Local

വാല്‍പാറയിലേക്ക് നവംബര്‍ ഒന്ന് മുതല്‍ ഇ- പാസ് നിര്‍ബന്ധം

Local

വാല്‍പാറയിലേക്ക് നവംബര്‍ ഒന്ന് മുതല്‍ ഇ- പാസ് നിര്‍ബന്ധം

Perinthalmanna RadioDate: 30-10-2025 നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ ഇ- പാസ് നിര്‍ബന്ധം. നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ വിനോദസഞ്ചാരികള്‍ ഇ- പാസ് എടുക്കണമെന്ന് കാട്ടി കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.നീലഗിരി ജില്ലയിലും കൊടൈക്കനാലിലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനാല്‍ നേരത്തെ തന്നെ പാസ് നിര്‍ബന്ധമാക്കിയിരുന്നു. അതോടെ സഞ്ചാരികള്‍ വാല്‍പാറ ലക്ഷ്യമാക്കിയതോടെ വന്‍തിരക്ക് മൂലം നഗരം പലപ്പോഴും ഗതാഗതക്കുരുക്കില്‍ വലയുകയാണ്. ഈ പശ്ചാത്തലത്തിലാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി.സഞ്ചാരികളുടെ ഇഷ്ട റൂട്ടായ വാൽപ്പാറയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നിർ‌ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതീവ ശ്രദ്ധ വേണ്ട പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നത്. തേയിലത്തോട...
മേലാറ്റൂർ പഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്തം പടരുന്നു

Local

മേലാറ്റൂർ പഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്തം പടരുന്നു

Perinthalmanna RadioDate: 30-10-2025 മേലാറ്റൂർ : ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്തം പടരുന്നു. 20 പേർക്കാണ് ഈമാസം രോഗബാധയുണ്ടായത്. ഇതിൽ പത്തുവയസ്സുള്ള ഒരു വിദ്യാർഥിയുമുണ്ട്. നിലവിൽ മിക്ക വാർഡുകളിലും രോഗബാധിതരായ ആളുകളുണ്ട്. ഒരു പ്രദേശത്തുമാത്രമല്ല രോഗബാധിതരുള്ളതെന്നത് ആരോഗ്യപ്രവർത്തകരെയും വലയ്ക്കുകയാണ്. ഇതിനുമുൻപുള്ള മാസങ്ങളിലും രോഗബാധിതരുണ്ടായിരുന്നെങ്കിലും എണ്ണം കുറവായിരുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്നതിനാൽ ആരോഗ്യപ്രവർത്തകർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം, വ്യക്തി, പരിസരം എന്നിവയുടെ ശുചിത്വത്തിലും ശാസ്ത്രീയമായ മാലിന്യപരിപാലനത്തിനും പ്രത്യേക ശ്രദ്ധവേണമെന്നന്ന് മെഡിക്കൽ ഓഫീസർ മുന്നറിയിപ്പുനൽകി. --------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
വോട്ട് ചേർക്കലിൽ അപാകത; അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് സിപിഎം

Local

വോട്ട് ചേർക്കലിൽ അപാകത; അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് സിപിഎം

Perinthalmanna RadioDate: 30-10-2025 അങ്ങാടിപ്പുറം:  അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് സിപിഎം. വോട്ട് ചേർക്കലിൽ അപാകത ആരോപിച്ചാണ് ഉപരോധം. രാവിലെ പത്തു മണിക്ക് ആരംഭിച്ച ഉപരോധം ഇപ്പോഴും തുടരുകയാണ്. ഉപരോധത്തെ തുടർന്ന് സെക്രട്ടറിക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനോ ഭക്ഷണത്തിനോ പുറത്തു പോകാൻ കഴിഞ്ഞില്ല. പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
വോട്ടർപട്ടികയിൽ ക്രമക്കേട്; സൂപ്രണ്ടിനെ യുഡിഎഫ് ഉപരോധിച്ചു

Local

വോട്ടർപട്ടികയിൽ ക്രമക്കേട്; സൂപ്രണ്ടിനെ യുഡിഎഫ് ഉപരോധിച്ചു

Perinthalmanna RadioDate: 30-10-2025 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിൽ വോട്ടർ പട്ടികയിൽ ഭരണ കർത്താക്കളുടെ ഒത്താശയോടെ ഉദ്യോഗസ്ഥർ വ്യാപകമായ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി തിരഞ്ഞെടുപ്പ് ചുമതലയുള്ള സൂപ്രണ്ടിനെ ഉപരോധിച്ചു. പല വാർഡുകളിൽ നിന്നായി വോട്ടുകൾ ഷിഫ്റ്റ് ചെയ്യാൻ അപേക്ഷ നൽകിയതിൽ ഏക പക്ഷീയമായ തീരുമാനം എടുക്കുന്നുവെന്നും ഇരട്ട വോട്ടുകൾ വ്യാപകമായി ചേർത്ത് കള്ളവോട്ടുകൾക്ക് സിപിഎം കളം ഒരുക്കുന്നുവെന്നും ആരോപിച്ചു. ഉപരോധത്തിന് യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ എം.ബി. ഫസൽ മുഹമ്മദ്, കൺവീനർ നാലകത്ത് ബഷീർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അറഞ്ഞിക്കൽ ആനന്ദൻ, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി കൊളക്കാടൻ അസീസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.കെ. രാജേന്ദ്രൻ, നഗരസഭ അംഗങ്ങളായ എം.എം. സക്കീർ ഹുസൈൻ, പച്ചീരി ഫാറൂഖ്, താമരത്ത് സലീം, മുഹമ്മദ് സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.-----------------...
പെരിന്തൽമണ്ണയിൽ സ്വകാര്യ ബസ്സുകളിൽ മിന്നൽ പരിശോധന നടത്തി

Local

പെരിന്തൽമണ്ണയിൽ സ്വകാര്യ ബസ്സുകളിൽ മിന്നൽ പരിശോധന നടത്തി

Perinthalmanna RadioDate: 30-10-2025 പെരിന്തൽമണ്ണ :  സ്വകാര്യ ബസുകളിൽ പൊലീസ് ,മോട്ടർ വാഹന വകുപ്പ്, എക്സൈസ് വിഭാഗം സംയുക്തമായി പരിശോധന നടത്തി. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു.പെരിന്തൽമണ്ണ മൂസക്കുട്ടി സ്‌മാരക ബസ് സ്റ്റാൻഡിലും ഹൈവേ റോഡുകളിലും പരിശോധനയുണ്ടായിരുന്നു. ഡ്രൈവർമാർക്ക് ഇടയിലും ജീവനക്കാർക്കിടയിലും ലഹരി ഉപയോഗം വ്യാപകമാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെരിന്തൽമണ്ണ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ മനുരാജ്, പെരിന്തൽമണ്ണ ട്രാഫിക് എസ്ഐ കബീർ, എക്സൈസ് സിഐ ഹരിദാസൻ എന്നിവർ നേതൃത്വം നൽകി. ..............................................®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ 400 രൂപ കൂട്ടി, സ്ത്രീകൾക്കായി പ്രത്യേക പെൻഷൻ പദ്ധതി

Local

തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ 400 രൂപ കൂട്ടി, സ്ത്രീകൾക്കായി പ്രത്യേക പെൻഷൻ പദ്ധതി

Perinthalmanna RadioDate: 29-10-2025 സംസ്ഥാനത്ത് സാമൂഹികക്ഷേമ പെൻഷനുകൾ ഉയർത്തി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1600 രൂപയിൽ നിന്ന് 2000 രൂപയാക്കിയാണ് പെൻഷനുകൾ ഉയർത്തിയത്. സ്ത്രീകൾക്കായി പ്രത്യേക പെൻഷൻ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനസർക്കാറിന്റെ ജനപ്രിയ പ്രഖ്യാപനങ്ങൾ.ഇതിനായി 3800 കോടി രൂപയായിരിക്കും സർക്കാർ ചെലവിടുക. നിലവിൽ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടേയും കീഴിൽ വരാത്ത 35 മുതൽ 60 വയസുവരെ പ്രായമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ നൽകുന്നതാണ് പദ്ധതി. 33 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആശവർക്കർമാരുടെ ഓണറേറിയവും ഉയർത്തിയിട്ടുണ്ട്. ആയിരം രൂപയുടെ വർധനവാണ് ഓണറേറിയത്തിൽ വരുത്തിയിരിക്കുന്നത്.യുവാക്കൾക്കായി പുതിയ ...
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് അഞ്ച് മുതൽ; ഫലപ്രഖ്യാപനം മെയ് 8ന്

Local

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് അഞ്ച് മുതൽ; ഫലപ്രഖ്യാപനം മെയ് 8ന്

Perinthalmanna RadioDate: 29-10-2025 കേരളത്തിൽ SSLC പരീക്ഷ മാർച്ച് അഞ്ച് മുതൽ 30 വരെ നടക്കും. 4,25,000 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഫെബ്രുവരി 16-20 വരെ മോഡൽ പരീക്ഷകൾ നടക്കും. ഐടി പരീക്ഷ ഫെബ്രുവരി 2  മുതൽ 13 വരെ നടക്കും. നവംബർ 12 മുതൽ 19 വരെയാണ് അപേക്ഷയും പരീക്ഷ ഫീസും പിഴകൂടാതെ അടക്കേണ്ട അവസാന തീയ്യതി. 2026 മെയ് 8നാണ് ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്ന തീയതി. ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ മൂവായിരത്തോളം കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കായി സജ്ജമാക്കുന്നത്.പ്ലസ് വൺ പരീക്ഷ മാർച്ച് 5 മുതൽ 27 വരെയും പ്ലസ് ടൂ മാർച്ച് 8 മുതൽ 28 വരെയും നടക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി 9 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതും. ഒന്നാം വർഷ  പൊതു പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30 നും  രണ്ടാം  വർഷ  പൊതു പരീക്ഷകൾ രാവിലെ 9.30 നും ആരംഭിക്കും....
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

Local

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

Perinthalmanna RadioDate: 29-10-2025 സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. അറബിക്കടലിലെ തീവ്രന്യൂന മർദത്തിന്റെ സ്വാധീന ഫലമായാണ് മഴ. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരളതീരത്ത് ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിൻവലിച്ചു. അതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോന്‍ത ചുഴലിക്കാറ്റ് ആന്ധ്രയില്‍ കരതൊട്ടു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടത്. ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രാപ്രദേശിന്റെ തീരപ്രദേശം, റായലസീമ, തെലങ്കാന, തെക്...
മിനി ഊട്ടിയിലേക്കുള്ള റോഡ് നവീകരിക്കാൻ 5 കോടി രൂപ അനുവദിച്ചു

Local

മിനി ഊട്ടിയിലേക്കുള്ള റോഡ് നവീകരിക്കാൻ 5 കോടി രൂപ അനുവദിച്ചു

Perinthalmanna RadioDate: 29-10-2025 മലപ്പുറം: മലപ്പുറം ജില്ലയിലെ മലപ്പുറത്തിനും കൊണ്ടോട്ടിക്കും ഇടയിലുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് അരിമ്പ്ര കുന്നുകള്‍ അഥവാ മിനി ഊട്ടി എന്നറിയപ്പെടുന്നത്.ഊട്ടിയുടെ അത്രത്തോളം മനോഹര മായ മലകളും കുന്നുകളും കൊണ്ട് പ്രകൃതി രമണീയമായ പച്ചപ്പു നിറഞ്ഞ സ്ഥലമാണ് മിനി ഊട്ടി.സമുദ്രനിരപ്പില്‍ നിന്ന് 445 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശമുള്ളത്. മറ്റെല്ലാ സവിശേഷതകളെക്കാളും മിനി ഊട്ടിയെ സ്പെഷ്യല്‍ ആക്കുന്നത് ഇവിടുത്തെ ഗ്ലാസ് ബ്രിഡ്ജ് ആണ്. കേരളത്തില്‍ തന്നെ വയനാട് 900 കണ്ടിയിലാണ് മറ്റൊരു ഗ്ലാസ് പാലമുള്ളത്. എന്നാല്‍ കേരളത്തിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജുകളില്‍ ഒന്നാണ് മിനി ഊട്ടിയിലേത്.15 മീറ്ററോളം നീളമുള്ള പാലത്തില്‍ കൂടി നടക്കുമ്ബോള്‍ താഴെ മരങ്ങളും പച്ചപ്പും കാണാം. മിസ്ട്രി പാർക്കിനുള്ളില്‍ തന്നെയാണ് ഈ പാലത്തിലേക്കുള്ള എൻട്രിയും. മിസ്‌ടി ലാൻഡ് രാവിലെ തന്നെ കാഴ്ചക്കാർക...
ചീരട്ടാമല അപകട വളവിൽ തടിലോറി മറിഞ്ഞു.

Local

ചീരട്ടാമല അപകട വളവിൽ തടിലോറി മറിഞ്ഞു.

Perinthalmanna RadioDate: 29-10-2025 അങ്ങാടിപ്പുറം: അങ്ങാടിപ്പുറം- പുളിങ്കാവ് മല റൂട്ടിൽ സ്ഥിരം അപകട മേഖലയായചീരട്ടാമല വളവിൽ തടി ലോറി മറിഞ്ഞു. ഇവിടെ റോഡരികിൽ നിറുത്തി തടി ലോഡ് ചെയ്യുകയായിരുന്നു ലോറിയാണ് റോഡിന്റെ അരിക് താഴ്ന്നു ഒരു ഭാഗത്തേക്ക് മറിഞ്ഞത്. ജോലിക്കാർ പുറത്ത് ആയതിനാൽ ആർക്കും പരിക്കില്ല. മുൻപ് ഇന്ധന ടാങ്കർ അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ട ഈ ഭാഗത്ത് ഇപ്പോഴും അപകടങ്ങൾ സാധാരണയാണ് . ............................................---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...