Local

തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 6 മുതല്‍

Local

തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 6 മുതല്‍

Perinthalmanna RadioDate: 22-09-2025 മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ ആറ് മുതല്‍ 9 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കും. സംവരണ വാർഡുകള്‍ നിശ്ചയിക്കുന്നതോടു കൂടി പ്രാദേശിക രാഷ്ട്രീയരംഗം ചൂടുപിടിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണമാണ്. 23 വാർഡുള്ള തദ്ദേശ സ്ഥാപനത്തില്‍ 12 വാർഡും വനിതാ വാർഡുകളാകും. 50 ശതമാനത്തിലും അധികം വനിതാ സംവരണമാകും.നിലവില്‍ സംവരണ വാർഡുകളായിരുന്നവയെ ഒഴിവാക്കി ശേഷിക്കുന്ന വാർഡുകളെ ഉള്‍പ്പെടുത്തി ആയിരിക്കും നറുക്കെടുപ്പ് നടത്തുക. വനിത, പട്ടികജാതി വനിത, പട്ടികവർഗ വനിത, പട്ടികജാതി, പട്ടികവർഗം എന്നീ ക്രമത്തില്‍ നറുക്കെടുത്താണ് സംവരണ വാർഡായി തീരുമാനിക്കുക. ഒരു വാർഡ് തുടർച്ചയായി ഏതെങ്കിലും ഒരു വിഭാഗത്തിനു തന്നെ സംവരണമായി വരുന്നത് തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഓരോ തെരഞ്ഞെടുപ്പിലും ആവർത്തനക്രമം പാലിച്ച്‌ ...
തിരുമാന്ധാംകുന്നിൽ ഭഗവതിക്കണ്ടം നടീൽയജ്ഞത്തിന് ആയിരങ്ങൾ

Local

തിരുമാന്ധാംകുന്നിൽ ഭഗവതിക്കണ്ടം നടീൽയജ്ഞത്തിന് ആയിരങ്ങൾ

Perinthalmanna RadioDate: 22-09-2025 അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ രണ്ടേക്കറോളം വരുന്ന ഭഗവതിക്കണ്ടമെന്ന നെൽപ്പാടത്ത് മിനിറ്റുകൾക്കകം ഞാറുനിറഞ്ഞു. തിരുമാന്ധാംകുന്നിലമ്മയ്ക്ക് ഒരു ഞാറ്റുമുടിയെങ്കിലും സമർപ്പിക്കാനായി രാവിലെ എട്ടുമുതൽതന്നെ പാടത്ത് ഭക്തരെത്തി. രാവിലെ 9.30ന് പന്തീരടി പൂജയ്ക്കു ശേഷം നടീൽയജ്ഞം തുടങ്ങി. കൃഷി നടത്തിപ്പുകാരായ കളത്തുംചാളക്കൽ കുടുംബത്തിലെ മുതിർന്ന കർഷകൻ അയ്യപ്പൻ നിലവിളക്ക് കൊളുത്തി പാടവരമ്പത്ത് ഇളനീർ വെട്ടിയാടി ആദ്യ ഞാറ്റുമുടി ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാലിന്‌ നൽകി. എക്‌സിക്യുട്ടീവ് ഓഫീസർ ഞാറ്റുമുടി കണ്ടത്തിൽ ഇറക്കിവെച്ചതോടെ യജ്ഞത്തിനു തുടക്കമായി. തുടർന്ന് പാടവരമ്പത്ത് കാത്തുനിന്നിരുന്ന ഭക്തർ പാടത്തിറങ്ങി ഞാറുനടാൻ തുടങ്ങി. അസി. മാനേജർ എ.എൻ. ശിവപ്രസാദും ദേവസ്വം ജീവനക്കാരും പങ്കെടുത്തു.പാറക്കടവിൽ കാലുകൾ ശുദ്ധിയാക്കി ദേവീദർശനം നടത്തി...
ജിഎസ്ടി പരിഷ്കാരം നിലവിൽ വന്നു; ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞു

Local

ജിഎസ്ടി പരിഷ്കാരം നിലവിൽ വന്നു; ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞു

Perinthalmanna RadioDate: 22-09-2025 ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരം രാജ്യത്ത് നിലവിൽ വന്നു. രണ്ട് സ്ലാബുകളിൽ നികുതി നിജപ്പെടുത്തിയതോടെ ഉൽപ്പന്നങ്ങളുടെ വിലയും സേവന നിരക്കുകളും കുറഞ്ഞു. കുറഞ്ഞ വില എത്ര നാൾ നിലനിൽക്കുമെന്നതാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ചോദ്യം.നികുതി സ്ലാബുകൾ 5,18 എന്നിങ്ങനെ ചുരുങ്ങിയതോടെ മധ്യവർഗം ഉൾപ്പെടെ എല്ലാ മേഖലകളിലുള്ളവർക്കും ഗുണമുണ്ടായെന്നാണ് സർക്കാർ വാദം. വെണ്ണ, നെയ്, പനീർ ഉൾപ്പെടെയുള്ള പാലുൽപ്പന്നങ്ങളുടെ വില കുറഞ്ഞു. ചെറുകാറുകൾ, ബൈക്കുകൾ, എയർകണ്ടീഷൻ എന്നിവയുടെ പുതുക്കിയ വില കമ്പനികൾ പ്രസിദ്ധീകരിച്ചു.നിത്യോപയോഗ സാധനങ്ങളായ ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്, വസ്ത്രങ്ങൾ, ഷാംപൂ എന്നിവയുടെ വിലയിലെ മാറ്റം എത്ര നാൾ നിലനിൽക്കുമെന്നതാണ് പ്രധാന ചോദ്യം. ഇവയുടെ നികുതി കുറയ്ക്കുന്ന കാര്യം തുടർച്ചയായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.ജീവൻരക്ഷാ മരുന്നുൻ്റെയും...
നവംബര്‍ 1 മുതല്‍ വാൽപ്പാറ യാത്രയ്ക്ക് ഇ-പാസ് നിർബന്ധം

Local

നവംബര്‍ 1 മുതല്‍ വാൽപ്പാറ യാത്രയ്ക്ക് ഇ-പാസ് നിർബന്ധം

Perinthalmanna RadioDate: 21-09-2025 സഞ്ചാരികളുടെ ഇഷ്ട റൂട്ടായ വാൽപ്പാറയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നിർദേശം. കോയമ്പത്തൂരിലെ വാൽപ്പാറയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതിനാണ് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാരിന് നിർദേശം നൽകിയത്. നവംബര്‍ 1 മുതൽ വാൽപ്പാറയിൽ ഇ-പാസ് സംവിധാനം നിലവിൽ വരും.ജസ്റ്റിസുമാരായ എൻ സതീഷ് കുമാറും ഡി ഭരത ചക്രവർത്തിയും ഉൾപ്പെട്ട പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട്ടിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ നീലഗിരിയിലെ ഊട്ടിയ്ക്കും കൊടൈക്കനാലിലും പിന്നാലെയാണ് ഹിൽ സ്റ്റേഷനായ വാൽപ്പാറ റൂട്ടിലേക്ക് പ്രവേശിക്കുന്നതിന് ഇ-പാസ് സംവിധാനം നിർബന്ധമാക്കുന്നത്. അതീവെ ശ്രദ്ധ വേണ്ട പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നത്.തേയിലത്ത...
ജിഎസ്ടി പരിഷ്കാരം നാളെ പ്രാബല്യത്തിൽ: വില കൂടുന്നവയും കുറയുന്നവയും അറിയാം

Local

ജിഎസ്ടി പരിഷ്കാരം നാളെ പ്രാബല്യത്തിൽ: വില കൂടുന്നവയും കുറയുന്നവയും അറിയാം

Perinthalmanna RadioDate: 21-09-2025 കൊച്ചി: ചരക്ക്- സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണത്തിന് തിങ്കളാഴ്ച മുതലാണ് തുടക്കമാകുന്നത്. നാല് സ്ലാബുകളായുള്ള നികുതി രണ്ട് സ്ലാബുകളിലേക്ക് മാറുന്നതാണ് പ്രത്യേകത.അഞ്ചു ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയായിരുന്നു നേരത്തെയുണ്ടായിരുന്നത്. അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. സെപ്ത‌ംബർ 3ന് ചേർന്ന 56-ാമത് ജിഎസ്‌ടി കൗൺസിൽ യോഗത്തിലെ തീരുമാന പ്രകാരം, ജിഎസ്ട‌ി ബാധകമായ നിരവധി സാധനങ്ങളുടെയും, സേവനങ്ങളുടെയും മേലുള്ള നികുതി നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടിട്ടുണ്ട്.അവശ്യ സാധനങ്ങളുടെയും, ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെയും നികുതി നിരക്ക് ഇതിൻ്റെ ഭാഗമായി കുറയുമെന്നാണ് കൗൺസിൽ വിലയിരുത്തുന്നത്. പുതിയ ഭേദഗതി നടപ്പാകുമ്പോൾ പായ്ക്കുചെയ്ത ഭക്ഷണ സാധനങ്ങളിൽ മിക്കവ...
മുൻഗണനാ വിഭാഗം റേഷൻ കാർഡിലേക്ക് മാറാൻ അവസരം

Local

മുൻഗണനാ വിഭാഗം റേഷൻ കാർഡിലേക്ക് മാറാൻ അവസരം

Perinthalmanna RadioDate: 21-09-2025 പെരിന്തൽമണ്ണ: താലൂക്കിൽ പൊതു വിഭാഗങ്ങളിലുൾപ്പെട്ട അർഹരായവർക്ക് മുൻഗണനാ വിഭാഗം(പിഎച്ച്എച്ച്) റേഷൻ കാർഡുകളിലേക്കു മാറാൻ അവസരമൊരുക്കി താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർ.ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടവരല്ലാത്ത കുടുംബങ്ങളുട‌െ പൊതുവിഭാഗം റേഷൻ കാർഡുകളാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തരം മാറ്റി നൽകുക.ഇതിനായുള്ള അപേക്ഷകൾ നാളെ മുതൽ ഒക്ടോബർ 20 വരെ ഓൺലൈനായി സമർപ്പിക്കാമെന്നു താലൂക്ക് സപ്ലൈ ഓഫിസർ വി.അബ്‌ദു അറിയിച്ചു.1000 സ്ക്വയർ ഫീറ്റിൽ കുറവ് വിസ്തീർണമുള്ള വീടുള്ളവർ, നാലുചക്ര വാഹനം ഇല്ലാത്തവർ, ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഇല്ലാത്തവർ, ആദായ നികുതി അടയ്ക്കാത്തവർ, സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയില്ലാത്തവർ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം.അർഹരായവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മുൻഗണനാ ആനുകൂല്യം സ്വീകരിക്കുന്ന മാനദണ്ഡങ്ങൾക്ക് പുറത്തുള്ളവർ സ്വയം ഒഴിയണമെന്നും ...
വനം വകുപ്പിന്റെ ഉറപ്പ്; പുലിയെ ഉടൻ പിടികൂടും

Local

വനം വകുപ്പിന്റെ ഉറപ്പ്; പുലിയെ ഉടൻ പിടികൂടും

Perinthalmanna RadioDate: 21-09-2025 പെരിന്തൽമണ്ണ ∙ എത്രയും വേഗം പുലിയെ പിടികൂടുമെന്നും സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും വനംവകുപ്പ്. പെരിന്തൽമണ്ണയിൽ ഇന്നലെ നടന്ന താലൂക്ക് സഭാ യോഗത്തിലാണ് വനം വകുപ്പ് അധികൃതർ ഇതു സംബന്ധിച്ച ഉറപ്പ് നൽകിയത്.പെരിന്തൽമണ്ണയിലും പരിസരപ്രദേശങ്ങളിലും കുട്ടികളടക്കം നിരന്തരമായി പുലിയെ കാണുന്ന സന്ദർഭത്തിലാണ് താലൂക്ക് സഭയിലെത്തി അധികൃതർ വിശദീകരണം നൽകിയത്.പുലിയെ പിടികൂടുന്നതിനും ഭീതി അകറ്റുന്നതിനുമായി പരിശോധന കർശനമാക്കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി മണ്ണാർമല ഭാഗത്ത് ഏറുമാടം കെട്ടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.പെരിന്തൽമണ്ണയിലെ പുലി ഭീതി അകറ്റാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ നിർദേശിച്ചു. കഴിഞ്ഞ ദിവസം നിയമസഭയിലും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ----------------------------------...
ചെറുകരയിലും പുലിയെ കണ്ടതായി നാട്ടുകാർ

Local

ചെറുകരയിലും പുലിയെ കണ്ടതായി നാട്ടുകാർ

Perinthalmanna RadioDate: 21-09-2025 പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ പരിസര പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞതോടെ ജനം ഭീതിയിൽ. ചെറുകര എകെജി മന്ദിരത്തിനു പിറകിൽ വീടുകൾക്ക് സമീപത്താണ് പുലിയെ കണ്ടതായി പരിസരവാസികൾ പറയുന്നത്. വെള്ളി രാത്രിയിലാണ് പുലിയെന്നു കരുതുന്ന ജീവിയെ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ ഇന്നലെ വൈകിട്ടോടെ സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് താമസിക്കുന്നവർക്ക് ആവശ്യമായ ജാഗ്രതാ നിർദേശം നൽകി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ

Local

എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ

Perinthalmanna RadioDate: 20-09-2025 സംസ്ഥാനത്ത് എല്ലാ വാഹനങ്ങൾക്കും അടുത്ത ഫെബ്രുവരി മുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ്. ഡിസംബറോടെ ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും. ജനുവരിയിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കൽ ആരംഭിക്കും.ഓരോ സീരീസിലുമുള്ള വാഹനങ്ങൾക്ക് ഓരോ മാസം ഇതിനായി അനുവദിക്കും. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്.കോടതി ഉത്തരവു പ്രകാരം ,കേന്ദ്ര സർക്കാരിന്റെ പാനലിൽപ്പെട്ട കമ്പനികളിൽ നിന്നാകും ടെൻഡർ വിളിക്കുക.2004ൽ രാജ്യത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയെങ്കിലും കേരളമുൾപ്പെടെ നടപ്പാക്കിയില്ല. 2019 മാർച്ച് 31ന് നിയമം കർശനമാക്കി.അതിനു ശേഷം ഇറങ്ങുന്ന വാഹനങ്ങളിൽ ഡീലർമാർ തന്നെ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കാനായിരുന്നു നിർദേശം. അതിനു മുൻപുള്ള വാഹനങ്ങൾക്കു സമയ ക്രമം തീരുമാനിച്ചു . എന്നാൽ, പിന്നീട് പ്രശ്നം കോടതി കയറികു...
മെസ്സിയും സംഘവും കളിക്കുക കൊച്ചിയിൽ; കലൂർ സ്റ്റേഡിയം സജ്ജമാക്കാൻ സർക്കാർ നിർദേശം

Local

മെസ്സിയും സംഘവും കളിക്കുക കൊച്ചിയിൽ; കലൂർ സ്റ്റേഡിയം സജ്ജമാക്കാൻ സർക്കാർ നിർദേശം

Perinthalmanna RadioDate: 20-09-2025 കൊച്ചി:  നവംബറിൽ കേരളത്തിലെത്തുന്ന ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീനൻ ടീം കൊച്ചിയിൽ പന്തുതട്ടിയേക്കും. സ്റ്റേഡിയം സജ്ജമാക്കാൻ ജിസിഡിഎക്ക് കായികവകുപ്പ് നിർദേശം നൽകി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരമായിട്ടില്ല. നേരത്തെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കളിനടക്കുകയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, കളിക്കാർക്കും വിഐപികൾക്കും ആവശ്യമായ യാത്രാ സൗകര്യമൊരുക്കാൻ കൊച്ചിയാണ് മികച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വേദി കലൂർ സ്‌റ്റേഡിയത്തിലേക്ക് മാറ്റാൻ  സർക്കാർതലത്തിൽ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.മെസ്സി കേരളത്തിലേക്ക് എന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അർജന്റീനൻ ഫുട്‌ബോൾ ഫെഡറേഷൻ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങൾ വഴിയാണ് അർജന്റീനൻ ടീമിന്റെ ടൂറിൽ കേരളത്തേയും ഉൾപ്പെടുത്തിയത്. സംസ്ഥാനത്തെത്തുന്ന ടീ രണ്ട് സൗഹ...