Local

തദ്ദേശ തിരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാകണമെന്ന് കമ്മിഷന്‍

Local

തദ്ദേശ തിരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാകണമെന്ന് കമ്മിഷന്‍

Perinthalmanna RadioDate: 17-11-2025 മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. ഹൈക്കോടതിയുടെ ഉത്തരവുകൾ, കേന്ദ്രസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകളുടെ മാർഗനിർദേശങ്ങൾ, സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ എന്നിവ പ്രകാരം തിരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രചാരണ പ്രവർത്തനങ്ങൾക്കും പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും കഴിയുന്നിടത്തോളം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകൃതി സൗഹൃദ സാധന സാമഗ്രികൾ മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന രീതിയിലുള്ള തിരഞ്ഞെടുപ്പിനെയാണ് ഹരിത തിരഞ്ഞെടുപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം ന...
വൈദ്യുതി തടസ്സം ഉണ്ടായാല്‍ രാത്രിയിലടക്കം സേവനമുറപ്പാക്കാന്‍ കെഎസ്ഇബി

Local

വൈദ്യുതി തടസ്സം ഉണ്ടായാല്‍ രാത്രിയിലടക്കം സേവനമുറപ്പാക്കാന്‍ കെഎസ്ഇബി

Perinthalmanna RadioDate: 16-11-2025 വൈദ്യുതിതടസ്സമുണ്ടായാല്‍ രാത്രിയിലടക്കം ഉടന്‍ പരിഹരിക്കാന്‍ സംസ്ഥാനത്ത് മുഴുവന്‍സമയ സേവനം ലഭ്യമാക്കാന്‍ കെഎസ്ഇബി. ഇതിനായി 741 സെക്ഷന്‍ ഓഫീസുകളിലും വൈദ്യുതി പുനഃസ്ഥാപന ടീം (എസ്ആര്‍ടി) സജ്ജമാക്കും. ഫീല്‍ഡ് ജീവനക്കാര്‍ക്ക് മൂന്നുഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കും. നിലവില്‍ സംസ്ഥാനത്തെ 29 സെക്ഷന്‍ ഓഫീസുകളില്‍ മാത്രമാണ് എസ്ആര്‍ടി ഉള്ളത്.പുതിയ സംവിധാനത്തിനായി ഫീല്‍ഡിലുള്ള 11,841 ജീവനക്കാരുടെ ജോലിസമയത്തില്‍ ക്രമീകരണം വരുത്തും. 741 അസി. എന്‍ജിനിയര്‍മാര്‍, 1,482 സബ് എന്‍ജിനിയര്‍മാര്‍, 3,278 ഓവര്‍സിയര്‍മാര്‍, 6,350 ലൈന്‍മാന്‍മാര്‍ എന്നിവരുടെ സേവനമാണ് പുനഃക്രമീകരിക്കുക.രാവിലെ ഏഴുമുതല്‍ ഉച്ചതിരിഞ്ഞ് രണ്ടുവരെയും രണ്ടുമുതല്‍ രാത്രി ഒന്‍പതുവരെയും ഒന്‍പതുമുതല്‍ പുലര്‍ച്ചെ ഏഴുവരെയുമായിരിക്കും ജോലിസമയം. ഓരോ ഷിഫ്റ്റിലും രണ്ട് ലൈന്‍മാന്‍മാരെയും ഒരു ഓവര്‍സിയറെയും സ്ഥിരമായി ഉള...
പാതിവഴിയിൽ നിർമാണം നിലച്ച് തച്ചിങ്ങനാടത്തെ പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിടം

Local

പാതിവഴിയിൽ നിർമാണം നിലച്ച് തച്ചിങ്ങനാടത്തെ പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിടം

Perinthalmanna RadioDate: 16-11-2025 പട്ടിക്കാട് : മതിയായ ഫണ്ടില്ലാത്തതും സർക്കാർ വകുപ്പുകൾ തമ്മിലുള്ള സഹകരണക്കുറവിലും നിർമാണം മുടങ്ങിക്കിടക്കുന്ന സാധാരണക്കാരന്റെ സ്വപ്നം. അതാണ് കീഴാറ്റൂർ തച്ചിങ്ങനാടത്തെ പ്രീ മെട്രിക് ബോയ്‌സ് ഹോസ്റ്റൽ.പട്ടികജാതി വിദ്യാർഥികൾക്ക് സ്വപ്നം കാണാൻ തണലൊരുക്കുന്ന ഹോസ്റ്റലാണ് നിർമാണം പാതിയായിക്കിടക്കുന്നത്. നെന്മിനി വില്ലേജ് ഓഫീസിനു പുറകിലെ പ്രീ മെട്രിക് ഹോസ്റ്റലാണ് പത്തു വർഷമായിട്ടും വാർപ്പ് മാത്രമായി കിടക്കുന്നത്.പട്ടികജാതി വികസന വകുപ്പും നിർമാണച്ചുമതലയുള്ള പിഡബ്ല്യുഡി ബിൽഡിങ് വിഭാഗവുമായുള്ള സഹകരണക്കുറവും ഫണ്ട് കുറവുമാണ് മെല്ലെപ്പോക്കിന് കാരണമെന്നാണ് ആക്ഷേപം. കെട്ടിടത്തിന്റെ വാർപ്പ്‌ കഴിഞ്ഞ് ബാക്കി പണികൾ നിർത്തിയിട്ട് മാസങ്ങളായി.ഹോസ്റ്റൽ ഇല്ലാത്തതിനാൽ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ അരിക്കണ്ടംപാക്ക് വളഞ്ഞത്താണിയിലെ വാടകക്കെട്ടിടത്തിലാണ് വിദ്യാർഥികളുടെ താമസം.ഹോസ്റ്റൽ...
പെരിന്തൽമണ്ണയിൽ മുന്നണികളുടെ സ്ഥാനാർഥി പട്ടികയൊരുങ്ങി

Local

പെരിന്തൽമണ്ണയിൽ മുന്നണികളുടെ സ്ഥാനാർഥി പട്ടികയൊരുങ്ങി

Perinthalmanna RadioDate: 16-11-2025 പെരിന്തൽമണ്ണ : നഗരസഭയിൽ സി.പി.എം മത്സരിക്കുന്ന വാർഡുകളിൽ 37 സ്ഥാനാർഥികളിൽ രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങൾ. നിലവിലെ ഉപാ ധ്യക്ഷ എ. നസീറ, നിലവിലെ സ്ഥിരം സമിതി അധ്യക്ഷൻ കെ. ഉണ്ണികൃഷ്ണൻ എന്നിവരാണ് സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങൾ. ഉണ്ണികൃഷ്ണൻ കുട്ടിപ്പാറ വാർഡിൽ നിന്നും എ. നസീറ ആശാരിക്കര വാർഡിൽ നിന്നും മത്സരിക്കാനാണ് തീരുമാനം. എൽ.ഡി.എഫ് ഭരണ സമിതി വന്നാൽ ഇവരാവും നയിക്കുകയെന്നും സൂചനയുണ്ട്. മറ്റൊരു സ്ഥിരം സമിതി അധ്യക്ഷൻ മൻസൂർ നെച്ചിയിൽ പെരിന്തൽമണ്ണ വലിയങ്ങാടി വാർഡിലും ഷെർളിജ പി.ടി.എം കോളജ് വാർഡിലും മത്സരിക്കും. സ്ഥിരം സമിതി അധ്യക്ഷ അമ്പിളി മനോജും മത്സരിക്കുന്നുണ്ട്. അഞ്ചു തവണ മത്സരിച്ച് വിജയിച്ച് തഴക്കം വന്ന സി.പി.എമ്മിലെ കെ.സി. മൊയ്‌തീൻ കുട്ടി കൊല്ലങ്കോട് വാർഡിൽ നിന്നാണ് മത്സരിക്കുക. മുസ്ലിം ലീഗിന്റെ മുനിസിപ്പൽ സെക്രട്ടറി നാലകത്ത് ഷൗക്കത്ത് കുളിർമല വാർഡിൽ നിന്ന് ...
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ അധ്യാപകർക്ക് ബോധവത്കരണ സെമിനാർ നടത്തി

Local

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ അധ്യാപകർക്ക് ബോധവത്കരണ സെമിനാർ നടത്തി

Perinthalmanna RadioDate: 16-11-2025 പെരിന്തൽമണ്ണ : സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ് അംഗങ്ങളായ അധ്യാപകർക്ക് പൊലീസ് മുൻ കൈയെടുത്ത് ബോധവത്കരണ, പരിശീലന സെമിനാർ നടത്തി.പെരിന്തൽമണ്ണ സബ് ഡിവിഷന് കീഴിൽ വരുന്ന പെരിന്തൽമണ്ണ, കൊളത്തൂർ, മങ്കട, പാണ്ടിക്കാട്, മേലാറ്റൂർ, കരുവാരക്കുണ്ട് സ്റ്റേഷൻ പരിധികളിലെ സ്കൂ‌ളുകളിൽ നിന്നും സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ അംഗങ്ങളായ അധ്യാപകർ പങ്കെടുത്തു.പെരിന്തൽമണ്ണ വ്യാപാര ഭവനിൽ സെമിനാർ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് കൃഷ്‌ണദാസ് നിർവഹിച്ചു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ.പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നായി 130ഓളം അധ്യാപകർ പങ്കെടുത്തു.എസ്.പി.ജി എങ്ങനെ കാര്യക്ഷമമായി നടപ്പാക്കാം എന്നതിനെക്കുറിച്ചും പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംബന്ധിച്ചും കുട്ടികളിൽ വർധിക്കുന്ന ലഹരി ഉപയോഗം ഇല്ലാതാക്കാൻ സ്വീകരിക്കേണ്ട പ്രായോഗിക നടപടികളെ...
കുട്ടികൾക്ക് സമൂഹമാധ്യമ അക്കൗണ്ട് തുടങ്ങാൻ 2027 മേയ് 13 മുതൽ രക്ഷിതാക്കളുടെ സമ്മതം വേണം

Local

കുട്ടികൾക്ക് സമൂഹമാധ്യമ അക്കൗണ്ട് തുടങ്ങാൻ 2027 മേയ് 13 മുതൽ രക്ഷിതാക്കളുടെ സമ്മതം വേണം

Perinthalmanna RadioDate: 15-11-2025 ന്യൂഡൽഹി ∙ 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിനു 2027 മേയ് 13 മുതൽ രക്ഷിതാക്കളുടെ സമ്മതം വേണം. ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ (ഡിപിഡിപി) നിയമത്തിലെ ചില വകുപ്പുകൾ ഇന്നലെ മുതൽ പ്രാബല്യത്തിലായെങ്കിലും ഇതടക്കമുള്ള വ്യവസ്ഥകൾ അന്നാണ് പ്രാബല്യത്തിൽ വരിക. സാധാരണക്കാരെ ബാധിക്കുന്ന വ്യവസ്ഥകൾ നടപ്പാകാൻ ഒന്നര വർഷം വരെയെടുക്കും.നിയമമനുസരിച്ച് സമൂഹമാധ്യമങ്ങൾ മുതൽ ബാങ്കുകൾ വരെ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ എന്തിന് ഉപയോഗിക്കുന്നുവെന്ന് രേഖാമൂലം അറിയിക്കേണ്ടിവരും. ഈ വ്യവസ്ഥയും 2027 മേയിലായിരിക്കും പ്രാബല്യത്തിലാവുക.വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്ക് കുട്ടികളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നതിന് സ്ഥാപനങ്ങൾക്ക് ഇളവ് നൽകും.രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകൾ വഴിയോ ഡിജിലോക്കർ വഴിയോ സമൂഹമാധ്യമങ്ങൾ പരിശോധിക്കണ...
ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Local

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 15-11-2025 കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി ജില്ലയിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ---------------------------------------------®Perinthalmanna Radioവാ...
ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം; സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

Local

ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം; സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

Perinthalmanna RadioDate: 15-11-2025 മുംബൈ: ഒടുവിൽ കാത്തിരുന്ന പ്രഖ്യാപനമെത്തി. മലയാളി താരം സഞ്ജു സാംസൺ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി പാഡണിയും. പതിറ്റാണ്ടിലേറെ നീണ്ട രാജസ്ഥാൻ റോയൽസ് കരിയറിനൊടുവിൽ താരത്തിന്റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ്. മാസങ്ങളായി തുടർന്ന ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് സഞ്ജുവിന്റെ കൂടുമാറ്റം സംബന്ധിച്ച് സ്ഥിരീകരണമെത്തുന്നത്.ഐ.പി.എൽ താരങ്ങളെ നില നിർത്തുന്നതിനുള്ള ഡെഡ് ലൈൻ വെള്ളിയാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. ചെന്നൈ ഓൾറൗണ്ടർ  രവീന്ദ്ര ജദേജ, സാം കറൻ എന്നിവരെ കൈമാറിയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിനെ ചെന്നൈ സ്വന്തമാക്കി തങ്ങളുടെ നിരയിലെത്തുന്നത്.നിലവിലെ വാർഷിക പ്രതിഫല തുകയായ 18 കോടി രൂപയിൽ തന്നെയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കുന്നത്. അതേസമയം, ജദേജയുടെ വാർഷിക പ്രതിഫലം 18 കോടിയിൽ നിന്നും 14 കോടിയായി...
ടൂർ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എംവിഡി മുന്നറിയിപ്പ്

Local

ടൂർ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എംവിഡി മുന്നറിയിപ്പ്

Perinthalmanna RadioDate: 15-11-2025 സ്കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടർ‌ വാഹന വകുപ്പ്. ടൂറിന് പുറപ്പെടുന്നതിന് മുൻപ് മാനേജ്‌മെന്റുകൾ ആർടിഒയെ അറിയിക്കണമെന്നും ടൂർ തീയതി ഒരാഴ്ച മുൻപെങ്കിലും അറിയിക്കണമെന്നും നിർദേശം. എംവിഡി ബസുകൾ പരിശോധിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിർദേശങ്ങൾ നൽകും. പരിശോധിക്കാത്ത ബസ്സിന് അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം പ്രിൻസിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി.പല ടൂർ ബസ്സുകളിൽ എമർജൻസി എക്സിറ്റ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനവുമില്ല. ഡ്രൈവർമാരുടെയും അശ്രദ്ധമായ പെരുമാറ്റം അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായി എം വി ഡി പറഞ്ഞു. പഠനയാത്രകൾക്ക് രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനം പഠനയാത്രകൾക്ക് ഉപയോഗിയ്ക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.കേരള ടൂറ...
പെരിന്തൽമണ്ണ നഗരസഭയിൽ സ്ഥാനാർഥി നിർണയം പൂർത്തിയാവാതെ മുന്നണികൾ

Local

പെരിന്തൽമണ്ണ നഗരസഭയിൽ സ്ഥാനാർഥി നിർണയം പൂർത്തിയാവാതെ മുന്നണികൾ

Perinthalmanna RadioDate: 15-11-2025 പെരിന്തൽമണ്ണ: പത്രിക സമർപ്പണത്തിലേക്ക് കടന്നിട്ടും സ്ഥാനാർഥി നിർണയം പൂർത്തിയാവാതെ മുന്നണികളുടെ മാരത്തൺ ചർച്ചകൾ.അന്തിമ ചർച്ചയിൽ ചില ഘടകക്ഷികൾക്ക് വെച്ചു നീട്ടിയ സീറ്റുകൾ സ്വീകരിക്കാതെ വരുമ്പോൾ സമവായമായി പൊതു സ്വതന്ത്ര സ്ഥാനാർഥിയെന്ന നിലയിൽ മാറ്റിവെച്ച സീറ്റുകളും ഇത്തരത്തിൽ ബാക്കി കിടക്കുന്നുണ്ട്. അതേ സമയം പത്രിക പിൻവലിക്കുന്ന അവസാന മണിക്കൂർ വരെ സാധ്യതകൾ ഉണ്ടെന്നാണ് ചെറുകക്ഷികളുടെ നിലപാട്.പെരിന്തൽമണ്ണ നഗരസഭയിൽ യു.ഡി.എഫും എൽ.ഡി.എഫും സ്ഥാനാർഥി പട്ടിക പൂർത്തിയാക്കിയിട്ടില്ല. എൽ.ഡി.എഫിൽ രണ്ടു ദിവസം മുമ്പ് 30 സീറ്റിൽ സ്ഥാനാർഥികൾ ആയെങ്കിൽ രണ്ടു ദിവസം കൊണ്ട് നാലു വാർഡിൽ കൂടി സ്ഥാനാർഥികളായി. ആകെ 37 വാർഡുകളുള്ള ഇവിടെ മൂന്നു സീറ്റിൽ കൂടി സ്ഥാനാർഥികൾ ആകാനുണ്ട്. മുൻ ഭരണസമിതി ഉപാധ്യക്ഷ, മൂന്ന് സ്ഥിരംസമിതി അധ്യക്ഷർ, ഒരു അംഗം എന്നിവർ ഈ പട്ടികയിൽ ഇടം പിടിച്ചു.അതേസമയം യു...