Local

തേക്കിൻക്കോട് കൂമ്പൻകല്ല് മഹല്ലിൽ ഇ-മഹല്ല് സംവിധാനം ആരംഭിച്ചു

Local

തേക്കിൻക്കോട് കൂമ്പൻകല്ല് മഹല്ലിൽ ഇ-മഹല്ല് സംവിധാനം ആരംഭിച്ചു

Perinthalmanna Radio_Date: 20-09-2025 പെരിന്തൽമണ്ണ:മഹല്ലിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി തേക്കിൻക്കോട് കൂമ്പൻകല്ല് മഹല്ലിൽ ഇ-മഹല്ല് സംവിധാനം ആരംഭിച്ചു. മഹല്ല് ഖത്തീബ് മൊയ്തീൻ കുട്ടി ദാരിമി ഇ-മഹല്ല് സംവിധാനത്തിന്റെഉദ്ഘാടനം നിർവഹിച്ചു.ജുമാ നമസ്കാരത്തിനു ശേഷം മസ്ജിദിൽ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് സെയ്ദ് ഫസലു റഹ്മാൻ തങ്ങൾ, ജനറൽ സെക്രട്ടറി യൂസഫ് പത്തത്ത്, ട്രഷറർ ഇക്ബാൽ കല്ലങ്ങാടൻ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ,  മഹല്ല് നിവാസികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.ഇ-മഹല്ല് സംവിധാനം വഴി മഹല്ലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി മാറുമെന്ന് ഭാരവാഹികൾ വ്യക്തമാക്ക---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ജില്ലാ ആശുപത്രിയിലെ മാതൃശിശു ബ്ലോക്കിലെ ലക്ഷ്യ വാർഡ് ഉടൻ തുറന്നു പ്രവർത്തിക്കും

Local

ജില്ലാ ആശുപത്രിയിലെ മാതൃശിശു ബ്ലോക്കിലെ ലക്ഷ്യ വാർഡ് ഉടൻ തുറന്നു പ്രവർത്തിക്കും

Perinthalmanna RadioDate: 20-09-2025 പെരിന്തൽമണ്ണ: വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ജില്ലാ ആശുപത്രിയിലെ മാതൃശിശു ബ്ലോക്കിലുള്ള ലക്ഷ്യ വാർഡ് ഉടൻ തുറന്നു പ്രവർത്തിക്കും. ഇതു സംബന്ധിച്ച സാങ്കേതിക തടസ്സങ്ങളെല്ലാം നീക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അറിയിച്ചു. ഗർഭിണികൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ആരംഭിച്ചതാണ് ലക്ഷ്യ വാർഡ‍് (ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം ഇനീഷ്യേറ്റീവ്). മാതൃശിശു ബ്ലോക്കിന്റെ മൂന്നാം നിലയെ പൂർണമായി ഉപയോഗപ്പെടുത്തിയ ഈ വാർഡ് വർഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു.2.44 കോടി രൂപയുടെ എൻഎച്ച്എം ഫണ്ട് ഉപയോഗിച്ചാണ് വാർഡ് ഒരുക്കിയത്. പ്രസവ വാർഡിലും ലേബർ റൂമിലും അമ്മയ്‌ക്കും കുഞ്ഞിനും ലഭിക്കേണ്ട ചികിത്സയും പരിചരണവും സൗകര്യങ്ങളും വർധിപ്പിക്കുകയാണ് ലക്ഷ്യം. പ്രസവത്തിനു മുൻപുള്ള പരിചരണം, പ്രസവ ശേഷമുള്ളവർക്കുള്ള വാർഡ്, സർജിക്കൽ വാ...
അലിഗഡ് ക്യാംപസിലെ വിദ്യാർഥി സംഘർഷം; 12 പേർക്കെതിരെ കേസ്, 5 പേർ അറസ്‌റ്റിൽ

Local

അലിഗഡ് ക്യാംപസിലെ വിദ്യാർഥി സംഘർഷം; 12 പേർക്കെതിരെ കേസ്, 5 പേർ അറസ്‌റ്റിൽ

Perinthalmanna RadioDate: 19-09-2025 പെരിന്തൽമണ്ണ: അലിഗഡ് മുസ്‌ലിം സർവകലാശാലാ മലപ്പുറം ക്യാംപസിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 2 പരാതികളിലായി 12 പേർക്കെതിരെ പൊലീസ് കേസെടുത്തു. 5 പേരെ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ 7ന് ആണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഉത്തർപ്രദേശ് സ്വദേശി ജിഷാൻ അക്‌തർ ഖാൻ (22) നൽകിയ പരാതിയിൽ ബിഎ എൽഎൽബി വിദ്യാർഥികളായ അഹമ്മദ് സർയാബ് (22), മുഹമ്മദ് ഡാനിഷ് (23), ഡാനിഷ് അൻവർ (22), മുഹമ്മദ് അദ്‌നാൻ (22), മുഹമ്മദ് ഹംസ (21), വാസി അഹമ്മദ് ഖാൻ (22) എന്നിവർക്കെതിരെയാണു കേസ്. ഓണാഘോഷത്തിനിടെയുണ്ടായ വാക്കുതർക്കത്തിന്റെ വിരോധം വച്ച് കഴി‍ഞ്ഞ ദിവസം പരാതിക്കാരനെയും സുഹൃത്തുക്കളെയും കത്തി, ഹോക്കി സ്‌റ്റിക്ക് എന്നിവ ഉപയോഗിച്ച് ആക്രമിച്ചതായാണു കേസ്. സംഘർഷത്തിൽ പരാതിക്കാരന്റെ തലയ്‌ക്ക് കുത്തേറ്റിരുന്നു.അഹമ്മദ് സർയാബ് നൽകിയ പരാതിയിൽ ബിഎ എൽഎൽബി ബാച്ച് വിദ്യാർഥികളായ ജാഫ്രൽ ഇസ്...
ചെമ്മാണിയോട്- പുത്തൻപള്ളി റോഡ് ജംങ്ഷനിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്നു

Local

ചെമ്മാണിയോട്- പുത്തൻപള്ളി റോഡ് ജംങ്ഷനിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്നു

Perinthalmanna RadioDate: 19-09-2025 മേലാറ്റൂർ : രണ്ടു റോഡുകൾ തമ്മിലുള്ള ഉയര വ്യത്യാസം കാരണം ഗതാഗതം ദുഷ്‌കരമായ ചെമ്മാണിയോട്- പുത്തൻപള്ളി കവലയിലെ പ്രശ്‌നത്തിന് പരിഹാരമാകുന്നു. ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച 3.38 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്ത് ഉയരവ്യത്യാസം മാറ്റാനുള്ള പണി തുടങ്ങി. പുലാമന്തോൾ- ഒലിപ്പുഴ സംസ്ഥാനപാത വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി റോഡരികിൽ അഴുക്കുചാൽ നിർമിച്ച് സ്ലാബിട്ടതോടെയാണ് ചെമ്മാണിയോട്- പുത്തൻപള്ളി റോഡുകൾ സംഗമിക്കുന്ന ഭാഗത്ത് രണ്ടടിയിലധികം ഉയരവ്യത്യാസം വന്നത്.ഇതോടെ സംസ്ഥാന പാത ഉയർന്ന നിലയിലും പുത്തൻപള്ളി റോഡ് താഴ്ന്ന നിലയിലുമായി. വർഷങ്ങളായി ഈ ദുരവസ്ഥ തുടരുകയായിരുന്നു. റോഡിന്റെ ഉയര വ്യത്യാസം കാരണം ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം വളരെ പ്രയാസപ്പെട്ടാണ് സംസ്ഥാന പാതയിൽ നിന്ന് പുത്തൻപള്ളി റോഡിലേക്കും തിരിച്ചും കടന്നുപോയിരുന്നത്. ചെമ്മാണിയോട് ജിഎൽപി സ്കൂളിലേക്കുള...
ഓവര്‍ടേക്കിനെ ചൊല്ലി ബൈക്ക് യാത്രക്കാരന് ക്രൂര മര്‍ദന

Local

ഓവര്‍ടേക്കിനെ ചൊല്ലി ബൈക്ക് യാത്രക്കാരന് ക്രൂര മര്‍ദന

Perinthalmanna RadioDate: 19-09-2025 മങ്കട: മങ്കട അങ്ങാടിയില്‍ ഓട്ടോറിക്ഷയ്ക്ക് ഇടതുഭാഗം ചേർന്ന് ഓവർ ടേക്ക് ചെയ്തെന്ന് ആരോപിച്ച്‌ ബൈക്ക് യാത്രക്കാരന് നേരെ മൃഗീയ മർദ്ദനം. മങ്കട ഞാറക്കാട്ടില്‍ ഹരിഗോവിന്ദനാണ് ആക്രമത്തില്‍ പരിക്കേറ്റത്. യുവാവിനെ അസഭ്യം പറയുകയും മാരകായുധവും ഹെല്‍മറ്റും ഉപയോഗിച്ച്‌ മർദ്ദിച്ചെന്നുമാണ് പരാതി.ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കണ്ടാലറിയുന്നവർക്കെതിരെ യുവാവ് മങ്കട പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അലിഗഡ് ക്യാംപസിലെ വിദ്യാർഥി സംഘർഷം; 12 പേർക്കെതിരെ കേസ്, 5 പേർ അറസ്‌റ്റിൽ

Local

അലിഗഡ് ക്യാംപസിലെ വിദ്യാർഥി സംഘർഷം; 12 പേർക്കെതിരെ കേസ്, 5 പേർ അറസ്‌റ്റിൽ

Perinthalmanna RadioDate: 19-09-2025 പെരിന്തൽമണ്ണ: അലിഗഡ് മുസ്‌ലിം സർവകലാശാലാ മലപ്പുറം ക്യാംപസിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 2 പരാതികളിലായി 12 പേർക്കെതിരെ പൊലീസ് കേസെടുത്തു. 5 പേരെ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ 7ന് ആണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഉത്തർപ്രദേശ് സ്വദേശി ജിഷാൻ അക്‌തർ ഖാൻ (22) നൽകിയ പരാതിയിൽ ബിഎ എൽഎൽബി വിദ്യാർഥികളായ അഹമ്മദ് സർയാബ് (22), മുഹമ്മദ് ഡാനിഷ് (23), ഡാനിഷ് അൻവർ (22), മുഹമ്മദ് അദ്‌നാൻ (22), മുഹമ്മദ് ഹംസ (21), വാസി അഹമ്മദ് ഖാൻ (22) എന്നിവർക്കെതിരെയാണു കേസ്. ഓണാഘോഷത്തിനിടെയുണ്ടായ വാക്കുതർക്കത്തിന്റെ വിരോധം വച്ച് കഴി‍ഞ്ഞ ദിവസം പരാതിക്കാരനെയും സുഹൃത്തുക്കളെയും കത്തി, ഹോക്കി സ്‌റ്റിക്ക് എന്നിവ ഉപയോഗിച്ച് ആക്രമിച്ചതായാണു കേസ്. സംഘർഷത്തിൽ പരാതിക്കാരന്റെ തലയ്‌ക്ക് കുത്തേറ്റിരുന്നു.അഹമ്മദ് സർയാബ് നൽകിയ പരാതിയിൽ ബിഎ എൽഎൽബി ബാച്ച് വിദ്യാർഥികളായ ജാഫ്രൽ ഇസ്...
മണ്ണാർമലയിലെ പുലിയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ഒരുക്കം തുടങ്ങി

Local

മണ്ണാർമലയിലെ പുലിയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ഒരുക്കം തുടങ്ങി

Perinthalmanna RadioDate: 19-09-2025 പെരിന്തൽമണ്ണ: മണ്ണാർമല മാട് റോഡിൽ സ്ഥിരമായി കാണുന്ന പുലിയെ മയക്കു വെടി വച്ച് പിടികൂടാനുള്ള ഒരുക്കം തുടങ്ങി. പ്രദേശത്ത് പുലി ഇറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും പുലിയെ മയക്കു വെടി വച്ച് പിടികൂടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ സബ്മിഷനിലൂട നിയമസഭയിൽ ഉന്നയിക്കുകയായിരുന്നു.തുടർന്നാണ് പുലിയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവായതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇതനുസരിച്ച് ഇന്നലെ രണ്ടാമത്തെ കെണിയും സ്ഥാപിച്ചു. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാൽ, വെറ്ററിനറി ഡോ. എസ്. ശ്യാം , കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർപി. രാജീവ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എസ്. മനോജ് തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് അംഗം തോരപ്പ ഹൈദർ, ആർആർടി അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് വിവിധ ഭാഗങ്ങളിൽ പരിശോധനയും നടത്തി. വെട്ടത്തൂർ പഞ്ചായത്ത് ഓഫിസിൽ മനുഷ്യ-...
അങ്ങാടിപ്പുറം ജംക്‌ഷനിലെ കുരുക്ക്; ബദൽ റോഡ് നിർമാണം തുടങ്ങി

Local

അങ്ങാടിപ്പുറം ജംക്‌ഷനിലെ കുരുക്ക്; ബദൽ റോഡ് നിർമാണം തുടങ്ങി

Perinthalmanna RadioDate: 18-09-2025 അങ്ങാടിപ്പുറം : കോഴിക്കോട്- പാലക്കാട് ദേശീയ പാതയും സംസ്ഥാന പാതയുടെ ഭാഗമായ വളാഞ്ചേരി- അങ്ങാടിപ്പുറം, കോട്ടയ്ക്കൽ- അങ്ങാടിപ്പുറം റോഡുകളും സന്ധിക്കുന്ന അങ്ങാടിപ്പുറം തളി ക്ഷേത്ര ജംക്‌ഷനിലെ രൂക്ഷമായ വാഹന കുരുക്ക് ഒഴിവാക്കാൻ ബദൽ റോഡിന്റെ റബറൈസിങ് തുടങ്ങി. ജംക്‌ഷനിൽ വാഹനങ്ങൾ വലത്തോട്ട് തിരിയുന്നത് മൂലമുള്ള വാഹന കുരുക്ക് ഒഴിവാക്കാൻ ദേശീയപാതയിൽ ഓരാടംപാലത്ത് നിന്ന് തന്നെ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനാണ് പദ്ധതി. അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിയും മഞ്ഞളാംകുഴി അലി എംഎൽഎ യും കൈ കോർത്ത് കൊണ്ടാണ് ബദൽ റോഡ് നിർമാണ ജോലികൾക്ക് ഫണ്ട് കണ്ടെത്തിയത്.ഒരാടംപാലത്ത് നിന്ന് കോട്ടയ്ക്കൽ റോഡിലെ ചെരക്കാപറമ്പ് വലിയ വീട്ടിൽ പടിയിൽ എത്തി ചേരുന്ന റോഡ് വീതി കൂട്ടി റബറൈസ് ചെയ്ത്, കോട്ടയ്ക്കൽ, വളാഞ്ചേരി ഭാഗങ്ങളിലേക്ക് പോവുന്ന വാഹനങ്ങൾ ഇത് വഴി തിരിച്ച് വിടുകയാണ് ലക്ഷ്യം. അങ്ങാടിപ്പുറം ...
ചെറുകര റെയിൽവേ സ്റ്റേഷൻ അണ്ടർ പാസിന് റെയിൽവേയുടെ അനുമതി

Local

ചെറുകര റെയിൽവേ സ്റ്റേഷൻ അണ്ടർ പാസിന് റെയിൽവേയുടെ അനുമതി

Perinthalmanna RadioDate: 18-09-2025 അങ്ങാടിപ്പുറം: ചെറുകരയിൽ റെയിൽവേ അണ്ടർ പാസിന് റെയിൽവേയുടെ അനുമതി. അണ്ടർ പാസ് നിർമിച്ചാൽ റെയിലിന്റെ കിഴക്കേ ഭാഗത്തുള്ളവർക്ക് പ്രയാസമില്ലാതെ ചെറുകരയിലെത്താം. ഷൊർണൂർ-നിലമ്പൂർ പാതയുടെ വികസനത്തിന്റെ ഭാഗമായി ഏലംകുളം പഞ്ചായത്തിലെ ചെറുകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം 150 മീറ്റർ നീട്ടിയിരുന്നു. ഇതു കാരണം റെയിൽവേ ട്രാക്കിന്റെ കിഴക്കുഭാഗത്തെ കുടുംബങ്ങൾക്ക് ചെറുകരയിൽ എത്താനുള്ള വഴി തടസ്സപ്പെട്ടു.അണ്ടർപാസ് നിർമിക്കണമെന്ന് ആവശ്യവുമായി പ്രദേശ വാസികൾ പഞ്ചായത്തിനെ സമീപിച്ചിരുന്നു. സ്റ്റേഷനിൽ പ്ലാറ്റ്ഫോം അവസാനിക്കുന്ന ഭാഗത്ത് അണ്ടർപാസ് നിർമിക്കുന്നതിന് നാട്ടുകാരും പഞ്ചായത്തും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സുകുമാരൻ ചെയർമാനും ഇപ്പോഴത്തെ പ്രസിഡന്റ്റ് പി. സുധീർ ബാബു കൺവീനറുമായി രൂപവത്കരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റെയിൽവേ ഡിവിഷണൽ മാനേജര...
ഈ വർഷം കേരളത്തിൽ 58 കോവിഡ് മരണങ്ങൾ

Local

ഈ വർഷം കേരളത്തിൽ 58 കോവിഡ് മരണങ്ങൾ

Perinthalmanna RadioDate: 18-09-2025. കൊച്ചി ∙ അഞ്ചര വർഷത്തിനിടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചത് 69.30 ലക്ഷം പേർക്ക്; മരിച്ചത് 72,175 പേർ. മരണങ്ങൾ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിൽ– 8,816 പേർ. 2020 മുതൽ 2025 ഓഗസ്റ്റ് 8 വരെയുള്ള കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ആരോഗ്യ വകുപ്പു ലഭ്യമാക്കിയത്. കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കോവിഡ് മരണത്തിന്റെ 13.5% കേരളത്തിലാണ്. രാജ്യത്തൊട്ടാകെ 4.51 കോടി പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. മരിച്ചത് 5.34 ലക്ഷം പേർ. ഏറ്റവും കൂടുതൽ പേർക്കു കോവിഡ് ബാധിച്ചതും മരിച്ചതും മഹാരാഷ്ട്രയിലാണ്. 81.81 ലക്ഷം പേർക്കു രോഗം ബാധിച്ചപ്പോൾ മരിച്ചത് 1.49 ലക്ഷം പേർ.സംസ്ഥാനത്തു കോവിഡ് ബാധിച്ച ചിലരിൽ പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതീവ ഗൗരവമുള്ള വിഷയമായിട്ടും ഇതെക്കുറിച്ച് ആരോഗ്യവകുപ്പ് ഒരു പഠനവും നടത്തിയിട്ടില്ല. ---------------------------------------------...