രാജ്യത്ത് ബാങ്കുകളിലും മറ്റുമായി 1.82 ലക്ഷം കോടിയുടെ ആസ്തികൾ അവകാശികളില്ലാതെ കിടക്കുന്നു
Perinthalmanna RadioDate: 06-10-2025 രാജ്യത്തെ ബാങ്കുകൾ, പെൻഷൻ, ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നിവയിലായി അവകാശികളില്ലാതെ 1.82 ലക്ഷം കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് അവകാശികൾക്ക് തിരികെ നൽകാനായി 3 മാസം നീളുന്ന ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന ബോധവൽക്കരണ പരിപാടിക്ക് ധനമന്ത്രാലയം തുടക്കംകുറിച്ചു. പണം അവകാശികൾക്കു തിരികെ നൽകുന്നതിന് രാജ്യവ്യാപകമായി ക്യാംപുകൾ അടക്കം നടത്താനും ആലോചനയുണ്ട്. ‘1.82 ലക്ഷം കോടി രൂപയും സർക്കാരിന്റെ പക്കൽ സുരക്ഷിതമാണ്. കൃത്യമായ രേഖകളുമായി വന്നാൽ ആ നിമിഷം നിങ്ങൾക്കു പണം ലഭിക്കും.’– ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇത്രയും വലിയ തുക മടക്കിനൽകുന്നതുവഴി സാമ്പത്തിക മേഖലയിൽ കേന്ദ്രം ഉണർവ് പ്രതീക്ഷിക്കുന്നുമുണ്ട്.ബാങ്കുകളിൽ മാത്രം 75,000 കോടി2025 ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് അവകാശികളില്ലാത്ത 75,000 കോടി രൂപയാണ് ബാങ്കുകൾ റിസർവ് ബാങ്കിന്റെ പ്രത്യേക ...










