Local

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമപട്ടികയില്‍ കൂടിയത് 1.18 ലക്ഷം വോട്ടര്‍മാര്‍; കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

Local

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമപട്ടികയില്‍ കൂടിയത് 1.18 ലക്ഷം വോട്ടര്‍മാര്‍; കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

Perinthalmanna RadioDate: 26-10-2025 തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയില്‍ കൂടിയത് 1,18,293 വോട്ടര്‍മാര്‍. ശനിയാഴ്ചയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്.ഇതുപ്രകാരം 2,84,30,761 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,33,52,996 പുരുഷന്മാരും 1,49,59,273 സ്ത്രീകളും 271 ട്രാന്‍സ്ജെന്‍ഡറുകളുമാണ്.തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പട്ടിക പുതുക്കിയത്. സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇൗമാസം 14 നുവരെ പേരുചേര്‍ക്കാന്‍ അവസരം നല്‍കി. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2841 പേരുണ്ട്.ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ്...
പാലക്കാട് – കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയപാത; ജില്ലയിലെ പ്രവേശന റോഡുകള്‍ മാറിയേക്കും

Local

പാലക്കാട് – കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയപാത; ജില്ലയിലെ പ്രവേശന റോഡുകള്‍ മാറിയേക്കും

Perinthalmanna RadioDate: 26-10-2025 മലപ്പുറം: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയ പാതയിലേക്ക് നേരത്തെ നിശ്ചയിച്ച പ്രവേശന റോഡുകളില്‍ മാറ്റം വരാൻ സാദ്ധ്യത. പ്രവേശന റോഡുകള്‍ ഒരുക്കാൻ കണ്ടെത്തിയ ആറ് കേന്ദ്രങ്ങള്‍ക്ക് പുറമെ 11 ഇടങ്ങളില്‍ കൂടി പുതുതായി മണ്ണ് പരിശോധന തുടങ്ങി.നേരത്തെ കരുവാരക്കുണ്ട് വില്ലേജിലെ ഇരിങ്ങാട്ടിരി, ചെമ്ബ്രശ്ശേരി വില്ലേജിലെ കൊടശ്ശേരി, കാരക്കുന്ന് ചീനിക്കല്‍, അരീക്കോട് വില്ലേജിലെ പൂക്കോട്ടുചോല, ചീക്കോട് ഇരുപ്പൻതൊടി, വാഴയൂർ പുഞ്ചപ്പാടം എന്നിവിടങ്ങളിലാണ് പ്രവേശന റോഡുകള്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി ചെമ്ബ്രശ്ശേരിയില്‍ നിന്ന് 485 സെന്റ്, അരീക്കോട് -363, വാഴക്കാട് -168, ചീക്കോട് - 363, വെട്ടിക്കാട്ടിരി - 26, കരുവാരക്കുണ്ട് - 478, വാഴയൂർ - 397 സെന്റ് എന്നിങ്ങനെ അധിക ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.ഭൂമി ഏറ്റെടുക്കാനുള്ള ത്രീ എ വിജ്ഞാപനം 2024 ജൂലായില്‍ പുറപ്പ...
പെരിന്തൽമണ്ണയിൽ പുതിയ 433 ഓട്ടമാറ്റിക് തെരുവുവിളക്കുകൾ സ്ഥാപിക്കും

Local

പെരിന്തൽമണ്ണയിൽ പുതിയ 433 ഓട്ടമാറ്റിക് തെരുവുവിളക്കുകൾ സ്ഥാപിക്കും

Perinthalmanna RadioDate: 26-10-2025 പെരിന്തൽമണ്ണ : നഗരസഭാ പരിധിയിൽ 433 പുതിയ ഓട്ടമാറ്റിക് എൽഇഡി തെരുവു വിളക്കുകൾ സ്ഥാപിക്കാൻ വർക്ക്‌ ഓർഡർ നൽകിയതായി കൗൺസിൽ യോഗത്തിൽ അധ്യക്ഷൻ പി. ഷാജി അറിയിച്ചു.നഗരസഭയിലെ മാലിന്യ സംസ്‌കരണ പദ്ധതിക്ക് രണ്ടുടൺ ശേഷിയുള്ള രണ്ടു വാഹനങ്ങൾകൂടി പുതിയതായി വാങ്ങാനും കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. ഖര മാലിന്യ സംസ്‌കരണത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങും. ആകെ 34 ലക്ഷം രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം.പട്ടികജാതി വനിതകൾക്കുള്ള വിവാഹ ധനസഹായ പദ്ധതിയിൽ അർഹരായ അഞ്ച് ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് കൗൺസിൽ അംഗീകാരം നൽകി. സഹായമായി 1,25,000 രൂപവീതം അഞ്ച്‌ ഗുണഭോക്താക്കൾക്കു ലഭ്യമാകും. ഡയാലിസിസ് രോഗികൾക്ക് പ്രതിമാസം 4000 രൂപ സഹായമായി നൽകുന്ന ഹൃദ്യം പദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു. ---------------------------------------------®...
പുലാമന്തോൾ സ്റ്റാൻഡിൽ നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ബസുകൾ കയറും

Local

പുലാമന്തോൾ സ്റ്റാൻഡിൽ നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ബസുകൾ കയറും

Perinthalmanna RadioDate: 26-10-2025 പുലാമന്തോൾ : പഞ്ചായത്ത് ബസ്‌ സ്റ്റാൻഡിൽ നവംബർ ഒന്നുമുതൽ കെഎസ്ആർടിസി ബസുകൾ കയറി ട്രയൽറൺ നടത്തുമെന്ന് അധികൃതർ അറിയിച്ചു.പഞ്ചായത്ത് പ്രസിഡൻറ് പി. സൗമ്യ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.മന്ത്രിയുടെ ഇടപെടലിൽ കെഎസ്ആർടിസി അധികൃതർ പെരിന്തൽമണ്ണ എടിഒയ്ക്ക് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ അസിസ്റ്റന്റ് ട്രാൻസ്‍പോർട്ട് ഓഫീസർ ഉണ്ണിക്കൃഷ്ണൻ പിള്ള, കൺട്രോളിങ് ഓഫീസർ സുനിൽകുമാർ, വെഹിക്കിൾ ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ മുക്രിയിൽ, എ.എം. പരമേശ്വരൻ എന്നിവർ കഴിഞ്ഞദിവസം പുലാമന്തോൾ ബസ്‌സ്റ്റാൻഡ് പരിശോധിക്കുകയും കെഎസ്ആർടിസിക്ക് സർവീസ് നടത്താൻ പര്യാപ്തമാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.പുലാമന്തോൾ ടൗണിലെ നിലവിലുള്ള സ്റ്റോപ്പിൽ ബസുകൾ നിർത്തുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു. -----------------------...
മലപ്പുറം ജില്ലയിലെ  ആറുവരിപ്പാതയില്‍ നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കാന്‍ സാധ്യത

Local

മലപ്പുറം ജില്ലയിലെ  ആറുവരിപ്പാതയില്‍ നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കാന്‍ സാധ്യത

Perinthalmanna RadioDate: 25-10-2025 മലപ്പുറം:  ദേശീയ പാത- 66 ആറു വരിപ്പാതയുടെ ജില്ലയിലെ കഞ്ഞിപ്പുര- കാപ്പിരിക്കാട് റീച്ച് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരി 23 വരെ സമയം അനുവദിച്ചു. ഇടിമുഴിക്കല്‍ മുതല്‍ കഞ്ഞിപ്പുര വരെയുള്ള റീച്ച് നിര്‍മാണത്തിന് മാര്‍ച്ച് അഞ്ചു വരെയായിരുന്നു കരാര്‍ കമ്പനിക്ക് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ സമയപരിധി നല്‍കിയിരുന്നത്.കഞ്ഞിപ്പുര- കാപ്പിരിക്കാട് റീച്ചില്‍ കുറ്റിപ്പുറത്തും കഞ്ഞിപ്പുര- ഇടിമുഴിക്കല്‍ റീച്ചില്‍ കൂരിയാടുമാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ളത്. കൂരിയാട് നേരത്തേ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും തകര്‍ച്ചയുണ്ടായ ഭാഗത്ത് പുനര്‍ നിര്‍മാണം നടക്കുകയാണ്. കുറ്റിപ്പുറത്ത് ഹൈവേ ജങ്ഷന്‍ മുതല്‍ അത്താണി ബസാര്‍ വരെയുള്ള ദൂരത്തും നിര്‍മാണം നടക്കാനുണ്ട്. പുതുതായി കുറ്റിപ്പുറത്ത് നിര്‍മിച്ച റെയില്‍വേ മേല്‍പ്പാലത്തിന്റെ കോമ്പോസിറ്റ് ഗര്‍ഡറും സ്ഥാപ...
മോൻതാ ചുഴലിക്കാറ്റ് വരുന്നു; 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Local

മോൻതാ ചുഴലിക്കാറ്റ് വരുന്നു; 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 25-10-2025 ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്. ശനിയാഴ്ചയോടെ ഇത് തീവ്ര ന്യൂനമർദമാകും.ഞായറാഴ്ച ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റായാൽ ‘മോൻതാ’ എന്ന പേരിൽ അറിയപ്പെടും. തായ്‌ലാൻഡ് നിർദേശിച്ച പേരാണിത്. മണമുള്ള പൂവെന്നാണ് അർഥം. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങാനാണ് സാധ്യത.കേരളത്തെ നേരിട്ടുബാധിക്കില്ല. എന്നാൽ, കനത്തമഴ തുടരും. 27, 28 തീയതികളിൽ മഴ വ്യാപകമായേക്കും. ന്യൂനമർദങ്ങളുടെ സ്വാധീനംകാരണം, ഉച്ചയ്ക്കുശേഷം ഇടിവെട്ടിപ്പെയ്യുന്ന തുലാമഴയുടെ സ്വഭാവമല്ല ഇപ്പോഴത്തെ മഴയ്ക്ക്. ഏറിയും കുറഞ്ഞും ദിവസംമുഴുവൻ നീണ്ടുനിൽക്കുന്ന മഴയാണ് പെയ്യുന്നത്. 29-നുശേഷം കുറച്ചുദിവസം മഴ കുറയും.*ഓറഞ്ച് അലെർട്ട്*തിങ്കളാഴ്ച: കോഴിക്കോട്, കണ്ണൂർ*യെല്ലോ അലെർട്ട്*ശ...
മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ 156 കോടി രൂപ

Local

മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ 156 കോടി രൂപ

Perinthalmanna RadioDate: 25-10-2025 മലപ്പുറം: അവകാശികളില്ലാതെ ജില്ലയിലെ ദേശസാത്കൃത ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 156 കോടി രൂപ. 7.46 ലക്ഷം അക്കൗണ്ടുകളിലാണ് ഇത്രയും തുക പത്ത് വർഷത്തിലധികമായി ആരും അവകാശം ഉന്നയിക്കാതെ കിടക്കുന്നത്.നോമിനിയെ നിശ്ചയിക്കാത്ത അക്കൗണ്ടുകളാണിവ. ഇൻഷ്വറൻസ്, ഓഹരി, ഡിവിഡന്റ്, മ്യൂച്ചല്‍ ഫണ്ട് എന്നിവയിലുള്ള നിക്ഷേപങ്ങള്‍ കൂടി വരുന്നതോടെ തുക ഇനിയും വർദ്ധിക്കും. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ ആർ.ബി.ഐയിലേക്കും ക്ലെയിം ചെയ്യാത്ത ഓഹരികളും ലാഭവിഹിതങ്ങളും കോർപ്പറേറ്റ് കാര്യ മന്ത്രാലയം കൈകാര്യം ചെയ്യുന്ന ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ടിലേക്കും (ഐ.ഇ.പി.എഫ്) മാറ്റുകയാണ് ചെയ്യുന്നത്. ഈ തുക അവകാശികള്‍ക്ക് തിരികെ നല്‍കുന്നതിനായി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമിട്ടിട്ടുണ്ട്.ക്ലെയിം ചെയ്യാതെ കിടക്കുന്ന...
മെസ്സിയും അര്‍ജന്‍റീന ടീം നവംബറിൽ കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ

Local

മെസ്സിയും അര്‍ജന്‍റീന ടീം നവംബറിൽ കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ

Perinthalmanna RadioDate: 25-10-2025 അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും പറഞ്ഞത്. അതേസമയം, മാർച്ചിൽ മെസ്സി വരുമെന്ന് സ്പോൺസർ പറയുന്നു. എന്നാല്‍, മാർച്ചിൽ വരേണ്ടെന്നാണ് സർക്കാരും സ്പോൺസറും ഇതുവരെ പറഞ്ഞിരുന്നത്.അര്‍ജന്‍റീന ടീമിന്‍റെയും മെസിയുടെയും കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ 4.95 കോടിയുടെ വികസന പദ്ധതികൾ

Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ 4.95 കോടിയുടെ വികസന പദ്ധതികൾ

Perinthalmanna RadioDate: 25-10-2025 പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ആരോഗ്യവകുപ്പ് എൻഎച്ച്എം മുഖേന 1.8 കോടി രൂപ ചെലവിൽ നിർമിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണോദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിൽ നിർവഹിച്ചു.ആശുപത്രികളുടെ വികസനങ്ങളിൽ സർക്കാർ പുലർത്തുന്ന കാഴ്‌ചപ്പാടുകൂടിയാണ് ഇത്തരം വികസന പദ്ധതികളിൽ മുന്നോട്ടുവെക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ജില്ലാപഞ്ചായത്ത് 3.15 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. ലക്ഷ്യ വാർഡ് സെറ്റിങ്, പി.പി. യൂണിറ്റ്, പുതിയ ബ്ലോക്കിൽ സ്ഥാപിച്ച ലിഫ്റ്റ്, അഗ്നിരക്ഷാസംവിധാനം, ആശുപത്രിയുടെ ചുറ്റുമതിൽ എന്നിവയാണ് പൂർത്തിയാക്കിയത്.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗം റഹ്‌മത്തുന്നീസ, എച്ച്എംസി അംഗങ്ങളായ പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എ.കെ. മുസ...
ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റുകൾ കുടുതൽ കർശനമാക്കാൻ മോട്ടർ വാഹന വകുപ്പ്

Local

ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റുകൾ കുടുതൽ കർശനമാക്കാൻ മോട്ടർ വാഹന വകുപ്പ്

Perinthalmanna RadioDate: 24-10-2025 ഡ്രൈവിങ് ലൈസൻസിനായുള്ള റോഡ് ഡ്രൈവിങ് ടെസ്റ്റ് കുടുതൽ കർശനമാക്കാൻ മോട്ടർ വാഹന വകുപ്പ്. കാൽനടയാത്രക്കാരുടെ സുരക്ഷയിലും റോഡ് അരികിലെ പാർക്കിങ്ങിലും പ്രത്യേക ശ്രദ്ധ നൽകണമെന്ന് എല്ലാ ആർടിഒകൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ.മോട്ടർ ഡ്രൈവിങ് സ്കൂളുകൾ മേൽപ്പറഞ്ഞ കാര്യങ്ങളിൽ പരിശീലനം നൽകുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം മിന്നൽ പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്ന ഡ്രൈവിങ് ഇൻസ്ട്രക്ടർമാരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കണമെന്നും അംഗീകൃത റിഫ്രഷർ ട്രെയിനിങ്ങിന് നിർബന്ധിതമായും പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്. റോഡ് മുറിച്ചു കടക്കുമ്പോഴും റോഡരികിലൂടെ പോകുമ്പോഴും കാൽനടയാത്രക്കാർക്ക് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. കാൽനടയാത്രക്കാരുടെ മരണങ്ങളെക്കുറിച...