Local

തിരൂർക്കാട്ടെ പുലിഭീതി അകറ്റണമെന്ന് നാട്ടുകാർ
Local

തിരൂർക്കാട്ടെ പുലിഭീതി അകറ്റണമെന്ന് നാട്ടുകാർ

Perinthalmanna RadioDate: 24-09-2025 അങ്ങാടിപ്പുറം: കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടെന്ന വാർത്തയെ തുടർന്ന് തിരൂർക്കാട് പ്രദേശം പുലി ഭീതിയിൽ. വൈകുന്നേരം ആകുന്നതോടെ നെല്ലിക്ക പറമ്പ് പ്രദേശത്തും പരിസരങ്ങളിലും ജനം പുറത്തിറങ്ങാൻ ഭയക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പള്ളിയിൽ പോവുകയായിരുന്ന പത്താം ക്ലാസുകാരനും അതേ ദിവസം തന്നെ നാട്ടുകാരനായ മറ്റൊരാളും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. തുടർന്ന് വനം വകുപ്പ് അധികൃതർ പ്രദേശത്ത് പരിശോധിച്ചെങ്കിലും പുലി സാന്നിധ്യം കണ്ടെത്തിയില്ല. എന്നാൽ, മണ്ണാർ മലയുമായി ബന്ധമുള്ള പ്രദേശം എന്ന നിലക്ക് പ്രദേശം പുലിയുടെ സഞ്ചാരപഥം ആകാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. ഞായറാഴ്ച രാവിലെ വീണ്ടും പ്രദേശത്ത് കൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മ പുലിയെ കണ്ടെന്ന വാർത്തയെ തുടർന്ന് പ്രദേശം വീണ്ടും ഭീതിയിലാണ്. നാട്ടുകാർ കർമസമിതി രൂപവത്കരിച...
ചെമ്മാണിയോട്- പുത്തൻപള്ളി റോഡ് ജങ്ഷൻ കോൺക്രീറ്റിങ് പൂർത്തിയായി
Local

ചെമ്മാണിയോട്- പുത്തൻപള്ളി റോഡ് ജങ്ഷൻ കോൺക്രീറ്റിങ് പൂർത്തിയായി

Perinthalmanna RadioDate: 24-09-2025 മേലാറ്റൂർ: റോഡിന്റെ ഉയര വ്യത്യാസം കാരണം ചെമ്മാണിയോട്- പുത്തൻപള്ളി റോഡ് ജങ്‌ഷനിലുണ്ടാകുന്ന യാത്രാ ദുരീതത്തിന് പരിഹാരം കാണുന്നതിനുള്ള കോൺക്രീറ്റിങ് പൂർത്തിയായി. ഗ്രാമ പഞ്ചായത്ത് അനുവദിച്ച 3.38 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തിയത്.നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാത വീതി കൂട്ടി നവീകരിക്കുന്നതിനായി പാതയോരത്ത് അഴുക്കുചാൽ നിർമിച്ച് സ്ലാബിട്ട് മുടിയതോടെയാണ് പുത്തൻ പള്ളി റോഡും ചെമ്മാണിയോട് റോഡും തമ്മിൽ രണ്ടടിയിൽ അധികം ഉയര വ്യത്യാസം വന്ന് ഇത് ഗതാഗതത്തിന് വലിയ ഭീഷണിയായിരുന്നു. രണ്ടു വർഷത്തിൽ അധികമായി ഇവിടെ യാത്ര ദുരിതം നിറഞ്ഞതായിരുന്നു. പലപ്പോഴും അപകടങ്ങളും സംഭവിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് നടപടി വേണമെന്ന ജനകീയ ആവശ്യം ശക്തമായതോടെയാണ് ഗ്രാമ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതും പണി നടത്തിയതും ഇരു റോഡുകളും കൂടി ചേരുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്തതിനാൽ രണ്ടാഴ്ച‌ത്തേക്ക...
നിലമ്പൂർ– ഷൊർണൂർ മെമുവിന്റെ സമയമാറ്റം യാത്രക്കാർക്ക് ആശ്വാസം

Local

നിലമ്പൂർ– ഷൊർണൂർ മെമുവിന്റെ സമയമാറ്റം യാത്രക്കാർക്ക് ആശ്വാസം

Perinthalmanna RadioDate: 24-09-2025 പെരിന്തൽമണ്ണ: പുലർച്ചെയുള്ള നിലമ്പൂർ- ഷൊർണൂർ മെമുവിന്റെ സമയമാറ്റം വഴി ഷൊർണൂരിൽ നിന്നുള്ള എറണാകുളം മെമു സർവീസിന് കണക്‌ഷൻ ഉറപ്പാക്കാൻ ഷൊർണൂരിലെ പ്ലാറ്റ്ഫോമിലും ക്രമീകരണം. 4.30ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന എറണാകുളം മെമു സർവീസ് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് സാധാരണ പുറപ്പെടുന്നത്. തലേന്ന് രാത്രി കണ്ണൂരിൽ നിന്നെത്തുന്ന മെമു സർവീസാണ് എറണാകുളത്തേക്കു പോകുന്നത്. യാത്രക്കാർക്ക് സൗകര്യത്തിനായി നിലമ്പൂരിൽ നിന്നെത്തുന്ന മെമു ഇന്നു മുതൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ക്രമീകരിക്കുമെന്നാണ് അറിവ്. രണ്ടു ട്രെയിനുകളും തൊട്ടടുത്ത പ്ലാറ്റ്ഫോമുകളിലെത്തുന്നത് യാത്രക്കാർക്ക് ആശ്വാസമാവും.നിമിഷങ്ങളുടെ വ്യത്യാസമേ ഉള്ളൂ എന്നതിനാൽ പെട്ടെന്ന് മാറിക്കയറൽ എളുപ്പമാകും. ഇന്നുമുതൽ നിലമ്പൂരിൽനിന്നു പുലർച്ചെ 3.10ന് ആണു മെമു സർവീസ് പുറപ്പെടുക. ഈ ട്രെയിൻ 3.22ന് വാണിയമ്പലത്തും 3.45ന് അങ്...
സർവ സന്നാഹവുമായി വനംവകുപ്പ്; പിടിതരാതെ മണ്ണാർമലയിലെ പുലി

Local

സർവ സന്നാഹവുമായി വനംവകുപ്പ്; പിടിതരാതെ മണ്ണാർമലയിലെ പുലി

Perinthalmanna RadioDate: 24-09-2025 പെരിന്തൽമണ്ണ: മണ്ണാർമല മാട് റോഡിൽ പുലിയെ മയക്കുവെടിവച്ച് പിടികൂടാൻ സർവ സന്നാഹങ്ങളുമായി വനംവകുപ്പ് അധികൃതർ പരിശ്രമം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഫലമില്ല. നിലവിൽ പുലി എത്തുന്നത് തിരൂർക്കാട്, മങ്കട ഭാഗങ്ങളിലാണ്.മണ്ണാർമലയിൽ പുലി ഇറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും നജീബ് കാന്തപുരം എംഎൽഎ നിയമസഭയിൽ ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് പുലിയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവായതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് രണ്ടാമത്തെ കെണിയും സ്ഥാപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ, വെറ്ററിനറി ഡോക്ടർ, ആർആർടി തുടങ്ങിയവർ പ്രദേശത്ത് ക്യാംപ് ചെയ്ത് പുലിയെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ്.ഈ മാസം 14 മുതൽ മൂന്ന് ദിവസം തുടർച്ചയായി വിവിധ സമയങ്ങളിലാണ് പുലിയുടെ ദൃശ്യം നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞത്. കഴിഞ്ഞ ദിവസങ...
കൊച്ചിയിൽ അർജന്റീനക്ക് എതിരാളികൾ ഓസ്ട്രേലിയ

Local

കൊച്ചിയിൽ അർജന്റീനക്ക് എതിരാളികൾ ഓസ്ട്രേലിയ

Perinthalmanna RadioDate: 23-09-2025 അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടക്കുന്ന സൗഹൃദ മല്‍സരത്തില്‍ അര്‍ജന്‍റീനക്ക് എതിരാളികളായി ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയ. അർജന്‍റീന - ഓസ്ട്രേലിയ സൗഹൃദ ഫുട്ബോൾ മത്സരവേദിയാകുന്ന കലൂർ രാജ്യാന്തര സ്റ്റേഡിയം പരിശോധിച്ച് അർജന്‍റൈൻ ടീം പ്രതിനിധി ഹെക്ടർ ഡാനിയേൽ കബ്രേര. കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ നേതൃതൃത്തിലാണ് ഹെക്ടർ ഡാനിയേൽ കബ്രേരയുടെ സന്ദർശനം. സ്റ്റേഡിയം സംബന്ധിച്ച് അർജന്‍റൈൻ ടീം പ്രതിനിധി തൃപ്തി അറിയിച്ചെന്നും മത്സരതീയതി മുഖ്യമന്ത്രി പ്രഖ്യപിക്കുമെന്നും മന്ത്രി അറിയിച്ചു.കൊച്ചിയിലെത്തിയ ഹെക്ടർ ഡാനിയേൽ കബ്രേരയുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. തുടർന്നാണ് കായിക മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഡിയത്തിലെത്തിയത്. ഫീൽഡ് അടക്കമുള്ള കാര്യങ്ങൾ സംഘം പരിശോധിച്ച് വിലയിരുത്തി. സ്റ്റേഡിയം തൃപ്തികരമാണെന്ന് അർജന്...
എരവിമംഗലം നവോദയ പാടത്തെ നടപ്പാതയിലെ ബ്യൂട്ടി സ്പോട്ട് സന്ദർശകരെ ആകർഷിക്കുന്നു

Local

എരവിമംഗലം നവോദയ പാടത്തെ നടപ്പാതയിലെ ബ്യൂട്ടി സ്പോട്ട് സന്ദർശകരെ ആകർഷിക്കുന്നു

Perinthalmanna RadioDate: 23-09-2025 പെരിന്തൽമണ്ണ: എരവിമംഗലം നവോദയ പാടത്ത് നഗരസഭ ഒരുക്കിയ നടപ്പാത വിത്ത്‌ ബ്യൂട്ടി സ്പോട്ട് സന്ദർശകരെ ആകർഷിക്കുന്നു. പച്ചപ്പ് നിറഞ്ഞ പാട ശേഖരത്തിലൂടെയുള്ള പാതയുടെ ഇരു വശങ്ങളിലും വേലി തീർത്തും ചെടികൾ വച്ചും ഇരിപ്പിടങ്ങളൊരുക്കിയും നഗരസഭ സുന്ദരമാക്കി. ഉദ്ഘാടനത്തിന് മുൻപുതന്നെ നാട്ടിൻപുറത്തെ മനോഹര കാഴ്ച കാണാനും പ്രകൃതി ആസ്വദിക്കാനും നൂറുകണക്കിന് ആളുകളാണ് എരവിമംഗലത്ത് എത്തിയിരുന്നത്.പ്രഭാത നടത്തക്കാർക്ക് നടത്തത്തിനൊപ്പം മറ്റു വ്യായാമങ്ങൾ ചെയ്യുന്നതിന് മിനി ഓപ്പൺ ജിം സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.ചുറ്റും പിടിപ്പിച്ച ഫാൻസി ലൈറ്റുകൾ രാത്രിയിലും മനോഹാരിത കൈവിടാതെ പ്രദേശത്തെ പ്രകാശ പൂരിതമാക്കുന്നു. നഗരസഭാധ്യക്ഷൻ പി.ഷാജി നടപ്പാത വിത്ത് ബ്യൂട്ടി സ്‌പോട്ട് നാടിനു സമർപ്പിച്ചു. ഉപാധ്യക്ഷ എ.നസീറ, കൗൺസിലർമാരായ കെ.സുബ്രഹ്‌മണ്യൻ, സി.പി.ഷെർളിജ എന്നിവർ പ്രസംഗിച്ചു. ...........
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ – ഡിസംബർ മാസങ്ങളിൽ

Local

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ – ഡിസംബർ മാസങ്ങളിൽ

Perinthalmanna RadioDate: 23-09-2025 തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി പുതുക്കുമെന്നും ഡിസംബർ 20ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏൽക്കണമെന്നും നിർദേശം. എസ്എആർ വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷംതീയതികൾ നിശ്ചയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭയർഥിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. നേരത്തെ വോട്ടർ പട്ടിക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചീഫ് ഇലക്ട്‌റൽ ഓഫീസർ രത്തൻ ഖേൽക്കർ വ്യക്തത വരുത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ഒപ്പം SIR നടപ്പിലാക്കാൻ സാങ്കേതികമായ...
തിരൂർക്കാട് നെല്ലിക്കാപറമ്പിൽ വീണ്ടും പുലിയെ കണ്ടു

Local

തിരൂർക്കാട് നെല്ലിക്കാപറമ്പിൽ വീണ്ടും പുലിയെ കണ്ടു

Perinthalmanna RadioDate: 23-09-2025 അങ്ങാടിപ്പുറം: തിരൂർക്കാട് നെല്ലിക്കാപറമ്പിൽ പുലിഭീതി ഒഴിയുന്നില്ല. ഞായറാഴ്ച പകലാണ് വീണ്ടും പുലിയെ കണ്ടത്. രാവിലെ റബ്ബർ തോട്ടത്തിലൂടെ ജോലിക്ക് പോകുകയായിരുന്ന സ്ത്രീയും ഓട്ടോ ഡ്രൈവറുമാണ് പുലിയെ കണ്ടതായി പറഞ്ഞത്. പുലി സ്ത്രീയുടെ പിന്നാലെ നടന്നു പോകുന്നത് കണ്ട ഡ്രൈവർ ഒട്ടേ നിർത്തി വണ്ടിയിൽ കയറ്റിയതിന് ശേഷം സ്ത്രീക്ക് പുലിയെ കാണിച്ചു കൊടുക്കുകയായിരുന്നു.വ്യാഴാഴ്ച‌ രാത്രിയാണ് ആദ്യം പുലിയെ കണ്ടത്. രാത്രി പള്ളിയിലേക്കു പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിയാണ് തിരൂർക്കാട് നെല്ലിക്കാപ്പറമ്പിൽ പണി തീരാതെ കിടക്കുന്ന വീടിനു മുൻപിൽ പുലിയെ കണ്ടത്. ഇവിടെ നിന്ന് ഏകദേശം മുന്നൂറ് മീറ്റർ മാത്രം അകലത്താണ് വീണ്ടും പുലിയെ കണ്ടത്. പകൽ സമയത്തും പുലിയെ കണ്ടതോടെ ജനം ഏറെ ഭയത്തിലാണ്.നാട്ടുകാർ യോഗം ചേർന്ന് ആക്‌ഷൻ കൗൺസിൽ രൂപ വത്കരിച്ചിട്ടുണ്ട്. പിരിവെടുത്ത് ക്യാമറ വാങ്ങി സ്ഥാപിക്...
പുലർച്ചെയുള്ള നിലമ്പൂർ– ഷൊർണൂർ മെമു സർവീസ് നാളെ മുതല്‍  നേരത്തേയാക്കി

Local

പുലർച്ചെയുള്ള നിലമ്പൂർ– ഷൊർണൂർ മെമു സർവീസ് നാളെ മുതല്‍  നേരത്തേയാക്കി

Perinthalmanna RadioDate: 23-09-2025 പെരിന്തൽമണ്ണ ∙ പുലർച്ചെയുള്ള നിലമ്പൂർ–ഷൊർണൂർ മെമു സർവീസിന് നാളെ മുതൽ സമയമാറ്റം. കൂടുതൽ കണക്‌ഷൻ ട്രെയിനുകൾക്ക് സാധ്യത തുറക്കുന്നതാണ് പുതിയ മാറ്റം.പുതുക്കിയ സമയക്രമം പ്രകാരം നിലമ്പൂരിൽ നിന്ന് പുലർച്ചെ 3.10 ന് പുറപ്പെടുന്ന ട്രെയിൻ 3.22 ന് വാണിയമ്പലത്തും 3.45 ന് അങ്ങാടിപ്പുറത്തും 4.20 ന് ഷൊർണൂരിലും എത്തും. ഇതുവരെ 3.40 ന് ആരംഭിച്ചിരുന്ന ട്രെയിൻ 4.55 ന് ആണ് ഷൊർണൂരിലെത്തിയിരുന്നത്. ഇതുവഴി പുതുതായി 4.30 ന് ഷൊർണൂരിൽ നിന്നുള്ള എറണാകുളം മെമുവിന് കണക്‌ഷൻ ലഭിക്കും. ഇതിൽ നേരിട്ട് ആലപ്പുഴ എത്താം. കൂടാതെ പാലക്കാട്–കോയമ്പത്തൂർ–ചെന്നൈ ഭാഗത്തേക്ക് 4.50 ന് വെസ്‌റ്റ്കോസ്‌റ്റ് സൂപ്പർ ഫാസ്‌റ്റും ലഭിക്കും. രാവിലത്തെ മെമുവിന് പോയാൽ ഷൊർണൂരിൽ നിന്ന് 3 ദിശകളിലേക്കും ഇനി കണക്‌ഷൻ ട്രെയിൻ ലഭിക്കും.*ലഭിക്കുന്ന കണക്‌ഷനുകൾ ഇങ്ങനെ*നിലമ്പൂർ–ഷൊർണൂർ /കണ്ണൂർ മെമുവിൽ പട്ടാമ്പി (5:13), കുറ്റി...
പെരിന്തൽമണ്ണയിൽ ഓടി കൊണ്ടിരുന്ന കാർ കത്തിനശിച്ചു

Local

പെരിന്തൽമണ്ണയിൽ ഓടി കൊണ്ടിരുന്ന കാർ കത്തിനശിച്ചു

Perinthalmanna RadioDate: 22-09-2025 പെരിന്തൽമണ്ണ : പൊന്ന്യാകുർശി സ്വദേശി ഷാജഹാൻ്റെ ഉടമസ്ഥ‌തയിലുള്ള കാർ ഓടി കൊണ്ടിരിക്കേ കത്തി നശിച്ചു. ഇന്നലെ വൈകിട്ട് ആറോടെ പാതായ്ക്കര ഐടിഐ റോഡിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. ജില്ലാ ട്രോമാകെയർ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ജില്ലാ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് പ്രവർത്തകരും അസി.സ്‌റ്റേഷൻ ഓഫിസർ പി.നാസറിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും എത്തിയാണ് തീ അണച്ചത്. കാറിന്റെ മുൻഭാഗം പൂർണമായി കത്തിനശിച്ചു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...