക്കായിരുന്നു മലപ്പുറത്തുനിന്ന് അടുത്ത പരീക്ഷണം. പെരിന്തൽമണ്ണ, ...
ബിപിഎൽ കുടുംബങ്ങൾക്കുള്ള അരി റേഷൻ കടകളിലെത്തിയില്ല
Local

ബിപിഎൽ കുടുംബങ്ങൾക്കുള്ള അരി റേഷൻ കടകളിലെത്തിയില്ല

മലപ്പുറം: മാസം അവസാനിക്കാറായിട്ടും ജില്ലയിലെ റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട അരി എത്തിയില്ല. വിപണിയിൽ അരിക്ക് വില കൂടി നിൽക്കുന്ന സമയത്താണ് ബിപിഎൽ കുടുംബങ്ങൾക്കു പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴി ലഭിക്കേണ്ട അരി റേഷൻ കടകളിൽ എത്തിക്കാത്തത്. കഴിഞ്ഞ മാസവും ഈ പ്രശ്നം ഉണ്ടായിരുന്നു. ബിപിഎൽ കുടുംബത്തിൽ പെട്ട ഒരാൾക്ക് 5 കിലോ വീതമാണ് ഈ പദ്ധതി വഴി അരി നൽകുന്നത്. മാസത്തിന്റെ തുടക്കത്തിൽ കുറഞ്ഞ അളവിൽ അരി എത്തി. ഒരു ഗുണഭോക്താവിന് ഒരു കിലോ അരി നൽകാനായിരുന്നു നിർദേശം. എന്നാൽ ബാക്കി ലഭിക്കാതിരിക്കുമെന്ന ആശങ്ക ഉള്ളതിനാൽ 99 ശതമാനം പേരും ഇത് വാങ്ങിയില്ല.ജില്ലയിൽ ആകെ 10230 ടൺ അരിയാണ് ഇതിനായി വേണ്ടത്. ഇവ കുറ്റിപ്പുറം, പെരിന്തൽമണ്ണ എഫ്സിഐ ഗോഡൗണുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയെങ്കിലും വിതരണത്തിനു ഇനിയും തയാറായിട്ടില്ല. മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇത്രയും പേർക്ക് അരി എങ്ങനെ വിതരണം ചെയ...
വൈലോങ്ങരയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുത കാലിലിടിച്ച് അപകടം
Local

വൈലോങ്ങരയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുത കാലിലിടിച്ച് അപകടം

അങ്ങാടിപ്പുറം; കോട്ടക്കൽ റോഡിലെ വൈലോങ്ങര വളവിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി കാലിലിടിച്ച് മറിഞ്ഞു. കാറിലെ ഡ്രൈവർ ഇടിയുടെ സെക്കൻഡുകൾക്ക് മുൻപ് കാറിൽ നിന്ന് ചാടിയതിനാൽ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തേകാലോടെയാണ് അപകടം.  ഇടിയുടെ ആഘാതത്തിൽ വൈദ്യുതി കാൽ തകർന്നു. കാറിന് നാശ നഷ്ടങ്ങളുണ്ട്. വൈദ്യുതി ലൈനുകൾ റോഡിൽ പൊട്ടിവീണു. അൽപ സമയം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് വൈദ്യുതി ജീവനക്കാർ എത്തിയാണ് വൈദ്യുതി ഓഫാക്കി ലൈനുകൾ റോഡിൽ നിന്ന് നീക്കി ഗതാഗതം സുഗമമാക്കിയത്. വൈദ്യുതി വിതരണം ഇന്നേ പുനസ്ഥാപിക്കാനാവൂ എന്ന് അധികൃതർ അറിയിച്ചു. പുഴക്കാട്ടിരി ഭാഗത്തു നിന്ന് അങ്ങാടിപ്പുറത്തേക്ക് വന്ന കാറാണ് അപകടത്തിൽ പെട്ടത്.---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ മൂസക്കുട്ടി ബസ്‍ സ്റ്റാൻഡിലേക്കുള്ള റോഡിൽ ദുരിത യാത്ര
Local

പെരിന്തൽമണ്ണ മൂസക്കുട്ടി ബസ്‍ സ്റ്റാൻഡിലേക്കുള്ള റോഡിൽ ദുരിത യാത്ര

പെരിന്തൽമണ്ണ: കൂനിന്മേൽ കുരുവായി മൂസക്കുട്ടി ബസ്‍സ്റ്റാൻഡ് റോഡിലെ ദുരിതയാത്ര. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കാൻ അധികൃതർ ഒരു നടപടിയും എടുക്കാതായപ്പോൾ സഹികെട്ടാണ് ബസ് ജീവനക്കാർ റോഡിലെ കുഴികളിൽ ചൊവ്വാഴ്ച രാവിലെ മണ്ണും കല്ലും കൊണ്ടിട്ടത്. തലേന്ന് മഴ പെയ്തതിനാൽ കുഴികളിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. ഇതിനുമുകളിലാണ് മണ്ണിട്ടത്. സ്റ്റാൻഡിലേക്കുള്ള ബസ്സുകളുടെ പോക്കുവരവ് കൂടിയായപ്പോൾ ഇവിടം ചെളിക്കുളമായി.ഇതോടെ കോഴിക്കോട് റോഡിൽ നിന്ന് ബസ്‍ സ്റ്റാൻഡിലേക്ക് പോകേണ്ട യാത്രക്കാരും ദുരിതത്തിലായി. പലർക്കും സ്റ്റാൻഡിലെത്താൻ തൊട്ടടുത്ത പുൽക്കാടുകളിലൂടെ കയറിയിറങ്ങേണ്ടിവന്നു. ഇരുചക്ര വാഹനക്കാരും ഏറെ പാടുപെട്ടു.മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു. അപ്പോഴെല്ലാം അധികൃതരുടെ താത്കാലിക വാഗ്ദാനങ്ങൾ സമരങ്ങളെ തണുപ്പിച്ചു. ഇതിനിടെ കൗൺസിൽ യോഗത്തി...
ലഹരിവിരുദ്ധ ക്യാംപെയിൻ; ജൂബിലി വുഷു ക്ലബ്ബ് ദീപം തെളിയിച്ചു
Local

ലഹരിവിരുദ്ധ ക്യാംപെയിൻ; ജൂബിലി വുഷു ക്ലബ്ബ് ദീപം തെളിയിച്ചു

പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി ജൂബിലി വുഷു ക്ലബ്ബ് ദീപം തെളിയിച്ചു. ഇന്നലെ വൈകിട്ടാണ് പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിലെ ജൂബിലി വുഷു ക്ലബ്ബിൽ ക്ലബ് അംഗങ്ങള്‍ ലഹരിക്ക് എതിരെ ദീപം തെളിയിച്ചത്.ഒക്ടോബർ രണ്ടിന് തുടങ്ങിയ ലഹരി വിരുദ്ധ കാംപയിനിന്റെ ഒന്നാംഘട്ടം പൂർണ വിജയമാണെന്നാണ് സർക്കാർ വിലയിരുത്തൽ. കൂടുതൽ ജനപങ്കാളിത്തത്തോടെ വരും ദിവസങ്ങളിലും കാംപയിൻ ശക്തമാക്കും. കൂടുതൽ യുവജനങ്ങളെ കാംപയിനിന്റെ ഭാഗമാക്കും. രണ്ടാം ഘട്ടം ഉടൻ ആരംഭിക്കാനാണ് സർക്കാർ തീരുമാനം. സ്‌കൂളുകളിലും കോളജുകളിലും ലഹരി വ്യാപനത്തിന്റെ പശ്ചാലത്തിൽ അവിടങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ശൃംഖല തീർക്കും. ...