Local

ഡല്‍ഹിയില്‍ വൻ സ്‌ഫോടനം; പത്ത് പേർ മരിച്ചതായി റിപ്പോർട്ട്
Local

ഡല്‍ഹിയില്‍ വൻ സ്‌ഫോടനം; പത്ത് പേർ മരിച്ചതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം വൻ സ്‌ഫോടനം. പത്ത് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് തലസ്ഥാനത്തെ ഞെട്ടിച്ച സ്ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപത്ത് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ടു കാറുകൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നെന്നും തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നെന്നുമാണ് വിവരം. സ്ഫോടന കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.ചെങ്കോട്ട മെട്രോസ്‌റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. കാറിന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂർണമായും തകർന്നു. മുപ്പതികലധികം വാഹനങ്ങൾക്ക് കേടുപാട് ...
അങ്ങാടിപ്പുറത്തെ കുരുക്കിന് ആശ്വാസമായി ഓരാടംപാലം- വലിയവീട്ടിൽ പടി റോഡ് തുറന്നു

Local

അങ്ങാടിപ്പുറത്തെ കുരുക്കിന് ആശ്വാസമായി ഓരാടംപാലം- വലിയവീട്ടിൽ പടി റോഡ് തുറന്നു

Perinthalmanna RadioDate: 10-11-2025 അങ്ങാടിപ്പുറം:  തളിക്ഷേത്ര ജംക്‌ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസം കണ്ടെത്തുന്നതിനായി 1.65 കോടി രൂപ ചെലവിൽ നവീകരിച്ച ഓരാടംപാലം– പാറപ്പറമ്പ്– വലിയ വീട്ടിൽപ‌ടി റോഡ് തുറന്നു. ഒരു കോടി രൂപ പഞ്ചായത്തും 65 ലക്ഷം രൂപ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും അനുവദിച്ചാണ് റോഡ് വീതി കൂട്ടി റബറൈസിങ് ന‌ടത്തിയത്. 17 കുടുംബങ്ങൾ റോഡ് വീതികൂട്ടുന്നതിനു ഭൂമി സൗജന്യമായി വിട്ടുനൽകി. വാദ്യമേളങ്ങളും കരിമരുന്ന് പ്രയോഗവുമായി ജനകീയ ഉത്സവ നിറവിലായിരുന്നു റോഡ‍് ഉദ്ഘാടനം.മലപ്പുറം, മഞ്ചേരി ഭാഗങ്ങളിൽനിന്ന് വരുന്ന കോട്ടയ്ക്കൽ, വളാഞ്ചേരി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾക്ക് ഇനി തളി ക്ഷേത്ര ജംക്‌ഷനിലേക്ക് വരാതെ പുതിയ റോഡ് വഴി തിരിഞ്ഞു പോകാനാകും. ഗതാഗതക്കുരുക്കിൽ നിന്നു രക്ഷപ്പെടുന്നതിനൊപ്പം ദൂരവും സമയവും ലാഭിക്കാനാകും. ഇതോടെ തളി ക്ഷേത്ര ജംക്‌ഷനിൽ വലതു ഭാഗത്തേക്ക് വാഹനങ്ങൾ തിരിക്ക...
ഒരു സ്ഥാനാർഥിക്ക് എത്ര തുക ചെലവഴിക്കാം? ഉത്തരവുമായി തെരഞ്ഞെടുപ്പ് കമീഷൻ

Local

ഒരു സ്ഥാനാർഥിക്ക് എത്ര തുക ചെലവഴിക്കാം? ഉത്തരവുമായി തെരഞ്ഞെടുപ്പ് കമീഷൻ

Perinthalmanna RadioDate: 10-11-2025 തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണം ചൂടു പിടിക്കുമ്പോൾ സ്ഥാനാർഥികളും പാർട്ടികളും പൊടി പൊടിക്കുന്ന പണത്തിന് കൈയും കണക്കുമുണ്ടാവില്ല. എന്നാൽ, അങ്ങനെ തോന്നിയത് പോലെ പണം ചെലവഴിച്ച് പ്രചാരണം നടത്താൻ നിയമം അനുവദിക്കുന്നുണ്ടോ? ഇല്ലെന്നാണ് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണർ വ്യക്തമാക്കുന്നത്.ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്നവർക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപയാണെന്ന് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണർ എ. ഷാജഹാൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സ്ഥാനാർത്ഥികൾക്ക് 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും 1,50,000 രൂപയുമാണ് പരിധി.*പരിധിയിൽ കൂടുതൽ ചെലവഴിച്ചാൽ അഞ്ച് വർഷം അയോഗ്യതവോട്ടെണ്ണി ഫലം പ്രഖ്യാപിച്ചാൽ 30 ദിവസത്തിനകം സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകിയിരിക്കണം. ചെലവ് കണക്ക് നൽകാതിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവഴിക...
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ്  ഡിസംബര്‍ 9,11 തീയതികളില്‍; വോട്ടെണ്ണല്‍ 13ന്

മലപ്പുറത്ത് വേട്ടെടുപ്പ് ഡിസംബര്‍ 11ന്
Local

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ്  ഡിസംബര്‍ 9,11 തീയതികളില്‍; വോട്ടെണ്ണല്‍ 13ന്

മലപ്പുറത്ത് വേട്ടെടുപ്പ് ഡിസംബര്‍ 11ന്

Perinthalmanna RadioDate: 10-11-2025 കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്‍. ആദ്യഘട്ടം 2025 ഡിസംബര്‍ ഒമ്പതിനും രണ്ടാംഘട്ടം ഡിസംബര്‍ 11 നും നടക്കും.തിരുവനന്തപുരം, കൊല്ലം ആലപ്പുഴ പത്തനംതിട്ട , കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ബാക്കിയുള്ള ഏഴ് ജില്ലകളിൽ 11 ഡിസംബർ പോളിങ്ങ് നടക്കും.ഡിസംബര്‍ 13 ന് വോട്ടണ്ണല്‍ നടക്കും.മട്ടന്നൂർ ഒഴിക്കെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റ ചട്ടം നിലവില്‍വന്നു.എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.മാധ്യമ പ്രവർത്തകർക്കും പെരുമാറ്റ ചട്ടം ബാധകമാണ്.   2020- ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടർ പ്രകാരമാണ് വോട്ടർ പട്ടിക തയ്യാറാക്കിയത്.2,84,30,761 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 1...
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

Local

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

Perinthalmanna RadioDate: 10-11-2025 സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചയക്ക് 12 മണിക്ക് വാര്‍ത്താ സമ്മേളനം നടത്തും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം കമ്മിഷന്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപങ്ങളിലേക്കാണ് ഡിസംബറില്‍ വോട്ടെടുപ്പ് നടക്കേണ്ടത്. വാര്‍ഡ് വിഭജനത്തിന് ശേഷം ആകെ 23,612 വാര്‍ഡുകളാണുള്ളത്. മുന്‍പ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ മുന്നണികളും സജ്ജമായിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എല്‍ഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ഥി പട്ടിക സജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരം. തെരഞ്ഞെ...
പാണ്ടിക്കാട് അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

Local

പാണ്ടിക്കാട് അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

Perinthalmanna RadioDate: 09-11-2025 പാണ്ടിക്കാട്: സന്ധ്യയായാൽ പാണ്ടിക്കാട് അങ്ങാടി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. ഇതുമൂലം വഴിയാത്രക്കാരും വ്യാപാരികളും ദുരിതത്തിലായി. ഇന്നലെ വൈകിട്ട് തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി 8.30 വരെ നീണ്ടു. പ്രധാനപ്പെട്ട 4 റോഡുകളിലൂടെയും വരുന്ന വാഹനങ്ങൾ ജംക്‌ഷൻ കടക്കാൻ കഴിയാതെ കുരുക്കിൽപെടുകകയാണ്. ടൗണിൽനിന്നു പുറത്തുകടക്കാൻ മണിക്കൂറോളം കാത്തുനിൽക്കേണ്ട അവസ്ഥ.മഞ്ചേരി റോഡിലും വണ്ടൂർ റോഡിലുമെത്തിയാൽ വാഹനങ്ങൾ ഒട്ടൊന്നുമല്ല പ്രയാസപ്പെടുന്നത്. മഞ്ചേരി റോഡിനെയും വണ്ടൂർ റോഡിനെയും ബന്ധിച്ചുള്ള ബൈപാസിന് പദ്ധതിനിർദേശങ്ങളുണ്ടെങ്കിലും ഒന്നും പ്രാവർത്തികമായിട്ടില്ല.മേലങ്ങാടിയിൽനിന്ന് മേലാറ്റൂർ - വണ്ടൂർ റോഡിനെയും പെരിന്തൽമണ്ണ റോഡിനെയും ബന്ധിപ്പിച്ചുള്ള ബൈപാസ് റോഡുകളുണ്ട്. പക്ഷേ ദൂരസ്ഥലത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഇക്കാര്യം അറിയില്ല.ഒരു റോഡിലും ബൈപാസ് തുടങ്ങുന്നിടത്ത് ദിശാ...
മണികണ്ഠൻ കൊളത്തൂരിൻ്റെ പ്രഥമ നോവൽ ‘ഗോഷ്ഠി’ പ്രകാശനം ചെയ്തു

Local

മണികണ്ഠൻ കൊളത്തൂരിൻ്റെ പ്രഥമ നോവൽ ‘ഗോഷ്ഠി’ പ്രകാശനം ചെയ്തു

Perinthalmanna RadioDate: 09-11-2025 പെരിന്തൽമണ്ണ: മാധ്യമ പ്രവർത്തകൻ മണികണ്ഠൻ കൊളത്തൂരിന്റെ പ്രഥമ നോവൽ ഗോഷ്ഠി എഴുത്തുകാരൻ വി. ആർ. സുധീഷ് പ്രകാശനം ചെയ്തു. പുസ്തക പ്രസാദകരായ ഓറ ടെയിൽസ് പബ്ലിക്കേഷൻസ് ഡയറക്ടർ എ. പി ശ്രുതി പുസ്തകം പരിചയപ്പെടുത്തി. ഓറ ഡയറക്ടർ സരിഗ ജംഷീർ, എഴുത്തുകാരായ കൃഷ്ണമാധവ്, മനാഫ് മുഹമ്മദ്, എ. ആർ. വി. ആൽ, മാത്യു കുര്യാക്കോസ്, ഇളവൂർ ശശി തുടങ്ങിയവർ പ്രസംഗിച്ചു. മണികണ്ഠൻ കൊളത്തൂർ മറുപടി പ്രസംഗം നടത്തി. കോഴിക്കോട് ഓറ ടെയിൽ പബ്ലിക്കേഷൻ ആണ് പുസ്തകം പുറത്തിറക്കിയത്.പ്രതീക്ഷിക്കുന്നത് പോലെ ഒരിക്കലും ചലിക്കാത്ത ജീവിതം നൽകുന്ന വ്യഥകളും  തിരിച്ചടികളും ജീവിത സങ്കർഷങ്ങളും പ്രതിപാദിക്കുന്നതാണ് നോവല്‍.  പ്രീ ബുക്കിങ്ങിൽ വലിയ സ്വീകരണവും അംഗീകാരവുമാണ് നോവലിന് ലഭിച്ചത്. ...............................................*കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെ...
സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാപരീക്ഷ തുടങ്ങി

Local

സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാപരീക്ഷ തുടങ്ങി

Perinthalmanna RadioDate: 09-11-2025 മലപ്പുറം: സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യതാകോഴ്‌സിൻ്റെ പൊതുപരീക്ഷ തുടങ്ങി. ജില്ലയിലെ 27 പരീക്ഷാ കേന്ദ്രങ്ങളിലായി 1430 പഠിതാക്കൾ പരീക്ഷ എഴുതി. ഇവരിൽ 972 പേർ സ്ത്രീകളും 437 പേർ പുരുഷന്മാരുമാണ്. പട്ടികജാതി വിഭാഗത്തിൽ 141 പേരും പട്ടികവർഗ്ഗ വിഭാഗത്തിൽ 12 പേരും  ഉൾപ്പെട്ടിട്ടുണ്ട്. ഭിന്നശേഷിക്കാരായ 71 പഠിതാക്കൾ സ്ക്രൈബിൻ്റെ സഹായത്തോടെയാണ് പരീക്ഷ എഴുതുന്നത്.ആദ്യ ദിവസം മലയാളം, ഹിന്ദി വിഷയങ്ങളിലെ പരീക്ഷ നടന്നു. രണ്ടാം ദിവസമായ ഇന്ന് ( ഞായറാഴ്‌ച ) ഇംഗ്ലീഷ്, രസതന്ത്രം വിഷയങ്ങളിലാണ് പരീക്ഷ.  തുടർന്ന് നവംബർ 16, 17, 18 തിയതികളിലാണ് പരീക്ഷ നടക്കുന്നത്. ...............................................*കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക*------...
പെരിന്തൽമണ്ണ നഗരത്തിൽ പുതിയ ബ്യൂട്ടി സ്‌പോട്ട് ആയി ഹരിതതീരം

Local

പെരിന്തൽമണ്ണ നഗരത്തിൽ പുതിയ ബ്യൂട്ടി സ്‌പോട്ട് ആയി ഹരിതതീരം

Perinthalmanna RadioDate: 09-11-2025 പെരിന്തൽമണ്ണ : നഗരത്തിൽ പുതിയ ബ്യൂട്ടി സ്‌പോട്ട് ആയി ഹരിതതീരം. നഗരസഭ ദുബായ്പ്പടിയിൽ നിർമിച്ച ഹരിതതീരം ബ്യൂട്ടി സ്പോട്ട് നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണയിൽ വലിയ മാറ്റത്തിനു വഴിയൊരുക്കിയ നഗരസഭാ പദ്ധതിയാണ് ബ്യൂട്ടിസ്പോട്ട്. ജനകീയ ബ്യൂട്ടി സ്പോട്ടുകളുടെ കൂട്ടത്തിലേക്ക് ദുബായ്പ്പടിയിലെ ഹരിതതീരം കൂടി ചേരുകയാണെന്നും പ്രകൃതി ഭംഗി ആസ്വദിക്കാനും വിശ്രമ വിനോദ സമയങ്ങൾ ചെലവഴിക്കാനുമായൊരിടമായി ഹരിതതീരം മാറുമെന്ന് ഉറപ്പാണ്.നഗരസഭ 13 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച ബ്യൂട്ടി സ്പോട്ടിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച്  ഇരിപ്പിടങ്ങൾ ഒരുക്കിയത് റോട്ടറി ക്ലബ്‌ പെരിന്തൽമണ്ണയാണ്. ഉപാധ്യക്ഷ എ.നസീറ ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്‌, മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ, കെ.ഉണ്ണിക്കൃഷ്ണൻ, മൻസൂർ നെച്ചിയിൽ, കൗൺസിലർമാരായ സക്കീന സൈദ്, പി.സീനത്ത്, എൻ.അജിത,...
കൊടികുത്തി മലയിൽ സ്‌കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

Local

കൊടികുത്തി മലയിൽ സ്‌കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

Perinthalmanna RadioDate: 08-11-2025 പെരിന്തൽമണ്ണ: അമ്മിനിക്കാട്  കൊടികുത്തി മലയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേരെ പെരിന്തൽമണ്ണ യിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...