Local

ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു
Local

ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു

Perinthalmanna RadioDate: 01-10-2025 ന്യൂഡൽഹി: വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് മാറ്റി വെച്ചു. മറ്റന്നാൾ (ഒക്ടോബർ 3 വെള്ളിയാഴ്ച) ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു. വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്ത് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദിദി വ്യക്തമാക്കി. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് ഭാരവാഹികളുടെ അടിയന്തര യോഗമാണ് ബന്ദ് മാറ്റിവെക്കാനുള്ള തീരുമാനമെടുത്തത്. അതേസമയം, വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ അഖിലേന്ത്യ മുസ് ലിം വ്യക്തിനിയമ ബോർഡിന്റെ പ്രക്ഷോഭങ്ങളും മറ്റുപരിപാടികളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ...
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

Local

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

Perinthalmanna RadioDate: 01-10-2025 വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച് എണ്ണ വിതരണ കമ്പനികള്‍. ഒക്ടോബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 15.50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. നാലു പ്രാവശ്യം കുറച്ച ശേഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന ഉണ്ടായത്. എന്നാല്‍ 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ, 19 കിലോഗ്രാം എല്‍പിജി വിലയില്‍ ഡല്‍ഹിയില്‍ 138 രൂപയും കൊല്‍ക്കത്തയില്‍ 144 രൂപയും മുംബൈയില്‍ 139 രൂപയും ചെന്നൈയില്‍ 141.5 രൂപയുമാണ് കുറച്ചത്. നിലവില്‍ കൊല്‍ക്കത്തയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1700 രൂപ, ഡല്‍ഹി 1595.50, മുംബൈ 1547, ചെന്നൈ 1754 എന്നിങ്ങനെയാണ്. ---------------------------------------------®Perinthalmanna Radioവ...
എഫ്എംജി ഇന്റേൺഷിപ് സൗകര്യമൊരുക്കാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി

Local

എഫ്എംജി ഇന്റേൺഷിപ് സൗകര്യമൊരുക്കാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി

Perinthalmanna RadioDate: 01-10-2025 പെരിന്തൽമണ്ണ: ഡോക്ടർമാരുടെ കുറവ് നില നിൽക്കുമ്പോഴും എഫ്എംജി ഇന്റേൺഷിപ്പിന് സൗകര്യം ഒരുക്കാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. വിദേശ രാജ്യങ്ങളിൽ പോയി പഠനം പൂർത്തീകരിച്ച് എഫ്‌എംജി പരീക്ഷ വിജയിച്ച ഒട്ടേറെ വിദ്യാർഥികൾ മറ്റു ജില്ലകളിലെ ആശുപത്രികളെയാണ് എഫ്‌എംജി ഇന്റേൺഷിപ്പിന് വേണ്ടി ആശ്രയിക്കുന്നത്. മറ്റു ജില്ലകളിൽ യാതൊരു വേതനവും പറ്റാതെയാണ് ഇവരെല്ലാം സേവനം ചെയ്യുന്നത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എഫ്‌എംജി ഇന്റേൺഷിപ് ട്രെയ്നിങ്ങിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കി ഡിഎംഒ മുഖേന പ്രപ്പോസൽ സമർപ്പിച്ച് ജില്ലാ ആശുപത്രി അധികൃതർ കാത്തിരിപ്പിലാണ്. ഇനിയും ഇക്കാര്യത്തിൽ അനുമതിയായിട്ടില്ല. സ്വന്തം നാട്ടിൽ എഫ്എംജി ഇന്റേൺഷിപ് പൂർത്തീകരിക്കുന്നതിന് കാത്തു നിൽക്കുന്ന ഏറെ പേരുണ്ട്. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിൽ ദിവസവും ആയിരക്കണക്കിന് രോഗികൾ ജില്ലാ ആശുപത്രിയെ ആശ്രയിക്...
പെരിന്തൽമണ്ണയിലും പരിസരങ്ങളിലും അറുതിയില്ലാതെ പെരുമ്പാമ്പിന്റെ വിളയാട്ടങ്ങൾ
Local

പെരിന്തൽമണ്ണയിലും പരിസരങ്ങളിലും അറുതിയില്ലാതെ പെരുമ്പാമ്പിന്റെ വിളയാട്ടങ്ങൾ

Perinthalmanna RadioDate: 30-09-2025 പെരിന്തൽമണ്ണ: തിരൂർക്കാട് തോണിക്കരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവർമാരായ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഫാറൂഖ് പൂപ്പലം പ്രവർത്തകരായ സുബീഷ് പരിയാപുരം, അബ്ദുൽ ഖാദിർ അങ്ങാടിപ്പുറം, നിഷാദ് അരിപ്ര എന്നിവർ സ്ഥലത്ത് എത്തിയാണ് പെരുമ്പാമ്പിനെ പിടികൂടി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് ആർ.ആർ.ടിക് കൈമാറിയത് . ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു

Local

കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു

Perinthalmanna RadioDate: 30-09-2025 പെരിന്തൽമണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റ് നിരക്കുകൾ നാളെ (ഒക്ടോബർ 1) മുതൽ വർധിപ്പിച്ചു. പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവർക്ക് 50 രൂപയും, 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കററ് നിരക്ക്. വിദ്യാർത്ഥികൾക്ക് 25 രൂപയും വിദേശികൾക്ക് 300 രൂപയും നൽകണം.  ക്യാമറ, വീഡിയോ ക്യാമറ, ഡ്രോൺ എന്നിവയ്ക്കും പ്രത്യേക ചാർജ് ബാധകമാണ്. സ്റ്റിൽ ക്യാമറയ്ക്ക് 200 രൂപ, വീഡിയോ ക്യാമറയ്ക്ക് 300 രൂപ, ഡ്രോൺ ക്യാമറയ്ക്ക് 2000 രൂപ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.പ്രവേശന കവാടത്തിനോട് ചേർന്നുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഒന്നര കിലോമീറ്റർ കാൽ നടയായി വേണം മുകളിലെത്താൻ. തിങ്കളാഴ്ച ഒഴികെ മറ്റെല്ലാ  ദിവസവും പ്രവേശനമുണ്ട്. വാച്ച് ടവറിൽ കയറിയാൽ 360 ഡിഗ്രിയിലുള്ള കാഴ്ച കാണാൻ കഴിയുന്നത് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. സൂര്യോദയവും സൂര്യാസ്തമയവും കാണാ...
ഒക്ടോബർ 3ന് ഭാരത ബന്ദ്; കേരളത്തില്‍ ഹർത്താലായി മാറുമോ?

Local

ഒക്ടോബർ 3ന് ഭാരത ബന്ദ്; കേരളത്തില്‍ ഹർത്താലായി മാറുമോ?

Perinthalmanna Radio Date: 30-09-2025 ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്. ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് രണ്ടുമണി വരെയാണ് ബന്ദ്.ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെയുള്ള കടകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ രാവിലെ എട്ടുമണി മുതൽ ഉച്ചയ്‌ക്ക് രണ്ടുമണി വരെ അടച്ചിടണമെന്ന് ബോർഡ് ഭാരവാഹികളുടെ സേവ് വഖഫ്, സേവ് കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.വഖഫ് (ഭേദഗതി) ബിൽ 2025 നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധത്തിന്റെ പ്രകടനമാണ് ഈ ബന്ദ് എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ബന്ദ് സമാധാനപരമായിരിക്കുമെന്നും ബോർഡ് വ്യക്തമാക്കി. നിയമത്തെക്കുറിച്ച് സംസാരിക്കാനും മുസ്‌ലിം സമൂഹത്തിന്റെ പങ്കാളിത്തം തേടാനും മുസ്ലീം വ്യക്തിനിയമ ബോർഡ് പ്...
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് സൗകര്യം ഒരുക്കും

Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് സൗകര്യം ഒരുക്കും

Perinthalmanna RadioDate: 30-09-2025 പെരിന്തൽമണ്ണ : ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഫൂട്ട് ഓവർ ബ്രിജിന് ലിഫ്റ്റ് സൗകര്യം ഒരുക്കും. പ്രായമായവരും രോഗികളുമായ യാത്രക്കാരെ ഉദ്ദേശിച്ചാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഇന്നലെ പാലക്കാട് റെയിൽവേ എഡിആർഎം എം.എസ്.ജയകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള റെയിൽവേ ഉന്നത തല സംഘം റെയിൽവേ സ്‌റ്റേഷനിൽ സന്ദർശനം നട‌ത്തി. ലിഫ്റ്റ് നിർമാണം അടുത്ത ദിവസം തുടങ്ങും.പെരിന്തൽമണ്ണ ഭാഗത്തു നിന്ന് എഫ്‌സിഐ റോഡിലൂടെ എത്തുന്ന യാത്രക്കാർക്കുള്ള വാഹന പാർക്കിങ് മേഖലയുടെയും മേൽപാലത്തിന്റെയും നിർമാണ പ്രവൃത്തി നടന്നു വരികയാണ്. ഇതോടൊപ്പം ഈ ഭാഗത്ത് ടിക്കറ്റ് ബുക്കിങ്ങിനുള്ള എടിവിഎം സജ്ജമാക്കും. ഇവിടങ്ങളിലെല്ലാം റെയിൽവേ സംഘം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. റെയിൽവേ സ്‌റ്റേഷനിലെ ട്രോളി പാത്തും നവീകരിക്കും.റെയിൽവേ സ്‌റ്റേഷനിൽ നടന്നു വരുന്ന അമൃത ഭാരത് പദ്ധതികളുട...
നാളെ മുതൽ മൂന്ന് ദിവസം സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധി

Local

നാളെ മുതൽ മൂന്ന് ദിവസം സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധി

Perinthalmanna RadioDate: 29-09-2025 സംസ്ഥാനത്ത് നാളെ മുതൽ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച് മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. സെപ്‌തംബർ 30 – ദുർഗാഷ്‌ടമി, ഒക്‌ടോബ‌ർ ഒന്ന് – മഹാനവമി, ഒക്‌ടോബർ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികൾ. അതുകൊണ്ട്, ഈ ആഴ്‌ച ബാങ്ക് സംബന്ധമായ ആവശ്യങ്ങളുള്ളവർ ജാഗ്രത പാലിക്കണം. അടിയന്തര ആവശ്യങ്ങൾക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഇതിൽ പലതും ദേശീയ അവധി ആയതിനാൽ യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം. എ.ടി.എമ്മിൽ പണം തീരാൻ സാധ്യതയുള്ളതിനാൽ കയ്യിൽ ആവശ്യത്തിന് പണം കരുതുക. അടുപ്പിച്ചുള്ള അവധിയായതിനാൽ എ.ടി.എമ്മിൽ സമയത്തിന് പണം നിറയ്‌ക്കണമെന്നില്ല.നേരത്തേ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്‌തംബർ 30ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരു...
മണ്ണാർമലയിൽ വീണ്ടും ക്വാറിക്ക് ശ്രമമെന്ന് നാട്ടുകാർ; ഉദ്യോഗസ്ഥ പരിശോധനക്കിടെ പ്രതിഷേധം

Local

മണ്ണാർമലയിൽ വീണ്ടും ക്വാറിക്ക് ശ്രമമെന്ന് നാട്ടുകാർ; ഉദ്യോഗസ്ഥ പരിശോധനക്കിടെ പ്രതിഷേധം

Perinthalmanna RadioDate: 29-09-2025 പെരിന്തൽമണ്ണ: മണ്ണാർമലയിൽ വീണ്ടും ക്വാറിക്ക് വേണ്ടി അപേക്ഷ നൽകുന്നതിന്റെ ഭാഗമായി ഫീൽഡ് സ്കെച്ച് നൽകുന്നതിനായി വില്ലേജ് അധികാരികൾ സ്ഥല പരിശോധന നടത്തിയതിനെ തുടർന്ന് നാട്ടുകാരുടെയും പൗര സമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേധം നടത്തി. തൊടുപുഴ സ്വദേശിയുടെ ക്വാറിക്ക് വേണ്ടിയുള്ള അപേക്ഷ രണ്ട് പ്രാവശ്യം തള്ളിയ ഉരുൾപൊട്ടൽ പ്രദേശമായ മണ്ണാർമലയിലാണ് വീണ്ടും ഇയാൾ തന്നെ ക്വാറിക്ക് വേണ്ടി അപേക്ഷ നൽകുന്നതിന്റെ ഭാഗമായി ഫീൽഡ് സ്കെച്ച് നൽകുന്നതിനായി വില്ലേജ് അധികാരികൾ സ്ഥല പരിശോധന നടത്തിയത്.ക്വാറി അപേക്ഷകൻ നിർദ്ദിഷ്ട സ്ഥലത്തിന്റെ തെക്ക് ഭാഗത്ത് റവന്യൂഭൂമി കയ്യേറിയിട്ടുമുണ്ട്. ഇക്കാര്യത്തിൽ റവന്യൂ വകുപ്പും അപേക്ഷകനും തർക്കം നില നിൽക്കുന്നുമുണ്ട്. ഉരുൾ പൊട്ടൽ പ്രദേശത്ത് നിയമപരമായി ക്വാറി അനുവദിക്കാൻ കഴിയില്ല എന്നതിനാൽ ജില്ലാ ജിയോളജിസ്റ്റ് മുമ്പ് രണ്ട് തവണ ക്വാറി അപേക്ഷ തള്ളിയത...
ഇലക്‌ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്രം
Local

ഇലക്‌ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്രം

Perinthalmanna RadioDate: 29-09-2025 ന്യൂ‍ഡൽഹി: ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ശബ്ദമില്ലാത്ത യാത്ര അപകടസാധ്യതയുണ്ടാക്കുന്നുണ്ടെന്ന വിലയിരുത്തലുകളെത്തുടർന്നാണ് തീരുമാനം.ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതിവരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി.സഞ്ചരിക്കുമ്പോൾ നിശ്ചിതശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (എവിഎഎസ്) പുതിയ വാഹനങ്ങളിൽ ഉൾപ്പെടുത്താനാണു നിർദേശം.2026 ഒക്ടോബർ ഒന്നുമുതൽ വിപണിയിൽ ഇറങ്ങുന്ന പുതിയ മോഡൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇതു നിർബന്ധമാക്കും. 2027 ഒക്ടോബർ ഒന്നുമുതൽ, എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കണം.ചില കമ്പനികളുടെ ചില മോഡലുകളിൽ നിലവിൽ എവിഎഎസ് ഉണ്ട്. യൂറോപ്യൻ യൂണിയൻ, യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്. കരടുഭേദഗതിയെക്കുറിച്ച് morth@gov.in എന...