മലപ്പുറം ജില്ലയില്‍ നാളെ റെഡ് അലേർട്ട്
Perinthalmanna RadioDate: 21-10-2025 സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലപ്പുറം ഉൾപ്പെടെ നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയത്. അതോടൊപ്പം നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.കോഴിക്കോട്, വയനാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലേർട്ടുള്ളത്. മറ്റു നാല് ജില്ലകള്‍ക്ക് യെല്ലോ അലേർട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ മാസം 23 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...










