Local

കാദറലി സെവൻസ് ഫുട്ബാള്‍  ടൂർണമെന്റ് ഡിസംബർ 20 മുതൽ
Local

കാദറലി സെവൻസ് ഫുട്ബാള്‍  ടൂർണമെന്റ് ഡിസംബർ 20 മുതൽ

Perinthalmanna RadioDate: 29-09-2025 പെരിന്തൽമണ്ണ:  കാദറലി ക്ലബ് പെരിന്തൽമണ്ണയിൽ തുടർച്ചയായി സംഘടിപ്പിച്ചു വരാറുള്ള സെവൻസ് ടൂർണമെന്റ് ഡിസംബർ 20ന് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. ആധുനിക സംവിധാനങ്ങളോടെ കാലോചിതമായ മാറ്റങ്ങളോടു കൂടി 20 പ്രമുഖ ടീമുകളാണ് ഇക്കുറി ടൂർണമെന്റിൽ മാറ്റുരയ്‌ക്കുന്നത്.ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന മുഴുവൻ ആദായവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. മാത്രമല്ല ഈ വർഷവും കാദറലി ടൂർണമെന്റ് വിദേശത്ത് സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി.ടൂർണമെന്റിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ഇതു സംബന്ധിച്ച യോഗത്തിൽ ക്ലബ് പ്രസിഡന്റ് മണ്ണിൽ ഹസൻ ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മങ്കടയിൽ പുലിയെ കണ്ട സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ പെരുമ്പറമ്പ് സന്ദർശിച്ചു

Local

മങ്കടയിൽ പുലിയെ കണ്ട സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ പെരുമ്പറമ്പ് സന്ദർശിച്ചു

Perinthalmanna RadioDate: 29-09-2025 മങ്കട : മങ്കടയിലും പരിസരപ്രദേശങ്ങളിലും പുലിയെ കണ്ട സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു. പുളിക്കൽ പറമ്പ് പെരുമ്പറമ്പ്, പി.കെ.നഗർ എന്നീ സ്ഥലങ്ങളിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കഴിഞ്ഞദിവസം പി.കെ.നഗറിന് സമീപം റബർ ടാപ്പിങ് തൊഴിലാളിയും പെരുമ്പറമ്പ് കട്ടിങ്ങിന് സമീപം ബൈക്ക് യാത്രക്കാരനുമാണ് പുലിയെ കണ്ടിരുന്നത്. തൊട്ടടുത്ത ദിവസങ്ങളിൽ സമീപപ്രദേശങ്ങളിൽ പുലിയെ കണ്ട സാഹചര്യത്തിലാണ് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചത്.ഇന്നലെ 11 മണിയോടെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ മുഹമ്മദ് അൽത്താഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.ശ്രീകുമാർ. വാച്ചർമാരായ വി.ഉണ്ണിക്കൃഷ്ണൻ, ടി.എച്ച്.നസീർ എന്നിവരടങ്ങുന്ന സംഘമാണ് സംഭവസ്ഥലം സന്ദർശിച്ചത്. ടാപ്പിങ് തൊഴിലാളിയായ അനിലിൽനിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിവരങ്ങൾ ആരാഞ്ഞു.പുലിയുടെ സാന്നിധ്യം ഇനിയും ഉണ്ടാകുകയാണെങ്കിൽ പുലിയുടെ ...
പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യക്ക് ഏഷ്യാകപ്പ് കിരീടം

Local

പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യക്ക് ഏഷ്യാകപ്പ് കിരീടം

Perinthalmanna RadioDate: 29-09-2025 ദുബൈ: പാകിസ്താനെ അഞ്ചു വിക്കറ്റിന് വീഴ്ത്തി ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടം. 53 പന്തിൽ 69 റൺസ് നേടി പുറത്താകാതെ നിന്ന തിലക് വർമയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് സഹായകമായത്. ബോളിങ്ങിൽ കുൽദീപ് യാദവ് നാല് വിക്കറ്റുകളുമായി തിളങ്ങി. പാകിസ്താന് വേണ്ടി ഓപ്പണർമാരായ ഫഖർ സമാനും (46) ഷാഹിബ്‌സാദ ഫർഹാനും (57) മാത്രമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നല്ല തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഫഖർ സമാനും ഷാഹിബ്‌സാദ ഫർഹാനും ചേർന്ന് ആദ്യ ആറ് ഓവർ കഴിയുമ്പോൾ തന്നെ പാകിസ്താന്റെ സ്കോർ 50 കടത്തിയിരുന്നു. തുടർന്ന് ഒമ്പതാം ഓവറിൽ ഷാഹിബ്‌സാദ ഫർഹാൻ തന്റെ അർദ്ധ സെഞ്ച്വറി കുറിച്ചു. പക്ഷെ തൊട്ടടുത്ത ഓവറിൽ തന്നെ ഫർഹാനെ തിലക് വർമയുടെ കയ്യിലെത്തിച്ച് വരുൺ ചക്രവർത്തി ആ കൂട്ടുകെട്ട് അവസാനിപ്പിച്ചു. പിന്നാലെ വന്ന സയിം അയൂബും ചേർന്ന് ബാറ്റിംഗ് തുട...
അങ്ങാടിപ്പുറത്തെ ബഡ്സ് സ്കൂള്‍ മദര്‍ തെരേസ സ്മാരകമാകും

Local

അങ്ങാടിപ്പുറത്തെ ബഡ്സ് സ്കൂള്‍ മദര്‍ തെരേസ സ്മാരകമാകും

Perinthalmanna RadioDate: 28-09-2025 അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സ്ഥാപിതമാകുന്ന ബഡ്സ് സ്കൂള്‍, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മാതൃകയായിരുന്ന മദർ തെരേസയുടെ സ്മാരകമാക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.പരിയാപുരത്തെ കോനാലിക്കല്‍ ബാബുവർഗീസ് സംഭാവനയായി നല്‍കിയ സ്ഥലത്താണ് മൂന്നുനിലകളില്‍ മൂന്നര കോടിയോളം രൂപ ചെലവ് വരുന്ന കേരളത്തിലെ ഏറ്റവും വലിയ ബഡ്സ് സ്കൂള്‍ അങ്ങാടിപ്പുറം പഞ്ചായത്ത് പണിയുന്നത്.കെട്ടിടത്തിന്‍റെ താഴത്തെ നില വാർപ്പ് കഴിഞ്ഞു. ഇപ്പോള്‍ താഴെ അരിപ്രയില്‍ മഹല്ല് കമ്മിറ്റി നടത്തുന്ന മദ്രസയിലാണ് താല്‍ക്കാലികമായി ബഡ്സ് സ്കൂള്‍ പ്രവർത്തിക്കുന്നത്. ഭരണസമിതി യോഗത്തില്‍ പ്രസിഡന്‍റ് കെ.പി. സഈദ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്‍റ് ഷബീർ കറുമുക്കില്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടില്‍ സുനില്‍ ബാബു, സെലീന താണിയൻ, ഫൗസിയ തവളേങ്ങല്‍, സെക്രട്ടറി സുഹാസ് ...
ജില്ലയിൽ ജൈവമാലിന്യ സംസ്‌കരണത്തിന് പദ്ധതി; ആദ്യ ഘട്ടത്തിൽ പെരിന്തൽമണ്ണയിലും നടപ്പിലാക്കും

Local

ജില്ലയിൽ ജൈവമാലിന്യ സംസ്‌കരണത്തിന് പദ്ധതി; ആദ്യ ഘട്ടത്തിൽ പെരിന്തൽമണ്ണയിലും നടപ്പിലാക്കും

Perinthalmanna RadioDate: 28-09-2025 പെരിന്തൽമണ്ണ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ അജൈവ മാലിന്യങ്ങളോടൊപ്പം തന്നെ ജൈവ മാലിന്യ സംസ്‌കരണം ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറായി. പ്രാരംഭ പദ്ധതിയായി ജില്ലയിലെ അഞ്ച് തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാതല മാലിന്യമുക്ത നവകേരളം കാമ്പെയിൻ സെക്രട്ടേറിയറ്റ് അവലോകനയോഗത്തിൽ തീരുമാനമായി. ആദ്യഘട്ടമെന്ന നിലയിൽ പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി നഗരസഭകളിലും തിരുവാലി, പുറത്തൂർ ഗ്രാമപഞ്ചായത്തുകളിലുമായി പദ്ധതി നടപ്പിലാക്കും. ജനുവരിയോടെ ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പരമാവധി ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും അതിന് കഴിയാത്തത് ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് ശാസ്ത്രീയമായി സംസ്‌കരി...
ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ന്  ഇന്ത്യ- പാക്ക് ത്രില്ലര്‍ പോരാട്ടം

Local

ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ന്  ഇന്ത്യ- പാക്ക് ത്രില്ലര്‍ പോരാട്ടം

Perinthalmanna RadioDate: 28-09-2025 വന്‍കരയുടെ രാജാക്കന്മാരാകാന്‍ ഇന്ത്യയും പകരംവീട്ടാന്‍ പാക്കിസ്ഥാനും ഇന്ന് ഏഷ്യ കപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍. എതിരാളികളെയെല്ലാം തകര്‍ത്താണ് ഇന്ത്യയുടെ ഫൈനലിലേക്കുള്ള വരവെങ്കില്‍ പാക്കിസ്ഥാന്‍ തോറ്റത് രണ്ടുവട്ടം. രണ്ടുതോല്‍വിയും ഇന്ത്യയ്ക്കെതിരെ. രാത്രി എട്ടുമണിക്കാണ് ഫൈനല്‍. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ച്ചയാണ് ഇന്ത്യ– പാക്കിസ്ഥാന്‍ ത്രില്ലര്‍ വരുന്നത്. 41 വര്‍ഷത്തെ ഏഷ്യ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പാക്കിസ്ഥാന്‍ തോറ്റിരുന്നു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് അവസാനം ഫൈനല്‍ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടം മുതല്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ ഫൈനല്‍ വരവ്. സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ...
തദ്ദേശ വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നു; നാളെ മുതൽ പേര്‌ ചേർക്കാം

Local

തദ്ദേശ വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നു; നാളെ മുതൽ പേര്‌ ചേർക്കാം

Perinthalmanna RadioDate: 28-09-2025 തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നു. എല്ലാ വോട്ടർമാർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. കരട് വോട്ടർപട്ടിക തിങ്കളാഴ്‌ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും. രണ്ടിന്‌ പുതുക്കി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരുണ്ടാകും. പ്രവാസി വോട്ടർ പട്ടികയിൽ 2087 പേരുണ്ട്‌.കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ഒക്ടോബർ 14 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്‌ പൂർത്തിയായവർക്കാണ്‌ അവസരം. വി...
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറയും
Local

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറയും

Perinthalmanna RadioDate: 27-09-2025 കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും. അടുത്ത വർഷത്തേക്കുള്ള ഹജ്ജ് യാത്രക്ക് 1,07,000 രൂപയാകും വിമാന ടിക്കറ്റിന് ആവുക. കഴിഞ്ഞ വർഷം 1,25,000 രൂപയാണ് ഈടാക്കിയിരുന്നത്. കൂടുതൽ വിമാന കമ്പനികൾ ടെൻഡറിൽ പങ്കെടുത്തതാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണം40,000 രൂപ അധിക വിമാനക്കൂലി നൽകി കരിപ്പൂരിൽ നിന്ന് ഹജ്ജ് യാത്ര ചെയ്തുകൊണ്ടിരുന്ന മലബാറിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ആശ്വാസമാവുകയാണ്. അടുത്ത വർഷത്തെ ഹജ്ജ് സർവീസിനുള്ള വിമാനക്കമ്പനികളെ തെരഞ്ഞെടുക്കാനുള്ള ടെൻഡർ പൂർത്തിയാകുമ്പോൾ കരിപ്പൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് 1,07,000 രൂപയാണെന്ന് ഉറപ്പായി. കഴിഞ്ഞ വർഷം 1,25,000 രുപയാണ് വിമാന ടിക്കറ്റായി ഈടാക്കിയത്. പുതിയ നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ 18000 രൂപ കുറവാണ്.എയർ ഇന്ത്യമാത്രം പങ്കെടുത്തിരുന്ന ടെൻഡറിലേക്ക് ആകാശ എയർലൈനും സൗദിയ എയർലൈനും പങ്കെടുത്തതാണ്...
ദേശീയപാത 66ല്‍ മലപ്പുറം ജില്ലയിൽ 116 ക്യാമറകള്‍
Local

ദേശീയപാത 66ല്‍ മലപ്പുറം ജില്ലയിൽ 116 ക്യാമറകള്‍

Perinthalmanna RadioDate: 27-09-2025 ദേശീയപാത 66ല്‍ മലപ്പുറം ജില്ലയിലെ രണ്ടു റീച്ചുകളില്‍ 116 ക്യാമറകള്‍ സ്ഥാപിച്ചെന്ന് അധികൃതര്‍. വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയും ഇടിമുഴിക്കല്‍ മുതല്‍ വളാഞ്ചേരി വരെയും 58 വീതം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.360 ഡിഗ്രിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന 60 ക്യാമറകളും അവയില്‍ ഉള്‍പ്പെടുന്നു. ഒരോ ഒരുകിലോമീറ്ററിലും ക്യാമറകളുണ്ട്. ജങ്ഷനുകളിലും എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളിലും പ്രത്യേക ക്യാമറകളുമുണ്ട്. ക്യാമറകളിലെ ദൃശ്യങ്ങള്‍ വെട്ടിച്ചിറയിലെയും കുറ്റിപ്പുറത്തെയും കണ്‍ട്രോള്‍റൂമുകള്‍ 24 മണിക്കൂറും നിരീക്ഷിക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദൃശ്യങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന് കൈമാറും.ടോള്‍പിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണില്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങും. അടുത്തമാസം അവസാനത്തോടെ വട്ടപ്പാറയില്‍ ടോള്‍പിരിവ് ആരംഭിക്കു...
ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടു;  കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത

Local

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടു;  കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത

Printhalmannana RadioDate: 27-09-2025 ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തില്‍ ഇന്ന് മഴ ഭീഷണി.ഇത് പ്രകാരം ഇന്ന് വടക്കൻ കേരളത്തിലെ 4 ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അതിശക്ത മഴ അനുഭവപ്പെട്ട തലസ്ഥാനമടക്കമുള്ള തെക്കൻ ജില്ലകള്‍ക്ക് ഇന്ന് ആശ്വാസത്തിന് വകയുണ്ടെന്നും കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നു.അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനംഓറഞ്ച് അലർട്ട്27/09/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍...