Local

പുലിഭീതി ഒഴിയാതെ മങ്കട; ഇന്നലെയും പുലിയെ കണ്ടു

Local

പുലിഭീതി ഒഴിയാതെ മങ്കട; ഇന്നലെയും പുലിയെ കണ്ടു

Perinthalmanna RadioDate: 27-09-2025 മങ്കട ∙ പുളിക്കൽപറമ്പ് പെരുമ്പറമ്പിൽ റോഡിനു കുറുകെ പുലി നടന്നു പോകുന്നത് കണ്ടതായി യാത്രക്കാരൻ. പുലിഭീതി ഒഴിയാതെ മങ്കട.ഇന്നലെ രാത്രി 8.45ന് ആണ് മങ്കട ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് യാത്രക്കാരനായ കുഴാപറമ്പ് സ്വദേശിയായ യുവാവാണ് പെരുമ്പറമ്പ് കട്ടിങ്ങിന് സമീപം പുലി റോഡ് കുറുകെ കടക്കുന്നതായി കണ്ടത്.പുളിക്കൽപറമ്പ് അങ്ങാടിയിൽ എത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ തൊട്ടടുത്ത പ്രദേശമായ കൂട്ടപാലയ്ക്ക് സമീപം ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടിരുന്നു.ഒരു മാസത്തിനുള്ളിൽ ഒട്ടേറെ തവണ തൊട്ടടുത്ത പ്രദേശങ്ങളിൽ പുലിയെ കണ്ടതോടെ മങ്കട വീണ്ടും പുലി ഭീഷണിയിലാണ്. സമീപപ്രദേശമായ തിരൂർക്കാട്ടും കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടിരുന്നു.പുലിയെ പലതവണ കണ്ട സാഹചര്യത്തിൽ പുലിയെ പിടികൂടുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.---------------------...
നവരാത്രി ആഘോഷം; സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി

Local

നവരാത്രി ആഘോഷം; സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി

Perinthalmanna RadioDate: 26-09-2025 തിരുവനന്തപുരം:സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറങ്ങി.എന്നാൽ സെപ്റ്റംബർ 30 ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ, നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധിയുണ്ടാകില്ല. നിലവിൽ ഒക്ടോബർ 1, 2 തീയതികളിലും സംസ്ഥാനത്ത് പൊതു അവധിയാണ്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഇ-പാസ്‌പോർട്ടുകൾ ഇന്ത്യ ഔദ്യോഗികമായി വിതരണം ചെയ്യാൻ തുടങ്ങി

Local

ഇ-പാസ്‌പോർട്ടുകൾ ഇന്ത്യ ഔദ്യോഗികമായി വിതരണം ചെയ്യാൻ തുടങ്ങി

Perinthalmanna RadioDate: 26-09-2025 ദില്ലി: സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര യാത്ര എളുപ്പമാക്കുന്നതിനും ഇന്ത്യ ഔദ്യോഗികമായി ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാൻ തുടങ്ങി. നിരവധി പുതിയ സവിശേഷതകൾ, മെച്ചപ്പെട്ട സുരക്ഷ, വേഗത്തിലുള്ള പരിശോധന, എളുപ്പത്തിലുള്ള അന്താരാഷ്ട്ര യാത്ര എന്നിവ പുതിയ ഇ-പാസ്‍പോർട്ടുകൾ വാഗ്‌ദാനം ചെയ്യുന്നു. 2024 ഏപ്രിൽ 1ന് ഒരു പൈലറ്റ് പ്രോജക്റ്റായി വിദേശകാര്യ മന്ത്രാലയം ഈ സേവനം ആരംഭിച്ചിരുന്നു. നിലവിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഇ-പാസ്‌പോർട്ട് സേവനം ലഭ്യമാണ്. വരും മാസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ ഇ-പാസ്പോർട്ട് സേവനം എത്തുമെന്ന് പ്രതീക്ഷിക്കുന്നു.*ഇ-പാസ്‌പോർട്ട് എന്താണ്?*ഇ-പാസ്‌പോർട്ട് എന്നത് ഇന്ത്യയിലെ ഒരു പരമ്പരാഗത പാസ്‌പോർട്ടിന്റെ നവീകരിച്ച പതിപ്പാണ്. ഇത് ഭൗതികവും ഡിജിറ്റലുമായ സവിശേഷതകളും സമന്വയിപ്പിക്കുന്നു. ഇതിൽ ഒരു എംബഡഡ് റേഡിയോ...
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച്

Local

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച്

Perinthalmanna RadioDate: 26-09-2025 തിരുവനന്തപുരം: മധ്യ തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയില്‍ വിവിധ ഇടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. ഇടുക്കി എഴുകുംവയലിൽ ഒരേക്കർ കൃഷിഭൂമി ഒലിച്ചുപോയി. പത്തനംതിട്ട വി.കോട്ടയത്ത് കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു.വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്യെല്ലോ അലർട്ട്26/09/2025: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്27/09/2025: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിൽ കേന്ദ്ര ...
പെരിന്തല്‍മണ്ണയില്‍ നിന്നും ബാംഗ്ലൂരുവിലേക്ക് സ്‌പെഷ്യല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ്

Local

പെരിന്തല്‍മണ്ണയില്‍ നിന്നും ബാംഗ്ലൂരുവിലേക്ക് സ്‌പെഷ്യല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ്

Perinthalmanna RadioDate: 26-09-2025 പെരിന്തല്‍മണ്ണ: കെ.എസ്.ആർ.ടി.സി പെരിന്തല്‍മണ്ണയില്‍ നിന്നും ബാംഗ്ളൂരുവിലേക്ക് സ്‌പെഷല്‍ സർവീസ് ആരംഭിക്കുന്നു. മഞ്ചേരി,  അരീക്കോട്, മുക്കം, താമരശ്ശേരി, മൈസൂർ വഴി ബാംഗ്ലൂരിലേക്കാണ് സ്‌പെഷ്യല്‍ സർവീസ്. പെരിന്തല്‍മണ്ണയില്‍ നിന്നും 27ന് രാത്രി 8.10ന് പുറപ്പെടും. 8.55 മഞ്ചേരി, 9.20 അരീക്കോട്,9.45 താമരശ്ശേരി,10.35 കല്‍പ്പറ്റ,11.40 മാനന്തവാടി, 2.45 മൈസൂർ,5.25 ബാംഗ്ലൂർ കെങ്കേരി, രാവിലെ 5.45 ന് ബാംഗ്ലൂർ സാറ്റ്ലൈറ്റില്‍ എത്തും വിധമാണ് സമയക്രമം.ബാംഗ്ലൂർ നിന്നും 28 രാത്രി9.10ന് പുറപ്പെട്ട് 9.30 ബാംഗ്ലൂർ കെങ്കേരി,12:10 മൈസൂർ, 3.15 മാനന്തവാടി 4:20 കല്‍പ്പറ്റ, 5.10 താമരശ്ശേരി, 5.40 അരീക്കോട്, 6 മണി മഞ്ചേരി 6.45 പെരിന്തല്‍മണ്ണയിൽ എത്തും, സെപ്തംബർ 29 പെരിന്തല്‍മണ്ണ- ബാംഗ്ളൂരു.30 ന് ബാംഗ്ളുരു- പെരിന്തല്‍മണ്ണ. ഒക്ടോബർ 3 ന് പെരിന്തല്‍മണ്ണ- ബംഗ്ളൂരു. 4 ന് ബാംഗ്ളൂരു- പെ...
വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സംവരണ വാർഡ് ചർച്ചകൾ സജീവം

Local

വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സംവരണ വാർഡ് ചർച്ചകൾ സജീവം

Perinthalmanna RadioDate: 25-09-2025 മലപ്പുറം ∙ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ പൂർത്തിയാകുമെന്ന അറിയിപ്പ് വന്നതോടെ ജില്ലാ വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് അടുത്ത മാസം 21ന് പൂർത്തിയാകുന്നതോടെ കളം തെളിയും. സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം കമ്മിഷൻ ഇന്നലെ പുറത്തുവിട്ടതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി. മണ്ഡല പുനർ നിർണയത്തിനു ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ ഏതെല്ലാം വാർഡുകൾ സംവരണത്തിൽ വരുമെന്നതിൽ പാർട്ടികൾക്ക് വ്യക്തതക്കുറവുണ്ട്. അടുത്ത മാസം 13 മുതൽ 16വരെയാണ് ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ്. ബ്ലോക്ക് പഞ്ചായത്ത് (18), നഗരസഭ (16), ജില്ലാ പഞ്ചായത്ത് (21) എന്നീ തീയതികളിലാണ് നറുക്കെടുപ്പ് നടക്കുക.*മൂന്നാമതും സംവരണമില്ല*തുടർച്ചയായി 2 തവണ സംവരണ വിഭാഗത്തിൽ വന്ന വാർഡുകളും ഡിവിഷനുകളും ഒഴിവാക...
ബാങ്കുകളിൽ‌ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,000 കോടി രൂപ

Local

ബാങ്കുകളിൽ‌ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,000 കോടി രൂപ

Perinthalmanna RadioDate: 25-09-2025 ഇന്ത്യയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ ‘കെട്ടിക്കിടക്കുന്നത്’ 67,270 കോടി രൂപ. 10 വർഷമായി ഇടപാടുകൾ നടക്കാതെയും ആരും അവകാശം ഉന്നയിക്കാതെയുമുള്ള അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്. ഇതിൽ സേവിങ്സ് അക്കൗണ്ടുകൾ, കാലാവധി അവസാനിച്ചിട്ടും പുതുക്കാത്ത സ്ഥിരനിക്ഷേപങ്ങൾ (എഫ്ഡി), അക്കൗണ്ടുടമ മരണപ്പെട്ടശേഷം ആരും അവകാശവാദം ഉന്നയിക്കാത്ത നിക്ഷേപങ്ങൾ, ഡിവിഡന്റുകൾ, ഇൻഷുറൻസുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.ഇത്തരം അക്കൗണ്ടുകളുടെ അവകാശികളെ കണ്ടെത്താൻ ഒക്ടോബർ മുതൽ‌ ഡിസംബർ വരെ നീളുന്ന പ്രത്യേക ക്യാംപെയ്ൻ സംഘടിപ്പിക്കാനൊരുങ്ങുകയാണ് റിസർവ് ബാങ്ക്. ഗ്രാമീണ, അർധനഗര മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും ഇത്. ഈ അക്കൗണ്ടുകളുടെ ഉടമകൾ, ഇടപാടുകാരൻ മരണപ്പെട്ടെങ്കിൽ‌ ബന്ധുക്കൾ തുടങ്ങിയവരെ തേടിക്കണ്ടുപിടിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. അക്കൗണ്ടുകൾ സംബന്ധിച്ച് അവകാശവാദം ഉന്നയ...
പുലി ഭീതി ഒഴിയുന്നില്ല; മങ്കട ഭാഗത്ത് വീണ്ടും പുലിയെ കണ്ടു

Local

പുലി ഭീതി ഒഴിയുന്നില്ല; മങ്കട ഭാഗത്ത് വീണ്ടും പുലിയെ കണ്ടു

Perinthalmanna RadioDate: 25-09-2025 മങ്കട : ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടതോടെ മങ്കടയും പരിസര പ്രദേശങ്ങളും വീണ്ടും പുലി ഭീതിയിൽ. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മങ്കടയ്ക്ക് സമീപപ്രദേശങ്ങളിലായി പുലിയെ കാണുന്നത്.ഇന്നലെ പുലർച്ചെ ടാപ്പിങ്ങിനു പോയ തൊഴിലാളി പി.കെ.നഗറിൽ താമസിക്കുന്ന അനിൽ ആണു പുലിയെ കണ്ടത്. റബർ തോട്ടത്തിന് താഴെ ഭാഗത്തുള്ള വയലിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടാണ് നോക്കിയത്. പുലി ഓടിച്ച കുറുക്കൻ താഴെ വീഴുന്ന ശബ്ദം ആണ് അനിൽ കേട്ടത്. പാടവരമ്പത്ത് പുലി നിൽക്കുന്നതു കണ്ടെന്നും വെളിച്ചം കണ്ടപ്പോൾ പുലി ഓടിപ്പോയെന്നും അനിൽ പറഞ്ഞു. കൂട്ട പാലയ്ക്കു സമീപം കൂട്ടിൽ സ്വദേശി അബ്ദുല്ലയുടെ റബർ തോട്ടത്തിനു സമീപമാണ് പുലിയെ കണ്ടത്. മങ്കടയിൽ ചേരിയം ഭാഗത്ത് ഏതാനും ആഴ്ചകൾക്കു മുൻപ് 2 യുവാക്കൾ പുലിയെ കണ്ടിരുന്നു.രണ്ടുദിവസം മുൻപ് 3 കിലോമീറ്റർ അകലെയുള്ള തിരൂർക്കാടിനു സമീപത്തുവച്ച് പള്ളിയിൽ പോവുകയായിരുന്ന വി...
പെരിന്തൽമണ്ണ നഗരസഭ ഓഫിസിലേക്ക് മുസ്ലിം ലീഗ് മാർച്ച് നടത്തി

Local

പെരിന്തൽമണ്ണ നഗരസഭ ഓഫിസിലേക്ക് മുസ്ലിം ലീഗ് മാർച്ച് നടത്തി

Perinthalmanna RadioDate: 25-09-2025 പെരിന്തൽമണ്ണ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി. പെരിന്തൽമണ്ണയിലെ തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുക, ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ജീവനം പദ്ധതിയിലെ അഴിമതികൾ അന്വേഷിക്കുക, കത്താത്ത തെരുവ് വിളക്കുകൾ ഉടൻ റിപ്പയർ ചെയ്യുക, ഇൻഡോർ മാർക്കറ്റിന്റെ പണി ഉടൻ പൂർത്തീകരിക്കുക, സർക്കാർ ആയുർവേദ ആശുപത്രിയുടെ കെട്ടിടം പണി ഉടൻ പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡൻറ് പച്ചീരി നാസർ അധ്യക്ഷത വഹിച്ചു.നജീബ് കാന്തപുരം എം.എൽ.എ. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നാലകത്ത് ബഷീർ, ജില്ല സെക്രട്ടറി താമരത്ത് ഉസ്‌മാൻ, മണ്ഡലം പ്രസിഡൻറ് എ....
ബെവ്കോയിൽ തിരിച്ചെത്തിയത് 1.33 ലക്ഷം പ്ലാസ്റ്റിക് മദ്യക്കുപ്പികൾ

Local

ബെവ്കോയിൽ തിരിച്ചെത്തിയത് 1.33 ലക്ഷം പ്ലാസ്റ്റിക് മദ്യക്കുപ്പികൾ

Perinthalmanna RadioDate: 24-09-2025 ബെവ്‌കോ വില്പനശാലകളിൽ തിരികെ ലഭിച്ചത് 1,33,417 പ്ലാസ്റ്റിക് മദ്യക്കുപ്പികൾ. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന്റെ ഭാഗമായി രണ്ടാഴ്ച മുൻപാണ് പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെടുക്കാൻ ബെവ്‌കോ തുടങ്ങിയത്. ഇവ തിരിച്ചുനൽകുന്ന ഉപഭോക്താക്കൾക്ക് 20 രൂപ വീതം ലഭിക്കുന്ന പദ്ധതി തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 വീതം ബെവ്കോ വില്പനശാലകളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കിയത്.തിരുവനന്തപുരത്ത് 74,448 (1640 കിലോഗ്രാം) എണ്ണവും കണ്ണൂരിൽ 58,969 (1475.70) എണ്ണവുമാണ് തിരികെ ലഭിച്ചത്. 3,097 കിലോഗ്രാം പ്ലാസ്റ്റിക് കുപ്പികൾ രണ്ടു ജില്ലകളിൽനിന്നായി ക്ലീൻ കേരള കമ്പനി ഏറ്റെടുത്തു.വില്പനശാലകളിൽനിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികളിൽ പ്രത്യേക ക്യൂആർ കോഡ് പതിപ്പിക്കും. മദ്യവിലയ്ക്കുപുറമേ 20 രൂപ ഡിപ്പോസിറ്റ് തുകയായി ഈടാക്കുകയും അതിനുള്ള പ്രത്യേക രസീത് നൽകുകയും ചെയ്യും. ഉപയോഗശേഷം മദ്യക്...