Local

പരിശീലനം പൂര്‍ത്തിയാക്കിയ 406 പേര്‍കൂടി പോലിസ് സേനയുടെ ഭാഗമായി

Local

പരിശീലനം പൂര്‍ത്തിയാക്കിയ 406 പേര്‍കൂടി പോലിസ് സേനയുടെ ഭാഗമായി

Perinthalmanna RadioDate: 14-11-2025 മലപ്പുറം: പരിശീലനം പൂർത്തിയാക്കിയ 406 പോലിസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. മലപ്പുറം  എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലിസ് മേധാവി റവാഡ എ. ചന്ദ്രശേഖർ അഭിവാദ്യം ശേഖരിച്ചു.  എം.എസ്.പി. ബറ്റാലിയനിലെ 319   പോലിസ് കോണ്‍സ്റ്റബിള്‍ സേനാംഗങ്ങള്‍, ഒന്‍പത്  സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാര്‍, ഒരു ഹവില്‍ദാര്‍ എന്നിങ്ങനെ 329 പേരും കേരള ആംഡ് പോലിസ് ഒന്നാം ബറ്റാലിയനിലെ 77 റിക്രൂട്ട് ട്രെയിനിങ് പോലിസ് സേനാംഗങ്ങളുമാണ് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ഡി.ഐ.ജി അരുള്‍ ആര്‍.ബി കൃഷ്ണ, ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, എം.എസ്.പി കമാന്‍ഡന്റ് കെ. സലിം എന്നിവര്‍ പങ്കെടുത്തു. എം.എസ്.പി അസി. കമാന്‍ഡന്റ് കെ.വി. രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആലപ്പുഴ സ്വദേശി ടി....
ശിശുദിനാഘോഷം വര്‍ണ ശബളമായി ആഘോഷിച്ചു

Local

ശിശുദിനാഘോഷം വര്‍ണ ശബളമായി ആഘോഷിച്ചു

Perinthalmanna RadioDate: 14-11-2025 മലപ്പുറം: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നവംബര്‍ ഒന്നിന് വര്‍ണോത്സവത്തോടെ ആരംഭിച്ച ശിശുദിനാഘോഷ പരിപാടി മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളില്‍ നടന്ന ശിശുദിന സംഗമത്തോടെയാണ് സമാപിച്ചത്.രാവിലെ എട്ടിന് മലപ്പുറം പെട്രോള്‍ പമ്പ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. സ്‌കൗട്ട്, ഗൈഡ്, ജെ.ആര്‍.സി , എസ്.പി.സി, എന്‍.സി.സി, കബ് ബുള്‍ബുള്‍ തുടങ്ങി വിവിധ വിഭാഗങ്ങളും ബാന്റ് സംഘങ്ങളും, കലാരൂപങ്ങളും ഘോഷയാത്രയില്‍ പങ്കെടുത്തു. പത്ത് വിദ്യാലയങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ് ബാലവകാശ കമ്മീഷനംഗം അഡ്വ. ഷാജേഷ് ഭാസ്‌കര്‍ പ്രകാശനം ചെയ്തു. ഘോഷയാത്രയില്‍ പാണക്കാട് സീ.കെ.എം.എ.എല്‍.പി സ്‌കൂള്‍ ഒന്നാം സ്ഥാനവും മലപ്പുറം സെന്റ്...
ഹരിതഭംഗിയിലെ കാനന സുന്ദരി; സഞ്ചാരികളെ മാടിവിളിച്ച്‌ ആഢ്യൻപാറ

Local

ഹരിതഭംഗിയിലെ കാനന സുന്ദരി; സഞ്ചാരികളെ മാടിവിളിച്ച്‌ ആഢ്യൻപാറ

Perinthalmanna RadioDate: 14-11-2025 മലപ്പുറം ജില്ലയില്‍ പ്രശസ്തിയാർജിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ആഢ്യൻപാറ വെള്ളച്ചാട്ടം. പ്രകൃതിരമണീയമായ ആഢ്യൻപാറ വെള്ളച്ചാട്ടം കാണാനായി ഇന്ന് നിരവധിയാളുകളാണ് എത്തുന്നത്. വെള്ളച്ചാട്ടത്തിന് സമീപത്തെ പച്ചപ്പാർന്ന പ്രകൃതിയുടെ കാഴ്ചകള്‍ ഏറെ മനോഹരമാണ്. വെള്ളച്ചാട്ടവും പരിസരവും ശുചിത്വമുള്ളതായതിനാല്‍ തന്നെ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭവം തന്നെയാണ് ലഭിക്കുക.നീന്തിത്തുടിക്കാൻ കഴിയുന്ന തെളിഞ്ഞ നീരൊഴുക്ക് ആഢ്യൻപാറയുടെ പ്രധാന പ്രത്യേകതയാണ്. ഇവിടുത്തെ ജലത്തിന് ഔഷധഗുണമുണ്ടെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. മഴക്കാലത്ത് നിറഞ്ഞൊഴുകുമെങ്കിലും വേനല്‍ക്കാലത്ത് ആഢ്യൻപാറയില്‍ വെള്ളം നന്നേ കുറവായിരിക്കും. വെള്ളമുള്ള സമയത്ത് ഇവിടെ എത്തിയാല്‍ മതിമറന്ന് നീന്തിത്തുടിക്കാം. എന്നാല്‍, വഴുക്കലുള്ള പാറകളില്‍ കൂടി നടക്കുമ്ബോള്‍ അതുപോലെ ശ്രദ്ധിക്കുകയും വേണം.പ്രകൃത...
ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; 15ന് ആരംഭിക്കും 23ന് സ്കൂൾ അടയ്ക്കും

Local

ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; 15ന് ആരംഭിക്കും 23ന് സ്കൂൾ അടയ്ക്കും

Perinthalmanna RadioDate: 14-11-2025 തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അര്‍ധവാര്‍ഷിക പരീക്ഷയിലുണ്ടായിരുന്ന ആശങ്ക അവസാനിച്ചു. പരീക്ഷ ഒറ്റഘട്ടമായി തന്നെ നടത്താനാണ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായത്.ഡിസംബർ 15നാണ് പരീക്ഷ ആരംഭിക്കുക. 23 പരീക്ഷ പൂർത്തിയായി സ്കൂൾ അടക്കും. ജനുവരി അഞ്ചിനായിരിക്കും തുറക്കുക. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്ന ശേഷം ജനുവരി ഏഴിനു നടക്കും.നേരത്തെ, ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നെങ്കിലും വിദ്യാർഥികളുടെ മാനസിക സമ്മർദം കടക്കിലെടുത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആശങ്ക ഒഴിവാക്കുകയായിരുന്നു. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. ---------------------------------------------®Perintha...
തദ്ദേശ തെരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

Local

തദ്ദേശ തെരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

Perinthalmanna RadioDate: 14-11-2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തിന് ഇന്നു തുടക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്നു മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്നു മണി വരെ പത്രിക നല്‍കാവുന്നതാണ്.പത്രിക നല്‍കാന്‍ ഞായറാഴ്ച ഒഴികെ ഏഴു ദിവസമാണ് ലഭിക്കുക. ഈ മാസം 21 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 21 ന് വൈകീട്ട് മൂന്നു മണി വരെ പത്രിക സമര്‍പ്പിക്കാവുന്നതാണ്.നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 22 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 2020 ലെ തെരഞ്ഞെടുപ്പില്‍ ആകെ 1,16,969 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. എന്നാല്‍ 74,835 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി...
മേലാറ്റൂർ- മണിയാണീരിക്കടവ് റോഡരിക് കാടുമൂടിയ നിലയിൽ

Local

മേലാറ്റൂർ- മണിയാണീരിക്കടവ് റോഡരിക് കാടുമൂടിയ നിലയിൽ

Perinthalmanna RadioDate: 13-11-2025 മേലാറ്റൂർ : മേലാറ്റൂർ- മണിയാണീരിക്കടവ് റോഡിന്റെ ഇരുവശവും പുൽക്കാട് മൂടി പാതയോരവും സൂചനാ ബോർഡുകളും. മീറ്ററുകളോളം ദൂരത്തിലാണ് കാടു മൂടികിടക്കുന്നത്.പാതയോരത്തെ സൂചനാ ബോർഡുകളും കാടിനുള്ളിലാണ്. നിത്യവും നിരവധി വാഹനങ്ങളും വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന പാതയോരമാണ് കാടുമൂടികിടക്കുന്നത്.വാഹനങ്ങൾ വരുമ്പോൾ കാൽനട യാത്രക്കാർക്ക് മാറിനിൽക്കാൻപോലും കഴിയാത്ത വിധത്തിൽ റോഡരിക് പൂർണമായും കാടുമൂടി.ചില ഭാഗങ്ങളിൽ പുൽക്കാട് റോഡിലേക്ക് വളർന്നിറങ്ങിയിട്ടുമുണ്ട്. കാടിന്റെ മറപറ്റി ഇവിടങ്ങളിൽ മാലിന്യം തള്ളുന്നതും പതിവായി. അതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചുവരികയാണ്. കൂടാതെ ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. മേലാറ്റൂർ-കീഴാറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായിട്ടുപോലും പാതയോരം ശുചീകരിക്കാനോ സൂചനാബോർഡുകൾ ഡ്രൈവർമാർക്ക് കാണ...
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം

Local

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം

Perinthalmanna RadioDate: 13-11-2025 റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് (ബി.പി.എല്‍) മാറ്റാന്‍ വീണ്ടും അവസരം. മുൻഗണനേതര വിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് നവംബർ 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനാവും.പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം വെള്ളകാര്‍ഡാണ് നല്‍കുക. പിന്നീട്, വരുമാന വിവരങ്ങളും കുടുംബസാഹചര്യങ്ങളും വെളിപ്പെടുത്തി മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാനാവും. ഇത്തരത്തിൽ മാറ്റുന്നതിനാണ് നിലവിൽ അവസരമൊരുങ്ങുന്നത്. രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം തരം മാറ്റിയതും പുതിയതുമുൾപ്പെടെ 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തതായാണ് കണക്കുകൾ.വൃക്ക, കരൾ, ഹൃദ്രോഗമുള്ളവർ, കാൻസർ ...
തിരുവേഗപ്പുറ പാലത്തിന്റെ തകർച്ച പരിഹരിക്കാൻ അടിയന്തിര നടപടി

Local

തിരുവേഗപ്പുറ പാലത്തിന്റെ തകർച്ച പരിഹരിക്കാൻ അടിയന്തിര നടപടി

Perinthalmanna RadioDate: 13-11-2025 കൊപ്പം: പാലക്കാട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തൂതപ്പുഴയ്ക്കു കുറുകെയുള്ള തിരുവേഗപ്പുറ പാലത്തിന്റെ തകർച്ച പരിഹരിക്കാൻ അടിയന്തിര നടപടി. 25 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായി. ഹൈവേ റിസർച്ച് ടീമിന്റെ പരിശോധനാ റിപ്പോർട്ട്‌ ലഭ്യമാവുന്ന മുറയ്ക്ക്‌ തുടർ നടപടികൾ ആരംഭിക്കാനാണ് പൊതു മരാമത്ത് പാലം വിഭാഗത്തിന്റെ തീരുമാനം. ഇക്കഴിഞ്ഞ ഒക്‌ടോബർ 31-നാണ് പാലത്തിന് മുകളിൽ വിള്ളൽ രൂപപ്പെട്ടത്. തുടർന്ന് എല്ലാ വലിയ വാഹനങ്ങൾക്കും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുകയായിരുന്നു. പാലത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് ഹൈവേ റിസർച്ച് ടീമിന്റെ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച മുതൽ ചരക്കു ലോറികൾക്ക് മാത്രമായി നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെതായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് പാലത്തിന്റെ തകർച്ച പരിഹരിക്കാനുള്ള നടപടികളായത്. അ...
തൊഴിൽ വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ട്രാവൽസ് ഉടമ അറസ്റ്റിൽ

Local

തൊഴിൽ വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ട്രാവൽസ് ഉടമ അറസ്റ്റിൽ

Perinthalmanna RadioDate: 13-11-2025 പെരിന്തൽമണ്ണ : ഷെങ്കൻ രാജ്യങ്ങളിലേക്ക് തൊഴിൽ വീസ വാഗ്ദാനം ചെയ്തു പലരിൽ നിന്നായി ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത കേസിൽ ട്രാവൽസ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.കാറൽമണ്ണ 29–ാം മൈലിൽ കുന്നത്തൊടി വീട്ടിൽ ഹുസൈനെ (34) ആണ് അറസ്റ്റ് ചെയ്തത്. വലമ്പൂർ അരഞ്ഞിക്കൽ സുധീഷ് (27) നൽകിയ പരാതിയിലാണ് അറസ്റ്റ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി. വിവരം അറിഞ്ഞതോടെ സമാന തട്ടിപ്പിന് ഇരയായ ഒട്ടേറെപ്പേർ പൊലീസിൽ പരാതി നൽകി. ജില്ലയ്ക്ക് അകത്തും പുറത്തും ഉള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.സുധീഷിൽനിന്ന് 1.5 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. പലരിൽ നിന്നും പല രീതിയിലാണ് തുക കൈപ്പറ്റിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ വലിയങ്ങാടിയിൽ ആവശ്യമായ റജിസ്ട്രേഷൻ രേഖകൾ ഇല്ലാതെ നിയമ വിരുദ്ധമായാണ് ഇയാൾ മാനേജിങ് ഡയറക്‌ടറായ ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മുന്നിലെ റോഡ് അപകടക്കെണിയാകുന്നു

Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മുന്നിലെ റോഡ് അപകടക്കെണിയാകുന്നു

Perinthalmanna RadioDate: 13-11-2025 പെരിന്തൽമണ്ണ : കോഴിക്കോട്– പാലക്കാട് ദേശീയ പാതയുടെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയിലേക്ക് എത്താനായി റോഡ് മറികടക്കാനുള്ള ശ്രമം അപകടക്കെണിയാകുന്നു. ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് സമീപത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ ജീവനക്കാരി ബിന്ദു(47) ആണ് ഒടുവിൽ അപകടത്തിൽപെട്ടത്.അമിത വേഗതയിൽ ഓവർടേക്ക് ചെയ്ത് വന്ന ബൈക്ക് ഇടിച്ച് വലതു കാലിന്റെ മുട്ടിനുതാഴെ എല്ലു പൊട്ടുകയും, വാരിയെല്ലിനും തലയ്ക്കും പരുക്കേൽക്കുകയും ചെയ്തു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിന്ദുവിന് അടിയന്തിര ഓപ്പറേഷൻ ആവശ്യമായി വന്നതോടെ തുടർ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരക്കേറിയ പാതയുടെ ഇരു വശത്തുമായി കിടക്കുന്ന ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിച്ചു മേൽപാലമോ അടിപ്പാതയോ ഒരുക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്.പ്രതിസന്ധി അടിയന്തരമായി പര...