Local

സംസ്ഥാനത്തെ മഴ സാഹചര്യം ഞായറാഴ്ചയോടെ രൂക്ഷമായേക്കാൻ സാധ്യത

Local

സംസ്ഥാനത്തെ മഴ സാഹചര്യം ഞായറാഴ്ചയോടെ രൂക്ഷമായേക്കാൻ സാധ്യത

Perinthalmanna RadioDate: 24-10-2025 സംസ്ഥാനത്തെ മഴ സാഹചര്യം ഞായറാഴ്ചയോടെ രൂക്ഷമായേക്കാൻ സാധ്യത. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട പുതിയ ന്യൂന മർദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. ഇന്നും നാളെയും മഴയുടെ ശക്തി പൊതുവിൽ കുറയാനാണ് സാധ്യതയെങ്കിലും ഞായറാഴ്ചയോടെ സ്ഥിതി മാറിയേക്കും.  അതേസമയം ഇന്ന് സംസ്ഥാനത്ത് 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പൊതുവിൽ മഴ ദുർബലമാകാനാണ് സാധ്യത. നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് നാളെ യെല്ലോ അലർട്ടെങ്കിലും പ്രഖ്യാപിച്ചിട്ടുള്ളത്.തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ...
ജില്ലയിലെ തെരുവുനായ ആക്രമണം; നഷ്ട പരിഹാരത്തിന് 56 അപേക്ഷകൾ

Local

ജില്ലയിലെ തെരുവുനായ ആക്രമണം; നഷ്ട പരിഹാരത്തിന് 56 അപേക്ഷകൾ

Perinthalmanna RadioDate: 24-10-2025 മലപ്പുറം: തെരുവുനായ ആക്രമണം മൂലമുണ്ടായ അപകടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനു ജില്ലയിൽ ആദ്യമായി പരിഗണിച്ചത് 56 അപേക്ഷകൾ. സ്ട്രേ ഡോഗ് വിക്ടിംസ് കോംപൻസേഷൻ റെക്കമെന്റേഷൻ കമ്മിറ്റിയുടെ മഞ്ചേരിയിൽ നടന്ന ആദ്യ സിറ്റിങ്ങിലാണ് പരാതികൾ പരിഗണിച്ചത്. നഷ്ടപരിഹാരം നൽകുന്നതിനു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുഖേന സർക്കാരിനു ശുപാർശ ചെയ്യും.ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുൻപാകെ 283 ഹർജികളാണ് ജില്ലയിൽ നിന്നു ലഭിച്ചത്. ഇവ നിയമ സേവന അതോറിറ്റിയുടെ പരിഗണനയ്ക്കായി കൈമാറുകയായിരുന്നു. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി ചെയർപഴ്സൻ, ജില്ലാ മെഡിക്കൽ ഓഫിസർ, തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ എന്നിവർ അംഗങ്ങളായാണ് കമ്മിറ്റി. തെരുവുനായ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം തീരുമാനിക്കുന്നത് ഈ കമ്മിറ്റിയാണ്. തദ്ദേശ വകുപ്പ് സെക്രട്ടറിയായിരിക്കും ...
ചെറുകരയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ

Local

ചെറുകരയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ

Perinthalmanna RadioDate: 24-10-2025 പെരിന്തൽമണ്ണ ∙ ചെറുകരയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. ഇതോടെ പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് വീടിനു സമീപം പുലിയെ കണ്ടതായി നാട്ടുകാർ അവകാശപ്പെട്ടിരുന്നു. ചെറുകര എകെജി മന്ദിരത്തിനു പിറകിലായി വീടുകൾക്ക് സമീപം തന്നെയാണ് വീണ്ടും പുലിയെ കണ്ടതായി പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടാം തവണയും പ്രദേശത്തെത്തി നാട്ടുകാരിൽ നിന്ന് വിവരം ശേഖരിച്ച് പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പുലിയെ കണ്ടതായി താമസക്കാർ വാർഡംഗം കെ.വിജയലക്ഷ്മിയെ അറിയിച്ചത്.തുടർന്ന് ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് പി.സുധീർബാബുവിനെ വിവരം അറിയിക്കുകയും അദ്ദേഹം വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. വനംവകുപ്പ് പരിശോധനക്കെത്തിയപ്പോഴും ഇരുവരും സ്ഥലത്തുണ്ടായിരുന്നു. പുലിയുടേതെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത കാൽപാടുകൾ വീടുകളുടെ പിറകു...
ജില്ലാ ആശുപത്രിയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

Local

ജില്ലാ ആശുപത്രിയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

Perinthalmanna RadioDate: 24-10-2025 പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിലെ വിവിധ വികസന പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യും. എൻഎച്ച്എം മുഖേന നടപ്പാക്കുന്ന 1.80 കോടി രൂപയുടെ സേവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്(എസ്‌ടിപി) രാവിലെ 9നു മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് 3.15 ലക്ഷം രൂപ വകയിരുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിക്കും. പുതുതായി സജ്ജീകരിച്ച ലക്ഷ്യ വാർഡ്, പി.പി.യൂണിറ്റ്, പുതിയ. ബ്ലോക്കിലെ ലിഫ്റ്റ്, ഫയർ ആൻഡ് സേഫ്‌റ്റി, ആശുപത്രിയുടെ ചുറ്റുമതിൽ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്റ് എം.കെ.റഫീഖ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എൽ.ഷീനാലാൽ എന്നിവർ അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മികവിന്റെ തിളക്കത്തിൽ പെരിന്തൽമണ്ണ ട്രോമാകെയർ

Local

മികവിന്റെ തിളക്കത്തിൽ പെരിന്തൽമണ്ണ ട്രോമാകെയർ

Perinthalmanna RadioDate: 22-10-2025 പെരിന്തൽമണ്ണ : 1992-ൽ മലപ്പുറം- മഞ്ചേരി റൂട്ടിൽ പാണായിയിൽ വെച്ച് ജീപ്പും ബസും കൂട്ടിയിടിച്ച് ആറു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തയാളായിരുന്നു അന്ന് വിദ്യാർഥിയായിരുന്ന കെ.പി. പ്രതീഷ്. ഈ സാമൂഹികപ്രവർത്തകന്റെ ചിന്തയിൽനിന്ന് രൂപംകൊണ്ട മലപ്പുറം ജില്ലാ ട്രോമാകെയറിന്റെ ഭാഗമായ പെരിന്തൽമണ്ണ ട്രോമാകെയർ ഈ വർഷം 293 ദിവസങ്ങൾകൊണ്ട് 520-ഓളം പ്രവർത്തനങ്ങളുമായി മികവിന്റെ തിളക്കത്തിലാണ്. അപകടസമയങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി 1,20,000-ത്തിലധികം ആളുകൾക്ക് ട്രോമാകെയർ ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ലഹരിക്കെതിരെയുള്ള പദ്ധതിയായ നഷാ മുക്ത അഭയാനിന്റെ ജില്ലാ നോഡൽ ഏജൻസി അംഗീകാരവും നേടാനായിട്ടുണ്ട്. ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹികനീതി വകുപ്പും ട്രോമാകെയറും സംയുക്തമായി കെയർ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർ, വയ...
വോട്ടർപട്ടികയിലെ ക്രമക്കേട്; യുഡിഎഫ് ഉപരോധം 27-ന്

Local

വോട്ടർപട്ടികയിലെ ക്രമക്കേട്; യുഡിഎഫ് ഉപരോധം 27-ന്

Perinthalmanna RadioDate: 23-10-2025 പെരിന്തൽമണ്ണ : മുനിസിപ്പൽ തിരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കുന്ന വോട്ടർപട്ടികയിൽനിന്ന് നിലവിലുള്ള വോട്ടർമാരെ വ്യാജ അപേക്ഷകൾ നൽകി വെട്ടിനിരത്താൻ സിപിഎം നേതൃത്വം നൽകുന്ന നഗരസഭാ ഭരണകൂടം ശ്രമിക്കുന്നതായി യുഡിഎഫ്. ഇതിനെതിരേ പെരിന്തൽമണ്ണ മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 27-ന് രാവിലെ 10-ന് പെരിന്തൽമണ്ണ മുനിസിപ്പൽ ഓഫീസ് ഉപരോധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.30-ന് ഊട്ടി റോഡിലെ സർവീസ് സഹകരണബാങ്ക് പരിസരത്തുനിന്ന് തുടങ്ങുന്ന പ്രതിഷേധ മാർച്ച്ച്ചിൽ യുഡിഎഫിന്റെ എംഎൽഎമാരും ജില്ലാ, സംസ്ഥാന നേതാക്കളും പ്രസംഗിക്കും. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ശാന്തപുരം കാഞ്ഞിരപ്പള്ളി ഭാഗത്ത് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യം

Local

ശാന്തപുരം കാഞ്ഞിരപ്പള്ളി ഭാഗത്ത് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യം

Perinthalmanna RadioDate: 23-10-2025 പട്ടിക്കാട് : ഷൊർണൂർ- നിലമ്പൂർ റെയിൽപ്പാതയിലെ ശാന്തപുരം കാഞ്ഞിരപ്പള്ളി ഭാഗത്ത് അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാരുടെ കൂട്ടായ്മ രംഗത്ത്. ദിനംപ്രതി നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും കാൽനടയായി പോകുന്ന ഈ ഭാഗത്തെ നടവഴി റെയിൽവേ അടച്ചതോടെയാണ് അടിപ്പാതയെന്ന ആവശ്യം ശക്തമായത്. നടവഴി തുറന്നു കൊടുക്കുകയോ അടിപ്പാത നിർമിക്കുകയോ ചെയ്ത് തങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്താൻ റെയിൽവേ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ അവശ്യം.റെയിൽപ്പാതയുടെ പടിഞ്ഞാറുഭാഗത്ത് ശാന്തപുരം അൽ ജാമിഅ, ശാന്തപുരം ഹയർസെക്കൻഡറി സ്‌കൂൾ, മുള്ള്യാകുർശ്ശി എൽപി, യുപി സ്‌കൂളുകൾ, പാലിയേറ്റീവ് കെയർ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളും കിഴക്ക് ഭാഗത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യ കോളേജ്, പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ചുങ്കം എൽപി സ്‌കൂൾ, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.ഇവിട...
പെരിന്തൽമണ്ണയിൽ മെഡിക്കൽ ഷോപ്പ് ഗോഡൗണിന് തീപിടിച്ചു

Local

പെരിന്തൽമണ്ണയിൽ മെഡിക്കൽ ഷോപ്പ് ഗോഡൗണിന് തീപിടിച്ചു

Perinthalmanna RadioDate: 23-10-2025 പെരിന്തൽമണ്ണ: പട്ടാമ്പി റോഡ് ജൂബിലി ജംഗ്ഷനിലെ സ്വകാര്യ മെഡിക്കൽ ഷോപ്പ് ഗോഡൗണിന് തീപിടിച്ചു. പെരിന്തൽമണ്ണയിൽ നിന്നെത്തിയ രണ്ട് ഫയർ യൂണിറ്റും മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ, ഷഫീദ് പാതായ്ക്കര, സുബീഷ് പരിയാപുരം, സനൂബ് തട്ടാരക്കാട്, ഫാറൂഖ് പൂപ്പലം, അമ്പിളി ജിജൻ, വാഹിദ അബു, ജിൻഷാദ്പൂപ്പലം, സിന്ധു മാനത്ത് മങ്കലം, വിനോദ് മുട്ടുങ്ങൽ തുടങ്ങിവരും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മാലാപറമ്പിലെ ഓയിൽ ചോർച്ച വാഹനങ്ങൾക്ക് കെണിയായി

Local

മാലാപറമ്പിലെ ഓയിൽ ചോർച്ച വാഹനങ്ങൾക്ക് കെണിയായി

Perinthalmanna RadioDate: 23-10-2025 പെരിന്തൽമണ്ണ ∙ അങ്ങാടിപ്പുറം –വളാഞ്ചേരി റോഡിൽ മാലാപറമ്പ് ഭാഗത്ത് വാഹനത്തിൽ നിന്നുണ്ടായ ഓയിൽ ചോർച്ച വാഹനങ്ങൾക്ക് കെണിയായി. എംഇഎസ് മെഡിക്കൽ കോളജ് പരിസരത്തെ കൊടും വളവോടു കൂടിയ ഇറക്കത്തിലാണ് വാഹനത്തിൽനിന്ന് ലീക്കായി ഓയിൽ റോഡിൽ പരന്നു കിടന്നത്. ഇരുചക്ര വാഹനങ്ങൾ ഓയിലിൽ വഴുതി മറിഞ്ഞു. യാത്രക്കാർക്ക് നിസ്സാര പരുക്കേറ്റു. നാട്ടുകാരും യാത്രക്കാരും സഹായം തേടിയതിന്റെ അടിസ്ഥാനത്തിൽ രാവിലെ 8.15നു പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫിസർ ബാബുരാജിന്റെ നേതൃത്വത്തിൽ എത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സുർജിത്ത്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ രാജേഷ്, സുജിത്ത്, നവീൻ, ഹോംഗാർഡ് ജയപ്രകാശ് എന്നിവർ ഓയിൽ നീക്കി ഈർച്ചപ്പൊടിയിട്ട് അപകട ഭീഷണി ഒഴിവാക്കി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
കിടപ്പിലായ രോഗികൾക്ക് സ്നേഹവിരുന്ന് ഒരുക്കി  അങ്ങാടിപ്പുറം പഞ്ചായത്ത്

Local

കിടപ്പിലായ രോഗികൾക്ക് സ്നേഹവിരുന്ന് ഒരുക്കി  അങ്ങാടിപ്പുറം പഞ്ചായത്ത്

Perinthalmanna RadioDate: 22-10-2025 അങ്ങാടിപ്പുറം:  വീടുകളിൽ ശരീരം തളർന്ന് ദീർഘകാലമായി പുറംലോകം കാണാതെ കഴിഞ്ഞു കൂടുന്ന രോഗികൾക്കും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കുമായി അങ്ങാടിപ്പുറം പഞ്ചായത്ത് സ്നേഹവിരുന്ന് ഒരുക്കി. അവർക്കായി അങ്കണവാടികളിലെയും സ്‌കൂളിലെയും വിദ്യാർഥികൾ വിവിധ കലാപരിപാടികൾ ഒരുക്കി. മഞ്ഞളാംകുഴി അലി എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നജ്മാ തബഷീറ, ബ്ലോക്ക് അംഗം ദിലീപ് തുടങ്ങിയവർ രോഗി -കുടുംബ സംഗമം സന്ദർശിച്ചു. രോഗികൾക്ക് പ്രത്യേക സമ്മാനപ്പൊതികളും നൽകിയാണ് യാത്രയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്ഥിരസമിതി അധ്യക്ഷരായ വാക്കാട്ടിൽ സുനിൽ ബാബു, തവളേങ്ങൽ ഫൗസിയ, താണിയൻ സലീന, അംഗങ്ങളായ പി.പി.ശിഹാബ്, കെ.ടി.അൻവർ, ടി.മുഹമ്മദ് ബഷീർ, കോറോടൻ റംല, കെ.ടി.നാരായണൻ, സംഘാടകസമിതി ഭാരവാഹികളായ ഉമ്...