Local

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം അറിയാം കൗണ്‍സിലറുടെയും ചെയര്‍മാന്റെയും ശമ്പളം

Local

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം അറിയാം കൗണ്‍സിലറുടെയും ചെയര്‍മാന്റെയും ശമ്പളം

Perinthalmanna RadioDate: 12-11-2025 പെരിന്തൽമണ്ണ: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ പിന്നെ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് സംസ്ഥാനം. ഇതോടൊപ്പം തന്നെ മേയറുടേയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റേയും മെമ്പർമാരുടേയും ശമ്പളം എത്രയാണ്, ഇവരുടെ വരുമാനം എന്താണ് തുടങ്ങിയ കാര്യങ്ങളും ചർച്ചയാവുകയാണ്.തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള പ്രതിഫലത്തെ ശമ്പളത്തിനു പകരം ഓണറേറിയം എന്നാണ് വിശേഷിപ്പിക്കുന്നത്. 2016ലാണ് ഇത് അവസാനമായി പരിഷ്‌കരിച്ചത്. പ്രതിമാസ ഓണറേറിയത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അംഗങ്ങള്‍ക്ക് ബത്തയുമുണ്ട്.പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് 250 രൂപയും അംഗങ്ങള്‍ക്ക് 200 രൂപയുമാണ് ബത്ത. പ്രതിമാസം പരമാവധി 1250 രൂപ ഈയിനത്തില്‍ കൈപ്പറ്റാം. തദ്ദേശസ്ഥാപനങ്ങളിലെ ഉയര്‍ന്ന ഓണറേറിയം ജില്ലാ ...
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 14 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

Local

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 14 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

Perinthalmanna RadioDate: 12-11-2025 മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക്വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍  5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും. നോമിനേഷന്‍ നല്‍കുന്ന ദിവസം സ്ഥാനാര്‍ത്ഥിക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. പട്ടികജാതി, പട്ടിക...
പ്രവാസികള്‍ 22 ലക്ഷം; വോട്ടര്‍ പട്ടികയില്‍ 2,844 പേർ മാത്രം

Local

പ്രവാസികള്‍ 22 ലക്ഷം; വോട്ടര്‍ പട്ടികയില്‍ 2,844 പേർ മാത്രം

Perinthalmanna RadioDate: 12-11-2025 മലപ്പുറം: പ്രവാസി മലയാളികള്‍ 22 ലക്ഷത്തോളം. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയില്‍ പേരു ചേർത്തത് 2,844 പേർ മാത്രം.നാട്ടിലെത്തി വോട്ടു ചെയ്യാനുള്ള പ്രയാസങ്ങളും യാത്രാ ചെലവുമാണ് പ്രവാസികളെ പിന്തിരിപ്പിക്കുന്നത്. പകരം പ്രോക്സി വോട്ടോ, ഇ-തപാല്‍ വോട്ടോ നടപ്പാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.പ്രവാസികള്‍ ചുമതലപ്പെടുത്തുന്നവർക്ക് വോട്ടവകാശം നല്‍കുന്ന പ്രോക്സി വോട്ട് ബില്ല് 2018ല്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നില്ല. പ്രോക്സി വോട്ടവകാശം ഉറപ്പാക്കുമെന്ന് മൂന്നുവർഷം മുമ്ബ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.വിദേശ എംബസികളിലെ ജീവനക്കാർക്ക് വോട്ടിന് അവസരമൊരുക്കുന്ന ഇ-തപാല്‍ വോട്ടിംഗില്‍ പ്രവാസികളെയും പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അഞ്ചുവർഷം മുമ്ബ് കേന്ദ്ര സർക്കാരിന് ശുപാർശ നല്‍കിയിരുന്നു. എംബസിയില്‍ വോട്ടു ചെയ്യാൻ അവസര...
ജില്ലാ ആശുപത്രിയിലെ പരിമിതികൾ തടസ്സമായില്ല; മൂന്നര കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

Local

ജില്ലാ ആശുപത്രിയിലെ പരിമിതികൾ തടസ്സമായില്ല; മൂന്നര കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

Perinthalmanna RadioDate: 12-11-2025 പെരിന്തൽമണ്ണ : സർക്കാർ ആശുപത്രികളിലെ പോരായ്മ‌കൾ ഇടക്കിടെ വാർത്തകളിലിടം പിടിക്കുമ്പോൾ പരിമിതമായ സൗകര്യങ്ങളിൽ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ടായ ശ്രമത്തിൽ 75 വയസ്സ് പ്രായമുള്ള സ്ത്രീയുടെ വയറ്റിൽ നിന്ന് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ മൂന്നര കിലോ ഗ്രാം വലിപ്പമുള്ള മുഴ നീക്കം ചെയ്തു. വയറ്റിൽ ഗ്യാസിന്റെ പ്രശ്നങ്ങളാണെന്ന് കരുതിയാണ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. വിശദമായ സ്കാനിങ്ങിലൂടെയാണ് 21 സെന്റീമീറ്റർ നീളവും 20 സെന്റീമീറ്റർ വീതിയുമുള്ള വലിയ മുഴ കണ്ടു പിടിച്ചത്. തുടർന്ന് ശസ്‌ത്രക്രിയയ്‌ക്ക് നിർദേശിക്കുകയായിരുന്നു.പ്രഷറും പ്രമേഹവും ശ്വാസം മുട്ടലും ഉള്ള രോഗിക്ക് അനസ്തീഷ്യയും വെല്ലുവിളിയായി. ഗൈനക്കോളജി വിഭാഗത്തിലെയും അനസ്തീഷ്യ വിഭാഗത്തിലെയും ഡോക്ടർമാരുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തീയറ്ററിലെ നഴ്സിങ് വിഭാഗത്തിന്റെയും ടെക്നീഷ്യന്മാരുടെയും പി...
മൂലമറ്റം പവർഹൗസ് അടച്ചു; വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന്  കെഎസ്ഇബി

Local

മൂലമറ്റം പവർഹൗസ് അടച്ചു; വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന്  കെഎസ്ഇബി

Perinthalmanna RadioDate: 12-11-2025 അറ്റകുറ്റ പണികൾക്കായി ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം അടച്ചു. ബുധനാഴ്ച മുതൽ ഒരു മാസത്തേക്കാണ് നിലയം അടച്ചത്. ജലവിതരണത്തിനായി ബദൽ സംവിധാനം ഒരുക്കുമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചിട്ടുണ്ട്. വൈദ്യുതിപ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബിയും അറിയിച്ചു. ഒരു മാസം കൊണ്ട് തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.ഇടുക്കി പവർഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിൻ ഇൻലെറ്റ് വാൽവിന്റെ സീലുകൾ കാലപ്പഴക്കം കാരണം തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റുന്നതിനാണ് ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തുന്നത്.ഡാമിൽനിന്ന് വെള്ളമെത്തുന്ന പവർഹൗസിലെ രണ്ടാം പെൻസ്റ്റോക്ക് പൈപ്പിന്റെ ഭാഗമാണ് നാല്, അഞ്ച്, ആറ് ജനറേറ്ററുകളെന്നതിനാൽ നാലാം ജനറേറ്ററിന്റെ പ്രവർത്തനവും നിർത്തേണ്ടിവരും. എല്ലാ വർഷവും ജൂലായ്‌ മുതൽ ഡിസംബർവരെ ഓരോ ജനറേറ്റർ വീ...
തദ്ദേശ തെരഞ്ഞെടുപ്പ്; അർധവാർഷിക പരീക്ഷ തീയതി മാറ്റും

Local

തദ്ദേശ തെരഞ്ഞെടുപ്പ്; അർധവാർഷിക പരീക്ഷ തീയതി മാറ്റും

Perinthalmanna RadioDate: 11-11-2025 തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ്ങും വോട്ടെണ്ണലും ഡിസംബർ 13 വരെ നീളുന്നതോടെ ഡിസംബർ 11ന് തുടങ്ങാനിരുന്ന അർധ വാർഷിക പരീക്ഷ മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഡിസംബർ 11 മുതൽ 18 വരെ പരീക്ഷ നടത്തി 19 മുതൽ സ്കൂളുകൾ ക്രിസ്മസ് അവധിക്ക് അടച്ച് 29ന് തുറക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയത്.മിക്ക സ്കൂളുകളും പോളിങ് സ്റ്റേഷനുകൾ ആയതിനാൽ ഈ ഷെഡ്യൂളിൽ പരീക്ഷ നടത്താനാകില്ല. പകരം പ്രൈമറി സ്കൂൾ പരീക്ഷ ഡിസംബർ ആദ്യത്തിൽ പൂർത്തീകരിക്കാനുള്ള നിർദേശമാണ് ഇപ്പോൾ പരിഗണനയിലുള്ളവയിൽ ഒന്ന്. ബാക്കി ക്ലാസുകളിലേത് തെരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 15 മുതൽ 19 വരെ ആദ്യ ഘട്ടവും ക്രിസ്മസ് അവധിക്ക് ശേഷം രണ്ടാം ഘട്ടവുമായി നടത്തുന്നതിന്‍റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. പരീക്ഷ നേരത്തെ തുടങ്ങാനുള്ള നിർദേശമാണ് പരിഗണനയിലുള്ളത്. ഇതിന് പുറമെ ഡിസംബർ ഒന്നിന് തുടങ്ങി അഞ്ച് വരെയും അവശേഷിക്കുന്ന പരീക...
പട്ടിക്കാട് മുതൽ ഒറവംപുറം പാലം വരെ റോഡിന് വീതിയില്ലാത്തത് അപകട ഭീഷണിയാകുന്നു

Local

പട്ടിക്കാട് മുതൽ ഒറവംപുറം പാലം വരെ റോഡിന് വീതിയില്ലാത്തത് അപകട ഭീഷണിയാകുന്നു

Perinthalmanna RadioDate: 11-11-2025 പട്ടിക്കാട് : ബസും കാറും ലോറിയും കടന്നു പോകുമ്പോൾ കണ്ടു നിൽക്കുന്നവർക്ക് പേടിതോന്നും. റോഡരികിലൂടെ നടന്നു പോകുന്നവർക്ക് ഉള്ളിൽ ഒരാളലും. ഇതാണ് പട്ടിക്കാട്-വടപുറം സംസ്ഥാനപാതയിലെ ഒറവംപുറം പാലം മുതൽ പാട്ടിക്കാട് വരെയുള്ള യാത്രികരുടെ അവസ്ഥ.സംസ്ഥാന സർക്കാരിനു കീഴിലുള്ള റോഡിൽ മിക്കയിടത്തും ആവശ്യത്തിന് വീതിയില്ല. ഒറവംപുറം പാലം മുതൽ പട്ടിക്കാട് വരെ എട്ടു കിലോമീറ്ററോളമാണ് ദൂരം. ഏഴുമീറ്റർ വീതി വേണ്ടിടത്ത് ആറു മീറ്ററിനടുത്തുമാത്രമാണ് മിക്കയിടങ്ങളിലും റോഡിന്റെ വീതി. വയലുകൾക്കും പറമ്പുകൾക്കും നടുവിലൂടെയുള്ള റോഡിൽ വീർപ്പുമുട്ടിയാണ് സഞ്ചാരം.റോഡിന്റെ സ്ഥലം സ്വകാര്യവ്യക്തികൾ അനധികൃതമായി കൈയേറിയതും വീടുകൾ, കടകൾ തുടങ്ങിയവ കയറ്റിനിർമിച്ചതുമാണ് ഈ സാഹചര്യമുണ്ടാക്കിയത്. കഴിഞ്ഞ ഡിസംബറിൽ പട്ടിക്കാട് മുതൽ ആക്കപ്പറമ്പ് വരെയുള്ള നാലുകിലോമീറ്റർ ദൂരം റബ്ബറൈസ് ചെയ്തിരുന്നു. ഇതിനാണെങ്ക...
ദേശീയപാതയിലെ സർവീസ് റോഡുകൾ ഇനി വൺവേ

Local

ദേശീയപാതയിലെ സർവീസ് റോഡുകൾ ഇനി വൺവേ

Perinthalmanna RadioDate: 11-11-2025 മലപ്പുറം : ദേശീയപാത 66ലെ (കാസർകോട്– തിരുവനന്തപുരം) സർവീസ് റോഡുകൾ ഇനി വൺവേ. കലക്ടർ വി.ആർ.വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണു തീരുമാനം. നേരത്തേ സർവീസ് റോഡുകളിൽ ഇരുവശത്തു കൂടിയും സർവീസ് അനുവദിച്ചിരുന്നതാണ് ഒഴിവാക്കിയത്. അതോടൊപ്പം സർവീസ് റോഡ് തടസ്സപ്പെടുത്തുന്ന ഓട്ടോ സ്റ്റാൻഡുകൾ, വാഹന പാർക്കിങ് എന്നിവ ഒഴിവാക്കാനും അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാനും തീരുമാനം. ഓട്ടോറിക്ഷ സ്റ്റാൻഡുകളുടെ പുനഃക്രമീകരണത്തിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.‌ യോഗത്തിൽ പോലീസ്, മോട്ടർ വാഹന വകുപ്പ്, പിഡബ്ല്യുഡി, പിഡബ്ല്യുഡി എൻഎച്ച് ഡിവിഷൻ, എൻഎച്ച്എഐ, കെഎസ്ഇബി, എൽഎസ്ജിഡി,ഹെൽത്ത്, ബിഎസ്എൻഎൽ, കെഡബ്ല്യുഎ തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.*ദീർഘദൂര ബസുകൾ മാത്രം*∙ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ മാത്രമേ ഹൈവേ വഴി സ...
ഡൽഹി സ്‌ഫോടനം; തീവ്രവാദ ബന്ധമെന്ന് സൂചന, കേരളത്തിലും ജാഗ്രത

Local

ഡൽഹി സ്‌ഫോടനം; തീവ്രവാദ ബന്ധമെന്ന് സൂചന, കേരളത്തിലും ജാഗ്രത

Perinthalmanna RadioDate: 11-11-2025 രാജ്യത്തെ നടുക്കിയ ഡൽഹി കാർബോംബ് സ്ഫോടനത്തിൽ യുഎപിഎ വകുപ്പുകൾ ചുമത്തി കേസെടുത്ത് ഡൽഹി പൊലീസ്. ഫോറൻസിക് തെളിവുകളും ഇന്റലിജൻസ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് നടപടി. ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു.മുംബൈ, കൊൽക്കത്ത, ബംഗളൂരു, ജയ്പൂർ, ഹരിയാന, പഞ്ചാബ്, ഹൈദരാബാദ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറും ജാഗ്രതയിലാണ്. സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ കേരളത്തിലെ അധികാരികൾ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലും...
മഞ്ഞുപുതച്ച് വയനാട്; ഇത്തവണ തണുപ്പ് നേരത്തേയെത്തി

Local

മഞ്ഞുപുതച്ച് വയനാട്; ഇത്തവണ തണുപ്പ് നേരത്തേയെത്തി

സഞ്ചാരികളെ കാത്തിരിക്കുന്നത് മനംകുളിർക്കും കാഴ്ചകൾ Perinthalmanna RadioDate: 10-11-2025 കണ്ണിനും മനസ്സിനും കുളിരായി വയനാട്ടിലെ കോടമഞ്ഞ്. എതിർവശത്തുനിന്നെത്തുന്നവർക്ക് പരസ്പരം കാണാൻ സാധിക്കാത്ത രീതിയിൽ മഞ്ഞുപുതച്ചിരിക്കുകയാണ് വയനാടൻ പുലരി. കോടമഞ്ഞണിഞ്ഞ വയനാടൻ കാഴ്ചകൾ സഞ്ചാരികൾക്കു സമ്മാനിക്കുന്നതും പുതിയ അനുഭൂതിയാണ്.മഞ്ഞണിഞ്ഞ പ്രഭാതവും രാത്രിയിലെ തണുപ്പും വയനാടിന്റെ പോയകാല ഓർമ്മകൾകൂടിയാണ് അടയാളപ്പെടുത്തുന്നത്. നവംബർ അവസാനത്തോടെയാണ് വയനാടൻ പുലരികൾ മഞ്ഞണിയാറുള്ളതെങ്കിലും ഇത്തവണ നവംബർ ആദ്യവാരത്തോടെ മഞ്ഞെത്തി.കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ കുറഞ്ഞ താപനില 19 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. 26 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയാണ് കൂടിയ താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ നവംബറിൽ കുറഞ്ഞ താപനില യഥാക്രമം 17 മുതൽ 19 വരെയായിരുന്നെങ്കിൽ കൂടിയ താപനില 22 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. സന്ധ...