Local

ആധാര്‍ സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു: പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു

Local

ആധാര്‍ സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു: പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു

Perinthalmanna RadioDate: 03-10-2025 ആധാര്‍ സേവനങ്ങളുടെ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തി യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി . പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. 2028 സെപ്റ്റംബര്‍ 30 വരെയാണ് ആദ്യ ഘട്ടത്തിലെ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍. 2028 ഒക്ടോബര്‍ 1 മുതല്‍ അടുത്ത ഘട്ട വര്‍ദ്ധനവും നിലവില്‍ വരും.നിലവില്‍ 50 രൂപ ഈടാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇനി മുതല്‍ 75 രൂപ നല്‍കേണ്ടിവരും. 100 രൂപ ആയിരുന്നവയ്ക്ക് 125 രൂപയായും നിരക്ക് വര്‍ദ്ധിപ്പിച്ചു. 2028 ഒക്ടോബര്‍ 1 മുതല്‍ ഈ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിച്ച് 75 രൂപയുടെ സേവനങ്ങള്‍ക്ക് 90 രൂപയായും 125 രൂപയുടെ സേവനങ്ങള്‍ക്ക് 150 രൂപയായും നിരക്ക് വര്‍ധിക്കും. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ നടക്കും

Local

ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ നടക്കും

Perinthalmanna RadioDate: 03-10-2025 സംസ്ഥാനത്ത് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ നടക്കും. 25 കോടി രൂപയുടെ ഒന്നാം സമ്മാനം,1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി വർധിപ്പിച്ചതിന് മുൻപ്, പഴയ നിരക്കിൽ പുറത്തിറക്കിയ 75 ലക്ഷം ബമ്പർ ടിക്കറ്റുകൾ ജിഎസ്ടി മാറ്റം നിലവിൽ വന്ന ഓഗസ്റ്റ് 22-ന് മുൻപ് തന്നെ ഏജന്റുമാർക്ക് സർക്കാർ വിറ്റിരുന്നു. എന്നാൽ, ഈ ടിക്കറ്റുകൾ പൂർണമായും വിറ്റഴിക്കാൻ സാധിച്ചില്ലെന്ന് ഏജന്റുമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസം 27-ന് നടത്തേണ്ടിയിരുന്ന നറുക്കെടുപ്പ് നാളത്തേക്ക് മാറ്റിവച്ചത്. നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിനാണ് നടക്കുക.ഇതിനിടെ, പൂജ ബമ്പർ ലോട്ടറിയുടെ സമ്മാനത്തുകയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന്...
ഗസ്സയുടെ കണ്ണീരിനൊപ്പമെന്ന മുദ്രാവാക്യവുമായി ഫലസ്തീൻ ഐക്യദാർഢ്യ കോർണർ സംഘടിപ്പിച്ചു

Local

ഗസ്സയുടെ കണ്ണീരിനൊപ്പമെന്ന മുദ്രാവാക്യവുമായി ഫലസ്തീൻ ഐക്യദാർഢ്യ കോർണർ സംഘടിപ്പിച്ചു

Perinthalmanna RadioDate: 03-10-2025 പെരിന്തൽമണ്ണ: ഗസ്സയിൽ നടക്കുന്ന ക്രൂരാക്രമണങ്ങളിൽ മരണമടഞ്ഞവർക്കും പരിക്കേറ്റവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് തേക്കിൻക്കോട് കൂമ്പൻകല്ല് മഹല്ല് ജുമാമസ്ജിദിൽ ഫലസ്തീൻ ഐക്യദാർഢ്യ കോർണർ സംഘടിപ്പിച്ചു.ജുമാ നമസ്കാരത്തിനു ശേഷം കൂമ്പൻകല്ല് മഹല്ല് ജുമാമസ്ജിദിൽ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് സെയ്ദ് ഫസലു റഹ്മാൻ തങ്ങൾ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മഹല്ല് ഖത്തീബ് മൊയ്‌ദീൻ കുട്ടി ദാരിമി ഗസ്സയിലെ ജനതയ്‌ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി.മഹല്ല് ജനറൽ സെക്രട്ടറി യൂസഫ് പത്തത്ത്, ട്രഷറർ ഇക്ബാൽ കല്ലങ്ങാടൻ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മഹല്ല് നിവാസികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.ഗസ്സയിലെ നിരപരാധികളുടെ രക്തസാക്ഷിത്വം ലോക മനസാക്ഷിയെ ഉണർത്തുന്നതാണെന്നും, ഫലസ്തീൻ ജനതയ്‌ക്ക് പിന്തുണയും പ്രാർത്ഥനയും തുടർന്നു കൊണ്ടേയിരിക്കുമെന്നും ചടങ്ങിൽ പങ്കെടുത്തവർ വ്യക്തമാക...
തിരൂർക്കാട്– ആനക്കയം റോഡ് അറ്റകുറ്റപ്പണി: പൊടിയിൽ മുങ്ങി നാട്ടുകാർ ദുരിതത്തിൽ

Local

തിരൂർക്കാട്– ആനക്കയം റോഡ് അറ്റകുറ്റപ്പണി: പൊടിയിൽ മുങ്ങി നാട്ടുകാർ ദുരിതത്തിൽ

Perinthalmanna RadioDate: 03-10-2025 മങ്കട : തിരൂർക്കാട്- ആനക്കയം റോഡിൽ പാച്ച് വർക്ക് പൂർത്തിയാക്കാത്തത് മൂലം പൊടിയിൽ മുങ്ങി വ്യാപാരസ്ഥാപനങ്ങളും യാത്രക്കാരും. ചെറിയ കുഴികൾ അടച്ചു പോയെങ്കിലും വലിയ കുഴികളും ക്വാറി വേസ്റ്റ് ഇട്ട ഭാഗങ്ങളുമാണ് ഇനിയും പാച്ച് വർക്ക് നടത്താൻ ഉള്ളത്. പാച്ച് വർക്ക് ഒച്ചിഴയും വേഗത്തിൽ ആയതിനാൽ ദുരിതം തീരാൻ ഇനിയും ഒട്ടേറെ ദിവസങ്ങൾ കാത്തിരിക്കണം.കുഴികൾ വലിയ ബോളറും ടാറും ഉപയോഗിച്ച് നികത്തി പോയിട്ടേ ഉള്ളൂ. അതിനു മുകളിലുള്ള വർക്ക് ഇനിയും പൂർത്തിയായിട്ടില്ല. 96 ലക്ഷം രൂപ വകയിരുത്തി പാച്ച് വർക്കിന് അനുമതി നൽകിയിട്ട് മാസങ്ങളായി. തകർന്ന റോഡിൽ ദുരിതയാത്ര നടത്തി ജനങ്ങളുടെ ക്ഷമ നശിച്ചിട്ടുണ്ട്. ഇതിനിടെയാണ് പാതിവഴിയിൽ പാച്ച് വർക്ക് നിർത്തിവച്ചിരിക്കുന്നത്.മങ്കട മേലേ അങ്ങാടിയിൽ വടക്കാങ്ങര റോഡ് തിരിയുന്ന ഭാഗത്ത് വലിയ കുഴിയിൽ ക്വാറി വേസ്റ്റ് ഇട്ടത് മൂലം പൊടിപടലങ്ങൾ കൊണ്ട് മേലെ അങ്ങാ...
വാട്സാപ്പിനെ മലര്‍ത്തിയടിച്ച  ഇന്ത്യൻ മെസേജിങ് ആപ്പ്; ആപ്പ് സ്റ്റോറുകളിൽ ഹിറ്റായി ‘അറട്ടൈ’

Local

വാട്സാപ്പിനെ മലര്‍ത്തിയടിച്ച  ഇന്ത്യൻ മെസേജിങ് ആപ്പ്; ആപ്പ് സ്റ്റോറുകളിൽ ഹിറ്റായി ‘അറട്ടൈ’

Perinthalmanna RadioDate: 02-10-2025 ചെന്നൈ: വാട്സാപ്പ്, ടെലിഗ്രാം, ത്രഡ് തുടങ്ങിയ ജനപ്രിയ ആപ്പുകളെ പിന്തള്ളി ഇന്ത്യൻ മെസേജിങ് ആപ്പായ 'അറട്ടൈ'. തദ്ദേശീയമായി നിര്‍മിച്ച ഈ ആപ്പ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പായി മാറിയിരിക്കുകയാണ്. ആപ്പ് സ്റ്റോറുകളിൽ ഒന്നാമതാണ് അറട്ടൈ.തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോ കോര്‍പ്പറേഷനാണ്  ആപ്പ് വികസിപ്പിത്. 2021ലാണ് പുറത്തിറക്കിയതെങ്കിലും അറട്ടൈയുടെ സമയം തെളിഞ്ഞത് ഇപ്പോഴാണ്.  ചാറ്റ് എന്നാണ് അറട്ടൈ എന്ന തമിഴ് വാക്കിന്‍റെ അര്‍ഥം. സ്പൈവെയർ രഹിത മെസഞ്ചർ ആപ്പാണ് ഇത്.ടെക്സ്റ്റ്, വോയിസ് ചാറ്റിങ്ങിനുള്ള സൗകര്യം, വ്യക്തിഗത, ഗ്രൂപ്പ് വീഡിയോ, ഓഡിയോ കോളുകൾ, മീഡിയ ഷെയറിങ് തുടങ്ങിയവ അറട്ടൈ പ്രദാനം ചെയ്യുന്നുണ്ട്. കൂടാതെ ഗ്രൂപ്പ് ചാറ്റുകൾക്കും കൂടുതൽ ആളുകളിലേക്ക് വിവരം എത്തിക്കാനും ചാനലുകൾ ഉപയോഗിക...
തോരാത്ത മഴയത്തും ആവേശമായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

Local

തോരാത്ത മഴയത്തും ആവേശമായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

Perinthalmanna RadioDate: 02-10-2025 പട്ടിക്കാട് : അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രായേല്‍ ഭീകര രാഷ്ട്രം പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ നടത്തുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചും ഫലസ്തീന്‍ ജനതക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചും പട്ടിക്കാട് ജാമിഅ നൂരിയ്യ വിദ്യാര്‍ത്ഥി സംഘടന നൂറുൽ ഉലമയുടെ നേതൃത്വത്തില്‍ ഫലസ്തീന്‍ ഐകദാര്‍ഢ്യ റാലി സംഘടിപ്പിച്ചു.തോരാത്ത മഴയത്തും ആവേശമായ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഏലംകുളം ബാപ്പു മുസ്ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, പി അബ്ദുൽഹമീദ് എംഎൽഎ, മഞ്ഞളാം കുഴി അലി എം.എൽ.എ, എംസി മായിൻ ഹാജി, പാതിരമണ്ണ അബ്ദുറഹ്മാൻ ഫൈസി, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, അലവി ഫൈസി കൊളപ്പറമ്പ്, അബ്ദു സലാം ഫൈസി ഒളവട്ടൂർ, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഒ.ടി മുസ്ഥഫ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, അരിക്കുഴിയിൽ ബാപ്പുട്ടി ഫൈസി, അരിക്കുഴിയിൽ ഉമ...
ഗാന്ധി സ്മരണയില്‍ രാജ്യം; മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം

Local

ഗാന്ധി സ്മരണയില്‍ രാജ്യം; മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം

Perinthalmanna RadioDate: 02-10-2025 ഇന്ന്  ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷിക ദിനം. അഹിംസ ആയുധമാക്കി അധിനിവേശ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്.മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാനുള്ള ധീരത തന്നെയാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാവാക്കി മാറ്റിയത്. സത്യഗ്രഹം ഗാന്ധിക്ക് സമരമാര്‍ഗമായിരുന്നു. പോരാട്ടങ്ങള്‍ അഹിംസയിലൂന്നിയായിരുന്നു. ജീവിതം നിരന്തര സത്യാന്വേഷണ പരീക്ഷണമായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാന്‍ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വൈരുധ്യങ്ങളോട് നിരന്തരം സംവദിച്ചു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്ബ...
മെമുവിന്റെ വൈകിയോടൽ ആശ്വാസം; സമയം സ്ഥിരപ്പെടുത്തണമെന്ന് ആവശ്യം

Local

മെമുവിന്റെ വൈകിയോടൽ ആശ്വാസം; സമയം സ്ഥിരപ്പെടുത്തണമെന്ന് ആവശ്യം

Perinthalmanna RadioDate: 02-10-2025 പെരിന്തൽമണ്ണ: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി രാത്രിയിൽ ഷൊർണൂർ–നിലമ്പൂർ മെമുവിന്റെ വൈകിയോട്ടം. രാത്രി 8.35ന് ആണ് മെമു സർവീസ് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് പുറപ്പെടേണ്ടത്. ഇത് 9.15ന് എങ്കിലും പുറപ്പെടുന്ന രീതിയിലേക്ക് വൈകിപ്പിക്കണമെന്ന ആവശ്യം തുടക്കം മുതലേ ശക്തമായുണ്ട്. അങ്ങനെ വന്നാൽ രാത്രി തിരുവനന്തപുരം, എറണാകുളം, കോട്ടയം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ട്രെയിനുകൾക്ക് കൂടി കണക്‌ഷൻ ലഭിക്കും.രാത്രി 8.30നും 9.30നും ഇടയ്‌ക്ക് ഷൊർണൂരിൽ ട്രെയിനിറങ്ങി തുടർയാത്രാ സൗകര്യത്തിനായി പരക്കം പായുന്ന ഒട്ടേറെ യാത്രക്കാരുണ്ട്. മാത്രമല്ല മെമുവിന്റെ സമയമാറ്റം വഴി സർവീസ് കൂടുതൽ ലാഭകരവും ആകും. കഴിഞ്ഞ കുറെ ദിവസങ്ങളിലായി രാത്രികാല മെമു സർവീസ് 9.45 വരെ വൈകിയാണ് ഷൊർണൂരിൽനിന്ന് പുറപ്പെടുന്നത്. വന്ദേഭാരത് ട്രെയിനിന് വഴിയൊരുക്കുന്നതിനു വേണ്ടിയാണ് പലയിടങ്ങളിലും ഈ ട്രെയിൻ ...
യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരും; ഫീസ് ഈടാക്കില്ലെന്ന് ആര്‍ബിഐ
Local

യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരും; ഫീസ് ഈടാക്കില്ലെന്ന് ആര്‍ബിഐ

Perinthalmanna RadioDate: 01-10-2025 ഡല്‍ഹി: യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരുമെന്നും ഫീസ് ഈടാക്കാൻ പദ്ധതിയില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. ഡിജിറ്റല്‍ പേയ്മെൻ്റുകള്‍ക്ക് പ്രത്യേക നിരക്ക് ഏർപ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടെയാണ് സഞ്ജയ് ഇക്കാര്യം വ്യക്തമാക്കിയത്.യുപിഐ ഇടപാടുകള്‍ എല്ലാ കാലത്തും സൗജന്യമായിരിക്കില്ലെന്ന് കഴിഞ്ഞ ആഗസ്തില്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞിരുന്നു. ''യുപിഐ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. യുപിഐ ഇടപാടുകള്‍ നടത്താൻ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ സിസ്റ്റത്തിന്റെ ദീർഘകാല നിലനില്‍പ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകള്‍ വഹിക്കേണ്ടിവരുമെന്നുമാണ്'' സഞ്ജയ് പറഞ്ഞത്.റിസര്‍വ് ബാങ്കിന്‍റെ ധനനയവും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.5% ആയി തുടരും. ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷം ആദ്യമായി ചേർന്ന ധനനയ സമിതി യോഗ...
ഈ വർഷത്തെ കാലവർഷത്തിൽ കേരളത്തിൽ 13 ശതമാനം മഴക്കുറവ്
Local

ഈ വർഷത്തെ കാലവർഷത്തിൽ കേരളത്തിൽ 13 ശതമാനം മഴക്കുറവ്

Perinthalmanna RadioDate: 01-10-2025 സംസ്ഥാനത്ത് ഈ വര്‍ഷത്തെ കാലവര്‍ഷ മഴയിൽ 13 ശതമാനം കുറവുണ്ടായതായി കണക്കുകൾ.ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ ഇന്ന് അവസാനിച്ചപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്കുപ്രകാരമാണ് കേരളത്തിൽ ഇത്തവണ 13 ശതമാനം മഴകുറവ് രേഖപ്പെടുത്തിയത്. 2018.6 എംഎം ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 1752.7 എംഎം മാത്രമാണ്. കഴിഞ്ഞ വർഷം ലഭിച്ചത് 1748.2 എംഎം ആയിരുന്നു. 2023ൽ ലഭിച്ചത് 1326.1 എംഎം മഴയുമാണ് ( 34 ശതമാനം കുറവ് ).അതേ സമയം രാജ്യത്ത് പൊതുവെ എട്ട് ശതമാനം അധിക മൺസൂൺ മഴ ഇത്തവണ ലഭിച്ചു. ജൂണ്‍ നാല് ശതമാനം കുറവ്, ജൂലൈ 13 ശതമാനം കുറവ്, ഓഗസ്റ്റ് 20 ശതമാനം കുറവ്, സെപ്റ്റംബര്‍ 24 ശതമാനം കുറവ് എന്നിങ്ങനെയാണ് കണക്കുകൾ. കാലവർഷം ആരംഭിച്ച മെയ്‌ 24 മുതൽ സെപ്റ്റംബർ 30 പ്രകാരമുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 2193 എംഎം (നാല് ശതമാനം അധികം) മഴ ലഭിച്ചു. ലഭ്യമായ ഔദ്യോഗിക ഡാറ്റ പ്...