Local

പെരിന്തൽമണ്ണയിൽ മെഡിക്കൽ ഷോപ്പ് ഗോഡൗണിന് തീപിടിച്ചു

Local

പെരിന്തൽമണ്ണയിൽ മെഡിക്കൽ ഷോപ്പ് ഗോഡൗണിന് തീപിടിച്ചു

Perinthalmanna RadioDate: 23-10-2025 പെരിന്തൽമണ്ണ: പട്ടാമ്പി റോഡ് ജൂബിലി ജംഗ്ഷനിലെ സ്വകാര്യ മെഡിക്കൽ ഷോപ്പ് ഗോഡൗണിന് തീപിടിച്ചു. പെരിന്തൽമണ്ണയിൽ നിന്നെത്തിയ രണ്ട് ഫയർ യൂണിറ്റും മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ, ഷഫീദ് പാതായ്ക്കര, സുബീഷ് പരിയാപുരം, സനൂബ് തട്ടാരക്കാട്, ഫാറൂഖ് പൂപ്പലം, അമ്പിളി ജിജൻ, വാഹിദ അബു, ജിൻഷാദ്പൂപ്പലം, സിന്ധു മാനത്ത് മങ്കലം, വിനോദ് മുട്ടുങ്ങൽ തുടങ്ങിവരും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മാലാപറമ്പിലെ ഓയിൽ ചോർച്ച വാഹനങ്ങൾക്ക് കെണിയായി

Local

മാലാപറമ്പിലെ ഓയിൽ ചോർച്ച വാഹനങ്ങൾക്ക് കെണിയായി

Perinthalmanna RadioDate: 23-10-2025 പെരിന്തൽമണ്ണ ∙ അങ്ങാടിപ്പുറം –വളാഞ്ചേരി റോഡിൽ മാലാപറമ്പ് ഭാഗത്ത് വാഹനത്തിൽ നിന്നുണ്ടായ ഓയിൽ ചോർച്ച വാഹനങ്ങൾക്ക് കെണിയായി. എംഇഎസ് മെഡിക്കൽ കോളജ് പരിസരത്തെ കൊടും വളവോടു കൂടിയ ഇറക്കത്തിലാണ് വാഹനത്തിൽനിന്ന് ലീക്കായി ഓയിൽ റോഡിൽ പരന്നു കിടന്നത്. ഇരുചക്ര വാഹനങ്ങൾ ഓയിലിൽ വഴുതി മറിഞ്ഞു. യാത്രക്കാർക്ക് നിസ്സാര പരുക്കേറ്റു. നാട്ടുകാരും യാത്രക്കാരും സഹായം തേടിയതിന്റെ അടിസ്ഥാനത്തിൽ രാവിലെ 8.15നു പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫിസർ ബാബുരാജിന്റെ നേതൃത്വത്തിൽ എത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സുർജിത്ത്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ രാജേഷ്, സുജിത്ത്, നവീൻ, ഹോംഗാർഡ് ജയപ്രകാശ് എന്നിവർ ഓയിൽ നീക്കി ഈർച്ചപ്പൊടിയിട്ട് അപകട ഭീഷണി ഒഴിവാക്കി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
കിടപ്പിലായ രോഗികൾക്ക് സ്നേഹവിരുന്ന് ഒരുക്കി  അങ്ങാടിപ്പുറം പഞ്ചായത്ത്

Local

കിടപ്പിലായ രോഗികൾക്ക് സ്നേഹവിരുന്ന് ഒരുക്കി  അങ്ങാടിപ്പുറം പഞ്ചായത്ത്

Perinthalmanna RadioDate: 22-10-2025 അങ്ങാടിപ്പുറം:  വീടുകളിൽ ശരീരം തളർന്ന് ദീർഘകാലമായി പുറംലോകം കാണാതെ കഴിഞ്ഞു കൂടുന്ന രോഗികൾക്കും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കുമായി അങ്ങാടിപ്പുറം പഞ്ചായത്ത് സ്നേഹവിരുന്ന് ഒരുക്കി. അവർക്കായി അങ്കണവാടികളിലെയും സ്‌കൂളിലെയും വിദ്യാർഥികൾ വിവിധ കലാപരിപാടികൾ ഒരുക്കി. മഞ്ഞളാംകുഴി അലി എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നജ്മാ തബഷീറ, ബ്ലോക്ക് അംഗം ദിലീപ് തുടങ്ങിയവർ രോഗി -കുടുംബ സംഗമം സന്ദർശിച്ചു. രോഗികൾക്ക് പ്രത്യേക സമ്മാനപ്പൊതികളും നൽകിയാണ് യാത്രയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്ഥിരസമിതി അധ്യക്ഷരായ വാക്കാട്ടിൽ സുനിൽ ബാബു, തവളേങ്ങൽ ഫൗസിയ, താണിയൻ സലീന, അംഗങ്ങളായ പി.പി.ശിഹാബ്, കെ.ടി.അൻവർ, ടി.മുഹമ്മദ് ബഷീർ, കോറോടൻ റംല, കെ.ടി.നാരായണൻ, സംഘാടകസമിതി ഭാരവാഹികളായ ഉമ്...
റെഡ് അലര്‍ട്ടുകൾ പിന്‍വലിച്ചു; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Local

റെഡ് അലര്‍ട്ടുകൾ പിന്‍വലിച്ചു; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Perinthalmanna RadioDate: 22-10-2025അതിതീവ്ര മഴ പ്രതീക്ഷിച്ചിരുന്നതിനാല്‍ മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. എന്നാല്‍, ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളിലടക്കം പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളെ കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുള്ള പത്തനംതിട്ടയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി നല്‍കിയിരുന്നുവ്യാഴാഴ്ച ഒരു ജില്ല...
മുൻഗണനാ റേഷൻ കാർഡ്; അപേക്ഷാ തീയതി 28 വരെ നീട്ടി

Local

മുൻഗണനാ റേഷൻ കാർഡ്; അപേക്ഷാ തീയതി 28 വരെ നീട്ടി

Perinthalmanna RadioDate: 22-10-2025 പൊതു വിഭാഗത്തിലെ റേഷന്‍കാര്‍ഡ്, മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 28 വരെ നീട്ടി. ലക്ഷത്തോളം ഒഴിവുണ്ടായിട്ടും അപേക്ഷകര്‍ തീരെക്കുറവായതാണ് തീയതി നീട്ടാന്‍ കാരണം.നീല (എന്‍പിഎസ്), വെള്ള (എന്‍പിഎന്‍എസ്) കാര്‍ഡുകാര്‍ക്ക് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡിലേക്ക് മാറാനുള്ള അപേക്ഷ നല്‍കാന്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് സമയം അനുവദിച്ചത്. ഒരുമാസത്തോളം നല്‍കിയിട്ടും 14,000 അപേക്ഷ മാത്രമാണ് ലഭിച്ചത്.മുന്‍ഗണനയിലേക്കു പരിഗണിക്കപ്പെടണമെങ്കില്‍ ഒട്ടറെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കണം. ഇതു കിട്ടാനുള്ള കാലവിളംബം മൂലം ഒട്ടേറെപ്പേര്‍ക്ക് അപേക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. തീയതി നീട്ടണമെന്നാവശ്യപ്പെട്ട് ചിലര്‍ മുഖ്യമന്ത്രിക്കടക്കം അപേക്ഷ നല്‍കി. ഇതു പരിഗണിച്ചാണ് ഭക്ഷ്യവകുപ്പ് തീയതി നീട്ടിയത...
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Local

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Perinthalmanna RadioDate: 22-10-2025 സംസ്ഥാനത്ത് ഇന്ന് അതിതിവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം...
താഴേക്കോട് പഞ്ചായത്തിന്റെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

Local

താഴേക്കോട് പഞ്ചായത്തിന്റെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 22-10-2025 താഴേക്കോട് : പഞ്ചായത്തിന്റെ പദ്ധതികൾ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റം, പാണമ്പി ഇടിഞ്ഞാടി സദ്ഗ്രാമത്തിലെ10 കുടുംബങ്ങൾക്കുള്ള ഒരു ഏക്കർ സ്ഥലത്തിന്റെ ആധാര കൈമാറ്റം, വനിതാ ഐടിഐയുടെ കെട്ടിട നിർമാണത്തിന് ഏറ്റെടുത്ത 1.07 ഏക്കർ ഭൂമി കൈമാറ്റം എന്നിവയാണ് നടന്നത്.പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സോഫിയ ആധ്യക്ഷ്യം വഹിച്ചു. പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹൻ, ഉദ്യോഗസ്ഥരായ പി.വാസുദേവൻ, ഇ,ഇസ്മായിൽ,എസ്.വികാസ്, വി.എം.അബ്ദുൽനാസർ, പഞ്ചായത്ത് വൈസ് പ്രസി‍‍ഡന്റ് മൊയ്തുപ്പു പിലാക്കൽ, ജനപ്രതിനിധികളായ ടി.ഷീല, ടി.ഷിജില, എൻ.ശ്രീദേവി, പി.എം. ഫാറൂഖ്, സാജി പൊന്നോത്ത്, സെക്രട്ടറി അനിരുദ്ധ്, ഹനീഫ വള്ളൂരാൻ, പി.കെ.അഫ്സൽ, എം.വി.വർഗീസ്, ടി.ടി.മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു.---------------------------------------------®...
റെഡ് അലർട്ട്; മലപ്പുറം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനം വിലക്കി

Local

റെഡ് അലർട്ട്; മലപ്പുറം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനം വിലക്കി

Perinthalmanna RadioDate: 21-10-2025 മലപ്പുറം: അതി തീവ്ര മഴയ്ക്ക് സാധ്യത ഉള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ നാളെ (ബുധൻ) റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.  അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടിയന്തര സാഹചര്യത്തെ  നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ജില്ലയിലെ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിവിധ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾ 24 മണിക്കൂർ സമയത്തേക്ക് നിർത്തി വെക്കാനും ജില്ലാ കലക്ടർ നിർദേശിച്ചു. മഴയില്ലാത്ത സാഹചര്യത്തിൽ മാത്രമേ ഇനി ക്വാറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാവൂ. ജില്ലയിലെ ആരോഗ്യ സംവിധാനം 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കണമെന്നും മലയോര മേഖലയിലേയ...
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി

Local

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി

Perinthalmanna RadioDate: 21-10-2025മലപ്പുറം: ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച  സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (22-10-2025 ബുധൻ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മലപ്പുറം ജില്ലയില്‍ നാളെ റെഡ് അലേർട്ട്
Local

മലപ്പുറം ജില്ലയില്‍ നാളെ റെഡ് അലേർട്ട്

Perinthalmanna RadioDate: 21-10-2025 സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലപ്പുറം ഉൾപ്പെടെ നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയത്. അതോടൊപ്പം നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.കോഴിക്കോട്, വയനാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലേർട്ടുള്ളത്. മറ്റു നാല് ജില്ലകള്‍ക്ക് യെല്ലോ അലേർട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ മാസം 23 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...