Local

ജില്ലയിൽ ആകെയുള്ള മഴക്കുറവ് ഇന്നലത്തെ കനത്ത മഴയോടെ കുറഞ്ഞു

Local

ജില്ലയിൽ ആകെയുള്ള മഴക്കുറവ് ഇന്നലത്തെ കനത്ത മഴയോടെ കുറഞ്ഞു

Perinthalmanna RadioDate: 28-10-2025 മലപ്പുറം : ഇന്നലെ പകൽ മുഴുവൻ പെയ്ത മഴ ജില്ലയിൽ പലയിടത്തും ജനജീവിതത്തെ ബാധിചെങ്കിലും ജില്ലയിൽ ആകെയുള്ള മഴക്കുറവ് ഇന്നലത്തെ കനത്ത മഴയോടെ ഒരു പരിധിവരെ കുറഞ്ഞു. ഒക്ടോബറിൽ തുടങ്ങിയ തുലാവർഷ കാലത്ത്, ജില്ലയിൽ കഴിഞ്ഞ ദിവസം വരെ 31% മഴക്കുറവാണ് അനുഭവപ്പെട്ടത്. ഈ മാസം ഒന്നു മുതൽ 26 വരെ ജില്ലയിൽ ലഭിച്ചത് 180.6 മി.മീറ്റർ മഴയാണ്. സാധാരണ 261.5 മി.മീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്താണിത്. ഞായറാഴ്ച ജില്ലയിലാകെ ലഭിച്ചത് 0.5 മി.മീറ്റർ മഴയാണ്. 7.8 മി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. ഇന്നലത്തെ കനത്ത മഴയോടെ മഴക്കുറവ് ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കരിപ്പൂരിൽ മാത്രം ഇന്നലെ 40.6 മി.മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ...............................................*കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ...
പെരിന്തല്‍മണ്ണ നഗരസഭയുടെ വികസനസദസ്സ് ശ്രദ്ധേയമായി

Local

പെരിന്തല്‍മണ്ണ നഗരസഭയുടെ വികസനസദസ്സ് ശ്രദ്ധേയമായി

Perinthalmanna RadioDate: 28-10-2025 പെരിന്തൽമണ്ണ: നേട്ടങ്ങള്‍ അടയാളപ്പെടുത്തി പെരിന്തല്‍മണ്ണ നഗരസഭയുടെ വികസനസദസ്സ് ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് നിറഞ്ഞ സദസ്സിലാണ് പെരിന്തല്‍മണ്ണയില്‍ നടന്നത്. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഒറ്റപ്പാലം എം.എല്‍.എ അഡ്വ. കെ. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍കൊള്ളുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം തുടച്ച് നീക്കുന്നതിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം വികസനം കൊണ്ടുവരാനും സര്‍ക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭ ചെയര്‍പേഴ്സന്‍ പി. ...
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്
Local

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

Perinthalmanna RadioDate: 28-10-2025 സംസ്ഥാനത്ത് നാളെ ഒക്ടോബർ 29, ബുധനാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് യുഡിഎസ്എഫ്. പിഎം ശ്രീ വിഷയത്തിൽ സമരം കടുപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ തീരുമാനം. സമര പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദ് എന്ന് കെ എസ് യു അറിയിച്ചു. ഇന്നലെ ചേർന്ന പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം എടുത്തത്.നാളെ വിദ്യാര്‍ഥി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎസ്എഫ് നേതാക്കള്‍ അറിയിച്ചു. പിഎം ശ്രീ പദ്ധതിയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ തന്നെ നിലപാടിനെതിരെ രംഗത്ത് വന്ന അതേസാഹചര്യത്തിലാണ് കെ എസ് യു സമരവുമായി മുന്നോട്ട് പോകുന്നത്.നാളെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും ജില്ലാ ആസ്ഥാനങ്ങളിൽ യുഡിഎസ്എഫ് പ്രതിഷേധവും നടക്കും. ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യുഡിഎസ്എഫ് യോഗത്തിലാണ് സമരപ്രഖ്യാ...
ഉച്ചാരക്കടവ് ചാത്തോലിപ്പടി പാലത്തിലെ വെള്ളക്കെട്ട് അപകട ഭീഷണിയാകുന്നു

Local

ഉച്ചാരക്കടവ് ചാത്തോലിപ്പടി പാലത്തിലെ വെള്ളക്കെട്ട് അപകട ഭീഷണിയാകുന്നു

Perinthalmanna RadioDate: 28-10-2025 മേലാറ്റൂർ : സംരക്ഷണ ഭിത്തി തകർന്നും അരികിടിഞ്ഞും ബലക്ഷയം വന്ന ഉച്ചാരക്കടവ് ചാത്തോലിപ്പടി പാലത്തിൽ വെള്ളക്കെട്ടും. ഇതോടെ അപകട ഭീഷണി ഇരട്ടിയായി. പണിയിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിനു കാരണമായത്. ഓടയുടെ പണി പൂർത്തിയാക്കാത്തതിനാൽ ഒഴുകിയെത്തുന്ന മലിനജലം റോഡിലേക്ക് കയറി പാലത്തിൽ തങ്ങിക്കിടക്കുകയാണ്.നിലമ്പൂർ - പെരുമ്പിലാവ് സംസ്ഥാന പാതയിലാണ് പാലം. ഒട്ടേറെ ചരക്കു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാലം പുതുക്കിപ്പണിയാൻ നേരത്തേ നടപടി തുടങ്ങിയിരുന്നു. എന്നാൽ പരിശോധനയിൽ ഒതുങ്ങി. ഒടുവിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ ഒലിപ്പുഴ വരെ റോഡ് വിപുലീകരണത്തിൽ പാലവും ഉൾപ്പെടുത്തി പുതുക്കിപ്പണിയാൻ അനുമതിയായതായിരുന്നു. റോഡ് പണിയാണങ്കിൽ രണ്ടുതവണകളായി പാതിവഴിയിൽ മുടങ്ങി.പിന്നീട് റോഡ് പാടേ തകർന്ന ഭാഗം മാത്രം താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തി. അപ്പോഴും പാലത്തിൽ അത്യാവശ്യം ചെയ്യേണ്ട...
ഉപജീവനത്തിനായി പെരിന്തൽമണ്ണയിൽ ചായ വിറ്റിരുന്ന ഏഴാം ക്ലാസുകാരനെ ഏറ്റെടുത്ത് നജീബ് കാന്തപുരം എംഎൽഎ

Local

ഉപജീവനത്തിനായി പെരിന്തൽമണ്ണയിൽ ചായ വിറ്റിരുന്ന ഏഴാം ക്ലാസുകാരനെ ഏറ്റെടുത്ത് നജീബ് കാന്തപുരം എംഎൽഎ

Perinthalmanna RadioDate: 28-10-2025 പെരിന്തൽമണ്ണ: ഉപജീവനത്തിനായി പെരിന്തൽമണ്ണയിൽ ചായ വിറ്റിരുന്ന അസം സ്വദേശിയായ ഏഴാം ക്ലാസുകാരനെ ഏറ്റെടുത്ത് നജീബ് കാന്തപുരം എംഎൽഎ. പെരിന്തൽമണ്ണ ബോയ്സ് സ്കൂൾ വിദ്യാർത്ഥി ഉസൈനെയാണ് എംഎൽഎ നേരിട്ടെത്തി കണ്ട് സഹായം വാഗ്ദാനം ചെയ്തത്. മൂന്ന് വർഷത്തോളമായി ഉസൈനും കുടുംബവും കേരളത്തിലെത്തിയിട്ട്. കഴിഞ്ഞ നോമ്പുകാലത്ത് ഉപ്പ അപകടത്തിൽ മരിച്ചു. അസുഖ ബാധിതയായ ഉമ്മയുടെ ചികിത്സയ്ക്കായാണ് താൻ ചായ വിൽക്കാനിറങ്ങുന്നതെന്ന് ഉസൈൻ പറയുന്നു.പെരിന്തൽമണ്ണ ടൗണിലൂടെ രാത്രി വൈകിയും ചായ വിറ്റു നടക്കുന്ന ഏഴാം ക്ലാസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് എംഎൽഎ നേരിട്ടെത്തി ഉസൈനെ കണ്ടത്. ചെറിയ സമയം കൊണ്ട് മലയാളം പഠിച്ചെടുത്ത അസമുകാരന് തിരിച്ചിനി നാട്ടിലേക്ക് പോകാൻ താൽപര്യമില്ലെന്നും എംഎൽഎയോട് പറഞ്ഞു. എട്ട് മാസം മുമ്പ് സുഹൃത്തിന്റെ കുട്ടിക്ക് സുഖമില്ലാത്തതിനാൽ സഹായിക്ക...
കേരളത്തിലും എസ്‌ഐആർ; വോട്ടർപട്ടിക ഇന്ന് അർധരാത്രിയോടെ മരവിപ്പിക്കും

Local

കേരളത്തിലും എസ്‌ഐആർ; വോട്ടർപട്ടിക ഇന്ന് അർധരാത്രിയോടെ മരവിപ്പിക്കും

Perinthalmanna RadioDate: 27-10-2025 ന്യൂഡൽഹി: രാജ്യ വ്യാപക എസ്‌ഐആറിന്റെ രണ്ടാംഘട്ടം ഷെഡ്യൂൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ടത്തിൽ ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിലും ഇന്ന് അർധരാത്രി മുതൽ നടപടിക്രമങ്ങൾ ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്‌ഐആർ നീട്ടിവെക്കണമെന്ന എന്ന സംസ്ഥാനത്തിന്റെ ആവശ്യം കമ്മീഷൻ തള്ളി.എസ്‌ഐആർ നടപ്പിലാക്കുന്ന  സംസ്ഥാനങ്ങളിലെ നിലവിലെ വോട്ടർപട്ടിക ഇന്ന് അർധരാത്രി മുതൽ മരവിപ്പിക്കും. നടപടികൾ നാളെ മുതൽ നവംബർ മൂന്നുവരെ പ്രാഥമികമായി നടക്കും. തുടർന്ന് നവംബർ നാലുമുതൽ ഡിസംബർ നാലുവരെ വീടുകൾ കയറിയുള്ള വിവരശേഖരണം പൂർത്തിയാക്കും.ഡിസംബർ ഒൻപതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയുമായി ബ...
കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

Local

കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

Perinthalmanna RadioDate: 27-10-2025 ഐഎസ്എൽ ക്ലബ്‌ കേരള ബ്ലാസ്റ്റേഴ്സ് കേരളം വിടാൻ ആലോചന. ഹോം ഗ്രൗണ്ട് ആയ കൊച്ചി സ്റ്റേഡിയത്തിന്റെ അവസ്ഥ പരിഗണിച്ചാണ് ആലോചന. ഐഎസ്എല്ലിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക. പണി തീർന്നില്ലെങ്കിൽ ഹോം ഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റും.അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ എറണാകുളം കലൂർ സ്റ്റേഡിയം നവീകരണം അനിശ്ചിതത്വത്തിലാണ്. സ്റ്റേഡിയം നവീകരണ വിവാദത്തിന് പിന്നാലെ ജിസിഡിഎ അടിയന്തരയോഗം വിളിച്ചു. ചോദ്യങ്ങളോട് അസഹിഷ്ണുത തുടരുന്ന കായികമന്ത്രി വി അബ്ദുറഹിമാന് വിഷയത്തിൽ പ്രതികരണമില്ല.സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ തട്ടിപ്പും അഴിമതിയും നടന്നോ എന്ന് സർക്കാർ അന്വേഷിക്കണമെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം.സ്റ്റേഡിയം നവീകരണത്തിന് സ്പോൺസറുമായുള്ള കരാർ വ്യവസ്ഥ എന്താണെന്ന് സർക്കാർ വ്യക്തമാക്...
ബസിൽ വെച്ച് വയോധികനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി

Local

ബസിൽ വെച്ച് വയോധികനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി

Perinthalmanna RadioDate: 27-10-2025 പെരിന്തൽമണ്ണ: താഴെക്കോട് കാപ്പുപറമ്പിൽ സ്വകാര്യ ബസിൽ വെച്ച് വയോധികനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. താഴേക്കോട് ബിടാത്തി സ്വദേശിയായ ഷഹീർ ബാവയെയാണ് അറസ്റ്റ് ചെയ്തത്.തിരക്കേറിയ ബസിൽ കാലിൽ ചവിട്ടിയത് ചോദ്യം ചെയ്തതിനെയാണ് ഷഹീർ ബാവ വയോധികനായ ഹംസയെ മർദ്ദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ താഴേക്കോട് നിന്ന് കരിങ്കല്ലത്താണിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്.യാത്രയ്ക്കിടെ കാലിൽ ചവിട്ടിയത് ചോദ്യം ചെയ്തതോടെ യുവാവ് പ്രകോപിതനായി കേട്ടാല്‍ അറക്കുന്ന അസഭ്യ വാക്കുകൾ ഉച്ചരിച്ച് ഹംസയെ ക്രൂരമായി മർദ്ദിച്ചു. പ്രായമായ ആളെ രക്ഷിക്കാൻ ശ്രമിച്ച മറ്റു യാത്രക്കാർക്ക് എതിരെയും  ഇയാൾ തിരിഞ്ഞു.സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ശക്തമാക്കി. ഹംസയുടെ ബന്ധുക്...
മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പഞ്ചായത്ത് അങ്ങാടിപ്പുറം

Local

മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പഞ്ചായത്ത് അങ്ങാടിപ്പുറം

Perinthalmanna RadioDate: 27-10-2025 മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ ആകെ 35,74,802 വോട്ടർമാർ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെക്കാൾ 2,20,155 വോട്ടർമാർ ഇത്തവണ കൂടുതലുണ്ട്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കരടുപട്ടികയെ അപേക്ഷിച്ച് 24,643 പേർ അന്തിമ പട്ടികയിൽ കൂടുതലുണ്ട്. കരടുപട്ടികയിൽ 72,031 പേരെ കൂടുതൽ ഉൾപ്പെടുത്തിയപ്പോൾ 47,388 പേരെ ഒഴിവാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തി പുനർ നിർണയിച്ചതിനു ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയാണ് പുറത്തുവന്നത്. കരടുപട്ടികയിൽ 287 ആയിരുന്ന പ്രവാസി വോട്ടർമാരുടെ എണ്ണം 447 ആയി. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പഞ്ചായത്ത് അങ്ങാടിപ്പുറവും കുറവ് മക്കരപ്പറമ്പുമാണ്.ജില്ലയിൽ ജനവിധി തീരുമാനിക്കുന്നതിൽ സ്ത്രീകൾക്കു നിർണായക റോളുണ്ടാകും. വോട്ടർ പട്ടികയിൽ സ്ത്രീകൾക്കു പുരുഷന്മാരെക്കാൾ 1,30,553 പേരുടെ ലീഡുണ്ട്...
ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Local

ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 27-10-2025 പെരിന്തൽമണ്ണ:തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തിങ്കളാഴ്ച മോന്‍താ ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയിലോ ആന്ധ്രാ പ്രദേശിലെ കാക്കിനട തീരത്ത് വീശാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യത. കാസർകോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നൽകി. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ യെല്ലോ അലർട്ടാണ്. മറ്റന്നാൾ മുതൽ മഴയ്ക്ക് ശമനമുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളതീരത്തെ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. .....................