ഷൊർണൂർ- നിലമ്പൂർ പാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത വരുന്നു
Perinthalmanna RadioDate: 06-11-2025 മേലാറ്റൂർ : ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമാണത്തിനുള്ള കോൺക്രീറ്റ് ബ്ലോക്ക് സജ്ജമായി. അടിപ്പാതക്കായി നിർമിച്ച കോൺക്രീറ്റ് ബ്ലോക്ക് പാളത്തിനടിവശം തുരന്ന് അവിടേക്ക് നീക്കി വെക്കുകായിണിനി ചെയ്യുക. നവംബർ അവസാനത്തോടെ അതും പൂർത്തിയാകും.മേലാറ്റൂർ-കീഴാറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിധത്തിൽ അഞ്ച് കോടി രൂപ ചെലവിലാണ് അടിപ്പാത നിർമിക്കുന്നത്. ഇവിടെ റെയിൽപാളത്തിനു കുറുകേ യാതൊരു ഗതാഗതമാർഗവും ഇല്ലാത്തതിനാൽ പാളത്തിനിരുവശത്തും താമസിക്കുന്നവർ ഏറെ ദുരിതത്തിലാണ്.മദ്രസ, സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് ഏറെ പ്രയാസപ്പെടുന്നത്. അപകടകരമാം വിധത്തിൽ റെയിൽപാളം മുറിച്ചുകടന്നാണിവർ യാത്ര ചെയ്തിരുന്നത്. ഇപ്പോൾ റെയിൽപാതയുടെ വൈദ്യുതീകരണം പൂർത്തിയായതോടെ ആ യാത്രയും അസാധ്യമായി. അതു കൊണ്ടുതന്നെ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞാണ് വിദ്യാർഥികളടക്കമുള്ളവർ ഇപ്...










